2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

കളർകോട് മഹാദേവക്ഷേത്രം



കളർകോട് മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി കിഴക്കു ദർശനത്തോടുകൂടിയ മഹാദേവനാണ്.

കളര്‍കോട് ക്ഷേത്രം സോപാനം 



കല്ല്യക്രോഢ മഹർഷിയ്ക്കു സ്വയംഭൂവായി ശ്രീമഹാദേവൻ ദർശനം നൽകുകയും തുടർന്ന് മഹർഷി ശിവപ്രീതിക്കായി അവിടെ താമസിച്ച് പൂജ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം ശിവപൂജ നടത്തിയ സ്ഥലം മഹർഷിയുടെ ബഹുമാനാർത്ഥം കല്ലിക്രോഢപുരം എന്നറിയപ്പെട്ടു. പില്ക്കാലത്ത് കല്യക്രോഡപുരം ലോപിച്ച് കല്ലിക്രോഢും പിന്നീട് കളർകോഡുമായി മാറിയതായാണ് ഐതിഹ്യം.                                                       

                                കളര്‍കോട് ക്ഷേത്രം ആനകൊട്ടില്‍, ചുറ്റമ്പലം 



കളർകോട് മഹാദേവക്ഷേത്രം കിഴക്കു ദർശനമാണ്. ദേശീയപാത - 47 ലെ കളർകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനു തെക്കു ഭാഗത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേ മതിൽക്കെട്ട് വഴിക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നിടത്ത് ഒരു അലങ്കാര ഗോപുരം അടുത്തിടയ്ക്ക് പണിതീർത്തിട്ടുണ്ട്. വിശാലമായ മതിൽക്കകത്ത് വടക്കുഭാഗത്തായി ക്ഷേത്രക്കുളവും അതിനോട് ചേർന്ന് ഊട്ടുപുരയും കാണാം.                                                                                                          


ഗണപതി ക്ഷേത്രം


 കളര്‍കോടപ്പന്‍





പാര്‍വതി ക്ഷേത്രം 



കളര്‍കോട് ക്ഷേത്രം ദീപാരാധന വേളയില്‍ 



വിളക്കുമാടത്തറയോടുകൂടിയ നാലമ്പലം കമനീയമായി പണികഴിപ്പിച്ചിട്ടുണ്ട്. അമ്പലവട്ടവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും പുരാതന കേരളീയ ശൈലിയിൽതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനു മുൻപിലായി ചെമ്പുപാളികളാൽ പൊതിഞ്ഞ കൊടിമരവും കിഴക്കുവശത്തായി വലിയ ആനക്കൊട്ടിലും കളർകോട് ക്ഷേത്രത്തെ മഹാക്ഷേത്രമാക്കിമാറ്റുന്നു. നാലമ്പലം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ചതുര ശ്രീകോവിൽ കാണാം. സ്വയുംഭൂവാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ മുകൾഭാഗം ചെമ്പുപാളികൾ പൊതിഞ്ഞു ഭംഗിയാക്കിയിട്ടുണ്ട്.

കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം



കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം

കാട്ടുവള്ളില്‍ അയ്യപ്പ ക്ഷേത്രം 



ആലപ്പുഴജില്ലയിൽ മാവേലിക്കരക്ക് തെക്കുപടിഞ്ഞാറായി കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നു.                                                                                                                                      
                             ക്ഷേത്രത്തിന്‍റെ വശത്തുനിന്നും ഉള്ള കാഴ്ച





                         ആനകൊട്ടില്‍ , കൊടിമരം, ബലിക്കല്‍ 




മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു


                                    കാട്ടുവള്ളില്‍ പകല്‍ പൂരം 

ഗുരുസികാമൻ മഹാദേവക്ഷേത്രം



ഗുരുസികാമൻ മഹാദേവക്ഷേത്രം

ഗുരുസികാമൻ മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. .


                                 ഗുരുസികാമൻ ക്ഷേത്രം മുന്‍വശം 



 ഗുരുസികാമൻ ക്ഷേത്രത്തിലെ ചുറ്റുവിളക്ക്            



ഗുരുസികാമൻ ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള കാവ്         



കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

മുള്ളിക്കുളങ്ങര ദേവിക്ഷേത്രം ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്ക് തെക്ക്



മുള്ളിക്കുളങ്ങര ദേവിക്ഷേത്രം           



ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്ക് തെക്ക് കിഴക്ക് ഭാഗത്തായി പ്രസിദ്ധമായ മുള്ളിക്കുളങ്ങര ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു.

                                മുള്ളിക്കുളങ്ങര ദേവിക്ഷേത്രം  മുന്‍വശം



മുള്ളിക്കുളങ്ങര ദേവിക്ഷേത്രം പിറകുവശത്തുള്ള വലിയ കാവ്        


മുള്ളിക്കുളങ്ങര ദേവിക്ഷേത്രം ഗോപുരം                        

പാമ്പു മേക്കാട്ടുമന തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ




കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.                                                                          

പടിപ്പുരമാളിക


മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.



പടിപ്പുരമാളിക



കേരളത്തിലെ കാട്ടിലും നാട്ടിലും അഞ്ചു തലയുള്ള സർപ്പവിഗ്രഹത്തെ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നത് ജൈന മതക്കാരാണ്. വിഷ്ണുവിൻറെ അനന്തശയനവും ശിവൻറെ നാഗാഭരണങ്ങളും ജൈനരുടെ ഈ രീതിയിൽ നിന്ന് കടം കൊണ്ടതാണ്.[അവലംബം ആവശ്യമാണ്] ദ്രാവിഡർ നാഗാരാധന നടത്തിയിരുന്നുവെങ്കിലും വിഗ്രഹങ്ങളെ ഉപയോഗിച്ച് കേരളത്തിൽ വൻ തോതിൽ നാഗാരാധനക്ക് വഴിയൊരുക്കിയത് ജൈനരായിരുന്നു. നാഗർ‍കോവിലിലിലെ നാഗരാജക്ഷേത്രം ഇന്ന് ഹിന്ദുക്കളുടേതാണെങ്കിലും ആദിയിൽ അത് ജൈനക്ഷേത്രമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ അനന്തപുരിക്ഷേത്രവും ജൈനക്ഷേത്രമാണെന്നാണ് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. മധുരക്കടുത്ത നാഗമല ജൈനകേന്ദ്രമായിരുന്നു.                                                                                                             


തെക്കേ കാവിന്റെ ഒരു ദൃശ്യം


മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.                                                                                                             

                                                         മേക്കാട്ട്മന കവാടം



കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.                                                                                                                                    

                    മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു                                                                                                  
                                                                                                       
കാവിലെ ഒരു പ്രതിഷ്ഠ
                                                         


                                                                                                            

ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

കിഴക്കെ കാവ്


ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.                                                                                                                

മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.

പാമ്പ് മേക്കാട് ഇല്ലത്തിലെ ഒരു ദൃശ്യം



പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ടനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.

ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.

പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.

മൃദംഗശൈലേശ്വരി ക്ഷേത്രം കണ്ണൂർ ജില്ല,മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ



മൃദംഗശൈലേശ്വരി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണു് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമൻ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.                                                                                           

മൃദംഗശൈലേശ്വരി ക്ഷേത്രം  പടിപ്പുര


കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായമാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ശ്ലോകം ഇങ്ങനെ:                                                                      
മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.                                                                                                                                    

മൃദംഗശൈലേശ്വരി ക്ഷേത്രം


ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.                                                         

മാടായിക്കാവ് ഭദ്രകാളിക്ഷേത്രം (തിരുവർക്കാട്ടുകാവ്)



മാടായിക്കാവ് ഭദ്രകാളിക്ഷേത്രം

കണ്ണൂർജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരിൽനിന്നും പഴയങ്ങാടിവഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം. ജില്ലാതലസ്ഥാനമായ കണ്ണൂരിൽനിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം.    ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കൽ                                                        കോവിലകത്തിന്‍റെ പരദേവതയാണ്  മാടായിക്കാവിലമ്മ.                                                                 

മാടായിക്കാവ് ഭദ്രകാളിക്ഷേത്രം


മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കടുശർക്കരയോഗവിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം.

വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കാസർഗോഡ്‌ ജില്ല



വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം

കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ദേവി ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. കാലങ്ങളോളം കാട് മൂടിക്കിടന്ന ഈ ക്ഷേത്രം 2005-2006 കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുനർനിർമാണം നടത്തി പ്രതിഷ്ഠ ചെയത് ആരാധിച്ചു വരുന്നു.

           വെള്ളൂട ക്ഷേത്രം                         



പാതിവ്രിത്യതിൻറെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് വെള്ളൂട ദേവി എന്നും, കോവാലന്റെ ദേഹവിയോഗതാൽ പ്രതികാര ദുർഗയായ കണ്ണകി ദേവി മധുര ദഹനത്തിന് ശേഷം കോപ ശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച് ആറ്റുകാലിൽ തങ്ങിയ ശേഷം കേരളത്തിലെ പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങളും സന്ദർശിച്ചു വെള്ളൂട എന്ന ഈ പവിത്ര ഭൂമിയിൽ വിശ്രമിച്ച് തപസ്സനുഷ്ടിച്ച ശേഷം മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വഴി കൈലാസത്തിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം.


                                                 വെള്ളൂട ദേവി              





ഈ ഐതിഹ്യത്തിന്റെ പാശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ കുംഭ മാസത്തിലെ പൂരം ദിവസം പ്രസ്തുത മുഹൂർത്തത്തിൽ തന്നെ ഈ ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം ആഘോഷിച്ചു വരുന്നു. വടക്കേ മലബാറിൽ ഈ കാരണം കൊണ്ട് തന്നെ ഈ ക്ഷേത്ത്രത്തിനു പ്രസിദ്ധിയാർജിക്കാനായിട്ടുണ്ട്. ഇവിടെ പൊങ്കാല സമർപ്പിച്ചാൽ ഉത്തരോരുത്തരം അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിച്ചു വരുന്നു. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പൊങ്കാല അർപ്പിക്കാനുള്ള അവകാശം.                                                                                                                                  
                                                                      
                                                   വെള്ളൂട പൊങ്കാല



സർവാഭിഷ്ട്ടദായിനിയും ഭക്തജനസംരക്ഷകയുമായ ഭഗവതി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ഭദ്രകാളിയെന്നും സരസ്വതിയെന്നും ഭഗവതിയെന്നുമൊക്കെ വിളിച്ചു വരുന്ന ആ പരാശക്തി കലികല്മശനാശിനിയായ് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗല്ല്യയായി വെള്ളൂട ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം.                                                                                                                

മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം



മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിൽ ആണ് അറിയപെടുന്നത്. പണ്ട് ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. ശിവനെ പൂജ കഴിക്കാൻ ദിവസവും രാവിലെ പൂജരിമാർ വരുമായിരുന്നു. വരുന്ന പൂജാരിമാരുടെ കൂടെ വന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരു ചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജ നടത്തുകയും നിവേദ്യം ആയി പച്ച അപ്പം (വേവിക്കാത്ത അപ്പം) നിവേദിക്കുകയും ചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയ പൂജരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെ തുടർന്ന് ബാക്കി കാര്യം ചെയ്യുകയുകം ചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്നപോലെ ആണ് ഉള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെ ആണ് ഗണപതിക്ക് പ്രധാനം. അവിടെത്തെ പ്രധാനപ്പെട്ട വേറെ പ്രസാദമാണ് ഉണ്ണിയപ്പം.                                                            

അനന്തേശ്വര വിനായക ക്ഷേത്രം




പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് , ഭീമമായ ചെലവു മൂലം ഇതു സാധാരണയായി നടത്താറില്ല. ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെ ആക്രമിച്ചിരുന്നു.  തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.

ഇവിടത്തെ ഗണപതിവിഗ്രഹത്തിന് നല്ല വലുപ്പമുണ്ട്. ആദ്യകാലത്ത് ഈ വിഗ്രഹം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നു പറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്രേ. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു.

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.

                                    അനന്തേശ്വര വിനായക ക്ഷേത്രം



അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സതാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.                                                                                                

മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക.എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ നിന്നും അന്നധാനം നൽകുന്നു ,അതിനു പ്രതേക ചാർജ് ഈടാക്കാറില്ല ,എന്നാൽ ടോക്കെൻ എടുക്കണം കാരണം ഒട്ടനവതി ആളുകൾ വരുന്നത് കൊണ്ട് ആളുകളുടെ എണ്ണം അറിയാൻ വേണ്ടി മാത്രം