വെളിനെല്ലൂർശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം ജില്ല
========================================================================
കൊല്ലം ജില്ലയിൽ വെളിനെല്ലൂരിൽ എം സി റോഡിലെ ഓയൂർ ജംഗ്ഷനിൽ നിന്നും പാറിപ്പിള്ളി റൂട്ട്. ഇത്തിക്കരയാറിന്റെ തീരത്താണ് ഈ ക്ഷേത്രം കിഴക്കും വടക്കും പടിഞ്ഞാറും പുഴ നാലു വശവും കുന്നുകളുമുണ്ട് പ്രധാന മൂർത്തി ശ്രീരാമൻ . കിഴക്കോട്ടു ദർശനം .ആറ്റിലേക്കാണ് ദൃഷ്ടി ഈ ആറ്റിൽ മലം ചുഴിയുണ്ട് (വലിയ ചുഴി) രണ്ടു നേരം പൂജയുണ്ട് .തന്ത്രി കുഴിക്കാട്ട് .ഉപദേവതമാർ, ഇണ്ടളയപ്പൻ,ഭഗവതി നാഗരാജാവ്, ഭൂതത്താൻ ഹനുമാൻ . മേടമാസത്തിലെ തിരുവോണം കൊടി കയറി പത്തു ദിവസത്തെ ഉത്സവം ആദ്യം ഇവിടെ ഇണ്ടളയപ്പൻ ക്ഷേത്രവും ഭഗവതി ക്ഷേത്രവുമായിരുന്നു വടക്കു നിന്നും വന്ന പ്രദേശ ബ്രാ ഹ്മണനു ഇവിടെ വച്ച് ശ്രീരാമ ദർശനം ഉണ്ടായി എന്നും ശ്രീരാമന്റെ പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം .
ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ നായ് വെപ്പ് മഹോത്സവത്തിനോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടന്നിരുന്ന തെക്കേ വയൽ വാണിഭം (കാള ചന്ത ) പ്രസിദ്ധമായിരുന്നു ഇണ്ടളയപ്പന്റെ തിരുനാളായ മീനത്തിലെ രോഹിണി നാളിൽ
വേളോർ സമുദായത്തിലെ മാമൂട്ടിൽ കുടുംബക്കാർ കളിമണ്ണുകൊണ്ടു നായ രൂപമുണ്ടാക്കി തിരു നടയിൽ അർപ്പിയ്ക്കും രോഹിണി നാലിന് പത്തു ദിവസം മുൻപ് ആലും മൂട് എന്ന സ്ഥലത്ത് പാണൻ ചെണ്ടകൊട്ടി ഉത്സവം അറിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു കൂടാതെ പറയ സമുദായക്കാർ കുട്ട, വട്ടി ,മുറം എന്നിവയുണ്ടാക്കി ക്ഷേത്രത്തിനു സമീപം കൊണ്ടുവരും പൊന്നുരുട്ടി കുടുംബക്കാർ ഇതേറ്റു വാങ്ങി ക്ഷേത്രത്തിലർപ്പിക്കും .ഈ ആചാരങ്ങൾ ഇപ്പോൾ ഇല്ല ഉത്സവത്തിന് ക്ഷേത്രത്തിനു മുന്നിൽ മത്സ്യ കച്ചവടം എന്ന ആചാരമുണ്ടായിരുന്നു മുസ്ലിം സമുദായക്കാരാണ് മത്സ്യം വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ഇപ്പോൾ തിരുവതാം കൂർ ദിവസം ബോര്ഡിന്റെതാണ് ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൂമ്പല്ലൂർ കാവ് ശാസ്താവ് ,ചെംതുപ്പ് ദേവി കുരികേശ്വരം വിഷ്ണു എന്നിവയാണ്