2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കാസർഗോഡ്‌ ജില്ല



വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം

കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ദേവി ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. കാലങ്ങളോളം കാട് മൂടിക്കിടന്ന ഈ ക്ഷേത്രം 2005-2006 കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുനർനിർമാണം നടത്തി പ്രതിഷ്ഠ ചെയത് ആരാധിച്ചു വരുന്നു.

           വെള്ളൂട ക്ഷേത്രം                         



പാതിവ്രിത്യതിൻറെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് വെള്ളൂട ദേവി എന്നും, കോവാലന്റെ ദേഹവിയോഗതാൽ പ്രതികാര ദുർഗയായ കണ്ണകി ദേവി മധുര ദഹനത്തിന് ശേഷം കോപ ശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച് ആറ്റുകാലിൽ തങ്ങിയ ശേഷം കേരളത്തിലെ പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങളും സന്ദർശിച്ചു വെള്ളൂട എന്ന ഈ പവിത്ര ഭൂമിയിൽ വിശ്രമിച്ച് തപസ്സനുഷ്ടിച്ച ശേഷം മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വഴി കൈലാസത്തിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം.


                                                 വെള്ളൂട ദേവി              





ഈ ഐതിഹ്യത്തിന്റെ പാശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ കുംഭ മാസത്തിലെ പൂരം ദിവസം പ്രസ്തുത മുഹൂർത്തത്തിൽ തന്നെ ഈ ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം ആഘോഷിച്ചു വരുന്നു. വടക്കേ മലബാറിൽ ഈ കാരണം കൊണ്ട് തന്നെ ഈ ക്ഷേത്ത്രത്തിനു പ്രസിദ്ധിയാർജിക്കാനായിട്ടുണ്ട്. ഇവിടെ പൊങ്കാല സമർപ്പിച്ചാൽ ഉത്തരോരുത്തരം അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിച്ചു വരുന്നു. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പൊങ്കാല അർപ്പിക്കാനുള്ള അവകാശം.                                                                                                                                  
                                                                      
                                                   വെള്ളൂട പൊങ്കാല



സർവാഭിഷ്ട്ടദായിനിയും ഭക്തജനസംരക്ഷകയുമായ ഭഗവതി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ഭദ്രകാളിയെന്നും സരസ്വതിയെന്നും ഭഗവതിയെന്നുമൊക്കെ വിളിച്ചു വരുന്ന ആ പരാശക്തി കലികല്മശനാശിനിയായ് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗല്ല്യയായി വെള്ളൂട ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം.