ശാസ്താവങ്ങോട്ടുപുറംക്ഷേത്രം ,മലപ്പുറം  ജില്ല
========================================================
മലപ്പുറം  ജില്ലയിൽ പോരൂർ പഞ്ചായത്തിൽ  മഞ്ചേരിയിൽ നിന്നും കുട്ടിപ്പാറ ചെറുകുളം  തോട് വഴി വണ്ടൂർ റൂട്ടിൽ  ചെറുകോടിനടുത്ത് .രണ്ടു പ്രധാനമൂർത്തികൾ .ഭദ്രകാളിയും  ശാസ്താവും ഭഗവതി വിഗ്രഹം വരിയ്ക്കപ്ലാവുകൊണ്ടുണ്ടാക്കിയതാണ് . പടിഞ്ഞാട്ടു ദര്ശനം അഞ്ചു നേരം പൂജയുണ്ട്.  ഇവിടെയും തിരുമാന്ധാം കുന്നിലേതുപോലെ  തിരിഞ്ഞു പന്തീരടി പൂജയുണ്ട് (ഉഷപൂജ, പന്തീരടി,ഉച്ചപൂജ ,തിരിഞ്ഞു പന്തീരടി   അത്താഴപൂജ. ) തന്ത്രി മുടപ്പിലാപ്പള്ളി . ഉപദേവത,ഗണപതി വീരഭദ്രൻ ശാസ്താവിനെ ഉപദേവനായിട്ടാണ്  പൂജിയ്ക്കുന്നതു  എങ്കിലും ഭഗവതിയ്ക്കും ശാസ്താവിനും തുല്യ പ്രാധാന്യമാണ് . മേ ടത്തിലെ മുപ്പെട്ടു  ചൊവ്വാഴ്ച  കാലം പാട്ടിനു കുറിയിടും  ക്ഷേത്രത്തിൽ കുട വെളിച്ചപ്പാടാണ് താലപ്പൊലിയ്ക്കു പത്തടിയോളം  പൊക്കമുള്ള മുളയിൽ   പാണന്മാർ ഓലക്കുടകൊണ്ടുവരും  ക്ഷേത്രത്തിലെ നമ്പീശൻ  (വെളിച്ചപ്പാട്)  ഒറ്റയ്ക്ക് ഈ കുടയെടുത്ത്  പ്രദിക്ഷിണം വയ്ക്കും   ഇത് ആദ്യം ശാസ്താ ക്ഷേത്രമായിരുന്നു  . തിരുമാന്ധാം കുന്നിൽ നിന്നും ഒരു  ഭക്തനായ  നായരുടെ കുടപുറ ത്ത്  ഭഗവതി ഇവിടെ വന്നു ചേർന്ന്  എന്നാണു ഐതിഹ്യം അതിനു മുൻപ് ചാത്തൻങ്ങോട് ക്ഷേത്രമെന്നായിരുന്നു പേര്. അമരമ്പലം കോവിലകം വക  ക്ഷേത്രമായിരുന്നു ഇപ്പോൾ ധർമ്മ രക്ഷാ സമിതി