കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം
കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം | |
---|---|
മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടു. ഈ പ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്.
ഐതിഹ്യം
ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ കോട്ടക്കൽ എത്തിച്ചേർന്ന ഒരു ബ്രാഹ്മണൻ വെങ്കിടങ്ങിൽ ഒരു പശു ഒരു കല്ലിൽ പാൽ ചുരത്തുന്നത് കണ്ടു എന്നും ദിവ്യനായ അദ്ദേഹം അവിടുത്തെ മഹാദേവചൈതന്യം തിരിച്ചറിഞ്ഞ് അവിടെ ശിവക്ഷേത്രം നിർമ്മിച്ചു എന്നും ഐതിഹ്യം. വെങ്കിടങ്ങിൽ കുടികൊണ്ട ഭഗവാൻ വെങ്കിട്ടത്തേവരായി. ഊരിൽ പരിഷമൂസായ കരുപ്പത്ത്മൂസിന്റെ ഉടമസ്തതയിൽ ആയിരുന്ന ഈ ക്ഷേത്രം സാമൂതിരിയുടെ പ്രതാപത്തോടെ അവിടുത്തെ അധീനതയിൽ ആയി. ഇപ്പോൾ കോവിലകത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പരിപാലനസമിതിയാണ് ചുമതല വഹിക്കുന്നത്.
ക്ഷേത്രഘടന
പടിഞ്ഞാട്ട് അഭിമുഖമായാണ് ക്ഷേത്രം. മുന്നിലും പിന്നിലും രണ്ട് ഗോപുരങ്ങൾ. ചുറ്റും ആനപ്പള്ളമതിൽ. ക്ഷേത്രത്തിന് തെക്കുവശം വിശാലമായ ഊട്ടുപുര. വടക്കേമൂല കൊട്ടാരക്കെട്ടിന്റെ ഭാഗമാണ്. വടക്കുകിഴക്കേമൂലയിൽ പുഷ്കരിണി. കിഴക്കേ ഗോപുരത്തിനു പുറത്ത് വഴിയുടെ ഇരുവശവും വിശാലമായ അമ്പലക്കുളങ്ങൾ. തികച്ചും പ്രൗഡമായ ഒരന്തരീക്ഷം.