2021, നവംബർ 13, ശനിയാഴ്‌ച

പതഞ്‌ജലി മഹര്‍ഷി

 




പതഞ്‌ജലി മഹര്‍ഷി

=======================================


 ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി.


ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.


യോഗശാസ്‌ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന പതഞ്‌ജലി മഹര്‍ഷിയാണത്‌. യോഗശാസ്‌ത്രം – ഈശ്വരന്‍ നല്‍കിയ ഒരു ദാനം; അതിനെ മനുഷ്യര്‍ക്കുപകരിക്കുന്ന തരത്തില്‍ മാറ്റിയെടുത്തത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. യോഗശാസ്‌ത്രം മാത്രമല്ല, ആയുര്‍വേദം, സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. സര്‍പ്പവും മനുഷ്യനും കലര്‍ന്ന രൂപത്തില്‍ കാണപ്പെടുന്ന പതഞ്‌ജലി മഹര്‍ഷി മനുഷ്യ പരിണാമത്തിന്‍റെപ്രതീകമാണ്‌ എന്നു കരുതാം. മാത്രമല്ല കുണ്ഡലിനി ശക്തിയുടെ പ്രതീകവും സര്‍പ്പമാണ്‌. മഹര്‍ഷിയുടെ ശിരസ്സില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന ഏഴു തലയുള്ള സര്‍പ്പരൂപം ചലിപ്പിക്കപ്പെട്ട ചക്രങ്ങള്‍ വഴി മുകളിലേക്കെത്തിയ ശക്തിനിലയെ കുറിക്കുന്നു. ഇത്‌ യോഗശാസ്‌ത്രത്തിന്‍റെ ലക്ഷ്യത്തെക്കുറിക്കുന്നു. അങ്ങനെ ഈശായുടെ യോഗ മാര്‍ഗത്തില്‍ സര്‍പ്പങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ടെന്നു മാത്രമല്ല അവയ്ക്കു അര്‍ഹമായ ഔന്നത്യം നല്‍കുന്നുമുണ്ട്‌.

അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്.

പതഞ്ജലി മഹർഷി:- ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം"

പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌.

പതഞ്ജലി യോഗസൂത്രം.

--------------------------

ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു.

നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.

1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.

2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.

3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.

4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു.

സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌.

ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌.

മഹാഭാഷ്യം.

-------------

സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി. .॥卐॥

അഷ്ടാംഗങ്ങൾ

യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ ധ്യാനം, സമാധി

എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.

*.യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.

*.നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു, *ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകൾ ആണ്‌ ആസനങ്ങൾ;,മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണഇവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾഎന്നാണിവ അറിയപ്പെടുന്നത്.

*.പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമംഎന്ന് പറയുന്നത്.

*.പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.

*.ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു

*.ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.

*.സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.

. ‘ഹേയം ദുഃഖമനംഗതം’, വരാനിരിക്കുന്നതും വന്നെത്തിയിട്ടില്ലാത്തതുമായ ദുഃഖങ്ങളെ ഒഴിവാക്കുക. ഇതാണ് യോഗശാസ്ത്രം അനുസ്മരിപ്പിക്കുന്നത്.


ജീവചരിത്രം

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ബി.സി.185-ൽ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനർദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളിൽ മുഖ്യപുരോഹിതൻ അദ്ദേഹമായിരുന്നു എന്നു ചില രേഖകൾ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതർ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.