പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി
ക്കൊള്ളി ശിവക്ഷേത്രം ചിരപുരാതനമായ ഒരു ദേവസ്ഥാനമാണ്. ഇൻഡ്യഗവണ്മെന്റിന്റെ സെൻസസ് ഗവേഷണ വിഭാഗത്തിന്റെ പ്രസിദ്ധീകരണത്തിൽ പറഞ്ഞ പ്രകാരം പതിനഞ്ചാം പതിനാറാം നൂറ്റാണ്ടുകളൈലും ഇവിടെ ക്ഷേത്രം നിർമ്മിതമായിട്ടുണ്ട്. അതിനെത്രയോ മുമ്പുതന്നെ "സ്വയംഭൂ" ആയ ഒരു ശിവസാന്നിദ്ധ്യം ഇവിടെ നിലനിന്നിരുന്നു. ഐതിഹ്യപ്രകാരം ഇവിടത്തെ കൃഷിഭൂമിയിൽ കന്നുപൂട്ടുന്ന അവസരത്തിൽ ഒരു ശിലയിൽ കൊഴു തട്ടുകയും ആ ശിലയിൽ നിന്ന് രക്തം ഒഴുകി വരികയും ചെയ്തുവെന്നും തുടർന്ന് പ്രശ്നം വെച്ചുനോക്കിയപ്പോൾ പരമശിവന്റെ സാന്നിദ്ധ്യം തെളിഞ്ഞു കണ്ടുവെന്നും അതിൻപ്രകാരം അവിടെ ക്ഷേത്രം നിർമ്മിക്കുന്ന സമയത്ത് ഈ ശിലക്കുചുറ്റും തെളിഞ്ഞ ഉറവ് ഉയർന്ന് വന്നുവെന്നും, ആ സ്ഥലത്ത് തന്നെ മഹദേവനായ ശിവന് ശ്രീകോവിൽ നിർമ്മിച്ചുവെന്നും പറയപ്പെടുന്നു.
പടിഞ്ഞാട്ട് മുഖമായ ഈ ക്ഷേത്രിൽ ശ്രീകോവിലിൽ തീർത്ഥത്തിൽ ശിവലിംഗം സ്ഥിതിചെയ്യുന്നു. ശ്രീകൊവിലിനു പുറത്ത് ചുറ്റമ്പലത്തിന്റെ സ്ഥാനത്ത് തീർത്ഥം നിറഞ്ഞുനിൽക്കുന്നു എന്ന പ്രത്യേകതയും ഇവിടെ കാണാം. പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന് നിൽക്കുന്ന കുന്നിന്റെ താഴെ ഭാഗത്ത് ജലസ്ഥിതനായ ശിവൻ നിർമ്മലമായ വിശുദ്ധിയുടെ പ്രതീകമാണ് എന്ന് പറയപ്പെടുന്നു. പ്രശാന്തസുന്ദരമായ ഈ കൊച്ചുക്ഷേത്രം പുതുക്കൊള്ളി താഴെ അമ്പലം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രസങ്കേതത്തിൽ തന്നെ, കുന്നിന്റെ ഉയർന്ന ഭഗത്ത് കിഴക്കോട്ട് മുഖമായി മറ്റൊരു ശിവലിംഗ പ്രതിഷ്ഠകൂടിയുണ്ട്. പുരാതനമായ ഒരു ക്ഷേത്രത്തിന്റെ എല്ലാ വാസ്തു ചാതുരിയും കാണാവുന്ന ഇവിടെ ശ്രീകോവിലിലെ ശിവലിംഗ പതിഷ്ഠ കേരളത്തിൽ പ്രചാരത്തിലുള്ള ബിംബ നിർമ്മാണ ശാസ്ത്രത്തിനു പകരം തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള വിധത്തിലുള്ളതാണ് എന്ന് ക്ഷേത്രവാസ്തു ശാസ്ത്രത്തിലെ വിശാരദന്മാർ അഭിപ്രയപെട്ടിട്ടുണ്ട്. എന്നത് ഈ ക്ഷേത്രതിന്റെ പൗരാണികത്വം ചൂണ്ടിക്കാണിക്കുന്നു.
എത്തിച്ചേരാൻ
പെരിന്തൽമണ്ണ-നിലമ്പൂർ മാർഗ്ഗത്തിൽ പാണ്ടിക്കാട്ടുനിന്ന് 5 കിലോമിറ്റർ അകലെ മരാട്ടപ്പടിക്കൽ നിന്നും ഇടത്തോട്ട് തിരിഞ്ഞുപോകുന്ന റൊട്ടിൽ 2 കിമി മാറിയാണ് ഈ ക്ഷേത്രം.