2018, ജനുവരി 21, ഞായറാഴ്‌ച





ഹിന്ദുവിജ്ഞാനത്തിൽ ഇന്ന് മൂലമന്ത്രങ്ങളുടെ ചോദ്യോത്തരങ്ങൾ
📚📚📚📚📚📚📚📚📚📚📚📚
📚📚📚📚📚📚📚📚1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ
4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ
5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ
10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ
12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
18 സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
19 ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
ഓം സോമായ നമഃ
20 കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
21 മൂകാംബികയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
22 ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
കടപ്പാട്       


മന്ത്രചലനവിശേഷങ്ങൾ




മന്ത്രചലനവിശേഷങ്ങൾ
~~~~~~~~~~~~~~~~~~~~~
ഹ്രീം, ക്രീം, ക്ലീം, ശ്രീം തുടങ്ങിയ അനവധി ബീജാക്ഷരങ്ങളുടെ ശാസ്ത്രീയവിധിയനുസരിച്ചുള്ള സംഘാതായിരിക്കും ഓരോ മന്ത്രവും . പ്രഥമദൃഷ്ടിയിൽ അർത്ഥശൂന്യമെന്നു തോന്നാവുന്ന ഈ അക്ഷരങ്ങൾ വെറും ലിപികളല്ല. അവയുടെ ഉച്ചാരണ മാത്രയിൽ ഉളവാകുന്ന സ്പന്ദനവിശേഷങ്ങളാണ്. മനുഷ്യൻ ഈ വക അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ നമ്മുടെ തൊണ്ടയിലുള്ള ശബ്ദകോശത്തിലെ പേശികൾ ചലിക്കുകയും നമുക്ക് ചുറ്റുമുള്ള വായുമണ്ഡലത്തിൽ തദൃശ്യങ്ങളായ സ്പ്ന്ദനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നാം കേൾക്കുന്ന "വൈഖരി" ശബ്ദം. പക്ഷേ ഇതിനുമുമ്പും ശബ്ദത്തിന് അവസ്ഥവിശേഷങ്ങൾ ഉണ്ട്. ഈ പേശികൾ ചലിക്കണമെങ്കിൽ അതിന്റെ ചലിപ്പിക്കുന്ന നാഡികളിലൂടെ ഒഴുകിയശക്തിയിൽ ഈ ചലനാവിശേഷങ്ങൾ കാണണമല്ലോ. അങ്ങനെ നാഡികളിലൂടെ ഒഴുകുന്ന പ്രാണശക്തിയുടെ ചലനങ്ങൾ "മദ്ധ്യമാ" ശബ്ദമെന്നു പറയുന്നു. മനസ്സിൽ ഈ ശബ്ദങ്ങൾ സാക്ഷാൽക്കരിപ്പെട്ടതിനുശേഷമേ, നാഡിയിൽ പ്രവർത്തിക്കുന്ന ശക്തിവിശേഷവും, പേശികളിൽ സ്പന്ദിക്കുന്ന ശക്തിയും സംജാതമകുകയുള്ളൂ . അക്ഷരത്തിന്റെ മാനസിക സ്പന്ദനത്തെ " പശ്യന്തി" എന്നും അതിനുമുമ്പുള്ള പരാവസ്തുവിൽ ഉണ്ടാകുന്ന സ്പന്ദനത്തെ "പരാ' എന്നും തന്ത്രശാസ്ത്രത്തിൽ വ്യവഹരിക്കുന്നു. അപ്പോൾ ഏതെങ്കിലും ഒരക്ഷരം ഉച്ചരിക്കുന്നുവെങ്കിൽ നമ്മുടെ പുറമെയുള്ള വായുമണ്ഡലത്തിൽ മാത്രമല്ല ചലനവിശേഷങ്ങൾ ഉത്ഭവിക്കുന്നത്, സൂക്ഷ്മവും സൂക്ഷ്മതരവുമായ പ്രപഞ്ചഭൂതങ്ങളിലും ഈ ചലനവിശേഷങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഈ വക സൂക്ഷ്മചലനങ്ങൾ പ്രവർത്തിക്കുന്നിടത്ത് തന്നെയാണ് മന്ത്രദേവതയുടെ പ്രവർത്തനസ്ഥാനവും. ഉപാസന ചെയ്ത് ഇച്ഛാശക്തിക്ക് ദാർഢ്യം വന്ന ഒരു സാധകന് അവന്റെ സ്വേച്ഛപോലെ ഈ വകചലനങ്ങൾ ഉൽപാദിപ്പിക്കുവാനും സോദ്ദേശം പ്രക്ഷോപിക്കുവാനും കഴിയുന്നതാണ്.
കടപ്പാട്


*ഭഗവാന്ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍




*ഭഗവാന്‍ ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍*
ഹിന്ദു ആരാധന മൂര്‍ത്തിയാണ് ശിവന്‍. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
ശത്രുസംഹാരമാണ് ശിവന്റെ ധര്‍മ്മം. പാവങ്ങളെ സംരക്ഷിക്കുകയും അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ശിവന്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന പേരിലും അറിയപ്പെടുന്നു.
ശിവഭഗവാനില്‍ നിന്നും നമ്മള്‍ ധാരാളം കാര്യങ്ങള്‍ കണ്ടു പഠിക്കാനുണ്ട്. ശിവന്റെ ഓരോ അടയാളങ്ങളും എങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.
ശിവന്റെ ജഡ നമ്മുടെ മനസ്സിന്റേയും ശരീരത്തിന്റേയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കും. നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ അതിന്റെ അന്ത്യത്തിലെത്തിക്കാനും നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും ക്ഷമയോടെ കാര്യങ്ങളെ നേരിടാനുമാണ് ഭഗവാന്റെ ജഡ നമ്മളെ പഠിപ്പിക്കുന്നത്.
ശിവന്റെ തൃക്കണ്ണ് നമ്മുടെ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതായത് അസാധ്യമായത് ഒന്നുമില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണ് ശിവന്റെ മൂന്നാം കണ്ണ്.
ശിവന്റെ തൃശ്ശൂലം നമ്മെ മനസ്സ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈഗോ, റ്റുള്ളവരെ ദ്രോഹിക്കാനുള്ള മനസ്സ് ഇവയെ എല്ലാം തുടച്ചു നീക്കുന്നു.
ധ്യാന നിമഗ്നനായ ഭഗവാന്‍ നമ്മുടെ ഓരോ ദിവസത്തേയും എങ്ങനെ തുടങ്ങണം എന്നതിന്റെ പ്രതീകമാണ്. പ്രശ്‌നങ്ങളെ അതി ജീവിക്കാനും അതിനെ ധീരതയോടെ നേരിടാനുമാണ് ശിവന്‍ നമ്മളെ ധ്യാനത്തിലൂടെ പഠിപ്പിക്കുന്നത്.
ഭസ്മധാരിയായ ശിവന്‍ നമ്മുടെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ശരീരം നശിച്ചാലും ആത്മാവ് നിലനില്‍ക്കും എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. ഒരിക്കലും ഒരു ശക്തിക്കും നമ്മളെ ദൈവവിശ്വാസമുണ്ടെങ്കില്‍ ഒരിടത്തും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് ഇതിലൂടെ വെളിവാകുന്നത്.
ശിവന്റെ നീലനിറത്തിലുള്ള കണ്ഠം നമ്മുടെ അടക്കാനാവാത്ത ദേഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും അടക്കാനാവാത്ത നമ്മുടെ ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് നീലകണ്ഠനിലൂടെ മനസ്സിലാകുന്നത്.
ഭഗവാന്‌റെ ഡമരുകം പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ആഗ്രഹങ്ങളെയാണ്. മനസ്സു വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നാണ് ഡമരുകം പറയുന്നത്. കൂടാതെ അസുഖങ്ങളെല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് ഇതിലൂടെ വെളിവാകുന്നത്.
ഗംഗ പ്രതിനിധാനം യ്യെുന്നത് നമ്മുടെ അറിവില്ലായ്മയെയാണ്. ആദ്യം നന്നായി ആഴത്തില്‍ പഠിച്ചതിനു ശേഷം പിന്നീട് പ്രവര്‍ത്തിക്കാനിറങ്ങുക എന്നതാണ് ഗംഗ പറയാതെ പറയുന്നത്.
ശരീരത്തിലെ എല്ലാ ദുഷ്ചിന്തകളും ഇല്ലാതാക്കി നന്മയുള്ള മനസ്സോടു കൂടി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
സര്‍പ്പം പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ കഴുത്തിനു ചുറ്റുമുള്ള ഈഗോയേയും അതിന്റെ ഫലമായി നമുക്ക് മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പ്രശ്‌നങ്ങളേയുമാണ്.
കടപ്പാട്


അരയാലും പേരാലും


*അരയാലും പേരാലും*
ദേവവൃക്ഷം എന്നും,ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം. അരയാലിന്റെ വധുവായി
ആര്യവേപ്പിനെ സങ്കൽപ്പിക്കുന്നു. അരയാൽ വൃക്ഷചുവട്ടിൽ് പത്മാസനത്തിലിരുന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ സമാധിയായത്. തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസം അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന്
വിധിയില്ല..
അരയാൽ
ഗൃഹത്തിന്റെ പടിഞ്ഞാറു വശത്താണ് വച്ചുപിടിപ്പിക്കാൻ ഉത്തമം. ശനിയാഴ്ചകളിൽ് അരയാൽ പ്രദക്ഷിണത്തിന്
ദിവ്യത്വം കല്പിക്കപ്പെടുന്നു.അതിനെപ്പറ്റി ഒരു
കഥയുണ്ട്. പാലാഴിമഥനത്തിൽ ജ്യേഷ്ഠാഭഗവതി ഉയർന്നു വന്നപ്പോൾ് ത്രിമൂർ്ത്തികൾ ആ ദേവതയെ കാണുകയും ആൽവൃക്ഷത്തിന്റെ മൂലത്തിൽ് വസിച്ചുകൊള്ളാന്‍ അവർ് ജ്യേഷ്ഠാഭഗവതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാൻ് അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാൽ് ശനിയാഴ്ച മാത്രമേ ആൽമരത്തെ സ്പർശിക്കാൻ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാൽ്ച്ചുവട്ടിൽ വെച്ച് അസത്യം പറയുകയോ അശുഭകർമ്മങ്ങൾ ചെയ്യുകയോ പാടില്ല എന്നാണ്.
ശനിദോഷശാന്തിയ്ക്കായി അരയാൽ് പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.
"യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം"
എന്ന പ്രാര്ത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്.
അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം എന്നിവയാണ്. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് വടക്ഷീരം (അരയാൽക്കറ) ആണെന്ന് രാമായണത്തിൽ പറയുന്നു.
പേരാൽ ഹിന്ദുക്കളുടെ മറ്റൊരു പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ ഇലയിലാണ് കൃഷ്ണൻ വിശ്രമിക്കുന്നത്. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കളുടെ വിശ്വാസo. ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത്. പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്. എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു. വീടിന്റെ പൂർവ്വഭാഗത്ത് പേരാൽ ശുഭലഷണമാണ്. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ! മൃത്യുജ്ഞയ ഹോമത്തിന് പേരാൽ്
വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്.


ദീപാവലി- ദീപങ്ങളുടെ ഉത്സവം*




*ദീപാവലി- ദീപങ്ങളുടെ ഉത്സവം*
*ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി. ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി.*
*അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു. എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല. ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .*
*അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌. മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു. ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക്‌ ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം.*
*ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯.ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം .*
കടപ്പാട്:


ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി

ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി








saraswathi
durgga
Devi


========================
നമ്മുടെ മനസ്സിൽ മഹത്തായ ആശയങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെങ്കിൽ ചീത്ത വാസനകളാകുന്ന ആലസ്യം, അജ്ഞത, നിശ്ചലത, തുടങ്ങിയ തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കേണ്ടതുണ്ട്. ഇത്തരം വാസനകളെ ഒഴിവാക്കാൻ നാം പ്രയസപ്പെടുന്നു. അത്തരം തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കുന്നതിന് നവരാത്രിയിൽ മഹിഷാസുരമർദ്ധിനിയായ ദുർഗ്ഗാദേവി നാം പൂജിക്കുന്നത്.
ജ്ഞാനം സിദ്ധിക്കുവാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട് അതിനായി മനസ്സിനെ ശിദ്ധീകരിക്കലാണ് ലക്ഷീപൂജയുടെ ഉദ്ദേശ്യലക്ഷ്യം. ധനസമ്പാദനത്തിലാണ് മിക്കവരും ലക്ഷീദേവീയെ ആരാധിക്കുന്നത്. എന്നാൽ മനസ്സിനെ പാകപ്പെടുത്താതെയിരുന്നാൽ നേടുന്ന സമ്പത്തുകൊണ്ട് സുഖം അനുഭവിക്കുകയില്ല. മനസ്സിനെശുദ്ധീകരിച്ചുകൊണ്ട് നേടുന്ന ആത്മീയശക്തിയാണ് ശരിയാണ സമ്പത്ത്. മനസ്സിനെ ശാന്തമാക്കുന്ന സംയമനം, സഹിഷ്ണുത, സമർപ്പണം തുടങ്ങിയ മൂന്ന് വിധത്തിലുള്ള ധനത്തെയാണ് ആദിശങ്കരൻ വിവേകചൂഡാമണിയിൽ സമ്പത്തായി പരിഗണിച്ചിരിക്കുന്നത് മനസ്സിനെ വേണ്ടവിധത്തിൽ പാകപ്പെടുത്തിയാൽ മാത്രമേ മനസ്സിനുമേൽ വിജയം നേടുവാൻ സാധിക്കുകയുള്ളൂ അതാണ് ലക്ഷ്മീ പൂജകൊണ്ട് ലക്ഷ്യമിടുന്നത്.
മനോനിയന്ത്രണത്തിന് ജ്ഞാനസമ്പാദനം തന്നെയാണ് മാത്രമാണ് ഏകമാർഗ്ഗം ആത്മാവിനെപ്പറ്റിയുള്ള പരമോന്നതജ്ഞാനത്തിന്റെ അധി ദേവതയാണ് സരസ്വതി. വേദങ്ങളിൽ പലതരത്തിലുള്ള പഠനങ്ങളെ പറ്റി പറയുന്നുണ്ടെങ്കിലും. അതിൽ ഏറ്റവും പ്രധാനമായത് ആത്മീയശക്തിയെപ്പറ്റിയുള്ള പഠനം തന്നെയാണ് . ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഇങ്ങനെ പറയുന്നു. .." ആത്മാവിനെപ്പറ്റിയുള്ള ബോധം തന്നെയാണ് യഥാർത്ഥ ജ്ഞാനം അതു തന്നെയാണ് എന്റെ വിഭൂതിയും എന്റെ തേജസ്സും" ... ആ ജ്ഞാനസമ്പാദനമാണ് സരസ്വതീ പൂജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.

അങ്ങനെ മനസ്സിൽ നിന്ന് ചീത്തചിന്തകളെ നീക്കാൻ ദുർഗ്ഗാപൂജ നടത്തുമ്പോൾ ഉന്നതമായ മൂല്യങ്ങളെയും സ്വഭാവ വിശേഷങ്ങളെയും സാംശീകരിക്കുവാൻ ലക്ഷ്മീ ദേവിയെയും ഏറ്റവും പ്രധനമായ ആത്മീയ പരിജ്ഞാനം നേടുവാൻ സരസ്വതീ ദേവിയെയും പൂജിക്കുന്നു.

ശിവ"-ദശാവതാരങ്ങള്‍



ശിവ"-ദശാവതാരങ്ങള്‍
വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...
സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ ....ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു...രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം....മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു...ബാലഭുവനേശിയാണ് ശക്തിസ്വരൂപം...ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്...
അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്...ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു...ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം...ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു...ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു...ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു...ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു...മാതംഗി ആണ് ശക്തിസ്വരൂപം...പത്താമത്തെ അവതാരം കമലെന്നും ..ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു...
ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക്‌ സുഖവും,മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു...


നവ ദുർഗ്ഗ

നവ ദുർഗ്ഗ
മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.
1. സൈലപുത്രി
2.
ബ്രഹ്മചാരിണി
3.
ചന്ദ്രഖണ്ഡ
4.
കുശ്മാണ്ടം
5.
സ്കന്ദമാതാ
6.
കാര്‍ത്യായനി
7.
കാളരാത്രി
8.
മഹാഗൌരി
9.
സിദ്ധ ദാത്രി
ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.
മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു.
ശൈലപുത്രി
ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി.
വൃഷഭാരൂരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.
ബ്രഹ്മചാരിണീ
ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. രണ്ടാം രാത്രി ബ്രഹ്മചാരിണീയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു
ചന്ദ്രഘണ്ഡാ
നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.
കൂശ്മാണ്ഡ
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. അഷ്ടഭുജങ്ങളിൽ ദേവി താമര, വിവിധ ആയുധങ്ങൾ, ജപമാല മുതലായവ ധരിച്ചിരിക്കുന്നു. സിംഹ വാഹിനിയായ കൂശ്മാണ്ഡ ദേവിയുടെ ആരാധനയ്ക്കായ് നവരാത്രിയിലെ നാലാം ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
സ്കന്ദമാതാ                     
ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി.സ്കന്ദൻ അഥവാ മുരുകന്റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുർഭുജയും തൃനേത്രയുമാണ് ഈ ദേവി.
കാത്യായനീ
കാത്യായന ഋഷിയുടെ പുത്രിയായ് അവതരിച്ച ദേവിയാണ് കാത്യായനി. ആറാം രാത്രി കാത്യായനിയുടെ ആരാധനയാൽ മഹത്വ പൂർണമാകുന്നു.
കാളരാത്രീ
കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടയും ത്രിലോചനങ്ങളുമുള്ള ദേവി ഗർദഭ വാഹിനിയാണ്. ചതുർബാഹുവായ ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. കാളരാത്രീ ഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ് ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
മഹാഗൗരീ
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. എട്ടാം രാത്രി മഹാ ഗൗരിയായ് ദുർഗ്ഗാ ദേവി ആരാധിക്കപ്പെടുന്നു.
സിദ്ധിധാത്രി
സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.
കൂടാതെ ആദ്യ മൂന്നു ദിവസം മഹാകാളിയായും, പിന്നീടുള്ള മൂന്നു ദിനം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിനങ്ങളിൽ മഹാസരസ്വതിയായും ആരാധിക്കുന്ന പതിവും ഉണ്ട്.
കടപ്പാട്