2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

അർജ്ജുനന്റെ പത്തു നാമങ്ങൾ


അർജ്ജുനന്റെ പത്തു നാമങ്ങൾ
പേടിസ്വപ്നം കണ്ടാലോ, രാത്രികാലസഞ്ചാരത്തിനിടയിൽ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാർ കുട്ടികളോട് പറയുമായിരുന്നു "അർജുനന്റെ പത്ത് നാമങ്ങൾ ചൊല്ലിയാൽ മതി"യെന്ന്..
പഞ്ചപാണ്ഡവരിൽ മൂന്നാമനും വില്ലാളിവീരനും ഭഗവാന് ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അർജുനന്റെ പത്തുപേരുകൾ യഥാക്രമം..
1 : അർജ്ജുനൻ
2 :
ഫൽഗുനൻ
3 :
പാർത്ഥൻ
4:
കിരീടി
5 :
വിജയൻ
6 :
ശ്വേതാശ്വൻ
7:
ജിഷ്ണു
8 :
ധനഞ്ജയൻ
9:
സവ്യസാചി
10:
ബീഭത്സു
ഋജുബുദ്ധിയുള്ളതിനാൽ 'അർജ്ജുനൻ' എന്നും ഫാൽഗുനമാസത്തിൽ ഫാൽഗുന നക്ഷത്രത്തിൽ(ഉത്രം) ജനിച്ചതിനാൽ 'ഫൽഗുനൻ 'എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാൽ 'പാർത്ഥൻ ' എന്നും അസുരനാശം വരുത്തിയപ്പോള് പിതാവായ ഇന്ദ്രൻ ദേവകിരീടം ശിരസ്സിൽ അണിയിച്ചതിനാൽ 'കിരീടി 'എന്നും എപ്പോഴും വിജയം വരിക്കുന്നതിനാൽ 'വിജയൻ' എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാൽ 'ശ്വേതാശ്വൻ'എന്നും ഖാണ്ഡവദാഹത്തിൽ ജിഷ്ണു (ഇന്ദ്രൻ)വിനെ ജയിച്ചതിനാൽ 'ജിഷ്ണു' എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കിൽനിന്നും ധാരാളം ധനം കൊണ്ടുവന്നതിനാൽ 'ധനഞ്ജയൻ'എന്നും രണ്ടുകൈകൾകൊണ്ടും അസ്ത്രങ്ങൾ അയയ്ക്കാൻ സമർത്ഥനായിരുന്നതിനാൽ 'സവ്യസാചി ' എന്നും യുദ്ധത്തിൽ ഭീകരനായതിനാൽ 'ബീഭത്സു'എന്നും അർജ്ജുനനു പേര് ലഭിച്ചു ...
അർജുനൻ, ഫൽഗുനൻ, പാർഥൻ, വിജയനും വിശ്രുതമായ പേർ പിന്നെ കിരീടിയും, ശ്വേതശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങൾ അകന്നു പോം നിർണ്ണയം

അരയാലും പേരാലും


അരയാലും പേരാലും*
ദേവവൃക്ഷം എന്നും,ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം. അരയാലിന്റെ വധുവായി
ആര്യവേപ്പിനെ സങ്കൽപ്പിക്കുന്നു. അരയാൽ വൃക്ഷചുവട്ടിൽ് പത്മാസനത്തിലിരുന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ സമാധിയായത്. തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസം അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന്
വിധിയില്ല..
അരയാൽ
ഗൃഹത്തിന്റെ പടിഞ്ഞാറു വശത്താണ് വച്ചുപിടിപ്പിക്കാൻ ഉത്തമം. ശനിയാഴ്ചകളിൽ് അരയാൽ പ്രദക്ഷിണത്തിന്
ദിവ്യത്വം കല്പിക്കപ്പെടുന്നു.അതിനെപ്പറ്റി ഒരു
കഥയുണ്ട്. പാലാഴിമഥനത്തിൽ ജ്യേഷ്ഠാഭഗവതി ഉയർന്നു വന്നപ്പോൾ് ത്രിമൂർ്ത്തികൾ ആ ദേവതയെ കാണുകയും ആൽവൃക്ഷത്തിന്റെ മൂലത്തിൽ് വസിച്ചുകൊള്ളാന്‍ അവർ് ജ്യേഷ്ഠാഭഗവതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാൻ് അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാൽ് ശനിയാഴ്ച മാത്രമേ ആൽമരത്തെ സ്പർശിക്കാൻ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാൽ്ച്ചുവട്ടിൽ വെച്ച് അസത്യം പറയുകയോ അശുഭകർമ്മങ്ങൾ ചെയ്യുകയോ പാടില്ല എന്നാണ്.
ശനിദോഷശാന്തിയ്ക്കായി അരയാൽ് പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.
"യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം"
എന്ന പ്രാര്ത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്.
അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം എന്നിവയാണ്. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് വടക്ഷീരം (അരയാൽക്കറ) ആണെന്ന് രാമായണത്തിൽ പറയുന്നു.
പേരാൽ ഹിന്ദുക്കളുടെ മറ്റൊരു പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ ഇലയിലാണ് കൃഷ്ണൻ വിശ്രമിക്കുന്നത്. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കളുടെ വിശ്വാസo. ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത്. പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്. എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു. വീടിന്റെ പൂർവ്വഭാഗത്ത് പേരാൽ ശുഭലഷണമാണ്. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ! മൃത്യുജ്ഞയ ഹോമത്തിന് പേരാൽ്
വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്.


സത്സംഗം


സത്സംഗം
ഒരിക്കല്‍ നാരദൻ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.
മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.
നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.
പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.
പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.
മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.
നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം. പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?
പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി.
ഒന്നു വിറച്ചു. ചത്തു.
എന്താണ് ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബ്രാഹ്മണന്‍ ഭവ്യതയോടെ നാരദനെ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും. നാരദനെങ്ങാനും ശപിച്ചാലോ.
നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.
ഈയാളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം? എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത്
പ്രഭോ അതും മരിച്ചുഎന്നാണ്.
മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.
വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല. എന്നെ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ?
അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.
പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..
കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?
പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.
തപോനിധേകുഞ്ഞു പറഞ്ഞു. ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി.
സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്‍റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ


അയ്യപ്പന്‍റെ വാഹനം


അയ്യപ്പന്‍റെ വാഹനം ( വാജി വാഹനം )

ധർമ്മശാസ്താവിന്റെ വാഹനം കടുവയും പുലിയും അല്ല. കുതിരയാണ്. ദേവ-ദേവിക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്താക്ഷേത്രങ്ങളിലും കുതിരയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. (കാരണം വാഹനം കുതിരയാണ്.) അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും
ഹരിവരാസനത്തിൽ "കളഭ കേസരി വാജി വാഹനം" എന്നാണ് വർണിക്കുന്നത്, കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം വാജി എന്നാൽ കുതിര, 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായ് അദ്ദേഹം സ്വീകരിക്കുന്നു. ശാസ്താവിനെ പലരീതിയിൽ ഉള്ള ഭാവങ്ങളിൽ കാണാം, പ്രഭാ എന്ന പത്നിയൊടും സത്യകൻ എന്ന പുത്രനോടും കൂടി, പൂർണാ പുഷ്കലാ എന്നീ പത്നിമാരൊടു കൂടി, വേട്ടയാടുന്ന വേട്ടശാസ്താവായി, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനായി ഒക്കെ ശാസ്തൃ സങ്കൽപ്പം ഉണ്ട്. എന്നിരുന്നാലും ശാസ്താവിന്റെ മുഖ്യ വാഹനം കുതിര തന്നെയാണ്
"...
കളമൃദുസ്മിതം സുന്ദരാനനം 
കളഭകോമളം ഗാത്രമോഹനം

അമ്പലത്തില്‍ എന്തിന് വഴിപാട് നല്‍കണം.


അമ്പലത്തില്‍ എന്തിന് വഴിപാട് നല്‍കണം.

തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഒരു വഴിപാട് കഴിക്കണമെന്ന് മുത്തശ്ശി പറയുമ്പോള്‍ ദൈവത്തില്‍ നിന്നും എന്തോ സംഘടിപ്പിച്ചെടുക്കാനുള്ള മുത്തശ്ശിയുടെ തന്ത്രമെന്നാണ് കുട്ടികള്‍ കളിയാക്കി പറയുന്നത്.

എന്നാല്‍ ഇതു കളിയാക്കി പറയുന്നതുപോലെ വെറുമൊരു തന്ത്രമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഇതിനെ ഒരു ആരാധനയായാണ് കണ്ടിരുന്നത്.

സാധാരണയായി ഒരു പാല്‍പ്പായസമോ അല്ലെങ്കില്‍ വിളക്കോ പൂവോ വിളക്ക് കത്തിക്കുവാനുള്ള എണ്ണയോയൊക്കെ വഴിപാടായി നേരാറുണ്ട്.

ഒരു വഴിപാട് നേര്‍ന്ന്, നിരന്തരം പ്രാ൪ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നത് കാരണം ഭക്തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ശക്തിചൈതന്യം ഉണരുകയും ഉദ്ദേശിച്ച കാര്യം ദൈവാനുഗ്രഹത്തോടെ നടത്താന്‍ ഭക്തന്‍ ശക്തനാവുകയും ചെയ്യുന്നുവെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.

പൂജക്കാവശ്യമായ വസ്തുക്കള്‍ ദേവന് വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ നല്‍കുന്നയാള്‍ സ്വയം പൂജയുടെ ഭാഗമായും മാറുന്നുണ്ട്.

ഈ വിഷയത്തിന്റെ സാധുതയെപ്പറ്റി പാശ്ചാത്യനാടുകളില്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. എങ്കിലും നിരന്തരമായ ദൃഢസങ്കല്‍പ്പത്തിലൂടെ എന്തും സാധിക്കുവാനുള്ള അനന്തമായ ശക്തി മനുഷ്യനുണ്ടെന്ന യാഥാര്‍ത്ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. വഴിപാടിലൂടെ ഭക്തന് ലഭ്യമാകുന്നതും ഇതുതന്നെ.

വഴിപാട് നല്‍കാത്തവരും ക്ഷേത്രത്തില്‍ ഭക്തിയോടെ ദക്ഷിണ കൊടുക്കുന്നത് കാണാം. ഈശ്വരനെയും രാജാവിനെയും ഗുരുവിനെയും കാരണവരെയും കാണാന്‍ ചെല്ലുമ്പോള്‍ വെറും കയ്യായിട്ടു പോകരുതെന്നൊരു ചൊല്ല് ഭാരതീയ വിശ്വാസസംഹിതയില്‍ അരക്കിട്ടുറപ്പിച്ചുട്ടുണ്ട്.


അഭിഷേക ഫലങ്ങള്‍


അഭിഷേക ഫലങ്ങള്‍

1. പാലഭിഷേകത്തിന്റെ ഫലം ?
കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.
2. നെയ്യഭിഷേകത്തിന്റെ ഫലം ?
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.
3. പനിനീരഭിഷേകത്തിന്റെ ഫലം ?
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.
4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദൈവീകഭക്തി വര്‍ദ്ധന
5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.
6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.
7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.
8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.
9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.
10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.
11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
മധുരമായ ശബ്ദമുണ്ടാകും.
12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം ?
മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.
13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
അസുഖ നിവാരന്നം.
14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.
15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.
16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
ഭയനാശപരിഹാരത്തിന് .
17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
യമഭയം അകലുന്നു.
18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.
19. തൈരാഭിഷേകത്തിന്റെ ഫലം ?
മാതൃഗുണം, സന്താനലബ്ധി.
20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
ഐശ്വര്യസിദ്ധി
21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
ധനലാഭം

22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
ആയുര്‍ലാഭം

23. കലശാഭിഷേകത്തിന്റെ ഫലം ?
ഉദ്ധിഷ്ടകാര്യസിദ്ധി

24. നവാഭിഷേകത്തിന്റെ ഫലം ?
രോഗശാന്തി, സമ്പല്‍ സമൃതി

25. മാബഴാഭിഷേകത്തിന്റെ ഫലം ?
സര്‍വ്വവിജയം

26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
ദീര്‍ഘായുസ്സ്

27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
വിജയം

28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്‍വര്‍ദ്ധന.