2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ചിറയ്ക്കൽ മഹാദേവക്ഷേത്രം അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ



ചിറയ്ക്കൽ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം.                                                                                                                                     

ചിറയ്ക്കൽ മഹാദേവക്ഷേത്രം




ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠപരമശിവനാണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

                                            പാർശ്വ വീക്ഷണം

ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ധ്വജമോ ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല. ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലത്തിനു പഴക്കം കാണുന്നില്ല, പുതുതായി നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.

മുൻവശം



ശിവനാണ് പ്രതിഷ്ഠ. പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൌദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.                                                  


                               പ്രവേശന കവാടം



രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്. ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.  തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് ക്ഷേത്രഭരണം. തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.                                                                                                



                                 ശാസ്താവിന്‍റെ ക്ഷേത്രം





ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. 1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്റെ സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്

                                                          ബലിക്കല്‍



അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .


                                     ക്ഷേത്രക്കുളം



അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .                                                                                                                                             

ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം



ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്. ഏറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു. 1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം ഇവർ ദിവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി.                                                                                                                          

ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല. 1986 ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക്‌ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിനു 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി.
         പക്ഷെ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ                                   ഉള്ളുവെന്നു കരുതപ്പെടുന്നു.                                                                                                                          

ഇരിങ്ങോൾ കാവ്




ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.                                                                 


ഇരിങ്ങോൾ കാവ്  ക്ഷേത്രം 



ദേവീ വിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്പായസവും ശർക്കര പായസവും,ഗോതമ്പുകൊണ്ട് തയാറാക്കിയ പ്രത്യേകതരം പായസമായ ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു                            ആവശ്യത്തിനായി ഉപയോഗിക്കാറില്ല.                                                                               

വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.                             

പുത്തുക്കാവ് ദേവി ക്ഷേത്രം തൃശൂർ ജില്ലയിൽ കൊടകര



പുത്തുക്കാവ് ദേവി ക്ഷേത്രം

തൃശൂർ ജില്ലയിൽ തൃശൂർ-ചാലക്കുടി ദേശീയപാതക്കുസമീപം കൊടകര ഗ്രാമപഞ്ചായത്തിലാണ് പുത്തുക്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടകര പുത്തുക്കാവ് ഗ്രാമത്തിൻറെ മദ്ധ്യത്തിലായി മൂന്ന് വശവും വിശാലമായ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട മേലേക്കാവിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി കോപിച്ചാൽ വസൂരിയും, പ്രസാദിച്ചാൽ സർവ്വ ഐശ്വര്യവും കൈവരുമെന്നാണ് തട്ടകത്തിലെ വിശ്വാസം.                                     
                                  
 പുത്തുക്കാവ് ദേവി ക്ഷേത്രം             


കൊച്ചിരാജാവ് ക്ഷേത്രത്തിലേക്ക് അഞ്ചേക്കർ 13 സെൻറ് സ്ഥലം കരം ഒഴിവാക്കി ദാനം ചെയ്തതായി ചരിത്രരേഖയുണ്ട്. ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടിനെ നിയോഗിച്ചതും രാജാവാണത്രേ. 1973 മുതൽ ക്ഷേത്രം കൊടകര പഞ്ചായത്തിലെ വിവിധ ദേശക്കാരുടെ പ്രതിനിധികളാണ് ക്ഷേത്രഭരണം നടത്തുന്നത്.                                                                                                                                          

ക്ഷേത്രത്തിലെ ആൽമരം                                               


ചിരപുരാതനകാലത്ത് കൊടുങ്ങല്ലൂർ ഭഗവതി തൻറെ ഭക്തനായ കോടശ്ശേരി കർത്താവിൻറെ കൂടെ ഇപ്പോഴത്തെ ക്ഷേത്രത്തിൻറെ സമീപമുള്ള മേലേക്കാവിൽ വന്നിരുന്നു എന്നാണ് ഐതിഹ്യം. കോടശ്ശേരി കർത്താവ് കൊടുങ്ങാല്ലൂർ ഭഗവതിയെ ദർശിച്ചതിനു ശേഷം വരുന്നവഴി യാത്രാക്ഷീണം കൊണ്ട് പുത്തുക്കാവിൽ എത്തിയപ്പോൾ തന്റെ കുട ഇപ്പോഴുള്ള “ശ്രീമൂലസ്ഥാന“ത്തു വച്ചിട്ടു കുളിക്കാൻ പോയെന്നും കുളി കഴിഞ്ഞ് തൻറെ കുട എടുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വരുകയും അങ്ങനെയാൺ ദേവി മേലേക്കാവിൽ കുടികൊണ്ടെന്നും ഐതിഹ്യം. പിന്നീട് മേലേക്കാവ് മതിൽ കെട്ടി സം‌രക്ഷിക്കുകയും ദേവിയെ ഇപ്പോഴുള്ള പുത്തുക്കാവ് ക്ഷേത്രത്തിൽ                                     പുന:പ്രതിഷ്ഠിക്കുകയും ചെയ്തു.                                                                                                     

പുത്തുക്കാവ് ദേവി ക്ഷേത്രം                                      



മേലേക്കാവിൽ കുടിയിരുന്ന ദേവിയെ പുത്തുക്കാവ് ക്ഷേത്രം പണിത് പുന:പ്രതിഷ്ഠ നടത്തുകയാണ്‌‍ ചെയ്തത്. ക്ഷേത്രത്തിൽ വിഗ്രഹത്തിനു പകരം വാൽക്കണ്ണാടിയാണ് പ്രതിഷ്ഠ. മേലേക്കാവിൽ ഘണ്ഠാകർണൻ                             പ്രതിഷ്ഠയുമുണ്ട്. ഇത് വീരഭദ്രൻ ആണെന്ന് പറയപ്പെടുന്നു.                                       

                                                                     മേലേക്കാവ്                     


മകരമാസം 10-മ് തിയതി നടക്കുന്ന താലപ്പൊലി ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിൻറെ മുന്നോടിയായിപത്താമുദയത്തിൻറെ അന്ന് താലപ്പൊലി കൊടികയറ്റം ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ആദ്യം തന്ത്രിയുടെ ഇല്ലത്തേക്കും പിന്നീട് തട്ടകത്തിലെ കുടുംബങ്ങളിലും ദേവി എഴുന്നെള്ളുകയും പറയെടുപ്പും നടക്കുന്നു.                                                                       


                                 മൂലസ്ഥാനം                                                                          



പുത്തൂക്കാവ് താലപ്പൊലി തട്ടകത്തമ്മയുടെ ആണ്ടുവിശേഷം എന്നാണറിയപ്പെടുന്നത്. ക്ഷേത്രം ഭരണസമിതിയിലെ ദേശങ്ങൾ ഊഴമിട്ടാണ്‌ താലപ്പൊലി മഹോൽസവം കൊണ്ടാടുന്നത്. മരുത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര ദേശങ്ങൾ, അഴകം-വെല്ലപ്പാടി ദേശങ്ങൾ, കാവിൽ ദേശം എന്നിങ്ങനെ മൂന്ന് ഊഴമായിട്ടാണ്‌ താലപ്പൊലി ആഘോഷത്തിന്‌ നേതൃത്വം വഹിക്കുക. താലപ്പൊലിയുടെ തലേന്നാൾ ആനച്ചമയം, താലപ്പൊലി ദിവസം 7 ആന്യ്ക്ക് എഴുന്നെള്ളിപ്പ്, ശീവേലി, ഉച്ചയ്ക്ക് ആൽത്തറയിൽ ഓട്ടൻ തുള്ളൽ, പഞ്ചവാദ്യം, മേളം വൈകിട്ട് ദീപാരാധന, വിവിധ സമുദായങ്ങളുടെ താലിവരവ്, കലാപരിപാടികൾ, വെടിക്കെട്ട്, സാമുദായികകലാരൂപങ്ങൾ എന്നിവ അരങ്ങേറാറുണ്ട്.                                                                                                    


ഘണ്ഠാകർണൻക്ഷേത്രം                         




ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ദേവതയായി കണക്കാക്കുന്ന പുത്തുക്കാവിൽ ഭഗവതിയുടെ ഉത്സവത്തിൻ കുടുംബിസമുദായക്കാരുടെ താലി എഴുന്നള്ളത്ത് ആണ് ആദ്യപരിപാടി. കൊടകര തട്ടാൻ സമുദായക്കാരുടെ താലിവരവ്, മരുത്തോംപ്പിള്ളി പുലയസമുദായക്കാരുടെ താലിവരവും                     മുടിയാട്ടവും കാളകളിയും, ആശാരിമാരുടെ തട്ടുമേൽകളി,                                                                                                                                                                               സംഭവസമുദായക്കാരുടെ ദാരികന് കളി നൃത്തവും പറയൻ തുള്ളലും ഉത്സവത്തിൻറെ പ്രത്യേകതകളാണ്.                                                                          

ക്ഷേത്രത്തിൽ കൊല്ലംതോറും കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നു. എല്ലാമാസവും ഭരണിനാളിൽ ഭരണി ഊട്ട് നടത്തിവരുന്നു.           

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം



പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ  വെള്ളിമണ്ണ്‍ എന്ന ഗ്രാമത്തിനു സമീപം ഉള്ള എടവട്ടം  (കേരളപുരം ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .                                                                                              

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം


പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമി . ഇവിടെ ജാതി മത ഭേതമില്ല . എല്ലാ മതസ്ഥരും സ്വാമിയുടെ അനുഗ്രഹത്തിനായ് എത്തുന്നു .  ഭക്തര്‍ മനമുരുകി വിളിച്ചാല്‍ വിളിപ്പുരതെത്തുന്ന ദേവനാണ് പൂജപ്പുരേശ്വരന്‍.


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം   ശീവേലി 


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍വശം



  പ്രധാന ആഘോഷം തൈ പൂയം  . അന്ന് പറക്കും കാവടി ,കാവടിയാട്ടം , മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട് . പങ്കുനി ഉത്രവും കൊണ്ടാടപ്പെടുന്നു .    

വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം



വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം

വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം


കേരളത്തിലെ കോട്ടയം ജില്ലയില്‍ കുമാരനല്ലൂര്‍ പഞ്ചായത്തിലെ നെട്ടാശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുണ്യപുരാതന മഹാവിഷു ക്ഷേത്രമാണ് വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം .                                                                   

                      വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം



മീനച്ചിലാറിന്‍റെയും  മീനന്തറയാറിന്‍റെയും  മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം നട്ടാശ്ശേരി, പ്രസ്തുത ദേശത്തിന്‍റെ മദ്ധ്യത്തില്‍ കുടികൊള്ളുന്ന വേമ്പിന്‍കുളങ്ങര, ശ്രീ മഹാവിഷ്ണു ക്ഷേത്ര സാന്നിദ്ധ്യംകൊണ്ട് അവിടം കോട്ടയം താലൂക്ക് മുഴുവന്‍ അറിയപ്പെടുന്ന ധന്യ സങ്കേതമാണ്.        
                                                                                                                    
 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം  ശ്രീകോവില്‍ 



ക്ഷേത്രേശരായ പരസഹസ്രം ജനങ്ങള്‍ക്ക് ആശയഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചും, സുസ്ഥിതിയും, മനഃശാന്തിയും പുത്രമിത്രധനധാന്യ സമ്പത്തും നല്കി വിരാജിക്കുന്ന ദേവന്‍റെ  തിരുസന്നിധിയിലെത്തി നിര്‍വൃതി അടയുന്നു ..

 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗരുഡ സന്നിധി


ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ആണ്ടു ഉത്സവം ആണ് . മേടമാസത്തിലെ വിഷുവിനാണ് ഈ മഹോത്സവം . 14 ദിവസത്തെ വിശേഷമാണ് ഈ വേളയില്‍ കൊണ്ടാടപ്പെടുന്നത്.                                 

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം



തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം 


തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും , പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിനടുത്ത് പുലിയൂര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇത് ഭീമന്‍കോവില്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍ പ്രസിദ്ധമാണ്. ഭീമന്‍ പ്രതിഷ്ഠിച്ചതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മൂര്‍ത്തി വിഷ്ണുവാണ്. വിഗ്രഹം സ്ഥിതിചെയ്യുന്നത് മൂന്നടിയോളം പൊക്കമുള്ള പീഠത്തിന്മേലാണ്. വിഗ്രഹത്തിന് നാലടിയോളം പൊക്കമുണ്ട്. കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു.
രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. പാൽപ്പായസം പ്രധാനം .
ശാസ്താവ്, ഗണപതി, ശിവന്‍, യക്ഷിഅമ്മ, നാഗരാജാവ്, നാഗ യക്ഷി, രക്ഷസ്സ്, കൂവളത്തപ്പന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. യക്ഷി അമ്മയ്ക്ക് കരിക്കും വറുത്തപൊടിയുമാണ് വഴിപാട്. ഈ ക്ഷേത്രത്തില്‍ നടക്കുന്ന കാവടിയാട്ടം പ്രസിദ്ധമാണ്. കാവടിയാടുന്നവര്‍ അതിനുമുമ്പ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതായുണ്ട്. ഏഴുദിവസം ഹിഡുംബൻ പൂജ നടത്തിവരുന്നു. കാവടിയാടാന്‍ വ്രതമെടുത്തവര്‍ ഈ ഏഴുദിവസവും ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ജീവിതം നയിക്കേണ്ടത്. 
600-ഓളം പേര്‍ കാവടി കെട്ടാറുണ്ട്.
27 നമ്പൂതിരി കുടുംബങ്ങളും ഒരു നാടുവാഴി കുടുംബവും ഉള്‍പ്പെടെ 28 കുടുംബങ്ങളുടെ വകയായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. നാടുവാഴിയായ വരയന്നൂര്‍ കുറിനായര്‍ പ്രഭു ഈ നമ്പൂതിരിമാരെ ക്ഷേത്രത്തില്‍ സദ്യയ്ക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയിട്ട് ക്ഷേത്രം കൈവശപ്പെടുത്തി എന്ന് ഒരു ഐതിഹ്യമുണ്ട്. പിന്നീട് ക്ഷേത്രം തൃശൂര്‍ നടുവില്‍ മഠത്തിന്റെ വകയായിത്തീര്‍ന്നു. എടയ്ക്കാട്ടില്ലത്ത് മൂസ്സത് ആയിരുന്നു ഭരണാധികാരി. ഇടപ്പള്ളി രാജാവിനും ക്ഷേത്രത്തോട് എന്തോ ബന്ധമുണ്ട്. ഇതിനടുത്ത് ഇടപ്പള്ളിയുടെ കീഴ്തൃക്കോവില്‍ ക്ഷേത്രവുമുണ്ട്. ഇപ്പോള്‍ തൃപ്പുലിയൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്.
മറ്റുദേശങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത് തന്നെ ഒരു അഹിന്ദു (ക്രൈസ്തവനായ ആറ്റിപ്പറമ്പില്‍ തോമസ് ഇടിക്കുള) പുലിയൂര്‍ ക്ഷേത്രത്തില്‍ ഭരണാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുലിയൂരിന്റെ മധ്യഭാഗത്തായി ഒരിക്കലും വറ്റാത്ത ഒരു ജലാശയം സ്ഥിതിചെയ്യുന്നു. താമരപൂക്കള്‍ നിറഞ്ഞ 11 ഏക്കറോളം വിസ്തൃതമായ താമരച്ചാല്‍ എന്ന പേരിലറിയപ്പെടുന്ന ഈ ജലാശയം പുലിയൂരിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു.
മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു. 
മകരമാസത്തില്‍ തിരുവോണം ആറാട്ടായി പത്തു ദിവസമാണ് ഉത്സവം, മകര സങ്ക്രമത്തിന് കാവടിയാട്ടവും ഉണ്ട്. വരയന്നകുറിയില്‍ നിന്ന് ആള് വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്ന് മറുപിടി കിട്ടിയാല്‍ മാത്രം ദേവനെ പുറത്തേക്ക് എഴുന്നുള്ളിക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു ചടങ്ങ് ഇവിടെയുണ്ട്.
അതിനു നിദാനമായ കഥ ഇപ്രകാരമാണ്. നല്ലവനായ വരയന്നകുറിയിലെ നാടുവാഴിയെ ചതിച്ചു കൊന്നു അതിനു പ്രതികാരമായി നായര്‍ പടയാളികള്‍ ക്ഷേത്ര ഉരാളമ്മാരെ കൊന്നു. പിന്നീടു രണ്ടു നൂറ്റാണ്ടുകളോളം ക്ഷേത്രം അടഞ്ഞു കിടന്നുവെന്നും പറയപ്പെടുന്നു.
*എത്തിച്ചേരാന്‍*
ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി പോയാൽ പുലിയൂർ ആയി അവിടെ ഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ തൃപ്പുലിയൂർ ക്ഷേത്രം കാണാം..
ചിത്രംഃ- മയദത്തം എന്നറിയപ്പെടുന്ന ഭീമന്റെ ഗദ എന്ന് സങ്കൽപ്പം.
തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയ്ക്ക്  പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.




അജ്ഞാത വാസകാലത്ത് പഞ്ച പാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലന്‍ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ.   യുധിഷ്ഠിരന്‍ തൃച്ചിറ്റാറ്റും ,ഭീമന്‍ തൃപ്പുലിയൂരും, അര്‍ജുനന്‍ തിരുവാറന്മുളയിലും ,സഹദേവന്‍ ത്രിക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള  പാണ്ഡവര്‍ക്കാവ്     എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.   



ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രപാദമഹർഷി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതിഹ്യങ്ങളിൽ കാണുന്നു.                                                                                                     



മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്.  ഗണപതി ,അയ്യപ്പന്‍, ശിവന്‍ , സുബ്രഹ്മണ്യന്‍ ,ഹനുമാന്‍,നാഗങ്ങള്‍, ബ്രഹ്മരക്ഷസ്സ്    എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.                                                                                                                            


ഉത്സവങ്ങള്‍                                                                                                                            

കാവടിയാട്ടം




ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽ‌പ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണുക്ഷേത്രമാണിത്.

ഉത്സവം

മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു.                          
എത്തിച്ചേരാന്‍

ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി                പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ             തൃപ്പുലിയൂർ ക്ഷേത്രം കാണാം.               

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം പത്തനംതിട്ട ജില്ല

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
========================================

പത്തനംതിട്ട ജില്ലയിൽ ജില്ലാ ആസ്ഥാനത്തുനിന്നും 2.5 കി.മി തെക്കുമാറി അച്ചൻകോവിലാറിനുകരയിൽ കിഴക്കുദർശനമായി സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ചെന്നിർക്കരകോയിലിലെ ശക്തിഭദ്രന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റ്റെ ഐതീഹ്യം പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആറന്മുള ഗ്രൂപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാറണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം.തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള 15 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രത്തിന്റ്റെ മേൽനോട്ടം നിർവഹിക്കുന്നത്.
പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കി.മിയും,പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗം 3 കി.മിയുംസഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം.മുമ്പ് നീർമൺ എന്ന പേരിലായിരുന്നു പ്രദേശം അറിയപ്പെട്ടീരുന്നതെങ്കിലും പിന്നീട് ദേശനാമം കൊടുന്തറ എന്നായിമാറുകയായിരുന്നു.

ഗണപതി , ശാസ്താവ് ,ദക്ഷിണാമൂര്‍ത്തി, മഹാവിഷ്ണു,ശ്രീകൃഷ്ണന്‍ ,നാഗരാജാവ് , നാഗയക്ഷി , യക്ഷി തുടങ്ങിയ ഉപ പ്രതിഷ്ഠകളും ഉണ്ട് .തനതായ കേരളീയ വാസ്തുശൈലിയിലാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.വട്ടശ്രീകോവിലിൽ ഗർഭഗൃഹത്തോടുകൂടിയ ക്ഷേത്രതിന്റ്റെ വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂര മുമ്പ് ചെമ്പു പൊതിഞ്ഞ നിലയിലായിരുന്നു.

ക്ഷേത്രത്തിലെ ആഘോഷങ്ങൾ

മേട മാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.അന്നേ ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും താഴൂര്‍ വലഞ്ചുഴി ഭഗവതിമാരോടോപ്പം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ദേവന്റ്റെ കൂടിയേഴുന്നെള്ളത്ത് നടക്കുന്നു.
തൈപൂയം: അന്നേ ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീസന്നിധിയിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും നടക്കുന്നു.
എല്ലാ മാസത്തിലേയും ഷഷ്ഠി പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി,തുലാമാസത്തിലെ ആയില്യം,ധനു മാസത്തിൽ കളമെഴുത്തും പാട്ടും,മണ്ഡലമഹോത്സവം,തിരുവോണം,അഷ്ടമിരോഹിണി,ശിവരാത്രി,വിനായകചതുർത്ഥി, എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
ക്ഷേത്രത്തിന്‍റെ ഐതീഹ്യം/ചരിത്രം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേപറ്റി പരാമർശിക്കുന്ന ഏറ്റവും പൗരാണികമായ ഗ്രന്ഥം. ചെന്നിർക്കര സ്വരൂപത്തിലെ ഭരണാധികാരിയായിരുന്ന ശങ്കരൻ ശക്തിഭദ്രന്റ്റെ ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകമാണ്.
വേണാട് രാജാവായിരുന്ന സ്ഥാണു രവിവര്‍മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ.
പിന്നിട് ക്രിസ്തബ്ദം മൂനോ,നാലോ നൂറ്റാണ്ടുകളീൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു.സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി,ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും പ്രതിഷ്ടിച്ചു.
ക്രിസ്തബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്രാപിച്ച നമ്പൂതിതിരിമാർ കൊടുന്തറ ക്ഷേത്രത്തിലും അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെന്നിർക്കര സ്വരൂപവുമായ് തർക്കത്തിലാവുകയും ചെയ്തു.പിന്നിട് ഉഭയകക്ഷി സമ്മതപ്രകാരം ക്ഷേത്രത്തിന്റ്റെ അവകാശം ഉപേക്ഷിക്കാൻ ചെന്നിർക്കരകോയിലുകാർ സമ്മതിച്ചെങ്കിലും.ഉഭയകക്ഷി സമ്മതപ്രകാരമുള്ള മാനുഷം നൽകാൻ നമ്പൂതിരിമാർ സമ്മതിച്ചില്ല
ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകത്തിന്റ്റെ കർത്താവും ചെന്നിർക്കരകോയിലിലെ ഭരണാധികാരിയുമായിരുന്ന ശങ്കരൻ ശക്തി ഭദ്രന്‍ ചെന്നിർക്കരകോയിലിൽ അധികാരമേറ്റശേഷം തങ്ങൾക്കവകാശപ്പെട്ട മാനുഷം ലഭിക്കാൻ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തി.എന്നാൽ ക്ഷേത്രാധികാരികളായിരുന്ന നമ്പൂതിരിമാർ അദ്ദേഹത്തിനവകാശപ്പെട്ട മാനുഷം നൽകാൻ തയ്യാറായില്ല.തുടർന്ന് സമീപത്തെ പറമ്പിൽ ഒരു കുരണ്ടിയിട്ടിരുന്ന അദ്ദേഹത്തെ നമ്പൂതിരിമാർ മർദ്ദിച്ചവശനാക്കി അച്ചൻകോവിലാറ്റിൽ എറിയുകയും ചെയ്തു.
പിന്നിട് സൈന്യവുമായ് യുദ്ധസന്നദ്ധനായെത്തിയ ശക്തിഭദ്രനെ കണ്ടുഭയന്ന നമ്പൂതിരിമാരിൽ കരവേലിമഠം കാരണവർ ഒഴികെയുള്ളവർ ഓടിപ്പോവുകയും കരവേലിമഠം കാരണവരും നാട്ടിലെ നായർ പ്രമാണിമാരും ചേർന്ന് ശങ്കരൻ ശക്തിഭദ്രനുമായ് അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റ്റെ ഭാഗമായ് ക്ഷേത്രത്തിന്റ്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റ്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി,മഹാവിഷ്ണു, ഭഗവതി എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി.
പിന്നിട് മഹാവിഷ്ണുവിനെ കൊടുമണ്‍ വൈകുണ്ഠ പുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിക്ഷേത്രത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്‍റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു
ശക്തിഭദ്ര ശാപമേറ്റ് നാട്ടിൽ ദുർമരണങ്ങളും അകാലമരണങ്ങളും കലഹവും അടക്കം അനേകം ദുർനിമിത്തങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. ഒപ്പം അച്ചൻകോവിലാർ വഴിമാറി ഒഴുകിയതിനെ തുടർന്ന് ക്ഷേത്രത്തിന്റ്റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടീരുന്ന പ്രദേശം പിന്നീട് കൊടുന്തറ എന്ന പേരിൽ അറിയപ്പെട്ടു.

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം എറണാകുളം ജില്ല

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിലെ എണ്ണപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം വലിപ്പംകൊണ്ടും ചൈതന്യംകൊണ്ടും ആചാരനുഷ്ഠാനങ്ങൾകൊണ്ടും ഏറെ ബൃഹത്‌ ആണ്.



ഐതിഹ്യം

രാമായണ ഇതിഹാസത്തിലെ പ്രസിദ്ധമായ ഭാഗം ഇവിടെ അരങ്ങേറിയെന്നാണു വിശ്വാസം. മാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെന്ന രാക്ഷസന്‌ ഒടുവിൽ രാമബാണമേൽക്കുന്നു. അങ്ങനെ മാൻ മലച്ചുവീണ സ്ഥലമാണു പിൽക്കാലത്ത്‌ മാമ്മലശ്ശേരി എന്നയതെന്നും രണ്ടായി പിളർന്ന മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമുറി എന്നും കീഴ്‌ഭാഗം വീണ സ്ഥലം കീഴ്‌മുറി എന്നുമാണു വിശ്വാസം. മേൽപ്പറഞ്ഞ രണ്ടു സ്ഥലങ്ങളും മാമ്മലശ്ശേരിക്കടുത്തുതന്നെ എന്നത്‌ ഈ വിശ്വാസം ബലപ്പെടുത്തുന്നു. സീതാന്വേഷണ മദ്ധ്യേ വഴി തെറ്റിപ്പോയ ഹനുമാൻ ശ്രീരാമനെ പ്രാത്ഥിക്കുകയും തുടർന്നു ഹനുമാനു നേർവഴികാണിക്കാൻ ശ്രീരാമസ്വാമി ദർശനം നൽകിയ സ്ഥലത്താണ്‌ ഈ ക്ഷേത്രം ഉണ്ടായതെന്നുമാണ് ഐതിഹ്യം.