വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം
വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം
കേരളത്തിലെ കോട്ടയം ജില്ലയില്‍ കുമാരനല്ലൂര്‍ പഞ്ചായത്തിലെ നെട്ടാശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുണ്യപുരാതന മഹാവിഷു ക്ഷേത്രമാണ് വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം .
മീനച്ചിലാറിന്‍റെയും മീനന്തറയാറിന്‍റെയും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം നട്ടാശ്ശേരി, പ്രസ്തുത ദേശത്തിന്‍റെ മദ്ധ്യത്തില്‍ കുടികൊള്ളുന്ന വേമ്പിന്‍കുളങ്ങര, ശ്രീ മഹാവിഷ്ണു ക്ഷേത്ര സാന്നിദ്ധ്യംകൊണ്ട് അവിടം കോട്ടയം താലൂക്ക് മുഴുവന്‍ അറിയപ്പെടുന്ന ധന്യ സങ്കേതമാണ്.
ക്ഷേത്രേശരായ പരസഹസ്രം ജനങ്ങള്‍ക്ക് ആശയഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചും, സുസ്ഥിതിയും, മനഃശാന്തിയും പുത്രമിത്രധനധാന്യ സമ്പത്തും നല്കി വിരാജിക്കുന്ന ദേവന്‍റെ തിരുസന്നിധിയിലെത്തി നിര്‍വൃതി അടയുന്നു ..
വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗരുഡ സന്നിധി
ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ആണ്ടു ഉത്സവം ആണ് . മേടമാസത്തിലെ വിഷുവിനാണ് ഈ മഹോത്സവം . 14 ദിവസത്തെ വിശേഷമാണ് ഈ വേളയില്‍ കൊണ്ടാടപ്പെടുന്നത്.