2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

അയ്യപ്പന്‍റെ വാഹനം


അയ്യപ്പന്‍റെ വാഹനം ( വാജി വാഹനം )

ധർമ്മശാസ്താവിന്റെ വാഹനം കടുവയും പുലിയും അല്ല. കുതിരയാണ്. ദേവ-ദേവിക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്താക്ഷേത്രങ്ങളിലും കുതിരയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. (കാരണം വാഹനം കുതിരയാണ്.) അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും
ഹരിവരാസനത്തിൽ "കളഭ കേസരി വാജി വാഹനം" എന്നാണ് വർണിക്കുന്നത്, കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം വാജി എന്നാൽ കുതിര, 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായ് അദ്ദേഹം സ്വീകരിക്കുന്നു. ശാസ്താവിനെ പലരീതിയിൽ ഉള്ള ഭാവങ്ങളിൽ കാണാം, പ്രഭാ എന്ന പത്നിയൊടും സത്യകൻ എന്ന പുത്രനോടും കൂടി, പൂർണാ പുഷ്കലാ എന്നീ പത്നിമാരൊടു കൂടി, വേട്ടയാടുന്ന വേട്ടശാസ്താവായി, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനായി ഒക്കെ ശാസ്തൃ സങ്കൽപ്പം ഉണ്ട്. എന്നിരുന്നാലും ശാസ്താവിന്റെ മുഖ്യ വാഹനം കുതിര തന്നെയാണ്
"...
കളമൃദുസ്മിതം സുന്ദരാനനം 
കളഭകോമളം ഗാത്രമോഹനം