അറക്കല്‍ അമ്മ /പഴുക്കാമറ്റം ഭഗവതി
====================================
ഏകദേശം 750 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ക്ഷേത്രമാണ് ഇത്
ചേലാമറ്റം കരയില്‍ അറക്കല്‍ തറവാട്ടിലെ പരദേവതയാണ് അറക്കല്‍ ഭഗവതി (അറക്കല്‍ അമ്മ /പഴുക്കാമറ്റം ഭഗവതി) . .ദാരിക വധത്തിനു ശേഷം ശാന്തമായ ഭാവത്തില്‍ അനുഗ്രഹപ്രദായിനിയായി ദേവി ഇവിടെ കുടികൊള്ളുന്നു. ഉപദേവന്‍മാരായി ശ്രീ പരമേശ്വരന്‍ ,ശ്രീ മഹാവിഷ്ണു ,ശ്രീ ധര്‍മ ശാസ്താവ് എന്നിവരുടെയും ചൈതന്യം ഇവിടെ നിറഞ്ഞു നില്‍ക്കുന്നു .
ഐതീഹ്യം ഇങ്ങനെയാണ്,
അതായത് ഏകദേശം 750 വര്‍ഷം മുന്‍പ് 'പഴുക്ക' എന്ന് പേരായ ഒരു പുലയ സ്‌ത്രീ പുല്ലുവെട്ടുന്നതിനിടയില്‍ തന്റെ അരിവാള്‍ അറിയാതെ ഒരു കല്ലില്‍ തട്ടുകയുണ്ടായി .അസാധാരണമായി ഇവിടെ കല്ലില്‍ നിന്ന് രക്തം ഉണ്ടായതില്‍ ഭയന്ന സത്രീ ഉടനെ അടുത്തുള്ള ബ്രാഹ്മണനെ വിവരമറിയിക്കുകയും തുടര്‍ന്നു നടന്ന അഷ്ടമംഗല പ്രശ്നത്തില്‍ നിന്ന് ദേവി ചൈതന്യം ആ ശിലയില്‍ കുടിയിരിക്കുന്നു എന്ന് മനസ്സിലാവുകയും ചെയ്തു . ആ പുലയ സത്രീയുടെ സ്മരണാര്‍ധം ആണ് ക്ഷേത്രത്തിനു പഴുക്കാമറ്റം എന്ന് നാമകരണം ചെയ്തത് . പിന്നീട് ദേവീ ചൈതന്യമുള്ള ശില ആദ്യം ലഭിച്ച സ്ഥാനത്തുനിന്നും ഇന്നത്തെ ഭാഗത്തേക്ക് ക്ഷേത്രം മാറ്റിപണിയുകായാണ് ചെയ്തത്. വിവാഹാദി മംഗള കാര്യ തടസ്സം നീക്കുന്നതിനും ഇഷ്ട സന്താന ലബ്ധിക്കും കാര്യസാധ്യത്തിനും നിരവധി ഭക്തര്‍ ഇന്നും ക്ഷേത്രത്തില്‍ എത്തികൊണ്ടിരിയ്ക്കുന്നു . .