വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം
കേരളത്തിലെ നാഗരാജക്ഷേത്രങ്ങളിൽ പ്രമുഖമാണ്. ആലപ്പുഴജില്ലയിൽ കായംകുളം-പുനലൂർപാതയിൽ കറ്റാനത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. നാഗരാജനെ അനന്തന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠനടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ബ്രാഹമണകുടുംബത്തിന് പൂജക്ക് അധികാരവും നൽകി.
വെട്ടിക്കോട്ട് ദേവസ്വത്തിന്റെ ആനയാണ് ചന്ദ്രശേഖരൻ
കായംകുളം-അടൂർ റൂട്ടിൽ കറ്റാനത്ത് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തെക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രത്തില്‍ എത്തിച്ചേരാം.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കരക്കടുത്ത് അച്ചന്‍കൊവിലാരിനു തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.
9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെ ധ്യാനബുദ്ധന്‍റെ പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18-ആം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്.
ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്.
ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയാണ് മാവേലിക്കര ഉണ്ണികൃഷ്ണന്‍ . കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു . സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്. (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം , കളഭരത്നം എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.