2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

മലയന്‍ കീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം തിരുവനന്തപുരം-കാട്ടാക്കട റൂട്ടില്‍,

മലയന്‍ കീഴ്   ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ കിഴക്ക് മാറി തിരുവനന്തപുരം-കാട്ടാക്കട റൂട്ടില്‍, മാങ്കുന്നുമല, എള്ളുമല എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ട് കുന്നുകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന ചരിത്രരേഖകളില്‍ മലയിന്‍കീഴിനെ മലൈയിന്‍കീഴ്, ഗിരികീഴ് മാളയിക്കില്‍, ഗിരിമൂലപുരി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന നാമങ്ങളാലും ക്ഷേത്രധ്വജത്തില്‍ ഗിരിമൂലം എന്നും പരാമര്‍ശിച്ചു കാണുന്നു.

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്.  ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്.  ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ  ഉത്തരാര്‍ദ്ധമെന്നു കരുതുന്നു.  ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്.  പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാല്‍ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  അതില്‍ മലയിന്‍കീഴ് (മലയുടെ കീഴ്) “മലൈയില്‍ക്കീഴ്” ആണ്.  തിരുവല്ലാ ക്ഷേത്രത്തിലേക്കു ലഭിക്കേണ്ട ദാനങ്ങള്‍, വസ്തുക്കള്‍, ജന്മികുടിയാന്‍ബന്ധം, വ്യവസ്ഥകള്‍, ഇവയെല്ലാം ചെപ്പേടില്‍ ഉണ്ട്.  എന്നാല്‍ ചേപ്പേടുകള്‍ പലതും നഷ്ടപ്പെട്ടതിനാല്‍, അതില്‍ ക്ഷേത്രത്തെപ്പറ്റി വിവരം ഇല്ല.  അതേസമയം ഒരു തകിടിന്‍റെ  വശത്ത് മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.  മലയിന്‍കീഴ് നിന്നു കിട്ടേണ്ട പാട്ട നെല്ലിന്‍റെ കണക്കാണ് പ്രധാനം.  ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, തിരുവല്ല വിഷ്ണുക്ഷേത്രത്തിന് ഉണ്ടായിരുന്ന കീഴൂട്ട് ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. തിരുവല്ല പത്തില്ലത്തില്‍ പോറ്റിമാരുടെ ഊരാണ്മക്കാരില്‍പ്പെട്ടവര്‍ക്കായിരുന്നു മലയിന്‍കീഴ് ഭാഗത്തെ വസ്തുക്കളുടെ  സിംഹഭാഗവും.  തിരുവല്ല പത്തില്ലക്കാരില്‍ പ്രധാനിയായ പെരിങ്ങര മൂവിടത്തു മേച്ചേരി ഇല്ലം വക ഒരു മഠവും മലയിന്‍കീഴ് ഉണ്ടായിരുന്നു.  മലയിന്‍കീഴ് ക്ഷേത്രത്തിന്‍റെ  തെക്കുകിഴക്കായി ക്ഷേത്രസങ്കേത അതിരായി വയലരികത്ത് വഴിയുടെ കിഴക്കുഭാഗത്തായിരുന്നു ഈ മഠം.

            കൊല്ലവര്‍ഷം ആരംഭിച്ചത് എ.ഡി. 824 ആണെന്നാണ് ചരിത്രകാരന്മാര്‍ സിദ്ധാന്തിച്ചിട്ടുള്ളത് . അതിനു മുന്‍പു തന്നെ തിരുവല്ല ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്നും  രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു അതിനു കാരണമെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. തിരുവല്ല ക്ഷേത്രത്തെ പോലെ അക്കാലത്ത് പ്രസിദ്ധമായിരിക്കാം മലയിന്‍കീഴ് ക്ഷേത്രവും.  ഇവിടത്തെ പ്രതിഷ്ഠകള്‍ തമ്മിലും ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.  ഐതിഹ്യങ്ങളില്‍ ഒന്ന് ഇതാണ്: വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ചു. ദ്വാരകയില്‍ സാത്യകി പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം ജലത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്നും അത് എടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും സ്വാമിയാരോട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം സ്വാമിയാര്‍ കുളിക്കാന്‍ നദിയില്‍ മുങ്ങിയപ്പോള്‍ തന്‍റെ ശിരസ്സ് ഏതോ വിഗ്രഹത്തില്‍ തട്ടിയതായി തോന്നി.  അദ്ദേഹം അതെടുത്തു പുറത്തു കൊണ്ടു വന്നപ്പോള്‍ മനോഹരമായ വിഗ്രഹ മാണെന്നു മനസ്സിലായി.  സ്വാമിയാര്‍ അതിനെ പ്രതിഷ്ഠിക്കാന്‍ തിരുവല്ലയില്‍ ക്ഷേത്രം പണിയിച്ചു.  പ്രതിഷ്ഠാദിനം എത്തിയപ്പോള്‍ സ്വാമിയാര്‍ ഒരു സ്വപ്നം കണ്ടു.  വിഗ്രഹം മലയിന്‍കീഴ് എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കാനായിരുന്നു സ്വപ്നത്തിലെ നിര്‍ദ്ദേശം.  അങ്ങനെയാണ് വിഗ്രഹം മലയിന്‍കീഴ് പ്രതിഷ്ഠിച്ചത്.  തിരുവല്ല ക്ഷേത്രത്തിലെ വിഗ്രഹത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ട്.  മലയിന്‍കീഴ് ക്ഷേത്ര പ്രതിഷ്ഠയെ ”തിരുവല്ലാഴപ്പന്‍” എന്ന് ഇപ്പോഴും ആളുകള്‍ വിളിക്കുന്നത് രണ്ടു ക്ഷേത്രങ്ങള്‍ക്കും നൂറ്റാണ്ട് മുമ്പുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.







ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും മലയിന്‍കീഴും

                   അനന്തന്‍ കാട് അന്വേഷിച്ച് നടന്ന വില്വമംഗലം സ്വാമിയാറു (തുളുനാട്ടിലെ ദിവാകര മുനിയെപ്പറ്റിയും ഇതേ കഥയുണ്ട്) മായി ബന്ധപ്പെടുത്തിയാണ് ഇന്ന് വിശ്വപ്രസിദ്ധമായി മാറിയ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം നീളുന്നത്. ശ്രീപത്മനാഭസ്വാമി പാലാഴിയില്‍ അനന്തന്‍ എന്ന സര്‍പ്പത്തില്‍ പള്ളികൊള്ളുന്നു ”അനന്തശയനം” ആണ് ഇവിടത്തെ പ്രതിഷ്ഠ.  അതില്‍ നിന്നാണു നഗരത്തിന്‍റെ പേരുണ്ടായത്. അനന്ത (അനന്തന്‍റെ പേര്) + പുരം (‘നഗരം’  എന്നതിനോടു ബഹുമാന സൂചകമായി ‘തിരു’ കൂടി ചേര്‍ത്താണ് തിരുവനന്തപുരം ഉണ്ടായതെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. ഇതിന് എതിരഭിപ്രായവും ഉണ്ട്.  തര്‍ക്കം എന്തായാലും തിരുവനന്തപുരം എന്നപേര് ആദ്യ കാല സാഹിത്യകൃതികളിലോ മതിലകം രേഖകളിലോ കാണുന്നില്ല.  ശ്രീപത്മനാഭ സ്വാമിക്ഷേത്രം സംബന്ധിച്ച രേഖകള്‍ ആണ് മതിലകം രേഖകള്‍.  പനയോലയില്‍ നാരായം കൊണ്ട് എഴുതിയ മതിലകം രേഖകളില്‍ എ.ഡി. 1303 മുതലുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിലെല്ലാം ‘തിരുവനന്തപുരം’ എന്നതിനു പകരം ‘തിരുവാനന്തപുരം’ എന്നാണ് കാണുന്നത്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാള്‍വാര്‍ ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പാടിയത്. അദ്ദേഹത്തിന്റെ കവിതയിലും ‘തിരുവനന്തപുരം’ എന്ന വാക്കില്ല.   പതിമുന്നാം നൂറ്റാണ്ടിന്‍റെ അവസാനമോ പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യമോ എഴുതിയ ”അനന്തപുരവര്‍ണ്ണനം” എന്ന സാഹിത്യകൃതിയിലും നഗരത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ടെങ്കിലും ‘തിരുവനന്തപുരം’ എന്ന പേരില്ല.  എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തില്‍ മലയിന്‍കീഴിന്റെ പേരുണ്ട്.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയുന്ന പൗരാണികവും ചരിത്രപരവുമായ കൃതിയാണ് ‘സ്യാനന്ദൂര പുരാണ സമുച്ചയം’.  എ.ഡി 1167-ല്‍ രചിച്ചതായി കരുതുന്ന് ഈ സംസ്‌കൃതകൃതിയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ  സ്ഥാനം വിവരിക്കുന്നുണ്ട്. മലയപര്‍വ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങള്‍ക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്‍റെ താണെന്ന് പറയുന്നു. ഇതില്‍ മലയ പര്‍വ്വതം മലയിന്‍കീഴ് ആണെന്നാന്ന് വ്യാഖ്യാതാക്കള്‍ പറയുന്നത്.  മൂക്കുന്നിമലയ്ക്കു സമീപത്തുള്ള ഈ സ്ഥലം അന്നേ പ്രസിദ്ധമായിരുന്നുവെന്നും അതിനു കാരണം ഇവിടുത്തെ ക്ഷേത്രമാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.


മലയിന്‍കീഴും ഗുരുവായൂരും

                         പലമഹാക്ഷേത്രങ്ങളിലും വിഷ്ണുഭഗവാനെ ശ്രീകൃഷ്ണനായി സങ്കല്പിച്ചാണ് ആരാധന നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും മലയന്‍കീഴ് ക്ഷേത്രത്തിന്റെയും സ്ഥിതി അതു തന്നെ.  മലയിന്‍കീഴിനെയും ഗുരുവായൂരിനെയും ഘടിപ്പിക്കുന്ന ചില വസ്തുതകളുണ്ട്. ഭാരതയുദ്ധത്തിനു ശേഷം പുരാണരേഖകള്‍ പ്രകാരം ലോകത്തിനു കിട്ടിയ രണ്ട് സംഭാവനകളാണ് ഗുരുവായൂര്‍ക്ഷേത്രവിഗ്രഹവും, ഭഗവദ്ഗീതയും. തന്‍റെ കുടുംബം പരമ്പരാഗതമായി പൂജിച്ചിരുന്ന വിഗ്രഹത്തിന് ഉണ്ടാകാന്‍ പോകുന്ന കാര്യം ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി കണ്ടു.  അദ്ദേഹം ദേവഗുരു ബൃഹസ്പതിയോടു കാര്യം പറഞ്ഞു. തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുക്കുമെന്നും അപ്പോള്‍ താന്‍ പൂജിച്ചിരുന്ന വിഗ്രഹം കടലില്‍ ഒഴുകിപോകാതെ ഭദ്രമായി എടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്നും വരാന്‍ പോകുന്ന കലിയുഗത്തില്‍ അത് ഭക്തന്മാര്‍ക്ക് അനുഗ്രഹമായി മാറുമെന്നും കൃഷ്ണന്‍ പറഞ്ഞു. വായു ഭഗവാന്‍റെ സഹായം കൂടി ഇതിന് അഭ്യര്‍ത്ഥിക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.  കൃഷ്ണന്‍ പറഞ്ഞതുപോലെ തന്നെ ഭാരതയുദ്ധത്തിനു ശേഷം ദ്വാരക കടലെടുത്തു. അപ്പോഴാണ് കൃഷ്ണന്‍റെ വിഗ്രഹം കടലിലൂടെ ഒഴുകുന്നത് ബൃഹസ്പതി കണ്ടത്. അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചതുപോലെ വായുഭഗവാന്‍റെ സഹായം തേടി.  ദേവഗുരുവും വായുഭഗവാനും ചേര്‍ന്ന് ആ വിഗ്രഹമെടുത്ത് പ്രതിഷ്ഠിക്കാന്‍ ഉചിതമായ സ്ഥലം തേടി ആകാശയാത്ര തുടര്‍ന്നു.  അപ്പോഴാണ് ഒരു സ്ഥലത്ത് ശിവപാര്‍വ്വതിനൃത്തം നടക്കുന്നത് കണ്ടത്.  അവിടെ അവര്‍ ഇറങ്ങി.  വിഗ്രഹം പ്രതിഷ്ഠിച്ചു.  ദേവഗുരുവും വായുവും കൂടി പ്രതിഷ്ഠിച്ചതിനാല്‍ ആ സ്ഥലത്തിന് ‘ഗുരുവായൂര്‍’ എന്നു പേര് വന്നു.  ഇനി ഭാരതയുദ്ധം വഴി ലഭിച്ച ‘ഭഗവദ്ഗീത’ എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ മൊഴിമാറ്റം ഉണ്ടായതു മലയിന്‍കീഴ് ക്ഷേത്രാങ്കണത്തില്‍ വച്ചാണ്. ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക്  മൊഴിമാറ്റം നടത്തിയത്.
“ചെല്‌വമെഴും മലയിന്‍കീഴ്-
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹ
     മിടര്‍കളവാന്‍”

    ഇന്ദ്രഗിരിപോലെ അക്ഷയമായ ഐശ്വര്യം കളിയാടുന്ന മലയിന്‍കീഴ് ദേശത്തു വാണരുളുന്ന ശ്രീകൃഷ്ണസ്വാമിയുടെ ഹിതപ്രകാരമാണ് ഗ്രന്ഥരചന നടത്തിയതെന്നു മഹാകവി മലയിന്‍കീഴ് മാധവന്‍ നൂറ്റാണ്ടു മുമ്പു പറയുന്നതില്‍ നിന്നുതന്നെ ഈ ക്ഷേത്രത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രാധാന്യം ഊഹിക്കാവുന്നതാണ്.  ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പോലെയോ ഗുരുവായൂര്‍ പോലെയോ ഒരു കാലത്ത് പ്രസിദ്ധമായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. കലാന്തരത്തില്‍ അതിനുള്ള ഭൂമിയും മഠങ്ങളും നഷ്ടപ്പെട്ടിരിക്കാം. എങ്കിലും മതിലകം രേഖകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഈ ക്ഷേത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1729 ല്‍ തിരുവിതാംകൂറില്‍ ഭരണം ഏല്‍ക്കുകയും രാജ്യം ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കാലത്തു തന്നെ മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിന്നു പത്മനാഭക്ഷേത്രത്തിലേക്ക് വാദ്യക്കാരെ വരുത്തിയതിനു തെളിവുണ്ട്.  ഇതു കൂടാതെ ശ്രീമൂലം തിരുനാള്‍ (1885-1924) വരെയുള്ള മഹാരാജാക്കന്മാരും സര്‍.ടി മാധവറാവു ഉള്‍പ്പെടെയുള്ള ദിവാന്മാരും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, മലയിന്‍കീഴ് ക്ഷേത്രത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നത് കുട്ടികുഞ്ഞുതങ്കച്ചിയുടെ കവിതകളാണ്.



ഓമനത്തിങ്കള്‍ കിടാവോ – നല്ല
കോമളത്താമരപ്പൂവോ

        എന്ന അനശ്വര താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി (1820 – 1904)  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപം താമസിച്ചിരുന്ന അവര്‍ക്ക് അവിടത്തെ അമ്പാടി കൃഷ്ണനെക്കാള്‍ ഇഷ്ടം മലയിന്‍കീഴ് കൃഷ്ണനെയായിരുന്നു.  അതുകൊണ്ടാണ് അവരുടെ മലയിന്‍കീഴ് ക്ഷേത്രദര്‍ശനവും അവിടെത്തെ കൃഷ്ണനെക്കുറിച്ചുള്ള കവിതകളും. ഇന്നും തിരുവനന്തപുരം നഗരത്തിലെ പഴമക്കാരുടെ ആരാധനാമൂര്‍ത്തിയാണ് മലയിന്‍കീഴ് ശ്രീകൃഷ്ണന്‍.  നെടുമങ്ങാട്, വിതുര, തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ പൂര്‍വ്വികര്‍ പണ്ട് പശു പ്രസവിച്ചാല്‍ ആദ്യത്തെ പാല് നല്‍കിയിരുന്നതും പശുക്കുട്ടികളെ ദാനമായി നല്‍കിയിരുന്നതും മലയിന്‍കീഴ് ക്ഷേത്രത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബസ് സര്‍വ്വീസ്‌പോലും ഇല്ലാത്ത കാലമായിരുന്നു അത്.  മുന്‍രാഷ്ട്രപതി വി.വി.ഗിരി ഗവര്‍ണറായിരുന്നപ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്ന കാര്യം നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്.  ഇങ്ങനെ നോക്കിയാല്‍ ഒരു കാലത്ത് കീര്‍ത്തിയുടെ ഉത്തുംഗശൃംഗത്തില്‍ ഉയര്‍ന്നു നിന്നതും തെക്കന്‍ കേരളത്തിലെ വൈഷ്ണവ ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം.




                                                                 ആറാട്ട്


വളുവനാട്ടിലെ അതിപുരാതന വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം.

ശ്രീ പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം


വളുവനാട്ടിലെ അതിപുരാതന വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം. ശരണാര്‍ത്ഥികള്‍ക്ക് ആശ്രയവും അഭീഷ്ടസിദ്ധിയരുളുന്നതുമായ ശ്രീ പെരുമാങ്ങോട്ടപ്പന്‍ ഈ നാടിന്റെ ചൈതന്യവും ഐശ്വര്യവുമായി പരിലസിക്കുന്നു                                                                                          

. വൈദിക താന്ത്രിക കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണുഇത്. ഇതൊരു ഓത്തമ്പലമാണ്. വേദ പഠനം മുറജപം ത്രിസന്ധ എന്നിവ എല്ലാം നടത്തിയിരുന്ന ഈ ക്ഷേത്രത്തിനു 1650ല്‍ പരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കലോ ഉത്സവമോ പതിവില്ലാത്ത ഇവിടെ അന്നദാനപ്രഭുവായ സാക്ഷാല്‍ മഹാവിഷ്ണു വാമന രൂപത്തില്‍ വാണരുളുന്നു.                                                                                                                                                                     തുലാമാസത്തിലെ തിരുവോണം മകരമാസത്തിലെ രോഹിണിനാളില്‍ പ്രതിഷ്ഠാദിനം വ്രുശ്ചിക മാസത്തില്‍ 15 ദിവസം നവകം പഞ്ചഗവ്യം, തുടര്‍ന്ന് പതിനാറാം ദിവസം കളഭാഭിഷേകം , ധനു മാസത്തിലെ മുപ്പട്ടു വ്യാഴാഴ്ച , ശാസ്താവിന്റെ പ്രതിഷ്ഠാദിനം എന്നിവ ഇവിടെ പ്രധാനം ആണ്. തിരുവോണം രോഹിണി നാളുകളില്‍ വാരം കഴിക്കുന്നത് അഭീഷ്ട സിദ്ധിക്ക് നല്ലതാണ്. 

പാലക്കാട് ജില്ലയുടെ കലാഗ്രാമങ്ങളില്‍ ഒന്നായി വീശേഷിപ്പിക്കപ്പെടാവുന്ന ശ്രീക്രിഷ്ണപുരത്തിന്റെ സാംസ്കാരിക പ്രവര്‍ത്തങ്ങളുടെ ചിത്രത്തില്‍ ഈ പെരുമാങ്ങോട് വിഷ്ണുക്ഷേത്രത്തിന്റെ പേരും തിളക്കത്തോടെ നിലനില്ക്കുന്നു. കഥകളി രംഗത്തെ ആചാര്യന്മാര്‍ക്കെല്ലാം തന്നെ ആതിഥ്യമരുളിക്കൊണ്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന കഥകളി ( ധനുമാസത്തിലെ  മുപ്പട്ടു വ്യാഴാഴ്ച )  കഥകളി ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു അരങ്ങായി വിശേഷിപ്പിക്കപ്പെടുന്നു. ഭരതനാട്യം മോഹിനിയാട്ടം , സംഗീതോത്സവം, പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരി ,തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുക്കി കൊണ്ട് ക്ഷേത്രം നാടിന്റെ സാസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. മലബാര്‍ ദേവസ്വം ബോറ്ഡിനു കീഴില്‍ വരുന്നു  ഈ ക്ഷേത്രം.  ക്ഷേത്രം ട്രസ്റ്റി ബോറ്ഡിനൊപ്പം സജീവമായി നിലകൊള്ളുന്ന ക്ഷേത്രക്ഷേമ സമിതിയും ക്ഷേത്രത്തിന്റെ പുരോഗമനപ്രവര്‍ത്തങ്ങള്‍ക്ക് നേത്രുത്വം നല്‍കി വരുന്നു. ഭക്തജനങ്ങളുടെ നിര്‍ലോഭമായ സഹകരണം തന്നെ ആണു  നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രകാര്യങ്ങളിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഈ ക്ഷേത്രതിന്റെ വളര്‍ച്ചയ്ക്ക് എന്നും തുണയേകുന്നത്. ക്ഷേത്രകാര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തത്തിനായി ഒരു മഹിളാസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.  

പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം കോട്ടയം ജില്ലയില്‍ അയ്മനം


പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം 
പൂര്‍ണ്ണ പുഷ്കല  എന്നീ പത്നി മാരോട് കൂടി ഒരേ പീഠത്തില്‍ പ്രതിഷ്ഠയുള്ള 
മധ്യതിരുവിതാംകൂറിലെ ഏക ശാസ്താ ക്ഷേത്രമാണ് പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം .കോട്ടയം ജില്ലയില്‍ അയ്മനം ഗ്രാമത്തിന്‍റെ പ്രവേശന കവാടമായ കുടയംപടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണ്ഡവര്‍ വനവാസകാലത്ത് ഈ ദേശത്ത് വരികയും ദോഷനിവാരണത്തിനായീ ശാസ്താവിനെ പ്രതിഷ്ഠിച്ചുവെന്നും  അതിനാല്‍ ഈ ദേശത്തിനു പാണ്ഡവം എന്ന പേര് വന്നുവെന്നും ഐതീഹ്യം  .                                                                           


കുടുംബദോഷ നിവാരണത്തിനും മംഗല്യ ഭാഗ്യത്തിനും ദൂരദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍  ഈ ക്ഷേത്രത്തില്‍ എത്തുന്നു . അയ്യപ്പ ഭക്തനായ ഒരു തെക്കുംകൂര്‍ തമ്പുരാന്‍ ആണ് ഈ രീതിയില്‍ ക്ഷേത്രം പുതുക്കി പണിയിപ്പിച്ചത്  എന്ന് കരുതപ്പെടുന്നത് . ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും കല്‍മണ്ഡപവും ചരിത്രാന്വേഷികള്‍ക്ക് പോലും അത്ഭുതം ഉളവാക്കുന്നതാണ് .

തിരുവിതാംകൂര്‍ രാജാവായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജായുടെ കാലത്ത് അദ്ദേഹം നാടുനീങ്ങുന്നതിനു 4 വര്ഷം മുന്‍പാണ്  ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായത്
ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീ കോവിലിന്‍റെ പടിഞ്ഞാറേ ഭിത്തിയില്‍ വടക്ക് ഭാഗത്തായീ പഴയ മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കൊല്ലവര്‍ഷം 969(൯൬൯) ഈ ക്ഷേത്രത്തില്‍ ചുവര്‍ ചിത്ര രചന നടന്നു എന്ന് മനസ്സിലാക്കാം .ഇതുപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം (2014) 211 വര്‍ഷങ്ങള്‍ പൂര്‍ത്തിയായീ.  
.                                                                                                                 


ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം



ഐങ്കൊമ്പ് പാറേക്കാവ്   ദേവീക്ഷേത്രം
കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ (തൊടുപുഴ

റോഡില്‍)അകലെ ഐങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐങ്കൊമ്പ്      

പാറേക്കാവ്   ദേവീക്ഷേത്രം. ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ട.ഗണപതി,                 
ശിവപാര്‍വതി,യക്ഷി,ഭഗവതി,നാഗങ്ങള്‍,രക്ഷസ്സ് എന്നിവയാണ് ഉപപ്രതിഷ്ട 

കള്‍.ഐങ്കൊമ്പ്,ഏഴാച്ചേരി,എന്നീ കരകളിലെ എന്‍.എസ്സ്.എസ്സ്                       

കരയോഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദേവസ്വം ഭരണസമിതിയെങ്കിലും ക്ഷേത്ര         
 ഉടമസ്താവകാശം മണക്കാട് ഇല്ലക്കാരില്‍ നിക്ഷിപ്തമാണ്.     

500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍      

അറുനാഴിപായസം,വട്ടക ഗുരുതി എന്നിവയാണ്.കൂടാതെ എല്ലാ മാസത്തിലെ 

ഭരണി നാളില്‍ വിശേഷാല്‍ പൂജകള്‍,സത്സംഗം,ഭരണിയൂട്ടെന്നറിയപ്പെടുന്ന      

  അന്നദാനവും നടത്തി വരുന്നു.                                                                                     
   

                  എല്ലാ പത്താമുദയ ദിവസവും മഹാസര്‍വൈശ്വര്യ പൂജയും 

നടത്തുന്നു.മീനഭരണിയാണ് പ്രധാന ഉത്സവം.നവരാത്രി,മണ്ഡല മഹോത്സവം 

എന്നിവയും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.                                   

ബ്രഹ്മശ്രീ  കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയാണ് ക്ഷേത്രം   .

ബ്രഹ്മശ്രീ വേണു നമ്പൂതിരി കുഴുപ്പിള്ളില്‍ ഇല്ലമാണ് മേല്‍ശാന്തി.

ക്ഷേത്ര വിലാസം:ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം,ഐങ്കൊമ്പ്,കടനാട് 

പി.ഒ.,പിന്‍:686653,ഫോണ്‍:04822 247152.)                               

ഏറ്റവും പ്രശസ്തമായനോര്‍ത്ത് ഗോവ മങ്കേഷി ക്ഷേത്രം.






മങ്കേഷി ക്ഷേത്രം
നോര്‍ത്ത് ഗോവയിലെ  പോണ്ട താലൂക്കിലുള്ള മങ്കേഷി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് മങ്കേഷി . ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഇവിടേക്ക് 22കിലോമീറ്ററും മഡ്ഗാവിൽ നിന്ന് 26കിലോമീറ്ററും ദൂരമുണ്ട്

ഗോവയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലും ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലും ഒന്നാണ് മങ്കേഷി ക്ഷേത്രം.

ശിവന്റെ ഒരു രൂപമായ മങ്കേഷി ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോവയിലെ അനേകം ഹിന്ദുക്കളുടെ കുലദൈവം കൂടിയാണ് മങ്കേഷി ഭഗവാൻ. പ്രത്യേകിച്ചും കൊങ്കണി സാരസ്വത ബ്രാഹ്മണരുടെ.

കര്‍ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ വാതാപി ഗുഹാക്ഷേത്രം



വാതാപി ഗുഹാക്ഷേത്രം ( ബദാമി ഗുഹാക്ഷേത്രം)
കര്‍ണാടകയിലെ ബീജാപ്പൂര്‍  ജില്ലയിലെ ബദാമിയില്‍  സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രംഅഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.ഇ.543 മുതൽ 753 വരെ വടക്കൻ കർണ്ണാടകയിൽ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രത്തിനു സമാനമാണ് ഇവിടുത്തെ ഗുഹകൾ. ഇവിടെ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയിൽ പലതും ഇന്നും നിലനിൽക്കുന്നു. ഇവയിൽ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്
അഗസ്ത്യമുനിയുടെ  ഓർമ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീർഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകൾ നിലകൊള്ളുന്നു. ഈ കുന്നിൻ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയർത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തിൽ മുങ്ങിയാൽ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. ഇന്തോ-ഇസ്ലാമിക് പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീർഥത്തിന്റെ കരയിൽ ഉണ്ട്.ടിപ്പുസുല്‍ത്താന്‍റെ  കാലത്തുള്ള ശവകുടീരങ്ങളാണ് ഇവയിലുള്ളത്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു.
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

എത്തിച്ചേരാന്‍ 

ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ റോഡുമാർഗ്ഗം സഞ്ചരിക്കണം


വിഷ്ണു പ്രതിമ


വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം ആലപ്പുഴജില്ല മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം



വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം
കേരളത്തിലെ നാഗരാജക്ഷേത്രങ്ങളിൽ പ്രമുഖമാണ്. ആലപ്പുഴജില്ലയിൽ കായംകുളം-പുനലൂർപാതയിൽ കറ്റാനത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. നാഗരാജനെ അനന്തന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠനടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ബ്രാഹമണകുടുംബത്തിന് പൂജക്ക് അധികാരവും നൽകി.
വെട്ടിക്കോട്ട് ദേവസ്വത്തിന്റെ ആനയാണ് ചന്ദ്രശേഖരൻ

കായംകുളം-അടൂർ റൂട്ടിൽ കറ്റാനത്ത് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തെക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രത്തില്‍ എത്തിച്ചേരാം.




ആലപ്പുഴ ജില്ലയില്‍ മാവേലിക്കരക്കടുത്ത് അച്ചന്‍കൊവിലാരിനു തെക്കുമാറി  സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.
9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്‍റെ  കിഴക്കേ നടയിലെ ധ്യാനബുദ്ധന്‍റെ  പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18-ആം  നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്.

ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്.
 ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയാണ് മാവേലിക്കര ഉണ്ണികൃഷ്ണന്‍ . കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു . സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്. (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം , കളഭരത്നം  എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.



തഴക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആലപ്പുഴ ജില്ല






തഴക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്തുള്ള തഴക്കര സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം .   ഈ ക്ഷേത്രം ഇടപ്പളി എളങ്കൂര്‍ രാജകുടുംബം വകയായിരുന്നു . ഏകദേശം 1500 വര്‍ഷങ്ങള്‍ പഴക്കം ഉണ്ടെന്നു വിശ്വസിക്കുന്നു .  കയ്യില്‍ നെല്‍ കതിരുമായീ ദര്‍ശനം തരുന്ന മുരുകഭഗവാനെ ഇവിടെ ഷടാധാര പ്രതിഷ്ഠ യായിട്ടാണ്  പ്രതിഷ്ഠ ചെയ്തിരിക്കുന്നത് . ധനൈശ്വര്യ വരധയഗനായിട്ടാണ് ഭഗവാന്‍ ഇവിടെ അരുള്‍ പാലിക്കുന്നത് .
സമീപകാലത്ത് ഈ ക്ഷേത്രത്തില്‍ പല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായീ.  അതിനു ശേഷം ഇപ്പോള്‍ ഈ ക്ഷേത്രത്തില്‍ ഷഷ്ടി വൃതം പ്രധാനപെട്ട ഒരു പൂജ യീ കൊണ്ടാടാറുണ്ട്‌ ഇപ്പോള്‍ ഇവിടെ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങള്‍ ഈ വൃതം എടുക്കാന്‍ ഭഗവാന്റെ സന്നിതിയില്‍ എത്തിച്ചേരുന്നു . ക്ഷേത്രത്തിനു സമീപം ഹരിതാഭമായ പ്രദേശങ്ങളും കൊണ്ട് മനോഹരമാണ്.               
സുബ്രഹ്മണ്യസ്വാമി   പ്രധാന പ്രതിഷ്ഠ യനെങ്ങിലും മറ്റു ഉപദേവത ക്ഷേത്രങ്ങളും കൊണ്ട് നിറഞ്ഞതാണ്‌ ഈ ക്ഷേത്ര സമുച്ചയം , ഗണപതി, ദേവി, ശിവന്‍, കൃഷ്ണന്‍  , നാഗങ്ങള്‍ , ബ്രഹ്മരെക്ഷസ് യോഗി മുതലായ ഉപദേവത ക്ഷേത്രങ്ങളും ഉണ്ടിവിടെ . ക്ഷേത്രം ഇപ്പോള്‍  ഹൈന്ദവ സേവാ സമതിയുടെ മേല്‍നോട്ടത്തിലാണ് . 
മകര മാസത്തിലെ പൌര്‍ണമി നാളില്‍  ഇവിടെ പ്രധാന ഉത്സവം കൊണ്ടാടുന്നു ( തൈ പൂയം )  കാവടിയാട്ടവും മറ്റു ക്ഷേത്ര കലകളും വാദ്യങ്ങളും കൊണ്ട് ഹൃദ്യമാണ്

അനന്തപുര തടാക ക്ഷേത്രം കാസർഗോഡ് ജില്ല



കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. 
തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ  (പത്മനാഭസ്വാമി ക്ഷേത്രം ) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുംബ്ല എന്ന പട്ടണത്തില്‍  നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയില്‍ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.
പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു.
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.



2018, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ചിനക്കത്തൂർ ഭഗവതിക്ഷേത്രം,പാലക്കാട് ജില്ലയിൽഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത്



ചിനക്കത്തൂർ ഭഗവതിക്ഷേത്രം
കേരളത്തിൽ പാലക്കാട് ജില്ലയിൽഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ്ചിനക്കത്തൂർ ഭഗവതിക്ഷേത്രം. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ളവഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്നപൂരമഹോത്സവം അതിപ്രസിദ്ധമാണ്. പാലപ്പുറം ദേശത്തിന്റെ മഹോത്സവമായി ഇത് കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ ഉയരത്തിലും താഴ്ചയിലുമായി രണ്ട് നടകൾ കാണാം. ഇവ 'താഴത്തെക്കാവ്' എന്നും 'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം.
സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക്പോകുന്ന വഴിയിൽ ശ്രീരാമനുംലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച്ഭാരതപ്പുഴയുടെ തീരത്തെത്തി.ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരാനായി ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം നോക്കാൻ പുറപ്പെട്ടു. അവർ അങ്ങനെതിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാൻ ഏറ്റവും അനുയോജ്യം അവിടമാണെന്ന് തോന്നിയ അവർ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാത്തതിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്.തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് പറയപ്പെടുന്നു.
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!' എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ ഓടി. എന്നാൽ, അധികം കഴിയും മുമ്പേ അവർ തിരിച്ചുവന്നു. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവതരിച്ചു. അവിടെയാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവത്രേ!
ആര്യന്മാരുടെ വരവിനുമുമ്പ് ദ്രാവിഡരുടെആരാധനാമൂർത്തികളായിരുന്ന ശാസ്താവിനും ഭദ്രകാളിയ്ക്കുമുണ്ടായിരുന്ന സ്ഥാനം ആര്യന്മാരുടെ വരവോടെ നഷ്ടപ്പെട്ടതും പകരം ആര്യദേവതകൾ ആധിപത്യം സ്ഥാപിച്ചതുമാണ് ഈ കഥയുടെ പിന്നിൽ ചരിത്രകാരന്മാർ കാണുന്ന തത്ത്വം. ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.
ചരിത്രം '
കാവ് സങ്കല്പവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചിനക്കത്തൂർ ക്ഷേത്രം ആദിയിൽ ഒരുദ്രാവിഡക്ഷേത്രമായിരുന്നിരിയ്ക്കാനാണ്സാദ്ധ്യത. ആദിയിൽ ദ്രാവിഡർ പൂജിച്ചിരുന്ന കാവിനെ പിന്നീട് ക്ഷേത്രമാക്കി മാറ്റിയതാകും. ക്ഷേത്രത്തിൽ താഴെയും മുകളിലുമായി കാണപ്പെടുന്ന ക്ഷേത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധനാക്രമങ്ങളിലെ വ്യത്യാസം കാണിയ്ക്കുന്നു. താഴത്തെ ക്ഷേത്രം ആര്യവത്കരിയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധമായി രൂപത്തോടുകൂടിയ ഒരു വിഗ്രഹം മുകളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാകാൻ സാദ്ധ്യത കാണുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി താഴത്തെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത്നമ്പൂതിരിമാരും മുകളിലെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത്നായന്മാരുമാണ്. മുകളിലെ ക്ഷേത്രത്തിൽ വളരെക്കാലം മുമ്പ് മൃഗബലി നടത്തിവന്നിരുന്നു. പിന്നീട് അത് നിർത്തലാക്കി.
വള്ളുവനാട് രാജ്യത്തിന്റെ പാരമ്പര്യവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. പറഞ്ഞുവരുന്ന കഥയനുസരിച്ച് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ സ്മരണ പുതുക്കലാണ് ചിനക്കത്തൂർ പൂരം. അതിന്റെ തെളിവായി ചില ചരിത്രവസ്തുതകളുമുണ്ട്. മാമാങ്കം തുടങ്ങിയിരുന്ന കുംഭമാസത്തിലെ മകംനാളിലാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. അവസാനത്തെ ചേരചക്രവർത്തി തന്റെ സ്ഥാനമാനങ്ങളെല്ലാം തന്റെ സാമന്തന്മാർക്ക് ഏൽപ്പിച്ചുപോയപ്പോൾ അദ്ദേഹം നടത്തിവന്ന മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ട് രാജാവിനാണ് കൊടുത്തത്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വള്ളുവനാട്ട് രാജാക്കന്മാർ വഹിച്ചുപോന്ന ഈ സ്ഥാനം പിന്നീട്സാമൂതിരി തട്ടിയെടുക്കുകയായിരുന്നു. ഇതുകാരണം, ഇരുകൂട്ടരും ബദ്ധശത്രുക്കളായി. അങ്ങനെയാണ് മാമാങ്കം ഒരു യുദ്ധമായി മാറിയത്. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽപറയുന്നതനുസരിച്ച് സാമൂതിരി അക്കാലത്ത് കേരളത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നു. ആ സമയത്ത് സാമൂതിരിയുടെ അധീശത്വത്തെ നിരാകരിച്ച വള്ളുവനാട്ട് രാജ്യത്തെ നിരവധി പടയാളികൾചാവേറുകളാകാനായി പോയിരുന്നു. സാമൂതിരിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച വള്ളുവനാടൻ ചാവേറുകൾ നിരവധിയാണ്. ഇതിന്റെ സ്മരണയ്ക്കായി ചിനക്കത്തൂർ പൂരത്തിന് കുതിരകളി നടത്തിവരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കുതിരയ്ക്ക് 'സാമൂതിരി' അഥവാ 'പാണ്ടക്കുതിര' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഈ കുതിരയാണ് ബാക്കി യുദ്ധം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. കൊച്ചി രാജാവ്,തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ വേറെയും കുതിരകളുണ്ട്.
ക്ഷേത്രം ആദ്യം ഊരാളന്മാരുടെ വകയായിരുന്നു. ഏറന്നൂർ മന എന്ന ബ്രാഹ്മണകുടുംബവും, ഒരേ കുടുംബത്തിന്റെ നാലുശാഖകളായ വടക്കേവീട്ടിൽ, കിഴക്കേവീട്ടിൽ, പടിഞ്ഞാറേവീട്ടിൽ, തെക്കേവീട്ടിൽ എന്നീ നായർ കുടുംബങ്ങളുമാണ് ക്ഷേത്രഭരണം നോക്കിയിരുന്നത്. പിന്നീട്, 1988-ൽ ക്ഷേത്രഭരണം ഹിന്ദുമത ധർമ്മകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തു. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇപ്പോൾ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.
ക്ഷേത്രനിർമ്മിതി '
ക്ഷേത്രപരിസരവും മതിലകവും'
പാലപ്പുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുന്നിലൂടെ പാലക്കാട്-പൊന്നാനി പാത കടന്നുപോകുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഇരുവശത്തേയ്ക്കുമായി ബസ് സ്റ്റോപ്പുകളുണ്ട്. അതിവിശാലമായ ക്ഷേത്രവളപ്പിൽ നിറയെ മരങ്ങൾ തഴച്ചുവളർന്നുനിൽക്കുന്നു. കിഴക്കുഭാഗത്ത് വാഹനപാർക്കിങ് സൗകര്യം ഏർപ്പെടുത്തിരിയ്ക്കുന്നു. റോഡിനോടുചേർന്ന് തോൽപ്പാവക്കൂത്ത്മണ്ഡപമുണ്ട്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് തോൽപ്പാവക്കൂത്ത്. ഭദ്രകാളി ദാരുകൻഎന്ന അസുരനെ വധിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപത്തിന്റെ ഐതിഹ്യം. അരണ്ട വെളിച്ചത്തിൽ പാവകളുടെ നിഴലുകൾ വച്ചുനടത്തുന്ന ഈ കലാരൂപം അത്യാകർഷകമാണ്. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ് കെട്ടിടം കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. ഇതിനടുത്താണ് വഴിപാട് കൗണ്ടറുകളുള്ളത്. വഴിപാടിനത്തിലാണ് ക്ഷേത്രത്തിലെ പ്രധാന വരുമാനം. നിരവധി വഴിപാടുകൾ ഈ ക്ഷേത്രത്തിൽ നടത്താറുണ്ട്.
മൂന്ന് കൊടിമരങ്ങളോടുകൂടിയ അപൂർവ്വക്ഷേത്രമാണ് ചിനക്കത്തൂർ ക്ഷേത്രം. ഇവയിൽ രണ്ടെണ്ണം ക്ഷേത്രവളപ്പിൽ തന്നെയാണുള്ളത്. ദേവീവാഹനമായ വേതാളത്തെശിരസ്സിലേറ്റുന്ന രണ്ട് കൊടിമരങ്ങളും പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. ആദ്യമുണ്ടായിരുന്നത് ചെമ്പുകൊടിമരങ്ങളാണ്. കാലപ്പഴക്കം കൊണ്ട് അവ ജീർണ്ണിച്ചപ്പോൾ സ്വർണ്ണക്കൊടിമരങ്ങളാക്കുകയായിരുന്നു. കൊടിമരങ്ങളോടുചേർന്ന് നടപ്പുര പണിതിരിയ്ക്കുന്നു. ഇവയിൽ, പടിഞ്ഞാറുഭാഗത്തെ കൊടിമരത്തിന് തൊട്ടടുത്താണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം. ഇവിടെയാണ് ഭഗവതി ആദ്യം കുടികൊണ്ടതെന്ന കഥയാണ് ഇതിനെ ശ്രീമൂലസ്ഥാനമാക്കിയത്. പിന്നെയാണത്രേ രണ്ട് അമ്പലങ്ങളും പണിതത്. ഇതിനടുത്ത് ചെരുപ്പ് കൗണ്ടറുകൾ കാണാം. ഇവ കടന്ന് പടികളിറങ്ങി താഴത്തെക്കാവിലെത്താം. അവിടെയാണ് മൂന്നാമത്തെ കൊടിമരം. ഇത് കരിങ്കൽക്കൊടിമരമാണ്. കാലപ്പഴക്കത്തെ അതിജീവിച്ച് ഇത് ഇന്നും നിലനിൽക്കുന്നു.
പടിഞ്ഞാറുഭാഗത്ത് വിശേഷിച്ചൊന്നും തന്നെ കാണാനില്ല. വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. ഏറെ മനോഹരമായ ഈ ക്ഷേത്രക്കുളം ആരുടെയും മനസ്സിനെ ആകർഷിയ്ക്കും. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. കിഴക്കുഭാഗത്ത് ഉയരത്തിലാണ് മേലേക്കാവ് ക്ഷേത്രം. ഇതിന് തൊട്ടപ്പുറത്ത് ഒരു ഗണപതിക്ഷേത്രമുണ്ട്.വിദ്യാഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവ്വഗണപതിയാണിത്. അതിനാൽ, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയും ഹോമപ്പുരയുമുണ്ട്.ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയാണ് ഗണപതിയുടെ വിശേഷദിവസം.
ശ്രീകോവിലുകൾ'
ക്ഷേത്രത്തിൽ താഴത്തും മുകളിലുമായി രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. രണ്ടിനും ഓരോ മുറിയേയുള്ളൂ. താഴത്തെക്കാവിലെ ശ്രീകോവിൽ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടക്കുന്നത്. അതിനാൽ, സോപ്പാനപ്പടികൾ പണിതിട്ടില്ല. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായ വിഗ്രഹം തെക്കോട്ട് ദർശനമായി ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ താഴത്തെക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
മേലേക്കാവിലെ ശ്രീകോവിലിൽ ഉഗ്രഭാവത്തോടുകൂടിയ ഭദ്രകാളിയായാണ് പ്രതിഷ്ഠാസങ്കല്പം. താരതമ്യേന പുതിയ ശ്രീകോവിലാണിത്. ചെമ്പുമേഞ്ഞ ഈ ശ്രീകോവിലിൽ നാലടിയോളം ഉയരം വരുന്ന, ചതുർബാഹുവായ ഭദ്രകാളിവിഗ്രഹമാണുള്ളത്. പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ ദാരുകരക്തം ശേഖരിച്ചുവയ്ക്കാനുള്ള കൈവട്ടകയും ധരിച്ച ഭഗവതി ദാരുകവധത്തിനുശേഷം രൗദ്രമടങ്ങാത്ത ഭാവത്തിലാണ്. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യമുണ്ടായിരുന്നത്. 1954-ൽ അതു മാറ്റി ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ വിഗ്രഹത്തിനും സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ മേലേക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
ഇരുശ്രീകോവിലുകളും ചുവർചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലംകൃതമല്ല. തികച്ചും ലളിതമായ നിർമ്മിതികളാണ് രണ്ടും.
നാലമ്പലം:
താഴത്തെക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. ചെമ്പുമേഞ്ഞതാണ് നാലമ്പലവും. വിശേഷിച്ചൊന്നും തന്നെ നാലമ്പലത്തിൽ കാണാനില്ല. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയുംവടക്കുകിഴക്കേമൂലയിൽ കിണറുമുണ്ട്. ശ്രീകോവിലിനെച്ചുറ്റി അകത്തെ ബലിവട്ടമുണ്ട്.
പ്രതിഷ്ഠകൾ
ശ്രീ ചിനക്കത്തൂരമ്മ (താഴത്തെക്കാവ്)
ശ്രീ ചിനക്കത്തൂരമ്മ (മേലേക്കാവ്)
ഉപദേവത
ഗണപതി