2019, ജൂൺ 30, ഞായറാഴ്‌ച

പൂവത്തുശ്ശേരി ദുർഗ്ഗാക്ഷേത്രം

പൂവത്തുശ്ശേരി  ദുർഗ്ഗാക്ഷേത്രം

 108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് . തൃശൂർ ജില്ലയിൽ  അന്നമനട പഞ്ചായത്തിൽ  ആലുവ മാല റൂട്ടിലെ പൂവത്തുശ്ശേരി അമ്പലം ..പ്രധാനമൂർത്തി ദുർഗ്ഗ .ഇടത്തെ കണ്ണ് പൂർണ്ണമായും തെളിഞ്ഞിട്ടില്ലാത്ത വിഗ്രഹം  ഇത് ശില്പി മരിച്ചതുകൊണ്ടാണോ എന്ന് സംശയം അഞ്ചടിയോളം ഉയരമുണ്ട് .മുകളിലെ വലതു കൈയിൽ ചക്രം .ഇടതു കൈയിൽ ശംഖു .താഴെ ഇടതു കൈ എളിയിലും വലതുകൈ
വരദാന  സ്വഭാവത്തിലും . പടയോട്ടക്കാലത്ത് വിഗ്രഹത്തിന്റെ പാദങ്ങൾ  ഒടിഞ്ഞുപോയതുകൊണ്ടു പഞ്ചലോഹത്തിൽ വാർത്തു കെട്ടി വെള്ളിയുറയിട്ടു  കലശം  നടത്തിയിരുന്നു .പഴയ ബിംബം 12 ആം നൂറ്റാണ്ടിൽ മാറിയതാണെന്നും കരുതുന്നു .കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി നെടുമ്പള്ളി തരണനെല്ലൂർ  ചതുരശ്രീകോവിൽ  ഉപദേവതാ ശിവൻ,ഗണപതി യക്ഷി നാഗം
. ഇവിടെ ചോറിൽ നാളികേരം ചിരവിയിട്ടു  നേദ്യമുണ്ട് .പഴയകാലത്ത് ആറാട്ടുപുഴപൂരത്തിലെ പങ്കാളി ആയിരുന്നു ക്ഷേത്രത്തിൽ ഏഴാം ദിവസം  അർധരാത്രി പൂരം നക്ഷത്രം വരുന്നതരത്തിൽ പത്ത് ദിവസത്തെ ഉത്സവം  .1127  മുതൽ ഇല്ല. മംഗല്യത്തിന് ബ്രാഹ്മണിപ്പാട്ടും പാട്ടും താലിയും നടയ്ക്കു വയ്ക്കലും  വഴിപാട് .മള്ളിയൂർ മനവക ക്ഷേത്രമായിരുന്നു പിന്നീട് കുറുങ്ങാട്ടു ഇല്ലത്തു  നിന്നും ഒരു ദത്തെടുത്ത് അന്യം നിക്കുന്ന ഘട്ടം ഒഴിവാക്കി .എന്ന് പഴമ .




 എവിടെയാണ് കല്യാണം കഴിച്ചത്