2019, ജൂൺ 24, തിങ്കളാഴ്‌ച

താഴേക്കാട് ശിവക്ഷേത്രം തൃശൂർ ജില്ല





താഴേക്കാട് ശിവക്ഷേത്രം 

തൃശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് .കല്ലേറ്റുങ്കരയ്ക്കടുത്ത് .ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഇരിങ്ങാലക്കുട -ചാലക്കുടി റൂട്ടിലെ കല്ലേറ്റുങ്കര റയിൽവേ സ്റ്റേഷനടുത്ത് നിന്നും ഏകദേശം മൂന്നു കിലൊമീറ്റർ . പ്രധാനമൂർത്തി ശിവൻ സ്വയംഭൂലിംഗമാണെന്നുംരുദ്രാക്ഷശിലയാണന്നും അഭിപ്രായങ്ങൾ .പീഠം ലിംഗത്തിനു മുകളിൽ കൂടി ഇറക്കിയിരിക്കുകയാണ് .എന്ന് കരുതുന്നു. കിഴക്കോട്ടു ദര്ശനം .വട്ടശ്രീകോവിൽ   .നല്ല വീതി യിൽ ഇടനാഴിയുണ്ട് .മൂന്നു നേരം പൂജയുണ്ട്. രണ്ടു തന്ത്രിമാർ നഗരമണ്ണും  തരണനല്ലൂരും .ഉപദേവതകളില്ല
കുംഭത്തിലെ ശിവരാതി ദിനത്തിൽ കൊടികയറി  എട്ടു ദിവസത്തെ ഉത്സവം .ക്ഷേത്രത്തിൽ ലിഖിതമുണ്ട് ക്ഷേത്രപരിസരത്ത് കളരിയുണ്ടായിരുന്നു .എന്നും ഒരു പുരാവൃത്തമുണ്ട് .അതിനടുത്തുള്ള താഴേക്കാട് പള്ളിയിലാണ് പ്രസിദ്ധമായ അവിട്ടത്ത്തൂർ ശാസനം  എ.ഡി 917  ലെ കോത്തരവിയുടെ ശാസനത്തിൽ ഊരിന്റെ ഭരണകാര്യത്തിൽ പൊതുവാളിനെയും ഊരാളന്മാരെയുംനിയന്ത്രിക്കുന്നതാണ് പ്രതിപാദ്യവിഷയം .രണ്ട് ക്രിസ്ത്യാനികളായ കച്ചവടക്കാർക്ക് പള്ളി പണിയാനും കടപണിയാനും സ്ഥലം കൊടുത്തപ്പോൾ ആ സ്ഥലത്തു നാട്ടു നടപ്പനുസരിച്ചു അധികാരത്തിൽ നിന്നു  നാട്ടുപ്രമാണികളെ ഒഴിവാക്കിയത് രേഖപ്പെടുത്തി വച്ചതാണ് ശാസനം  എന്ന് കരുതുന്നു. കച്ചവടക്കാർ ക്രിസ്ത്യാനികൾ ആയിരിന്നില്ല. .എന്നും പറയുന്നു .താഴേക്കാട് പള്ളിയുള്ള സ്ഥലത്ത് അർജുനക്ഷേത്രമായിരുന്നു എന്ന് ചിലർ കരുതുന്നു. ലക്ഷ്മണ ക്ഷേത്രമായിരുന്നു എന്ന് മറ്റു ചിലർ   ഇതിനു തൊട്ടശുത്തു ശ്രീ രാമ ക്ഷേത്രമുണ്ടായിരുന്നു.. ശ്രീ രാമക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നവർ   താഴേക്കാടു  പള്ളിയിലും  നിറച്ച നടത്തും. അടുത്തകാലം വരെ ഈ വീശ്വാസം  നിലനിന്നിരുന്നു. ഇരിങ്ങനാപ്പള്ളി മന വക ക്ഷേത്രമായിരുന്നു . ഈ മനയ്ക്കു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്  .പാലയ്ക്കൽ തറവാട്ടു കാരുടെ വാസുപുരം ശ്രീകൃഷ്ണക്ഷേത്രവും  ഇതിനടുത്തുണ്ട്.  ഇവിടെ ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു  ദർശനം /ഉപദേവൻ ഗണപതിയുമുണ്ട്