2021, നവംബർ 13, ശനിയാഴ്‌ച

ഭോഗനാദര്‍


 ഭോഗനാദര്‍

=====================


കുശവജാതിയില്‍ ജനിച്ചുവെന്നും പഴനി ദണ്ഡപാണിക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.

അദ്ദേഹം രചിച്ച “ഭോഗര്‍ ജ്ഞാനസാഗരം” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു തമിഴനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടത്രെ.ബനാറസ്സിലെ കാശിയില്‍ ജനിച്ച ശൈവസിദ്ധപരമ്പരയിലെ നവനാഥസിദ്ധ സമൂഹത്തിലെ അംഗമായിരുന്ന മഹാസിദ്ധനായ കാലാംഗിനാഥര്‍ ചൈന ആദ്ധ്യാത്മിക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഭോഗരെ ജ്ഞാനയോഗം പഠിയ്ക്കുവാന്‍ ക്ഷണിച്ചതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടത്രെ.നന്ദിദേവരുടെ ശിഷ്യനായിരുന്ന ബ്രഹ്മമുനിയുടെ ശിഷ്യനായിരുന്നുവത്രെ കാലാംഗിനാഥര്‍.

ശ്രീമുരുകനായിരുന്നു ഭോഗനാഥരുടെ ആരാധനാമൂര്‍ത്തി. നവപാഷാണംകൊണ്ട് പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠനടത്തിയത് ഭോഗരായിരുന്നു.ക്രിയാബാബാജി ഭോഗരുടെ ശിഷ്യനായിരുന്നു.

ചൈന, ടിബറ്റ്, നേപ്പാള്‍ മുതലായ സ്ഥലങ്ങളില്‍ ആയുര്‍വ്വേദം, സിദ്ധ, മര്‍മ്മ, യോഗ, കുണ്ഡലിനീയോഗ എന്നിവ പ്രചരിപ്പിച്ചത് ബോഗരായിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.

ഇദ്ദേഹം അവിടങ്ങളില്‍ ബോ-യാങ്ങ് എന്ന ലാമയായി അറിയപ്പെടുന്നുണ്ടത്രെ. താവോ മതസ്ഥാപകനായ ലാ- ഓട്സു ബോഗര്‍തന്നെയായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

കായകല്പചികിത്സയും കുണ്ഡലിനീയോഗയും ചേര്‍ത്ത് ശരീരത്തേയും മനസ്സിനേയും പരിപോഷിപ്പിച്ച് രോഗവിമുക്തമാക്കി അനേകായിരം വര്‍ഷം ജീവിയ്ക്കുന്നതിനുള്ള കഴിവ് സ്വയം നേടുകയും ശിഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുവത്രെ.

നന്ദീശ്വര്‍, കമലമുനി, ശട്ടമുനി, മച്ചമുനി, സുന്ദരാനന്ദര്‍, എന്നിവരെ കായകല്പ ചികിത്സ പഠിപ്പിച്ചത് ഭോഗനാഥരായിരുന്നു.

ഭോഗനാദര്‍ക്ക് 63 ശിഷ്യന്മാരുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം അഷ്ടാംഗയോഗം പഠിപ്പിച്ച് ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും അയച്ചതായി പറയുന്നു.

യോഗയിലെ സര്‍വ്വ രഹസ്യങ്ങളും, തന്ത്രങ്ങളും, മന്ത്രങ്ങളും പഠിച്ചതിനുശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു. മായന്മാര്‍ക്കു

കലണ്ടര്‍ ഉണ്ടാക്കിയതും അവരെ പലകാര്യങ്ങളും പഠിപ്പിച്ചതും ഭോഗനാഥരാണെന്നു അവരുടെ ചരിത്രരേഖകള്‍ പറയുന്നുണ്ടത്രെ.

കുണ്ഡലിനീയോഗസിദ്ധി ഉപയോഗപ്പെടുത്തികൊണ്ട് അദ്ദേഹം പലകണ്ടുപിടുത്തങ്ങളും നടത്തിയതായി പറയപ്പെടുന്നു.പാരചൂട്ട്, പുകൈരഥം, , ആവിക്കപ്പല്‍ എന്നിവ അദ്ദേഹത്തിന്റെ നേത്ര്യത്വത്തില്‍ ഉണ്ടാക്കിയിട്ടുള്ളതായി പറയപ്പെടുന്നു.

കുണ്ഡലിനീയോഗസിദ്ധികൊണ്ട് രസവാദവിദ്ദ്യ കണ്ടുപിടിയ്ക്കുകയും, ചെമ്പ്, രസം, എന്നിയെ ചില പച്ചമരുന്നുകളുടെ സഹായത്താല്‍ പരമാണുക്കളില്‍ വ്യത്യാസം വരുത്തി സ്വര്‍ണ്ണമാക്കി മാറ്റുകയുംചെയ്തിരുന്നുവത്രെ.

( രസത്തിന്റെ പരമാണുവില്‍ 80, സ്വര്‍ണ്ണത്തിന്റെ പരമാണുവില്‍ 79, ഈയത്തിന്റെ പരമാണുവില്‍ 82 പ്രോട്ടോണുകള്‍ ആണത്രെ യുള്ളത്)

ഭോഗര്‍ ജ്ഞാനവും, യോഗയും, എല്ലാ അറിവുകളും ജനങ്ങളുമായി പങ്കുവയ്ക്കണമെന്നു വിചാരമുള്ള ആളായിരുന്നു.

പൊതുവെ സിദ്ധന്മാര്‍ ദൈവീകമായ അര്‍ച്ചനകളും പൂജകളും ചെയ്തിരുന്നില്ല. എന്നാല്‍ ജ്ഞാനത്തെ എളുപ്പം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഭക്തിയെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഭക്തിയെ മോക്ഷമാര്‍ഗ്ഗമായിട്ടല്ല ജ്ഞാനത്തിലേയ്ക്കുള്ള ഒരു ഉപാധിയായിട്ടാണു ഭോഗനാദര്‍ കണക്കിലെടുത്തത്.

ഇതിന്റെ ഭാഗമായാണു അദ്ദേഹം പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠ നടത്തിയത്.

ധ്യാനത്തിലൂടെ നേടിയ അറിവു ഉപയോഗിച്ചുകൊണ്ട് നവപാഷാണങ്ങളായ വീരം, പുരം, രസം, ഗന്ധകം, മോമശാലൈ, ഗൌരി, ഫോസ്ഫറസ്, ലിംഗം( തുരിശ്), വെള്ളപാഷാണം, അനവധി പച്ചമരുന്നുകള്‍, ഉപയോഗിച്ചുകൊണ്ട് ഏറ്റവും കടുപ്പമുള്ള ഷണ്മുഖവിഗ്രഹത്തെ നിര്‍മ്മിച്ച് പ്രതിഷ്ഠചെയ്തു. നവപാഷാണങ്ങള്‍ പ്രത്യേകകൂട്ടിനാല്‍ വിഗ്രഹമായിത്തീന്നപ്പോള്‍ അവയിലെ വിഷാംശങ്ങള്‍ അകന്നു അമ്ര്യതായ്ത്തീര്‍ന്നു.ഇതില്‍ അഭിഷേകം ചെയ്യുന്ന കര്‍പ്പൂരവള്ളി കദളിപ്പഴം, ശുദ്ധമായ കാട്ടുതേന്‍, ശര്‍ക്കര, പശുവിന്‍ നെയ്യ്, ഏലക്കായ അടങ്ങിയ പഞ്ചാമ്ര്യതം അതിവിശിഷ്ടമായ ഔഷധഗുണം കൈവരിയ്ക്കുമത്രെ.

പ്രത്യേക പ്രാണയാമങ്ങളിലൂടെ ലൈംഗികശക്തിയെ ഓജസ്സക്കി മാറ്റാനുള്ള വിദ്യ അദ്ദേഹം കണ്ടുപിടിച്ചു.പര്യംഗയോഗ അത്തരത്തിലുള്ള ഒന്നായിരുന്നു.

ജനങ്ങളുടെ ജീവിതത്തിനു ഉയര്‍ച്ചയും അവര്‍ക്ക് കാര്യങ്ങളെപ്പറ്റി ശരിയായ അറിവും ഉണ്ടാകണമെന്നു അദ്ദേഹം ആഗ്രഹിച്ചു. “എല്ലാമനുഷ്യരും സമന്മാരാണെന്നും, ദൈവം ഒന്നേയുള്ളുവെന്നുമുള്ള” തിരുമൂലരുടെ ആശയം അദ്ദേഹത്തെ വളരെയധികം സ്വാധീനിയ്ക്കുകയുണ്ടായത്രെ. “എല്ലാ സ്ഥലവും എന്റേത്, എല്ലാമനുഷ്യരും എന്റെ കുടുബാംഗങ്ങള്‍” എന്ന ഉന്നതമായ ആശയം അദ്ദേഹം പുലര്‍ത്തുകയും ലോകത്തിന്റെ നാനാഭാഗത്തും തനിയ്ക്കു സിദ്ധിച്ച ജ്ഞാനം പടര്‍ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ പുലിപ്പാണി സിദ്ധരെ എല്ലാ കാര്യങ്ങളും ഏല്പ്പിച്ച് പഴനിയിലെ ദണ്ഡപാണീ പ്രതിഷ്ഠയുടെ കീഴെ സ്വരൂപസമാധിയില്‍ പ്രവേശിയ്ക്കുകയാണത്രെ അദ്ദേഹം ചെയ്തത്.