2021, ജനുവരി 17, ഞായറാഴ്‌ച

ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

 







ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

=====================================================


പത്തനംതിട്ട ജില്ലയിലെ കുളനട  ഗ്രാമപ്പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം  .പ്രധാനമൂർത്തി ബാലകൃഷ്ണൻ .

 ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള  അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത് 

മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജക്കും, ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തർ ധാരാളം എത്തുന്ന ക്ഷേത്രം ആണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ഭക്തിയോടെ ആരു വിളിച്ചാലും, ജാതിയോ കുലമോ, മനുഷ്യരോ, മൃഗമോ പക്ഷിയോ എന്നൊന്നും നോക്കാതെ ഓടിയെത്തുന്ന പരമ കാരുണ്യമാണ് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ എന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിച്ചു പോരുന്നു 


ക്ഷേത്ര ചരിത്രം

ഏകദേശം 70 ൽ പരം വർഷങ്ങൾക്ക് മുൻപ് ദേശവാസികളായ ആചാര്യന്മാരും സാമുദായിക നേതാക്കളും കൂടി ആലോചിച്ച് തങ്ങൾക്ക് ആരാധിക്കുവാൻ ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിക്കുകയും  അതിന്റെ അടിസ്ഥാനത്തിൽ സപതിയെ വിളിച്ച് വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കരയിൽ ഉചിതമായ സ്ഥലത്ത് സ്ഥാനനിർണ്ണയം നടത്തി ഇന്ന് കാണുന്ന ക്ഷേത്രം പണിതു . ഭഗവാൻ ശ്രീ കൃഷ്ണന്റെ വിഗ്രഹം നിർമ്മിക്കുവാൻ ചെങ്ങന്നൂരിൽ ഉള്ള പരമ്പരാഗത ശില്പികളെ ആണ് ഏൽപ്പിച്ചത് ...

1124 മീനമാസത്തിലെ രോഹിണി നാളിൽ താഴമൺ വലിയ തന്ത്രിയാൽ പ്രതിഷ്ഠ നടത്തി.

പ്രതിഷ്ഠ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ ഇടിയോട് കൂടിയ മഴ ഉണ്ടായതും

 ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ച് ഓതുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണ് 

അനന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത്  ഉള്ളിൽ സ്ഥാപിച്ച വെറ്റില  വാടാതിരുന്ന സംഭവം ഭക്തരിൽ ഇന്നും അത്ഭുതം ഉളവാക്കുന്നതാണ്

ഉദ്ദിഷ്ട കാര്യസിദ്ധിക്കായി  ഭക്തർ വർഷങ്ങളായി  മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തുന്നു .

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തുന്ന മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ ആബാലവൃദ്ധജനങ്ങളും  പങ്കെടുക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് 

 നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടുന്നതുകൊണ്ടും അന്യമതവിശ്വാസികൾ ഏറ്റവും കൂടുതൽ വഴിപാട് നേരുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് . 

 ഉറി വഴിപാട് നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് ഇത് 

 വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടുത്തെ ഗണപതിക്ക്   തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു .

ഉണ്ണിക്കണ്ണന് പാൽപായസം, തൃകൈയിൽ  വെണ്ണ, കദളിപ്പഴം, ഉണ്ണിയപ്പം, മഹാനിവേദ്യം 

ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും ,

ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല ,ഭാഗവതിസേവ , വിദ്യാരംഭവും

നാഗരാജാവ് , നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും

ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ , 

ചിങ്ങത്തിലെ തിരുവോണം , വിനായക ചതുർത്ഥി , അഷ്ടമിരോഹിണിയും 

കന്നിയിലെ പൂജവയ്‌പ്പും വിദ്യാരംഭവും തുലാമാസത്തിൽ ആയില്യംപൂജയും 

വൃശ്ചികം ഒന്നുമുതൽ 12  വരെ കളഭവും അവതാര ചാർത്തും വൃശ്ചികചിറപ്പും 12  വിളക്കും 

മകരത്തിൽ മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും 

കുംഭത്തിലെ കാർത്തിക പൊങ്കലും രോഹിണി മാസത്തിലെ തിരുവുത്സവവും 

മീന മാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠാ മഹോത്സവവും 

മേടത്തിൽ വിഷുക്കണി , സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസവും വർഷത്തിലെ ഒൻപതു മാസങ്ങളിലും വിശേഷങ്ങളാണ് 

മഹാസുദർശന  ലക്ഷ്യപ്രാപ്‌തി പൂജ


 വർഷങ്ങളായി ഈ ക്ഷേത്രത്തിൽ  സർവകാര്യസിദ്ധിക്കായി നടത്തുന്ന പൂജ യാണിത് 

ഈ പൂജയിൽ പങ്കെടുത്ത് ലക്ഷ്യ പ്രാപ്‌തി കൈവരിച്ചവർ നിരവധിയാണ് . എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ 

100  രൂപ  അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും അതേ സമയം തന്നെ മേൽശാന്തി ശ്രീകോവിലിൽ ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി  പൂജയുടെ പ്രസാദമായി ഒരു നാണയം നൽകും പൂജ ദ്രവ്യങ്ങൾ എല്ലാം ഒരുക്കിയത്തിനു ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകുന്നു തുടർന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മൾ കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യിൽ വെച്ച് ഉളനാട്ടിലെ ഉണ്ണി കണ്ണനോടെ നമ്മളുടെ ഉദിഷ്ട കാര്യം പ്രാർത്ഥിക്കുന്നത് പിന്നീട് ശ്രീ കൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അർച്ചന നടത്തുന്നു ഈ സമയം മേൽശാന്തി പൂജയിൽ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരിൽ ശ്രീകോവിലിൽ ഉണ്ണികണ്ണന്റെ തിരുമുന്പിൽ ലക്ഷ്യപ്രാപ്‌തി പൂജ നടത്തുന്നു

ഈ പൂജയിൽ പങ്കെടുത്ത് വിവാഹതടസം, ജോലിതടസം,ഇവ മാറിയവർ നിരവധി ആണ് അതുപോലെ കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവുകയും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് ഈ പൂജയിലൂടെ പരിഹാരം ഉണ്ടായിട്ടുണ്ട്

ഉളനാട് ശ്രീ കൃഷ്ണസ്വാമിയും കായൽ മാടനും

==========================================

വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു...ചതുപ്പും വെള്ളവും നിറഞ്ഞ പോളനിറഞ്ഞ ച്ചിറയും അതിന്റെ കരയിലെ കൈതക്കാടുകളും  ജനങ്ങളിൽ പേടിയുളവാക്കുന്ന സംഭവങ്ങൾ ആയിരുന്നു.അക്കാലത്തു പോളച്ചിറയിൽ കായൽ മാടൻ എന്ന ഒരു ഭീകര സത്വം വസിച്ചിരുന്ന പകൽ പോലും ഈ സത്വം കാരണം ജനങ്ങൾക്ക്  പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യുവാൻ ഭയമായിരുന്നു എന്നാൽ കാലക്രമേണ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയിൽ വന്നതിൽ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല ഇന്നും ഉണ്ണികണ്ണന്റെ ഭക്തർ വിശ്വസിക്കുന്നത് കാളിന്ദിയിൽനിന്നും കാളിയനെ  തുരത്തി ആമ്പാടിയെ രക്ഷിച്ചപോലെ കായൽ മാടനിൽ നിന്നും ഉളനാടിനെ രക്ഷിച്ചത് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ ആണെന്നും പഴമക്കാർ ആണയിട്ടു പറയുന്നു

കാലങ്ങൾക്കു മുൻപ് കുറ്റിച്ചെടികളും വൻ വൃക്ഷങ്ങളും പാഴ് മരങ്ങളും നിറഞ്ഞ് നട്ടുച്ചക്കു പോലും ആദിത്യപ്രഭ കടന്നു ചെല്ലാത്ത പാഴ്ഭൂമിയായിരുന്ന ഇവിടം.ജലസമൃദ്ധിയിൽ ചതുപ്പുനിലമായി രൂപാന്തരം സംഭവിച്ച ഇതിന്റെ സമീപത്തുകൂടി പോലും പകൽ സമയം സഞ്ചരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കായൽ മാടൻ എന്നൊരു ഭീകരസത്വം അതുവഴി സഞ്ചരിക്കുന്നവരെയെന്നല്ല ,സർവ്വതിനേയും ആക്രമിച്ചിരുന്നു. ഈ ഭീകരസത്വത്തിന്റെ പിടിയിൽ നിന്നുമെങ്ങനെ രക്ഷപ്പെടുമെന്ന വിചാരം ദേശവാസികൾക്കുണ്ടായി.അവർ ഭഗവാനെ ശരണം പ്രാപിച്ചു. അങ്ങനെയിരിക്കുന്ന അവസരത്തിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനുംദേശവാസിയുമായിരുന്ന ഒരു ആചാര്യന് ഭഗവാൻ ദർശനമരുളി. ഈ പുണ്യദേശത്തിന്റെ രക്ഷയ്ക്കായി, ഭക്തജന നന്മക്കായി ഇവിടെ ബാല ഭാവത്തിൽ ഞാൻ കുടികൊള്ളുമെന്ന് ഭഗവാൻ അരുളിച്ചെയ്തു.

ആ ദിവ്യദർശനമൊഴിയനുസരിച്ച് ദേശവാസികളെല്ലാമൊത്തുചേർന്നു് 1135 മീനമാസത്തിലെ രോഹിണി നാളിൽ ശുഭമുഹൂർത്തത്തിൽ താന്ത്രികപ്പെരുമ പകർന്നരുളിയ താഴമൺ മഠത്തിലെ വലിയ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവദ് ചൈതന്യത്തെ പ്രതിഷ്ഠിച്ച് ആചാര വിധി പ്രകാരം പൂജാദികർമ്മങ്ങളും പ്രാർത്ഥനകളും തുടങ്ങി. ഭഗവദ് ചൈതന്യത്തിന്റെ ആവിർഭാവത്തോടെ കായൽമാടന് ഭഗവാൻ,മുക്തിയേകുകയും താൻ കുടികൊള്ളുന്നതിന് സമീപത്തായി കാവലാളായി നിലകൊള്ളാൻ അനുമതി നൽകുകയും ചെയ്തു. ഭഗവാന്റെ ആജ്ഞയനുസരിച്ച് കായൽമാടൻ തന്റെ ഉപദ്രവങ്ങളവസാനിപ്പിച്ച് ദേവസന്നിധിയിൽ കാവലാളായി നിലകൊണ്ടു. ഭഗവാന്റെ അനുഗ്രഹത്താൽ ഈ ദേശം ഭഗവാന്റെ അനുഗ്രഹമുള്ള നാടെന്ന അർത്ഥത്തിൽ ഉളനാടെന്ന് കീർത്തി കേട്ടു .എം.സി.റോഡിൽ പന്തളത്തിനടുത്ത് കുളനടയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഉളനാട്ടപ്പന്റെ തിരുസവിധത്തിലെത്താം.


ഉറി വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രം