2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അറിഞ്ഞിരിക്കേണ്ടവ- നാമ ജപം

അറിഞ്ഞിരിക്കേണ്ടവ
നാമ ജപം
1 .  പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും ,വിശ്രമത്തിനും സഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
 

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഭസ്മ ധാരണം

ഭസ്മ ധാരണം ( വെണ്ണിര്‍ ധാരണം )

ഓം നമം ആയദൈവമേ !അടിയ്ക്ക് അനന്ദന്‍
മുടിയ്ക്ക് ശ്രീ ഗരുഡന്‍ ഇടത്ത് ലക്ഷ്മണന്‍
വലത്ത് ശ്രീരാമന്‍ മുന്‍പില്‍ ശ്രീ ഹനുമാന്‍
പിന്പില്‍ വിഭീഷനന്‍ കീഴും മേലും
ചുറ്റും ശ്രീ നാരായണ സ്വാമി കാത്തുരക്ഷിക്കും
ഓം നമോ ഭഗവതോ ഓം ധിറ്റി ,ധിറ്റിഗ്രിണി,ഗ്രിണി,വശി,
വശി,ക്രൊധ് ധണിക്ക സ്വാഹ

ശിവ പ്രദിക്ഷണം

ശിവ പ്രദിക്ഷണം
പ്ര കൃ ഷ്ട പാപനാശാര്‍ത്ഥമ്പ്ര കൃഷ്ടഫലസിദ്ധയെ!
പ്ര ദിക്ഷണം കരോമി ശാ പ്രദീദ പരമേശ്വര !

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ഗണപതി ഹോമത്തിന്റെ പ്രാധന്യം

ഗണപതി ഹോമത്തിന്റെ പ്രാധന്യം 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, 
ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കു  അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി വരുന്നു.
ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌.

vinayaka chathurthi [വിനായക ചതുര്‍ഥി ]

വിനായക് ചതുര്‍ഥി 

ഇന്ന് 11 -9 -  2010 വിനായക ചതുര്‍ഥി .

ഗണങ്ങളുടെ അധിപന്‍ ആണ് ഗണപതി. ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതിയുടയൂം പുത്രനാണ് ഗണപതി .
ശ്രീ ഗണപതിയുടെ ജന്മ ദിനത്തിനെ ഗണേശ ചതുര്‍ഥി ആയി കൊണ്ടാടുന്നു .എല്ലാ സുഭകാര്യങ്ങള്‍ക്കും മുന്‍പ് ഗണപതിയെ പൂജിക്കുക എന്നാണ് ഹിന്ദു മത വിശ്വാസം .ഗണേശ ചതുര്തിക്ക് പ്രത്യേക സാധനങ്ങള്‍ ചേര്‍ത്ത് ഗണപതി ഹോമം നടത്തി വരുന്നു. ഇതിനു അഷ്ട ദ്രവ്യ ഗണപതി ഹോമം എന്ന് പറയുന്നു.  
എല്ലാ ദേവതകളെയും പോലെ ഗണെശ നും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു
പറയുന്നു. വാഹനം മൂഷികന്‍‌ .
ശിരസ്സു ആനയുടെ പോലെ -പ്രനവാകാരതിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.
ഒറ്റ കൊമ്പു -അദ്വത ചിന്ത ശക്തിയെ സൂചിപ്പിക്കുന്നു.
ശരീരം-പ്രപഞ്ചതിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹം കാരം ,മനസ്  എന്നിവയെ സൂചിപ്പിക്കുന്നു
മൊത്ത  ത്തില്‍ ഗണപതിയെ  ഓം കരമായി കണക്കാക്കുന്നു.
കുട്ടികളെ എഴുത്തിനു ഇരുത്തുമ്പോള്‍ ആദ്യമായി നാവില്‍ ഹരി ശ്രീ ഗ ണ പ ത യെ ന മ: ഹിന്ദുക്കള്‍ കുറിക്കുന്നു. ഇന്ത്യ യിലും പുറത്തും ഗണപതി വളരെ പ്രധാനപ്പെട്ടതാണ്
വടക്കെ ഇന്ത്യ യില്‍ ദിവസങ്ങളോളം ഉത്സവമായി കൊണ്ടാടുന്നു
.
 

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ജന്മ നാളുകളും അവയുടെ മരങ്ങളും

ജന്മ നാളുകളും  അവയുടെ മരങ്ങളും .
ഓരോരുത്തരും അവരവരുടെ നാളുകളിലുള്ള മരങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കണമെന്ന്   വിശ്വാസം പൂര്‍വികന്മാര്‍  നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. 27  നാളുകള്‍ക്കും അവയുടെതായ മരങ്ങള്‍ ഉണ്ട് .ഈ പറയുന്ന എല്ലാ മരങ്ങള്‍ക്കും ഔഷധ ഗുണം ഉള്ളതാണ്.ആയുര്‍വേദ വിധിയില്‍ പറയുന്ന  പലതരത്തിലും ഉള്ള ചികിത്സകള്‍ക്കു ഇവയുടെ  ഇല,വേര് ,കായ ,തൊലി,എന്നിവ പല വിധത്തിലും ഉപയോഗിക്കുന്നു.
നാളുകള്‍       മരങ്ങള്‍              ഔഷധ ഗുണം        
അശ്വതി              കാഞ്ഞിരം                       വാത  ,കഫം,ശ്വസനസംബധി
ഭരണി                 നെല്ലി                               ത്രിഫലയിലെ പ്രധാനി,ഒരു ഭക്ഷ്യയോഗ്യം 
കാര്‍ത്തിക          അത്തി                               ഭക്ഷ്യ യോഗ്യം ,രക്ത അര്സസു
രോഹിണി          ഞാവെല്‍                          പ്രമേഹം,അതിസാരം 
മകയിര്യം           കരിങ്ങാലി                        ചുമ,ചൊറി,രക്ത ശുധിക്കും
തിരുവാതിര       കരിമരം                             വേരിലും,തൊലിയിലും ഔഷധ ദ്രവ്യങ്ങള്‍
പുണര്‍തം            മുള                                    വിത്ത് ഭക്ഷണ യോഗ്യം
പൂയം                  അരയാല്‍                          ഇലകള്‍ ധാരാളം ഓക്സിജന്‍ പുറത്ത് വിടുന്നു.
ആയില്യം          നാകം                                ചര്‍മ രോഗങ്ങള്‍ക്കും,ശ്വാസകൊശ രോഗങ്ങള്‍ക്കും
മകം                   പേരാല്‍                            തൊലിയിലെ കറയ്ക്ക്  ഔഷധഗുണം 
പൂരം                   പ്ലാശു                                     
ഉത്രം                  ഇത്തി                               രക്ത ശുദ്ധിക്കു
അത്തം              അമ്പഴം                           ഔഷധഗുണം 
ചിത്തിര            കൂവളം                             പ്രമേഹ രോഗങ്ങള്‍ക്ക് 
ചോതി              നീര്‍മരുത്                        വാതം, കഫം ,ഹൃദയത്തിന് ഉത്തേജനം
വിശാഖം           വയ്യാം കൈത                  മാനസിക രോഗങ്ങള്‍ക്ക്            
അനിഴം             ഇലഞ്ഞി                          ദന്ത ,ഉദര രോഗങ്ങള്‍ക്ക് 
തൃക്കേട്ട             വെട്ടി                                 പനീ , മഞ്ഞപിത്തം 
മൂലം                 പൈന്‍(വെള്ളകുന്തിരിക്കം)   ഉദര രോഗം 
പൂരാടം             വഞ്ചി                                 പൂക്കള്‍ ഭക്ഷണ യോഗ്യം 
ഉത്രാടം            പ്ലാവ്                                  മഞ്ഞപിത്തം, ഭക്ഷണ യോഗ്യം 
തിരുവോണം    എരിക്ക്                             എക്സിമ,   ചര്‍മരോഗംങ്ങള്‍
അവിട്ടം             വന്നി                                       
ചതയം             കടമ്പ്                                       
പൂരുട്ടാതി         തേന്മാവ്                            ഔഷധ യോഗ്യം,ഭക്ഷണ യോഗ്യം 
ഉതൃട്ടാതി          കരിമ്പന                            വയറു കടി ,അതിസാരം 
രേവതി            ഇരിപ്പ                                ഔഷധ ഗുണം,തൈലം വാതരോഗത്തിന് .
  

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

പ്രഭാത സ്തുതികള്‍

പ്രഭാത സ്തുതികള്‍ /വന്ദന ശ്ലോകങ്ങള്‍ 


മിന്നും പൊന്നിന്‍ കിരീടം തരിവള കടകം 
   കാഞ്ചി പൂഞ്ചേല മാലാ 
ധന്യ ശ്രീ വല്‍സ കൌസ്തുഭ മിട കലരും
   ചാരു  ദോരാന്ത രാളം
ശംഖം  ചക്രം ഗദാ പങ്കജമിതി വിലസും
   നാല്  തൃ കൈകളോടും
സങ്കീര്ണ ശ്യാമവര്‍ണം ഹരിവ പുരമലം
    പൂരയോന്മഗളം  വ


ഗണപതി --സരസ്വതി 


ക്ഷിപ്ര പ്രസാദി ഭഗവാന്‍ ഗണ നായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക  സര്‍വ കാലം 
സര്‍വ്വത്ര കാരിനീ  സരസ്വതീ ദേവി വന്നെന്‍ 
നാവില്‍  കളിയ്ക്ക കുമുദേഷു നിലാവ് പോലെ 


സരസ്വതി


വെള്ള പ്പളുങ്കു നിറമൊത്ത വിദഗ്ധ രൂ പീ 
കള്ളം കളഞ്ഞു കമലത്തിലെഴുന്ന  ശക്തി
വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെ -
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .


ഗുരു 
aഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു 
ഗുരുര്‍ ദേവോ മഹേശ്വരാ 
ഗുരുരേവ ജഗല്‍ സര്‍വ്വം 
തസ്മൈ ശ്രീ ഗുരുവേ നമ :


സുബ്ര മണ്യന്‍


ഷ ടാനനം കുങ്കുമ രക്ത വര്‍ണം 
മഹാമതിം  ദിവ്യ മയൂര വാഹനം 
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹ്യം സദാ  ഹം ശരണം പ്രപദ്യേ 


ഹനുമാന്‍ 
മനോജവം മാരുത തുല്യ വേഗം 
ജിതെദ്രിയം ബുദ്ധിമതാം വരിഷ്ടം 
വാതാത്മജം വാനരയൂധമുഖ്യം 
ശ്രീ രാമദൂതം ശിരസാ നമാമി 


ശി വന്‍ 
കരചകണകൃതം വാ കര്‍മ്മമാവാക്കായജം വാ 
ശ്രവണ നയനംജം വാ മാനസം വാ /പരാധം
വിദിതമാവിദിതം വാ സര്‍വ്വമേതെല്‍ ക്ഷ മസ്വ
ശിവ ശിവ കരുണാബ്‌ധേ ശ്രീ മഹാ ദേവ  ശംഭോ 

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിറ പുത്തരി
എല്ലാ വര്‍ഷവും തിരുവോണത്തിന് മുന്‍പ് അത്തം നാളില്‍  ഈ ക്ഷേത്രത്തില്‍ നിറ പുത്തരി കൊണ്ടാടുന്നു .
നിറ പുത്തരിക്ക് വേണ്ടതായ സാധനങ്ങള്‍ 
നെല്‍കതിര്‍
നെല്ലി
ഇല്ലി
ആല്‍
മാവ് 
പ്ലാവ് 
കറുക 
മുക്കൂറ്റി 
ഒരുചെവിയന്‍
പൂവാം കുരുന്നില 
വന്‍ കടലാടി 
വള്ളി ഉഴിഞ്ഞ
എന്നിവയുടെ ഇലകള്‍ 

2010, ജൂലൈ 25, ഞായറാഴ്‌ച

ദശ പുഷ്പ്പങ്ങള്‍

ദശപുഷ്പ്പങ്ങള്‍ 

പുഷ്പ്പം                ദേവത                  ഫലസിദ്ധി 
കറുക                 ആദിത്യന്‍      --ആദി, വ്യാധി നാശം 
വിഷ്ണുക്രാന്തി - ശ്രീകൃഷ്ണന്‍  --വിഷ്ണു പദപ്രാപ്തി 
തിരുതാളി           മഹാലക്ഷ്മി -- ഐ ശ്വ ര്യം 
പൂവ്വാംകുരുന്നില- ബ്രഹ്മാവ്‌     --ദാരിദ്ര്യ ശാന്തി 
കയ്യുണ്ണി              ശിവന്‍           --പഞ്ചപാതക ശാന്തി 
മുക്കൂറ്റി             പാര്‍വതി       --ഭര്‍ത്തൃ സൌഖ്യം 
നിലപ്പന              ഭൂമി ദേവി     --വിവേകാദി സദ്ഗുണങ്ങള്‍ 
ഉഴിഞ്ഞ              ഇന്ദ്രന്‍           -- അഭീഷ്ട സിദ്ധി 
ചെറൂള              യമധര്‍മന്‍       --ദീര്‍ഘായുസ് 
മുയല്‍ച്ചെവിയന്‍  --കാമദേവന്‍ --സൌന്ദര്യം 
[മുഴചെവി]

നവ ദുര്‍ഗ്ഗമാര്‍



നവ ദുര്‍ഗ്ഗമാര്‍
സൈല പുത്രി ,
ബ്രഹ്മ ചാരിണി,
ചന്ദ്ര ഖണ്ഡ,
കു ശ്മാണ്ടം,
സ്കന്ദ മാതാ ,
കാര്‍ത്യായനി ,
കാളരാത്രി ,
മഹാഗൌരി ,
സിദ്ധ ദാത്രി ,

ASHTA LAKSHMI STHOTHRANGAL

7.ജയ ലക്ഷ്മി 
ജയ കമലാസിനി സദ്‌ ഗതി ദായിനി  
ജ്ഞാനവികാസിനി ഗാനമയെ
അനുദിനമര്ചിത കുംകുമധുസര
ഭൂഷിത വാസിത വാദ്യനുതെ 
കനകധാരാസ്തുതി വൈഭവ വന്ദിത 
ശങ്കര ദേശിക മാന്യാപദേ 
ജയ ജയ ഹേ മധുസൂദന കാമിനി 
വിജയലക്ഷ്മി സദാ പാലയമാം
8.വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി
ശോക വിനാശിനീ രത്നമയെ 
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷ്ണ 
ശാ ന്തി സമാവ്രത ഹാസ്യമുഖെ
നവനിധി ദായിനി കലിമല ഹാരിണി 
കാമിത ഫല ദഹസ്ത യുതെ 
ജയ്‌ ജയ ഹേ !മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം .



ASHTA LAKSHMI STHOTHRANGAL

5.ഗജലക്ഷ്മി 
 ജയ ജയ ദുര്‍ഗ്ഗതി നാശിനീ കാമിനി 
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗ പദാതി സമാവ്രത 
പരിജന മണ്ടിത ലോകനുതെ 
ഹരി ഹര ബ്രഹമസുപൂജിത സേവിത
താപ നിവാരണ പാദയുതെ 
ജയ ജയ ഹേ !മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയ മാം  
6 . സന്താന ലക്ഷ്മി 
അയി കരി വാഹന മോഹിനി ചക്രിണി 
രാഗ വിവവര്ധിനി ജ്നാനമയെ 
ഗുണ ഗണ വാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിത ഗാനനുതെ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി 
സന്താനലക്ഷ്മി സദാ പാലയ മാം .

3. DHAANY LAKSHMI

3.   ധാന്യ ലക്ഷ്മി
അയി കലികല്‍മഷ നാശി നീ  കാമിനി
വൈദിക രൂപിണി  വേദമയെ
ക്ഷീര സമുദവേ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതെ
മംഗള ദായിനി അംബുജ വാസിനി
ദേവ ഗണാ ര്ചിത പാദയുതെ
ജയ ജയ ഹേ  മധു സൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയ മാം.
4 .ധൈര്യ ലക്ഷ്മി 
ജയ  വരവാണി വൈഷ്ണവി ഭാര്‍ഗവി
മന്ത്ര സ്വരൂപ്ണി മന്ത്രമയെ
സുര ഗ ണ പൂജിത ശീഖ്രഫലപ്രദാ
ജ്ഞാന വികാസിനി ശാസ്ത്രനുതെ 
ഭവ ഭയ ഹാരിണി !പാപവിമോചിനി 
സാധു ജനാര്‍ദ്ചിത  പാദയുതെ 
ജയ ജയ ഹേ മധുസൂദന കാമിനി 
ധൈര്യ ലക്ഷ്മി സദാ പാലയ പാലയ 



ASHTA LAKSHMI STHOTHRANGAL

അഷ്ട ലക്ഷ്മിമാര്‍
സ്തോത്രങ്ങള്‍ 
൧. ധനലക്ഷ്മി 
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ  സുപൂര്‍ണമയെ
ഘുമ ഘുമ ഘും ഘുമ ഘും ഘുമ ഘും ഘുമ 
സംഖ നിനാദ സുവാദ്യനുതെ
വേദ പുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ പ്രദര്ശയുതെ
ജയ ജയ ഹേ മടുസൂടന കാമിനി
ധന ലക്ഷ്മി രൂപിണി പാലയമാം.
2  .ആദിക്ഷ്മി
സുമനസ വന്ദിത സുന്ദരി !മാധവി !
ചന്ദ്രസഹോടരി !ഹേമ മയേ
മുനിഗന മന്ടിത മോക്ഷ പ്രദായിനി
മഞ്ജുള ഭാഷിണി വേദനുതെ 
പങ്കജവാസിനി ദേവാസുപൂജിത 
സദ്‌ ഗുണ വര്‍ഷിണി ശാന്തിയുതെ 
ജയ ജയ ഹേ മധുസൂദന കാമിനി
ആദി ലക്ഷ്മി സദാ പാലയ പാലയ.





2010, ജൂലൈ 11, ഞായറാഴ്‌ച

kaali Ashtothhara sathanaama sthothram


കാളി  അഷ്ടോത്തര സതനാമാവലി
കാളി കപാലിനി കാന്താ കാമദാ കാമസുന്ദരീ
കാളരാത്രി : കാളികാ ച കാലഭൈറവ പൂജിതാ
കുരുകുല്ലാ കാമിനീ ച കമ്നീയ സ്വഭാവിനി
കുലീനാ കുലകര്ത്രി ച കുല വര്‍ത്മ പ്രകാസിനീ
 കസ്തൂരീ രസനീലാ ച കാമ്യാ കാമസ്വരൂപിനീ
കകാര വര്‍ണ നിലയാ കാമധേനു :കരാളികാ
കുല കാന്താ കരാളാസ്യാ കാമാര്താ ച കലാവതീ
 കൃ സൊദരീ ച കാമാഖ്യാ കൌമാരീ കുലപാലിനീ
കുലജാ കുലകന്യാ ച കുലഹാ കുലപൂജിതാ
കാമേസ്വരീ കാമാകാന്താ കുന്ജരെസ്വര ഗാമിനീ
കാമദാത്രീ കാമഹര്തീ കൃഷ്ണാ ചൈവ കപര്ദ്ദിനീ
കുമ്ദാകൃഷ്ണ ദേഹാ ച കാലിന്ദീ കുലപൂജിതാ
കാസ്യപീ കൃഷ്ണമാതാ ച  കുലീസാമ്ഗി കലാ  തഥാ 
ക്രിം റുപാ കുല ഗമ്യാ ച  കമലാ കൃഷ്ണപൂജിതാ 
ക്ര്‍സാം ഗീ കിന്നരീ കര്ത്രീ കലകന്‍റ്ടീ  ച കാര്‍ത്തിക 
കം ബു ക ണ്ടീ കൌലിനീ ച കുമുദാ കാമജീവിനീ
കുലസ്ത്രീ കീര്തികാ ക്ര്‍ത്യാ കീര്തത്ച്ച കുലപാലികാ
കാമദേവ കലാ കല്പ്പലതാ കാമംഗ വര്‍ദ്ധിനി
കുന്താ ച കുമുദപ്രീതാ കദംബ കുസുമോത്സുക 
കാദം ബിനീ  കമലിനീ കൃഷ്ണാനന്ദപ്ര്ദായനീ
  കുമാരീ പൂജനരതാ കുമാരീ ഗണസോഭിതാ
കുമാരീരഞ്ജന രതാ കുമാരീ വ്രതധാരിണീ 
കങ്കാ ളീ  കമ്നീയാ ച കാമ സ്യാസ്ത്ര വിസാരദാ
കപാല ഖട്യാംഗ ധരാ കാലഭൈരവ രൂപിണീ 
കൊടരീ കൊടരാക്ഷി ച കാസീ കൈലാസ വാസിനീ 
കാര്ത്യായനീ  കാര്യകരീ കാവ്യ ശാസ്ത്ര പ്രമൊദിനീ 
 കാമാകാര്‍ ഷ്ണ രൂപാ ച കാമപീടനിവാസിനീ 
കങ്കിനീ കാകിനീ ക്രീഡാ കുല്സിതാ കലഹ പ്രിയാ 
കുണ്ടഗോലോല്ഭവ പ്രാണാ കൌശികീ  കീര്‍ത്തിവര്‍ദ്ധിനീ
കുംഭസ്തനീ  കടാക്ഷാ ച കാവ്യാ കോക നാദപ്രിയാ
കാന്താര വാസിനീ കാന്തി : കടിനാ കൃഷ്ണ വല്ലഭാ 
ഇതി കാളീ അഷ്ടോത്തര സതനാമ സ്തോത്രം സമാപ്തം 













2010, ജൂൺ 10, വ്യാഴാഴ്‌ച

നാരങ്ങവിളക്ക്


നാരങ്ങ വിളക്ക്.ഒരു നാരങ്ങ രണ്ടായി മുറിക്കുക.അത് പിഴിഞ്ഞ് മറിച്ച് എടുക്കുക നാരങ്ങയുടെ പുറം വശം ഉള്ളില്‍ ആയിട്ടു വേണം എടുക്കുവാന്‍.ഇതില്‍ എണ്ണഒഴിച്ച് തിരിയിട്ടു കത്തിക്കുക.എല്ലാ വെള്ളി ആഴ്ചയും ചൊവ്വാഴ്ചയും ൧൦ നും ൧൨ നും ഇടക്ക് കത്തിക്കുന്നത് ഉത്തമം
നാരായണി ദേവി നിന്‍ തിരുമുറ്റത്ത്‌
നാരങ്ങ ദീപം കൊളുതിവച്ച്ചു
നാമം ജപിക്കും ഞങ്ങള്‍ തന്‍
ദുഃഖങ്ങള്‍ തീര്തിടനെ

Ganesha Sahasranamam part 3 - Lord Ganesha

Ganesha Sahasranamam part 2 - Lord Ganesha

Ganesha Sahasranamam part 1 - Lord Ganesha

ഹരിനാമ കീര്‍ത്തനം

2010, ജൂൺ 3, വ്യാഴാഴ്‌ച

പഞ്ചാക്ഷര കീര്‍ത്തനം

പഞ്ചാക്ഷര കീര്‍ത്തനം
രനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരക വാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കര കേട്ടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ
 ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.
 രണ കാലത്തെ ഭയത്തെ ചിന്തിച്ചു
മതി മറന്നു പോം മനമെല്ലാം
മനതാരിലിന്നു വിള ആടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ 
ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.
 ശിവ ശിവ ഒന്നും പറയാവതല്ലേ
മഹാ മായ തന്റെ പ്രകൃതികള്‍
മഹാ മായ നീക്കിട്ടരുളണം നാഥ്
തിരു വൈക്കം വാഴും ശിവ  ശംഭോ 
ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.
 ലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും 
വഴിയും കാണാതെ ഉഴലുമ്പോള്‍ 
വഴിയെ നേര്‍വഴി യരുലെണം നാഥ
തിരു വൈക്കം വാഴും ശിവ  ശംഭോ 
ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.
ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.


ളുപ്പമായുള്ള വഴിയെ കാണുമ്പോള്‍
ഇടയ്ക്കിടെ ആറ് പടിയുണ്ട്
പടിയാറും കടന്നു അവിടെ ചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ 
ശിവ ശംഭോ  ,ശംഭോ ശിവ ശംഭോ.
        -൦൦-

പഴയ കീര്‍ത്തനം

കീര്‍ത്തനം- നമശിവായ കീര്‍ത്തനം .
നമശിവായമദിയയോരക്ഷരങ്ങള്‍ കൊണ്ട് ഞാന്‍
ചുരുക്കിനല്ല കീര്ത്തന് ങ്ങള്‍ ചൊല്ലുവാന്‍ ഗണെസനും
മനസില്‍ വന്നു ഉദിപ്പതിന്നുഅനുഗ്രഹിക്ക വാണിയും
നമശിവായപാര്‍ വതീശ പാപനാസാനാഹാരെ

മനുഷ്യനായി മന്നിലിന്നു ഞാന്‍ പിറന്ന കാരണം
മന പ്രസാദ മില്ലെനിക്ക് വ്യാധി കൊണ്ടോരിക്കലും
മുഴുത്തുവന്ന വ്യാധി വേരറത്ത് ശാന്തി നല്‍കുവാന്‍
നമശിവായ പാര്‍വതീശ പാപനാസനാ ഹരേ

ശിവായനാമ മോദു വാന്‍ എനിക്കന്ഗ്രഹിക്കണം
ശിവാക്യാ പാകതാക്ഷ മറ്റെനിക്കുമില്ല ഒരാശ്രയം
ശിവായ സംഭുവില്‍ പദാര വിന്ദമോട് ചേര്‍ക്കണം
നമശിവായ പാര്‍വതീശ പാപനാസന ഹരേ
വലിയ മാമല്കളെ വാമ ഭാഗേ വച്ചതും
വാശിയോടെ പകുത്തു പാതി ദേഹം കൊടുത്തതും
വടിവോടങ്ങ്‌ ഗംഗ ചന്ദ്ര മൌലിയില്‍ ധരിച്ചതും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ
യമന്‍ വരുന്ന നേരമങ്ങേനിക്ക് പേടി പോക്കുവാന്‍
എറിഞ്ഞ കണ്ണില്‍ അഗ്നിയാല്‍ യമനെ ഒന്ന് നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോട് വേര്പെടുമ്പോഴും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ .