2019, ജൂൺ 21, വെള്ളിയാഴ്‌ച

കാങ്കോൽ ശിവക്ഷേത്രം കണ്ണൂർ ജില്ല




കാങ്കോൽ ശിവക്ഷേത്രം കണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ. പയ്യന്നൂർ ചീമേനി റൂട്ടിൽ പ്രധാനമൂർത്തി ശിവൻ  സ്വയംഭൂവാണ് കിഴക്കോട്ടു ദർശനം .മൂന്നുനേരം പൂജയുണ്ട്. മീത്തലയില്ലത്തിനു കാരാണ്മയായി ശാന്തി . തന്ത്രി തരണനെല്ലൂർ .ഉപദേവത  ഗണപതി, അയ്യപ്പൻ ഭഗവതി . ഭഗവതിയും സ്വയം ഭൂവാണ്  വടക്കോട്ടു ദർശനം .ശിവരാത്രി ആഘോഷം യാഗങ്ങൾ നടത്തുമ്പോഴും വീടുകൾ പണിയുമ്പോഴും  പരിശുദ്ധിയ്ക്കു വേണ്ടി ഈ ക്ഷേത്രത്തിലെ മണ്ണ് കൊണ്ടുപോകും ഇതൊരു പുണ്യ ഭൂമിയാണെന്നും വിശ്വാസമുണ്ട് .വേദവിധിയ്‌ക്കൊത്തു നിരവധി വൈദികകർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നു .  കാങ്കോവിലെ പൂർവികർ കർമ്മങ്ങൾ നടത്തുമ്പോൾ പവിത്രങ്ങൾ അണിയേണ്ടത് ഒഴിവാക്കാൻ ആചാര്യ ഉപദേശമനുസരിച്ചു നിർമ്മിച്ച സ്വർണ്ണമോതിരമാണ്  പവിത്ര മോതിരം എന്ന് പഴമ . പരശുരാമന്റെ നിർദ്ദേശപ്രകാരം  കപില മഹിർഷി ഇവിടെ യാഗം നടത്തിയെന്നും  യാഗാഗ്നിയിൽ നിന്നും ഉയർന്നു വന്നതാണ് ഇവിടുത്തെ സ്വയംഭൂശക്തികളെന്നും  ഒരു ഐതിഹ്യം . യാഗത്തിൽ തൃപതരായ ശിവനും പാര്വ്വതിയും ഇവിടെയെത്തി അന്തർദ്ധാനം ചെയ്‌തു എന്നും ഐതിഹ്യത്തിൽ വകഭേദം .മറഞ്ഞു കിടന്ന സ്വയംഭൂ വിഗ്രഹങ്ങൾ ഈഴവ  സമുദായക്കാർ  കാട് വെട്ടുമ്പോൾ
വാൾ കൊണ്ട് ചോരപൊടിഞ്ഞു എന്നും  പുരാവൃത്തമുണ്ട്. കപിലൻ കോവിലാണ്  കാങ്കോലായതെന്നും യാഗം കോവിൽ   ആണ് കാങ്കോൽ ആയി മാറിയതെന്നും  അഭിപ്രായങ്ങൾ കൊട്ടിയൂരിനും  ഈ ക്ഷേത്രത്തിനും തമ്മിൽ  എന്തോ ബന്ധമുണ്ടു .ഈ ക്ഷേത്രത്തിന്റെ ഊരാളന്മാരായിരുന്ന വടക്കേടത്ത് തെക്കേടത്ത്   പൊതുവാളമാരാണ്  കൊട്ടിയൂർ ക്ഷേത്രത്തിലെ  പരിചാരകർ.