2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം കോട്ടയം ജില്ലയില്‍ അയ്മനം


പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം 
പൂര്‍ണ്ണ പുഷ്കല  എന്നീ പത്നി മാരോട് കൂടി ഒരേ പീഠത്തില്‍ പ്രതിഷ്ഠയുള്ള 
മധ്യതിരുവിതാംകൂറിലെ ഏക ശാസ്താ ക്ഷേത്രമാണ് പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം .കോട്ടയം ജില്ലയില്‍ അയ്മനം ഗ്രാമത്തിന്‍റെ പ്രവേശന കവാടമായ കുടയംപടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണ്ഡവര്‍ വനവാസകാലത്ത് ഈ ദേശത്ത് വരികയും ദോഷനിവാരണത്തിനായീ ശാസ്താവിനെ പ്രതിഷ്ഠിച്ചുവെന്നും  അതിനാല്‍ ഈ ദേശത്തിനു പാണ്ഡവം എന്ന പേര് വന്നുവെന്നും ഐതീഹ്യം  .                                                                           


കുടുംബദോഷ നിവാരണത്തിനും മംഗല്യ ഭാഗ്യത്തിനും ദൂരദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍  ഈ ക്ഷേത്രത്തില്‍ എത്തുന്നു . അയ്യപ്പ ഭക്തനായ ഒരു തെക്കുംകൂര്‍ തമ്പുരാന്‍ ആണ് ഈ രീതിയില്‍ ക്ഷേത്രം പുതുക്കി പണിയിപ്പിച്ചത്  എന്ന് കരുതപ്പെടുന്നത് . ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും കല്‍മണ്ഡപവും ചരിത്രാന്വേഷികള്‍ക്ക് പോലും അത്ഭുതം ഉളവാക്കുന്നതാണ് .

തിരുവിതാംകൂര്‍ രാജാവായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജായുടെ കാലത്ത് അദ്ദേഹം നാടുനീങ്ങുന്നതിനു 4 വര്ഷം മുന്‍പാണ്  ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായത്
ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീ കോവിലിന്‍റെ പടിഞ്ഞാറേ ഭിത്തിയില്‍ വടക്ക് ഭാഗത്തായീ പഴയ മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കൊല്ലവര്‍ഷം 969(൯൬൯) ഈ ക്ഷേത്രത്തില്‍ ചുവര്‍ ചിത്ര രചന നടന്നു എന്ന് മനസ്സിലാക്കാം .ഇതുപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം (2014) 211 വര്‍ഷങ്ങള്‍ പൂര്‍ത്തിയായീ.  
.