വെള്ളൂത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രം.കോട്ടയം ജില്ല
വെളളൂത്തുരുത്തിക്കാവ് എന്ന പേരിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രം കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.ദക്ഷിണമൂകാംബിയെന്ന് പ്രസിദ്ധമായ പനച്ചിക്കാട് ശ്രീ സരസ്വതീ ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്കുകിഴക്കു മാറിയാണ് വെള്ളൂത്തുരുത്തിക്കാവിലമ്മയുടെ തിരുസന്നിധി നിലകൊള്ളുന്നത്.ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന പുണ്യദർശന സന്നിധിയാണ് വെള്ളത്തുരുത്തിക്കാവിലമ്മയുടേത്. എണ്ണൂറിൽ പരം വർഷങ്ങളുടെ പഴക്കമുണ്ട് ക്ഷേത്രത്തിനെന്ന് ചരിത്രത്തിന്റെ താളിയോലക്കെട്ടുകൾ നമ്മോട് പറയുന്നു. അഭയവരദയായ കൊടുങ്ങല്ലൂരമ്മയാണ് ഭദ്രകാളി ഭാവത്തിൽ വെള്ളൂത്തുരുത്തി കാവിൽ കുടികൊള്ളുന്നത്.ഐശ്വര്യദായികയായ അമ്മയെ കൂടാതെ ഉപദേവതകളായി ഗണപതി, പരമശിവൻ, യക്ഷി, ആനമറുത, രക്തേശ്വരി, പഴുക്കാച്ചാത്തൻ, നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതാ ഗണങ്ങളും കുടികൊള്ളുന്നു.
ദേവിയുടെ തിരുനാളായ കുംഭഭരണി നാളിൽ പത്തു കരകളിൽ നിന്നും ഇവിടേക്ക് ഭക്തർ, അമ്മക്ക് അഭിഷേകം ചെയ്യുവാൻ കുംഭകുടങ്ങളുമായി എത്തുന്നു.വ്രതശുദ്ധിയോടു കൂടി അമ്മയുടെ തിരുസന്നിധിയിൽ മേളക്കൊഴുപ്പും നൃത്തച്ചുവടുകളും, ദേവീ ശരണ മന്ത്രവുമുതിർത്തു കൊണ്ടുള്ള കുംഭകുട ഘോഷയാത്ര ഭക്തിനിർഭരവും നയന മനോഹരവുമായ ഒരു ഉത്സവക്കാഴ്ചയാണ്. മീനഭരണി നാളിൽ കൊടിയേറി പത്താം ദിനം ആറാട്ടോടു കൂടി അമ്മയുടെ തിരുവുത്സവവും ആഘോഷിക്കുന്നു. സപ്താഹം, ശിവരാത്രി, കളമെഴുത്തും പാട്ടും, തുടങ്ങിയ എല്ലാ ദൈവീക ചടങ്ങുകളും ഇവിടെ നടന്നു വരുന്നു.