മന്ത്രചലനവിശേഷങ്ങൾ
~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~
ഹ്രീം, ക്രീം, ക്ലീം, ശ്രീം തുടങ്ങിയ അനവധി
ബീജാക്ഷരങ്ങളുടെ ശാസ്ത്രീയവിധിയനുസരിച്ചുള്ള സംഘാതായിരിക്കും ഓരോ മന്ത്രവും .
പ്രഥമദൃഷ്ടിയിൽ അർത്ഥശൂന്യമെന്നു തോന്നാവുന്ന ഈ അക്ഷരങ്ങൾ വെറും ലിപികളല്ല. അവയുടെ
ഉച്ചാരണ മാത്രയിൽ ഉളവാകുന്ന സ്പന്ദനവിശേഷങ്ങളാണ്. മനുഷ്യൻ ഈ വക അക്ഷരങ്ങളെ
ഉച്ചരിക്കുമ്പോൾ നമ്മുടെ തൊണ്ടയിലുള്ള ശബ്ദകോശത്തിലെ പേശികൾ ചലിക്കുകയും നമുക്ക്
ചുറ്റുമുള്ള വായുമണ്ഡലത്തിൽ തദൃശ്യങ്ങളായ സ്പ്ന്ദനങ്ങൾ സൃഷ്ടിക്കുകയും
ചെയ്യുന്നതാണ് നാം കേൾക്കുന്ന "വൈഖരി"
ശബ്ദം. പക്ഷേ ഇതിനുമുമ്പും ശബ്ദത്തിന് അവസ്ഥവിശേഷങ്ങൾ ഉണ്ട്. ഈ പേശികൾ
ചലിക്കണമെങ്കിൽ അതിന്റെ ചലിപ്പിക്കുന്ന നാഡികളിലൂടെ ഒഴുകിയശക്തിയിൽ ഈ
ചലനാവിശേഷങ്ങൾ കാണണമല്ലോ. അങ്ങനെ നാഡികളിലൂടെ ഒഴുകുന്ന പ്രാണശക്തിയുടെ ചലനങ്ങൾ
"മദ്ധ്യമാ" ശബ്ദമെന്നു പറയുന്നു. മനസ്സിൽ ഈ ശബ്ദങ്ങൾ സാക്ഷാൽക്കരിപ്പെട്ടതിനുശേഷമേ, നാഡിയിൽ
പ്രവർത്തിക്കുന്ന ശക്തിവിശേഷവും, പേശികളിൽ സ്പന്ദിക്കുന്ന
ശക്തിയും സംജാതമകുകയുള്ളൂ . അക്ഷരത്തിന്റെ മാനസിക സ്പന്ദനത്തെ "
പശ്യന്തി" എന്നും അതിനുമുമ്പുള്ള പരാവസ്തുവിൽ ഉണ്ടാകുന്ന സ്പന്ദനത്തെ
"പരാ' എന്നും
തന്ത്രശാസ്ത്രത്തിൽ വ്യവഹരിക്കുന്നു. അപ്പോൾ ഏതെങ്കിലും ഒരക്ഷരം
ഉച്ചരിക്കുന്നുവെങ്കിൽ നമ്മുടെ പുറമെയുള്ള വായുമണ്ഡലത്തിൽ മാത്രമല്ല ചലനവിശേഷങ്ങൾ
ഉത്ഭവിക്കുന്നത്, സൂക്ഷ്മവും സൂക്ഷ്മതരവുമായ
പ്രപഞ്ചഭൂതങ്ങളിലും ഈ ചലനവിശേഷങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഈ വക
സൂക്ഷ്മചലനങ്ങൾ പ്രവർത്തിക്കുന്നിടത്ത് തന്നെയാണ് മന്ത്രദേവതയുടെ
പ്രവർത്തനസ്ഥാനവും. ഉപാസന ചെയ്ത് ഇച്ഛാശക്തിക്ക് ദാർഢ്യം വന്ന ഒരു സാധകന് അവന്റെ
സ്വേച്ഛപോലെ ഈ വകചലനങ്ങൾ ഉൽപാദിപ്പിക്കുവാനും സോദ്ദേശം പ്രക്ഷോപിക്കുവാനും
കഴിയുന്നതാണ്.
കടപ്പാട്
കടപ്പാട്