2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം



തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം 


തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും , പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിനടുത്ത് പുലിയൂര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇത് ഭീമന്‍കോവില്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍ പ്രസിദ്ധമാണ്. ഭീമന്‍ പ്രതിഷ്ഠിച്ചതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മൂര്‍ത്തി വിഷ്ണുവാണ്. വിഗ്രഹം സ്ഥിതിചെയ്യുന്നത് മൂന്നടിയോളം പൊക്കമുള്ള പീഠത്തിന്മേലാണ്. വിഗ്രഹത്തിന് നാലടിയോളം പൊക്കമുണ്ട്. കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു.
രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. പാൽപ്പായസം പ്രധാനം .
ശാസ്താവ്, ഗണപതി, ശിവന്‍, യക്ഷിഅമ്മ, നാഗരാജാവ്, നാഗ യക്ഷി, രക്ഷസ്സ്, കൂവളത്തപ്പന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. യക്ഷി അമ്മയ്ക്ക് കരിക്കും വറുത്തപൊടിയുമാണ് വഴിപാട്. ഈ ക്ഷേത്രത്തില്‍ നടക്കുന്ന കാവടിയാട്ടം പ്രസിദ്ധമാണ്. കാവടിയാടുന്നവര്‍ അതിനുമുമ്പ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതായുണ്ട്. ഏഴുദിവസം ഹിഡുംബൻ പൂജ നടത്തിവരുന്നു. കാവടിയാടാന്‍ വ്രതമെടുത്തവര്‍ ഈ ഏഴുദിവസവും ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ജീവിതം നയിക്കേണ്ടത്. 
600-ഓളം പേര്‍ കാവടി കെട്ടാറുണ്ട്.
27 നമ്പൂതിരി കുടുംബങ്ങളും ഒരു നാടുവാഴി കുടുംബവും ഉള്‍പ്പെടെ 28 കുടുംബങ്ങളുടെ വകയായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. നാടുവാഴിയായ വരയന്നൂര്‍ കുറിനായര്‍ പ്രഭു ഈ നമ്പൂതിരിമാരെ ക്ഷേത്രത്തില്‍ സദ്യയ്ക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയിട്ട് ക്ഷേത്രം കൈവശപ്പെടുത്തി എന്ന് ഒരു ഐതിഹ്യമുണ്ട്. പിന്നീട് ക്ഷേത്രം തൃശൂര്‍ നടുവില്‍ മഠത്തിന്റെ വകയായിത്തീര്‍ന്നു. എടയ്ക്കാട്ടില്ലത്ത് മൂസ്സത് ആയിരുന്നു ഭരണാധികാരി. ഇടപ്പള്ളി രാജാവിനും ക്ഷേത്രത്തോട് എന്തോ ബന്ധമുണ്ട്. ഇതിനടുത്ത് ഇടപ്പള്ളിയുടെ കീഴ്തൃക്കോവില്‍ ക്ഷേത്രവുമുണ്ട്. ഇപ്പോള്‍ തൃപ്പുലിയൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്.
മറ്റുദേശങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത് തന്നെ ഒരു അഹിന്ദു (ക്രൈസ്തവനായ ആറ്റിപ്പറമ്പില്‍ തോമസ് ഇടിക്കുള) പുലിയൂര്‍ ക്ഷേത്രത്തില്‍ ഭരണാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുലിയൂരിന്റെ മധ്യഭാഗത്തായി ഒരിക്കലും വറ്റാത്ത ഒരു ജലാശയം സ്ഥിതിചെയ്യുന്നു. താമരപൂക്കള്‍ നിറഞ്ഞ 11 ഏക്കറോളം വിസ്തൃതമായ താമരച്ചാല്‍ എന്ന പേരിലറിയപ്പെടുന്ന ഈ ജലാശയം പുലിയൂരിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു.
മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു. 
മകരമാസത്തില്‍ തിരുവോണം ആറാട്ടായി പത്തു ദിവസമാണ് ഉത്സവം, മകര സങ്ക്രമത്തിന് കാവടിയാട്ടവും ഉണ്ട്. വരയന്നകുറിയില്‍ നിന്ന് ആള് വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്ന് മറുപിടി കിട്ടിയാല്‍ മാത്രം ദേവനെ പുറത്തേക്ക് എഴുന്നുള്ളിക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു ചടങ്ങ് ഇവിടെയുണ്ട്.
അതിനു നിദാനമായ കഥ ഇപ്രകാരമാണ്. നല്ലവനായ വരയന്നകുറിയിലെ നാടുവാഴിയെ ചതിച്ചു കൊന്നു അതിനു പ്രതികാരമായി നായര്‍ പടയാളികള്‍ ക്ഷേത്ര ഉരാളമ്മാരെ കൊന്നു. പിന്നീടു രണ്ടു നൂറ്റാണ്ടുകളോളം ക്ഷേത്രം അടഞ്ഞു കിടന്നുവെന്നും പറയപ്പെടുന്നു.
*എത്തിച്ചേരാന്‍*
ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി പോയാൽ പുലിയൂർ ആയി അവിടെ ഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ തൃപ്പുലിയൂർ ക്ഷേത്രം കാണാം..
ചിത്രംഃ- മയദത്തം എന്നറിയപ്പെടുന്ന ഭീമന്റെ ഗദ എന്ന് സങ്കൽപ്പം.
തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയ്ക്ക്  പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.




അജ്ഞാത വാസകാലത്ത് പഞ്ച പാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലന്‍ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ.   യുധിഷ്ഠിരന്‍ തൃച്ചിറ്റാറ്റും ,ഭീമന്‍ തൃപ്പുലിയൂരും, അര്‍ജുനന്‍ തിരുവാറന്മുളയിലും ,സഹദേവന്‍ ത്രിക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള  പാണ്ഡവര്‍ക്കാവ്     എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.   



ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രപാദമഹർഷി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതിഹ്യങ്ങളിൽ കാണുന്നു.                                                                                                     



മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്.  ഗണപതി ,അയ്യപ്പന്‍, ശിവന്‍ , സുബ്രഹ്മണ്യന്‍ ,ഹനുമാന്‍,നാഗങ്ങള്‍, ബ്രഹ്മരക്ഷസ്സ്    എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.                                                                                                                            


ഉത്സവങ്ങള്‍                                                                                                                            

കാവടിയാട്ടം




ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽ‌പ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണുക്ഷേത്രമാണിത്.

ഉത്സവം

മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു.                          
എത്തിച്ചേരാന്‍

ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി                പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ             തൃപ്പുലിയൂർ ക്ഷേത്രം കാണാം.