ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം
കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ (തൊടുപുഴ
റോഡില്‍)അകലെ ഐങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐങ്കൊമ്പ്
പാറേക്കാവ് ദേവീക്ഷേത്രം. ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ട.ഗണപതി,
ശിവപാര്‍വതി,യക്ഷി,ഭഗവതി,നാഗങ്ങള്‍,രക്ഷസ്സ് എന്നിവയാണ് ഉപപ്രതിഷ്ട
കള്‍.ഐങ്കൊമ്പ്,ഏഴാച്ചേരി,എന്നീ കരകളിലെ എന്‍.എസ്സ്.എസ്സ്
കരയോഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദേവസ്വം ഭരണസമിതിയെങ്കിലും ക്ഷേത്ര
ഉടമസ്താവകാശം മണക്കാട് ഇല്ലക്കാരില്‍ നിക്ഷിപ്തമാണ്.
500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
അറുനാഴിപായസം,വട്ടക ഗുരുതി എന്നിവയാണ്.കൂടാതെ എല്ലാ മാസത്തിലെ
ഭരണി നാളില്‍ വിശേഷാല്‍ പൂജകള്‍,സത്സംഗം,ഭരണിയൂട്ടെന്നറിയപ്പെടുന്ന
അന്നദാനവും നടത്തി വരുന്നു.
എല്ലാ പത്താമുദയ ദിവസവും മഹാസര്‍വൈശ്വര്യ പൂജയും
നടത്തുന്നു.മീനഭരണിയാണ് പ്രധാന ഉത്സവം.നവരാത്രി,മണ്ഡല മഹോത്സവം
എന്നിവയും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.
ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയാണ് ക്ഷേത്രം .
ബ്രഹ്മശ്രീ വേണു നമ്പൂതിരി കുഴുപ്പിള്ളില്‍ ഇല്ലമാണ് മേല്‍ശാന്തി.
ക്ഷേത്ര വിലാസം:ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം,ഐങ്കൊമ്പ്,കടനാട്
പി.ഒ.,പിന്‍:686653,ഫോണ്‍:04822 247152.)