2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അറിഞ്ഞിരിക്കേണ്ടവ -കൂവളം നട്ടാല്‍:-

അറിഞ്ഞിരിക്കേണ്ടവ
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.


സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.

അറിഞ്ഞിരിക്കേണ്ടവ- നാമ ജപം

അറിഞ്ഞിരിക്കേണ്ടവ
നാമ ജപം
1 .  പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും ,വിശ്രമത്തിനും സഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
 

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഭസ്മ ധാരണം

ഭസ്മ ധാരണം ( വെണ്ണിര്‍ ധാരണം )

ഓം നമം ആയദൈവമേ !അടിയ്ക്ക് അനന്ദന്‍
മുടിയ്ക്ക് ശ്രീ ഗരുഡന്‍ ഇടത്ത് ലക്ഷ്മണന്‍
വലത്ത് ശ്രീരാമന്‍ മുന്‍പില്‍ ശ്രീ ഹനുമാന്‍
പിന്പില്‍ വിഭീഷനന്‍ കീഴും മേലും
ചുറ്റും ശ്രീ നാരായണ സ്വാമി കാത്തുരക്ഷിക്കും
ഓം നമോ ഭഗവതോ ഓം ധിറ്റി ,ധിറ്റിഗ്രിണി,ഗ്രിണി,വശി,
വശി,ക്രൊധ് ധണിക്ക സ്വാഹ

ശിവ പ്രദിക്ഷണം

ശിവ പ്രദിക്ഷണം
പ്ര കൃ ഷ്ട പാപനാശാര്‍ത്ഥമ്പ്ര കൃഷ്ടഫലസിദ്ധയെ!
പ്ര ദിക്ഷണം കരോമി ശാ പ്രദീദ പരമേശ്വര !

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ഗണപതി ഹോമത്തിന്റെ പ്രാധന്യം

ഗണപതി ഹോമത്തിന്റെ പ്രാധന്യം 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, 
ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കു  അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി വരുന്നു.
ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌.

vinayaka chathurthi [വിനായക ചതുര്‍ഥി ]

വിനായക് ചതുര്‍ഥി 

ഇന്ന് 11 -9 -  2010 വിനായക ചതുര്‍ഥി .

ഗണങ്ങളുടെ അധിപന്‍ ആണ് ഗണപതി. ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതിയുടയൂം പുത്രനാണ് ഗണപതി .
ശ്രീ ഗണപതിയുടെ ജന്മ ദിനത്തിനെ ഗണേശ ചതുര്‍ഥി ആയി കൊണ്ടാടുന്നു .എല്ലാ സുഭകാര്യങ്ങള്‍ക്കും മുന്‍പ് ഗണപതിയെ പൂജിക്കുക എന്നാണ് ഹിന്ദു മത വിശ്വാസം .ഗണേശ ചതുര്തിക്ക് പ്രത്യേക സാധനങ്ങള്‍ ചേര്‍ത്ത് ഗണപതി ഹോമം നടത്തി വരുന്നു. ഇതിനു അഷ്ട ദ്രവ്യ ഗണപതി ഹോമം എന്ന് പറയുന്നു.  
എല്ലാ ദേവതകളെയും പോലെ ഗണെശ നും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു
പറയുന്നു. വാഹനം മൂഷികന്‍‌ .
ശിരസ്സു ആനയുടെ പോലെ -പ്രനവാകാരതിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.
ഒറ്റ കൊമ്പു -അദ്വത ചിന്ത ശക്തിയെ സൂചിപ്പിക്കുന്നു.
ശരീരം-പ്രപഞ്ചതിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹം കാരം ,മനസ്  എന്നിവയെ സൂചിപ്പിക്കുന്നു
മൊത്ത  ത്തില്‍ ഗണപതിയെ  ഓം കരമായി കണക്കാക്കുന്നു.
കുട്ടികളെ എഴുത്തിനു ഇരുത്തുമ്പോള്‍ ആദ്യമായി നാവില്‍ ഹരി ശ്രീ ഗ ണ പ ത യെ ന മ: ഹിന്ദുക്കള്‍ കുറിക്കുന്നു. ഇന്ത്യ യിലും പുറത്തും ഗണപതി വളരെ പ്രധാനപ്പെട്ടതാണ്
വടക്കെ ഇന്ത്യ യില്‍ ദിവസങ്ങളോളം ഉത്സവമായി കൊണ്ടാടുന്നു
.
 

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ജന്മ നാളുകളും അവയുടെ മരങ്ങളും

ജന്മ നാളുകളും  അവയുടെ മരങ്ങളും .
ഓരോരുത്തരും അവരവരുടെ നാളുകളിലുള്ള മരങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കണമെന്ന്   വിശ്വാസം പൂര്‍വികന്മാര്‍  നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. 27  നാളുകള്‍ക്കും അവയുടെതായ മരങ്ങള്‍ ഉണ്ട് .ഈ പറയുന്ന എല്ലാ മരങ്ങള്‍ക്കും ഔഷധ ഗുണം ഉള്ളതാണ്.ആയുര്‍വേദ വിധിയില്‍ പറയുന്ന  പലതരത്തിലും ഉള്ള ചികിത്സകള്‍ക്കു ഇവയുടെ  ഇല,വേര് ,കായ ,തൊലി,എന്നിവ പല വിധത്തിലും ഉപയോഗിക്കുന്നു.
നാളുകള്‍       മരങ്ങള്‍              ഔഷധ ഗുണം        
അശ്വതി              കാഞ്ഞിരം                       വാത  ,കഫം,ശ്വസനസംബധി
ഭരണി                 നെല്ലി                               ത്രിഫലയിലെ പ്രധാനി,ഒരു ഭക്ഷ്യയോഗ്യം 
കാര്‍ത്തിക          അത്തി                               ഭക്ഷ്യ യോഗ്യം ,രക്ത അര്സസു
രോഹിണി          ഞാവെല്‍                          പ്രമേഹം,അതിസാരം 
മകയിര്യം           കരിങ്ങാലി                        ചുമ,ചൊറി,രക്ത ശുധിക്കും
തിരുവാതിര       കരിമരം                             വേരിലും,തൊലിയിലും ഔഷധ ദ്രവ്യങ്ങള്‍
പുണര്‍തം            മുള                                    വിത്ത് ഭക്ഷണ യോഗ്യം
പൂയം                  അരയാല്‍                          ഇലകള്‍ ധാരാളം ഓക്സിജന്‍ പുറത്ത് വിടുന്നു.
ആയില്യം          നാകം                                ചര്‍മ രോഗങ്ങള്‍ക്കും,ശ്വാസകൊശ രോഗങ്ങള്‍ക്കും
മകം                   പേരാല്‍                            തൊലിയിലെ കറയ്ക്ക്  ഔഷധഗുണം 
പൂരം                   പ്ലാശു                                     
ഉത്രം                  ഇത്തി                               രക്ത ശുദ്ധിക്കു
അത്തം              അമ്പഴം                           ഔഷധഗുണം 
ചിത്തിര            കൂവളം                             പ്രമേഹ രോഗങ്ങള്‍ക്ക് 
ചോതി              നീര്‍മരുത്                        വാതം, കഫം ,ഹൃദയത്തിന് ഉത്തേജനം
വിശാഖം           വയ്യാം കൈത                  മാനസിക രോഗങ്ങള്‍ക്ക്            
അനിഴം             ഇലഞ്ഞി                          ദന്ത ,ഉദര രോഗങ്ങള്‍ക്ക് 
തൃക്കേട്ട             വെട്ടി                                 പനീ , മഞ്ഞപിത്തം 
മൂലം                 പൈന്‍(വെള്ളകുന്തിരിക്കം)   ഉദര രോഗം 
പൂരാടം             വഞ്ചി                                 പൂക്കള്‍ ഭക്ഷണ യോഗ്യം 
ഉത്രാടം            പ്ലാവ്                                  മഞ്ഞപിത്തം, ഭക്ഷണ യോഗ്യം 
തിരുവോണം    എരിക്ക്                             എക്സിമ,   ചര്‍മരോഗംങ്ങള്‍
അവിട്ടം             വന്നി                                       
ചതയം             കടമ്പ്                                       
പൂരുട്ടാതി         തേന്മാവ്                            ഔഷധ യോഗ്യം,ഭക്ഷണ യോഗ്യം 
ഉതൃട്ടാതി          കരിമ്പന                            വയറു കടി ,അതിസാരം 
രേവതി            ഇരിപ്പ                                ഔഷധ ഗുണം,തൈലം വാതരോഗത്തിന് .
  

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

പ്രഭാത സ്തുതികള്‍

പ്രഭാത സ്തുതികള്‍ /വന്ദന ശ്ലോകങ്ങള്‍ 


മിന്നും പൊന്നിന്‍ കിരീടം തരിവള കടകം 
   കാഞ്ചി പൂഞ്ചേല മാലാ 
ധന്യ ശ്രീ വല്‍സ കൌസ്തുഭ മിട കലരും
   ചാരു  ദോരാന്ത രാളം
ശംഖം  ചക്രം ഗദാ പങ്കജമിതി വിലസും
   നാല്  തൃ കൈകളോടും
സങ്കീര്ണ ശ്യാമവര്‍ണം ഹരിവ പുരമലം
    പൂരയോന്മഗളം  വ


ഗണപതി --സരസ്വതി 


ക്ഷിപ്ര പ്രസാദി ഭഗവാന്‍ ഗണ നായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക  സര്‍വ കാലം 
സര്‍വ്വത്ര കാരിനീ  സരസ്വതീ ദേവി വന്നെന്‍ 
നാവില്‍  കളിയ്ക്ക കുമുദേഷു നിലാവ് പോലെ 


സരസ്വതി


വെള്ള പ്പളുങ്കു നിറമൊത്ത വിദഗ്ധ രൂ പീ 
കള്ളം കളഞ്ഞു കമലത്തിലെഴുന്ന  ശക്തി
വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെ -
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .


ഗുരു 
aഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു 
ഗുരുര്‍ ദേവോ മഹേശ്വരാ 
ഗുരുരേവ ജഗല്‍ സര്‍വ്വം 
തസ്മൈ ശ്രീ ഗുരുവേ നമ :


സുബ്ര മണ്യന്‍


ഷ ടാനനം കുങ്കുമ രക്ത വര്‍ണം 
മഹാമതിം  ദിവ്യ മയൂര വാഹനം 
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹ്യം സദാ  ഹം ശരണം പ്രപദ്യേ 


ഹനുമാന്‍ 
മനോജവം മാരുത തുല്യ വേഗം 
ജിതെദ്രിയം ബുദ്ധിമതാം വരിഷ്ടം 
വാതാത്മജം വാനരയൂധമുഖ്യം 
ശ്രീ രാമദൂതം ശിരസാ നമാമി 


ശി വന്‍ 
കരചകണകൃതം വാ കര്‍മ്മമാവാക്കായജം വാ 
ശ്രവണ നയനംജം വാ മാനസം വാ /പരാധം
വിദിതമാവിദിതം വാ സര്‍വ്വമേതെല്‍ ക്ഷ മസ്വ
ശിവ ശിവ കരുണാബ്‌ധേ ശ്രീ മഹാ ദേവ  ശംഭോ 

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിറ പുത്തരി
എല്ലാ വര്‍ഷവും തിരുവോണത്തിന് മുന്‍പ് അത്തം നാളില്‍  ഈ ക്ഷേത്രത്തില്‍ നിറ പുത്തരി കൊണ്ടാടുന്നു .
നിറ പുത്തരിക്ക് വേണ്ടതായ സാധനങ്ങള്‍ 
നെല്‍കതിര്‍
നെല്ലി
ഇല്ലി
ആല്‍
മാവ് 
പ്ലാവ് 
കറുക 
മുക്കൂറ്റി 
ഒരുചെവിയന്‍
പൂവാം കുരുന്നില 
വന്‍ കടലാടി 
വള്ളി ഉഴിഞ്ഞ
എന്നിവയുടെ ഇലകള്‍