വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത് ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം .അനന്തഭഗവാനും, നാഗ യക്ഷിയുമാണ് പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാകര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു.അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട് എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.