2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ചെമ്മന്തിട്ടക്കാവ്മലപ്പുറം ജില്ല



ചെമ്മന്തിട്ടക്കാവ് മലപ്പുറം ജില്ല


Jump to navigationJump to search
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ചെമ്മന്തിട്ട കാവ്
ക്ഷേത്രത്തിന്റെ സ്ഥാനം

.
മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ ഒന്നാണ്നിലമ്പൂർ പട്ടണത്തിൽനിന്ന് പത്തു കിലോമീറ്ററോളം അകലെയായി കരുളായിക്കടുത്ത് കരിമ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെമ്മതിട്ട കാവ് (Chemmanthitta kavu).ഇവിടെ ദുർഗ്ഗയുടെ സൌമ്യ ഭാവമായ വന ദുർഗ്ഗ സ്വയംഭൂ രൂപത്തിൽ കുടികൊള്ളുന്നു. കേരളീയരുടെ കാവ് സങ്കൽപ്പങ്ങളുടെ ഉദാത്ത മാതൃകയായി ചെമ്മതിട്ട കാവ് ഇന്നും ആ പഴമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.കരിമ്പുഴയാറിൻറെ കരയിൽ വൻവൃക്ഷ സമുച്ചയങ്ങൾക്ക് നടുവിൽ കാവുസംസ്കാരത്തിൻറെ നാമമാത്രമായ ശേഷിപ്പുകളിൽ ഒന്നായി ഈ ക്ഷേത്രം പരിലസിക്കുന്നു.കാലഘട്ടത്തിൻറെ മാറ്റങ്ങൾക്കനുസരിച്ച് ആധുനികതയുടെ പരിവേഷങ്ങൾ നൽകാതെ കാവായി തന്നെ നിലനിറുത്തുവാൻ ക്ഷേത്രം ഭരണ സമിതി ശ്രമിക്കുന്നു.

    ഐതിഹ്യം

    ഏതാണ്ട് ആറായിരം വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഈ കാവിനെക്കുറിച്ചു വളരെയധികംഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് ഇപ്പോൾ ചെമ്മതിട്ട കാവിനു കുറച്ചകലെയായി ചെമ്മന്തിട്ട എന്നാ ഒരു ദേശമുണ്ടായിരുന്നു.ദ്വാപരയുഗത്തിൽ ഇവിടെ നിരവധി ബ്രാഹ്മണർ താമസിച്ചിരുന്നു. അവർ പരദേവതയായി സൌമ്യ സ്വരൂപയും,ബാലയുമായ വനദുർഗ്ഗയെയും,ശ്രീശാസ്ത ചൈതന്യത്തെയും ഉപാസിച്ചിരുന്നു.എന്നാൽ ഒരിക്കൽ മഹാപരാക്രമിയും ദൈവ വിരോധിയുമായ ഒരാൾ (ബകൻ എന്ന് സങ്കൽപ്പം)ഈ ബ്രാഹ്മണസമൂഹത്തെ ആക്രമിക്കുകയും, ഭീതിപ്പെടുത്തുകയും ചെയ്തു.ജീവിതം ദുസ്സഹമായപ്പോൾ പ്രദേശവാസികളായ ബ്രാഹ്മണർ തങ്ങളുടെ പരദേവതയായ അയ്യപ്പനെയും കൊണ്ട് ഈ ദേശം വിട്ടു മഞ്ചേരിക്കടുത്ത് കരിക്കാട് എന്ന സ്ഥലത്തേക്ക് പോകുകയും ചെയ്തു .

    ക്ഷേത്രഭരണം

    ക്ഷേത്രേശന്മാർ പോയതോടെ അവരുടെ പരദേവതാ ക്ഷേത്രം അനാഥമാവുകയുംകാലക്രമത്തിൽ നശിച്ചുപോകുകയും ചെയ്തു.പിന്നീട് ഈ ദേവി ചൈതന്യം ഇവിടെത്തെ ജലാശയത്തിലൂടെ ഒഴുകിയെത്തി ഈ ദേവി സ്ഥാനത്ത് എത്തിപ്പെടുകയും ചെയ്തു.എന്നാൽ ആകാലത്ത് ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണർ ആരാധിച്ചു വന്നിരുന്നത് ഭദ്രകാളീ ചൈതന്യത്തെയെയായിരുന്നു ജലാശയത്തിലൂടെ ഒഴുകി വന്ന ചെമ്മതിട്ടയിലെ ദുർഗ്ഗ ചൈതന്യം ഭദ്രകാളീ ചൈതന്യത്തിൽ വിലയം പ്രാപിക്കുകയും ചെയ്തുവത്രേ. അങ്ങനെ ആ ദേശത്തിൻറെ പേരായ ചെമ്മംതിട്ട ഈ ദേശത്തിന് കൂടി ലഭിച്ചു.പിന്നീട് ബ്രാഹ്മണ അധികാരത്തിനു ശേഷം ക്ഷത്രീയാധികാരത്തിൽ വന്നു ചേർന്നപ്പോൾ രാജഭരണത്തിന് കീഴിൽ ഈ ക്ഷേത്രം സംരക്ഷിച്ചു ആരാധനകൾ നടത്തിപോരികയും, ചെയ്തു. അടുത്ത കാലം വരെ ചെമ്മംതട്ട നായർ എന്ന കുടുംബത്തിൻറെ ഉടമസ്ഥതയിൽ ആയിരുന്നു ഈ ക്ഷേത്രം അവരുടെ കയ്യിൽ നിന്നും ഈ ക്ഷേത്രവും ഭൂസ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുമെന്നായപ്പോൾ മഠതമന മാധവൻ എമ്പ്രാന്തിരി എന്നയാൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻറെ കാലശേഷം അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ക്ഷേത്രം എച്ച്.ആർ ആൻഡ്‌ സി .സി ഏറ്റെടുത്തു ഭരണം നടത്തി പോരികയും ചെയ്യുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് ആണ് ക്ഷേത്രചുമതല വഹിക്കുന്നത്.

    പുനരുദ്ധാരണം

    ഇന്ന് ക്ഷേത്രം മിക്കവാറും പുതുതായി നിർമ്മിച്ചതാണ്. ഉടമസ്ഥന്മാർ ഉപേക്ഷിച്ച് പോയ ക്ഷേത്രം ഏകദേശം ക്ഷയോന്മുഖമായിരുന്നു. ഇന്ന് അവയെല്ലാം പുതിക്കി പണിതിരിക്കുന്നു. പുതിയ വിളക്കുമാടവും പാട്ടുപുരയും നിർമ്മിച്ചിരിക്കുന്നു. തിടപ്പള്ളിയുടെ സ്ഥാനവും മാറ്റിയിട്ടുണ്ട്.

    ആൽ മരം

    ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട് ഒരു ആരാധന മൂർത്തിയാണ് ഇവിടുത്തെ ആൽമരം. മനുഷ്യൻ ദൈവങ്ങളെ ആരാധിക്കുന്നത് പോലെ തന്നെ പ്രകൃതിയെയും ആരാധിച്ചിരുന്നുവെന്നതിൻറെ തെളിവാണ് ഇത്. ക്ഷേത്ര സന്നിധിയിൽ തന്നെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ അശ്വത്ഥ മരത്തിൽ പടർന്നു കയറിയ കാട്ടുവള്ളികളും, സമീപത്തുള്ള വൃക്ഷലതാദികളും മലയാളികളുടെ കാവ് സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കുന്നവയാണ്.മാത്രമല്ല,ശാന്തവും,സുന്ദരവുമായ ഈ ക്ഷേത്രമുറ്റത്തെത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകുന്നവയാണ്

    ഉപദേവന്മാർ

    ദുർഗ്ഗാക്ഷേത്രങ്ങളിൽ വനദുർഗ്ഗാ ക്ഷേത്രങ്ങളൾക്കുള്ള പ്രത്യേകത ശ്രീ കോവിലിനു മേൽകൂര ഉണ്ടാവില്ലയെന്നതാണ്.ചെമ്മന്തിട്ട കാവിലെ പ്രധാനദേവത വന ദുർഗ്ഗയായതിനാൽ ഇവിടെയും മേൽകൂരയില്ലാത്ത ശ്രീകോവിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനു സമീപത്തെ വലിയ ആൽ മരത്തറയിലായി അയ്യപ്പ ചൈതന്യത്തെയും വള്ളിയങ്കാവ് ഭഗവതീ ചൈതന്യത്തെയും കുടി വെച്ചിരിക്കുന്നു. കൂടാതെ ക്ഷേത്രപാലകൻ,ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ട്. പിറകിലായി വനദുർഗ്ഗ,ശിവൻ, വേട്ടക്കൊരുമകൻ, രക്തേശ്വരി, മണികണ്ഠൻ, എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളും, ശ്രീകോവിലിനോട് ചേർന്ന് അയ്യപ്പന് പ്രത്യേക ശ്രീകോവിലും സ്ഥിതി ചെയ്യുന്നു. ഇത് കരിക്കാട്ട് അയ്യപ്പൻ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. കരിക്കാട്ടേക്ക് കൊണ്ടുപോയ്യത് ഈ അയ്യപ്പനെ ആയിരിക്കാം

    ക്ഷേത്രപ്രവേശനം

    മാനവേദൻ രാജ അവർണ്ണർക്ക് തുറന്നുകൊടുത്ത ക്ഷേത്രങ്ങളിൽ ഈ കാവും ഉൾപ്പെടുന്നു. അതിനാൽ ഇവിടെ അയിത്തം ആചരിക്കാറില്ല എന്നാൽ തികച്ചും വനാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ നദീസ്നാനം ചെയ്തോ, ശരീരശുദ്ധി വരുത്തിയോ വേണം ദുർഗ്ഗാസന്നിധിയിലെത്താൻ. ദേവീദർശനത്തിനു ശേഷം ഉപ ദേവന്മാരെ തൊഴുതു വന്ദിച്ചു പൂജാ പ്രസാദം സ്വീകരിക്കാവുന്നതാണ് . ദേവീചൈതന്യം ഒഴുകിയെത്തിയ ജലാശയ മായതിനാൽ പശ്ചിമഘട്ട താഴ്വാരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കരിമ്പുഴ ഇവിടെ യെത്തുമ്പോൾ പുണ്യനദിയായി മാറുന്നു. അതിനാൽ ഈ പുണ്യ നദിയിൽ സ്നാനം ചെയ്യുന്നതും പുണ്യമാണെന്നും വിശ്വസിക്കുന്നു.നദീസ്നാനത്തിനെത്തുന്നവർക്ക് പുഴയിലെക്കിറങ്ങാൻ ഒതുക്കുകൾ കെട്ടി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

    വഴിപാടുകൾ

    ദേവീ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ പൂമൂടൽ തന്നെയാണ് ഈ ക്ഷേത്രത്തിലെയും മുഖ്യ വഴിപാടു.നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂമൂടൽ വഴിപാടിന് മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഭക്തർ നിരവധിയാണ്. മാത്രമല്ല ശത്രുദോഷ പരിഹാരത്തിനും, വിദ്യ ലബ്ധിക്കും വേണ്ടി മുട്ടറുക്കാൻ വരുന്നവരും ധാരാളമാണ്. ഭദ്രകാളിയും, ബാലസ്വരൂപിണിയും, ദുർഗ്ഗാ ദേവിയും വിലയും പ്രാപിച്ചു സ്ഥിതിചെയ്യുന്നതിനാൽ വിവാഹം, ചെണ്ട,എഴുന്നള്ളത്ത്‌ എന്നിവയൊന്നും ഇവിടെനടക്കാറില്ല.വിവാഹം ഇവിടെ നിഷിദ്ധമാണെങ്കിലും, മംഗല്യസൌഭാഗ്യത്തിനായുളള സ്വയംവര പുഷ്പാഞ്ജലിക്ക് വളരെയധികം ഫലസിദ്ധിയുളളതായി പറയപ്പെടുന്നു. എന്നാൽ ചോറൂണ്, വിദ്യാരംഭം എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്.

    ഉത്സവങ്ങൾ

    മീനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആഘോഷിക്കുന്ന തൃകാർത്തികയാണ് ചെമ്മന്തിട്ടയിലെ പ്രധാന ഉത്സവം. ഈ ദിവസം ചെമ്മന്തിട്ട ഗ്രാമം കാർത്തിക പൊൻ പ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച ഏതൊരു ഭക്തനും ദിവ്യാനുഭൂതിയാണ് ഉളവാക്കുക. ഈ വിളക്കെടുക്കാൻ സ്തീകളും കുട്ടികളും അടങ്ങുന്ന നിരവധി ഭക്തർ ഇവിടെയെത്തുന്നു. ഭദ്ര കാളീ സാനിധ്യമുള്ളതിനാലും, വെട്ടെയ്ക്കൊരു മകൻ ചൈതന്യ മുള്ളതിനാലും കളംപാട്ടുൽത്സവവും ഇവിടെ പ്രധാനമാണ്. ഇതിനുവേണ്ടി ക്ഷേത്രത്തിൽ മലയാള തനിമ നിർത്തുന്ന പാട്ടുപുരയും നിർമ്മിച്ചിട്ടുണ്ട്.ഇവിടെവെച്ചാണ് കുറുപ്പന്മാർ ദേവിക്കുള്ള കാലങ്ങൾ തീർക്കുക.ഉത്സവ ദിവസങ്ങളിൽ പ്രസാദഊട്ടും, ക്ഷേത്ര കടവിലെ മത്സ്യങ്ങൾക്കുള്ള മീനൂട്ടും പ്രധാനം തന്നെയാണ്. മുൻപ് ഈ പുഴക്കടവിൽ ചുവപ്പ്നിറത്തിലുള്ള പ്രത്യേകതരം മത്സ്യങ്ങൾ ഉണ്ടായിരുന്നതായും, അവ നിലമ്പൂർ വേട്ടെയ്ക്കൊരു മകൻ ക്ഷേത്രത്തിൽ ഉത്സവ മാവുന്നതോടെ നിലമ്പൂർ കളത്തിൽകടവ് പുഴയിൽ എത്തിചെരുന്നതായും വിശ്വാസമുണ്ട് .

    കരിക്കാട് ക്ഷേത്രം]

    ഈ ക്ഷേത്രവും കരിക്കാട് ക്ഷേത്രവുമായിവലിയ ബന്ധം കാണുന്നു. ഇവിടെ പ്രത്യേകമായുള്ള ശ്രീകോവിലിലെ അയ്യപ്പൻ കരിക്കാട്ട് അയ്യപ്പൻ എന്നാണ് അറിയപ്പെടുന്നത്. അതുപോലെ കരിക്കാട്ട് ക്ഷേത്രത്തിലെ ഭഗവതി ചെമ്മന്തിട്ട ഭഗവതി എന്നാണ് അറിയപ്പെടുന്നത്. ബകനുമായുള്ള ബന്ധം രണ്ട് ക്ഷേത്രങ്ങൾക്കും പറയപ്പെടുന്നുണ്ട്. കരിക്കാട്ട്ക്ഷേത്രത്തിലെ ഊരാളന്മാർ ബകനെ പേടിച്ച് പരദേവതയായ അയ്യപ്പെനെയും കൊണ്ട് കരിക്കാട്ട് എത്തിയതാണെന്ന് അവിടുത്തെ ഐതിഹ്യം പറയുന്നു.

    എത്തിചേരാൻ

    • നിലമ്പൂർ നഗരത്തിൽ നിന്നും കരുളായിക്കു പോകുന്ന പാതയിൽ 8 കിമി ദൂരത്തിൽ ആണ് ഈ ക്ഷേത്രം.

    കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം



    കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം


    കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം

    കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം
    കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം
    ക്ഷേത്രത്തിന്റെ സ്ഥാനം

    മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടു. ഈ പ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്.

    ഐതിഹ്യം

    ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ കോട്ടക്കൽ എത്തിച്ചേർന്ന ഒരു ബ്രാഹ്മണൻ വെങ്കിടങ്ങിൽ ഒരു പശു ഒരു കല്ലിൽ പാൽ ചുരത്തുന്നത് കണ്ടു എന്നും ദിവ്യനായ അദ്ദേഹം അവിടുത്തെ മഹാദേവചൈതന്യം തിരിച്ചറിഞ്ഞ് അവിടെ ശിവക്ഷേത്രം നിർമ്മിച്ചു എന്നും ഐതിഹ്യം. വെങ്കിടങ്ങിൽ കുടികൊണ്ട ഭഗവാൻ വെങ്കിട്ടത്തേവരായി. ഊരിൽ പരിഷമൂസായ കരുപ്പത്ത്മൂസിന്റെ ഉടമസ്തതയിൽ ആയിരുന്ന ഈ ക്ഷേത്രം സാമൂതിരിയുടെ പ്രതാപത്തോടെ അവിടുത്തെ അധീനതയിൽ ആയി. ഇപ്പോൾ കോവിലകത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പരിപാലനസമിതിയാണ് ചുമതല വഹിക്കുന്നത്.

    ക്ഷേത്രഘടന

    പടിഞ്ഞാട്ട് അഭിമുഖമായാണ് ക്ഷേത്രം. മുന്നിലും പിന്നിലും രണ്ട് ഗോപുരങ്ങൾ. ചുറ്റും ആനപ്പള്ളമതിൽ. ക്ഷേത്രത്തിന് തെക്കുവശം വിശാലമായ ഊട്ടുപുര. വടക്കേമൂല കൊട്ടാരക്കെട്ടിന്റെ ഭാഗമാണ്. വടക്കുകിഴക്കേമൂലയിൽ പുഷ്കരിണി. കിഴക്കേ ഗോപുരത്തിനു പുറത്ത് വഴിയുടെ ഇരുവശവും വിശാലമായ അമ്പലക്കുളങ്ങൾ. തികച്ചും പ്രൗഡമായ ഒരന്തരീക്ഷം.

    ചിത്രശാല

    ആലത്തിയൂർ ഹനുമാൻ ക്ഷേത്രം






    ആലത്തിയൂർ ഹനുമാൻ ക്ഷേത്രം


    കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രംമഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെഅവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻപാർവ്വതിഗണപതിഅയ്യപ്പൻസുബ്രഹ്മണ്യൻദുർഗ്ഗഭദ്രകാളിനാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽ നിവേദ്യമാണ് മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴംശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.

    ഐതിഹ്യം

    ആലത്തിയൂർ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട
    ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

    ക്ഷേത്രത്തിന്റെ ഇന്നത്തെ സ്ഥിതി

    ഇന്ത്യാ സർക്കാർ ക്ഷേത്രങ്ങളെ ദേശസാൽക്കരിച്ചതിനു പിന്നാലെ ഈ ക്ഷേത്രം വളരെ വർഷങ്ങളോളം അവഗണിക്കപ്പെട്ടു. ക്ഷേത്രത്തിന് വലിയ കേടുപാടുകൾ വരുന്നതിന് ഈ അവഗണന കാരണമായി. ഇന്ന് ക്ഷേത്ര അധികാരിയുടെയും പൊതുജനങ്ങളുടെയും ഭക്തരുടെയും സഹായത്തോടെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു.

    ഇന്ത്യനൂർ ഗണപതി ക്ഷേത്രം



    ഇന്ത്യനൂർ ഗണപതി ക്ഷേത്രം


    കേരളത്തിലെ മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗണപതി ക്ഷേത്രമാണ് ഇന്ത്യനൂർ ഗണപതി ക്ഷേത്രം.ഇവിടുത്തെ പ്രധാന മൂർത്തികൾ ശിവനും വിഷ്ണുവുമാണ്.പക്ഷെ ഉപദേവതയായ ഗണപതിക്കാണ് പ്രാധാന്യം.ഗണപതിക്കുള്ള 'ഒറ്റ' വഴിപാട് പ്രസിദ്ധമാണ്. ഒരു നാഴി പച്ചരി അരച്ചെടുത്ത മാവിൽ ശർക്കര ഉരുക്കിച്ചേർത്ത് നെയ്യിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള ഒരു മധുര പലഹാരമാണ് 'ഒറ്റ'.

    അസുരമഹാകാളൻ ക്ഷേത്രം



    അസുരമഹാകാളൻ ക്ഷേത്രം


    മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറത്തു സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു പ്രധാന ഹൈന്ദവക്ഷേത്രമാണ് അസുരമഹാകാളൻ ക്ഷേത്രം.

    വിശേഷദിവസങ്ങൾ
    1) മകരമാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ച നടക്കുന്ന താലപ്പൊലി മഹോത്സവം (ജനുവരി )
    2) മണ്ഡലകാലം : മണ്ഡലകാലത്ത് വൃശ്ചികത്തിലെ ആദ്യത്തെ ശനിയാഴ്ച ക്ഷേത്രത്തിൽ നടക്കുന്ന അഖണ്ഡനാമജപം (നവംബർ )
    3) മഹാനവമി, വിജയദശമി ആഘോഷം
    4)രാമായണമാസാചരണം :കർക്കിടകം ഒന്നിന് മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന രാമായണ പാരായണം

    തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം




    തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം
    മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ കുടികൊള്ളുന്ന ഈ ക്ഷേത്രം 'ഏറനാടിന്റെ ഗുരുവായൂർ' എന്നും 'വടക്കൻ ഗുരുവായൂർ' എന്നും അറിയപ്പെടുന്നു. പ്രധാനമൂർത്തിയായ ഗുരുവായൂരപ്പനെക്കൂടാതെ ഗണപതിഅയ്യപ്പൻഭഗവതിഎന്നിവരും കുടികൊള്ളുന്ന ഈ ക്ഷേത്രം കോഴിക്കോട് സാമൂതിരിരാജയുടെ കീഴിലാണ്.

    ഐതിഹ്യം

    തിരുമണിക്കരയിലെ ഇടിഞ്ഞിമ്മൽ ഇല്ലത്തെ മൂത്ത നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ അദ്ദേഹം ഗുരുവായൂർ വരെ പോയിവരുമായിരുന്നു. ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയകാലത്ത് മഞ്ചേരിയിൽ നിന്ന് ഏറെ ദൂരെ സ്ഥിതിചെയ്യുന്ന ഗുരുവായൂരിലേയ്ക്ക് നടന്നും തോണിയിലുമൊക്കെയാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ഗുരുവായൂർ ദർശനം നടത്താൻ കഴിയില്ലെന്നായി. അവസാനത്തെ ഗുരുവായൂർ ദർശനം കഴിഞ്ഞ് ഇല്ലത്തേയ്ക്ക് മടങ്ങിവരുന്ന സമയത്ത് എവിടെനിന്നോ പെട്ടെന്ന് കൂട്ടമണിയടിശബ്ദം അദ്ദേഹം കേൾക്കാനിടയായി. അപ്പോൾത്തന്നെ ഒരു അശരീരിയുമുണ്ടായി. അതിങ്ങനെയായിരുന്നു: 'എന്നെക്കാണാൻ ഇനി നീ ഗുരുവായൂരിലേയ്ക്ക് വരേണ്ടതില്ല. നിനക്ക് ദർശനം നടത്താൻ സൗകര്യമുള്ള സ്ഥലത്ത് ഞാൻ കുടികൊള്ളും'. ഇത് ശ്രീഗുരുവായൂരപ്പന്റെ അരുളപ്പാടാണെന്ന് മനസ്സിലാക്കിയ നമ്പൂതിരി ഉടനെ നാട്ടിലെത്തി ഇല്ലത്തിനടുത്ത് ഇഷ്ടദേവന് ക്ഷേത്രം പണിതു. ഗുരുവായൂരിലേതുപോലുള്ള പൂജാക്രമങ്ങളും വഴിപാടുകളും നിശ്ചിതമാക്കി. കൂട്ടമണിയടികൾ കേട്ട സ്ഥലത്ത് പ്രതിഷ്ഠ നടത്തിയതിനാൽ സ്ഥലം 'തിരുമണിക്കര' എന്നറിയപ്പെട്ടു.

    തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം



    തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം


    മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് തിരൂർ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രംനൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.പരമശിവൻ ആണ്. പരമശിവനെ കൂടാതെ പ്രധാനമൂർത്തിയായി മഹാവിഷ്ണു പ്രതിഷ്ഠയും തൃക്കണ്ടിയൂർ മതിലകത്തുണ്ട്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. 
     കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ

      ഐതിഹ്യം

      ഒരേ ദിവസം മൂന്നു പ്രതിഷ്ഠകൾ മൂന്നുനേരത്തായി ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കിൽ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് ഈ മൂന്ന് പ്രതിഷ്ഠകൾ നടത്തിയത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകൾ നടന്ന നേരങ്ങളിൽ ഒരേ ദിവസം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ സർവ്വകാര്യ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എ.ഡി. 823-ൽ ചേരമാൻ പെരുമാളാണ് തൃക്കണ്ടിയൂർ ക്ഷേത്രം പണിതത്. പ്രതിഷ്ഠ നടന്നത് പ്രദോഷകാലത്തായതിനാലായിരിക്കണം ദേവൻ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുമൂലം പ്രദോഷവ്രതത്തിന് ഇവിടെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷസമയത്ത് ശിവങ്കൽ അഭിഷേകം നടത്തുന്നതും കൂവളാർച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തിൽ ഉണ്ടാവുമെന്നാണ് വിശ്വാസം.

      ക്ഷേത്രനിർമ്മിതി

      ക്ഷേത്രമതിലകത്തിനു മൂന്ന് ഏക്കർ വിസ്തൃതിയുണ്ട്. ചുറ്റുമതിൽ കെട്ടി ഭദ്രമാക്കിയ ക്ഷേത്രപറമ്പിൻറെ നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്‌. കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിൽ സ്വയംഭൂലിംഗമാണ്. മഹാദേവന്‌ ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ്. ഗജപൃഷ്ഠാകൃതിയിലാണ് ശ്രീകോവിലിൽ പണിതീർത്തിരിക്കുന്നത്. ക്ഷേത്ര സോപാനത്തിലും മണ്ഡപത്തിലും നന്ദികേശ്വര പ്രതിഷ്ഠകൾ കാണാം. ക്ഷേത്രത്തിന്‌ മുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം. പ്രധാനക്ഷേത്രത്തിനു വടക്കുഭാഗത്ത് മഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണു ഇവിടെ തുല്യപ്രാധാന്യമുള്ള ദേവനാണ്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ആരാധിച്ചുവരുന്നു. കൂടാതെ ഗണപതിയും പ്രതിഷ്ഠയായുണ്ട്.
      തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് അല്പം മാറി തെക്കുഭാഗത്ത്‌ അന്തിമഹാകാള പ്രതിഷ്ഠയുണ്ട്. ശിവഭൂത ഗണങ്ങളിൽ വരുന്ന ഈ അന്തിമഹാകാളനാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടെത്തിയതും സംരക്ഷിക്കുന്നതുമെന്നു വിശ്വസിക്കുന്നു. കൂടാതെ വടക്കുപുറത്ത് അയ്യപ്പനുമുണ്ട്.

      നിത്യപൂജകൾ

      കേരളത്തിൽ വളരെ നേരത്തെ നടതുറക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കണ്ടിയൂർ. ഇവിടെ ക്ഷേത്രനട തുറക്കുന്നത പുലർച്ച രണ്ടരയ്ക്കാണ്‌. അഞ്ചുപൂജകൾ പടിത്തരമായിട്ടുണ്ട്. മൂന്നര മുതൽ നാലവരെയുള്ള സമയത്താണ്‌ അടച്ചുപൂജ. വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നുവത്രെ. ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ള ഈ പൂജ (ശർക്കരപൂജ) അതിവിശിഷ്ടമായി കരുതുന്നു. ഇതിൽ പാർവ്വതി പരമേശ്വരന്മാർക്ക്‌ ഒന്നിച്ചുള്ള പായസനിവേദ്യമാണ് പ്രധാനം. നാഴിയരിയ്ക്ക്‌ അഞ്ചുകിലോ ശർക്കരകൊണ്ട്‌ ഉണ്ടാക്കുന്ന ഈ അത്യപൂർവ്വ നേദ്യമാണിത്.

      വിശേഷങ്ങൾ

      ഇവിടെ പടഹാദി ഉത്സവമാണ്‌. തുലാം മാസത്തിൽ കറുത്ത സപ്തമി മുതൽ കറുത്തവാവു വരെ എട്ടുദിവസം ഉത്സവം നീണ്ടു നിൽക്കുന്നു. ഇവിടെ ഉത്സവത്തിന്‌ ആന പതിവില്ല.

      ഉപദേവന്മാർ

      ഗണപതി, വിഷ്ണു, പരശുരാമൻ, അന്തിമഹാകാളൻ, നാഗങ്ങൾ,വേട്ടക്കാരൻ, പത്നീസമേതനായി ശാസ്താവ്‌ എന്നിവരുടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്‌

      പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി




      പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി


      ക്കൊള്ളി ശിവക്ഷേത്രം ചിരപുരാതനമായ ഒരു ദേവസ്ഥാനമാണ്. ഇൻഡ്യഗവണ്മെന്റിന്റെ സെൻസസ് ഗവേഷണ വിഭാഗത്തിന്റെ പ്രസിദ്ധീകരണത്തിൽ പറഞ്ഞ പ്രകാരം പതിനഞ്ചാം പതിനാറാം നൂറ്റാണ്ടുകളൈലും ഇവിടെ ക്ഷേത്രം നിർമ്മിതമായിട്ടുണ്ട്. അതിനെത്രയോ മുമ്പുതന്നെ "സ്വയംഭൂ" ആയ ഒരു ശിവസാന്നിദ്ധ്യം ഇവിടെ നിലനിന്നിരുന്നു. ഐതിഹ്യപ്രകാരം ഇവിടത്തെ കൃഷിഭൂമിയിൽ കന്നുപൂട്ടുന്ന അവസരത്തിൽ ഒരു ശിലയിൽ കൊഴു തട്ടുകയും ആ ശിലയിൽ നിന്ന് രക്തം ഒഴുകി വരികയും ചെയ്തുവെന്നും തുടർന്ന് പ്രശ്നം വെച്ചുനോക്കിയപ്പോൾ പരമശിവന്റെ സാന്നിദ്ധ്യം തെളിഞ്ഞു കണ്ടുവെന്നും അതിൻപ്രകാരം അവിടെ ക്ഷേത്രം നിർമ്മിക്കുന്ന സമയത്ത് ഈ ശിലക്കുചുറ്റും തെളിഞ്ഞ ഉറവ് ഉയർന്ന് വന്നുവെന്നും, ആ സ്ഥലത്ത് തന്നെ മഹദേവനായ ശിവന് ശ്രീകോവിൽ നിർമ്മിച്ചുവെന്നും പറയപ്പെടുന്നു.
      പടിഞ്ഞാട്ട് മുഖമായ ഈ ക്ഷേത്രിൽ ശ്രീകോവിലിൽ തീർത്ഥത്തിൽ ശിവലിംഗം സ്ഥിതിചെയ്യുന്നു. ശ്രീകൊവിലിനു പുറത്ത് ചുറ്റമ്പലത്തിന്റെ സ്ഥാനത്ത് തീർത്ഥം നിറഞ്ഞുനിൽക്കുന്നു എന്ന പ്രത്യേകതയും ഇവിടെ കാണാം. പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന് നിൽക്കുന്ന കുന്നിന്റെ താഴെ ഭാഗത്ത് ജലസ്ഥിതനായ ശിവൻ നിർമ്മലമായ വിശുദ്ധിയുടെ പ്രതീകമാണ് എന്ന് പറയപ്പെടുന്നു. പ്രശാന്തസുന്ദരമായ ഈ കൊച്ചുക്ഷേത്രം പുതുക്കൊള്ളി താഴെ അമ്പലം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രസങ്കേതത്തിൽ തന്നെ, കുന്നിന്റെ ഉയർന്ന ഭഗത്ത് കിഴക്കോട്ട് മുഖമായി മറ്റൊരു ശിവലിംഗ പ്രതിഷ്ഠകൂടിയുണ്ട്. പുരാതനമായ ഒരു ക്ഷേത്രത്തിന്റെ എല്ലാ വാസ്തു ചാതുരിയും കാണാവുന്ന ഇവിടെ ശ്രീകോവിലിലെ ശിവലിംഗ പതിഷ്ഠ കേരളത്തിൽ പ്രചാരത്തിലുള്ള ബിംബ നിർമ്മാണ ശാസ്ത്രത്തിനു പകരം തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള വിധത്തിലുള്ളതാണ് എന്ന് ക്ഷേത്രവാസ്തു ശാസ്ത്രത്തിലെ വിശാരദന്മാർ അഭിപ്രയപെട്ടിട്ടുണ്ട്. എന്നത് ഈ ക്ഷേത്രതിന്റെ പൗരാണികത്വം ചൂണ്ടിക്കാണിക്കുന്നു.

      എത്തിച്ചേരാൻ

      പെരിന്തൽമണ്ണ-നിലമ്പൂർ മാർഗ്ഗത്തിൽ പാണ്ടിക്കാട്ടുനിന്ന് 5 കിലോമിറ്റർ അകലെ മരാട്ടപ്പടിക്കൽ നിന്നും ഇടത്തോട്ട് തിരിഞ്ഞുപോകുന്ന റൊട്ടിൽ 2 കിമി മാറിയാണ് ഈ ക്ഷേത്രം.