2019, ജനുവരി 20, ഞായറാഴ്‌ച

അറിവ് ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ


അറിവ് ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ

,ഹൃദയത്തിൽ നിറയണം. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ

1.മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല് ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല...
2.മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല...
3.കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്...
4.കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്...
4.ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും...


5.മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, 6.തെറ്റിദ്ധാരണ കൊണ്ടാണ്...
7.തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്...
8.കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല...
9.അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല...
10.മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല് ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!...
 11.ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്പണത്തിന്പ്രാധാന്യം നല്കാതിരിക്കുക.
12.സത്ഫലങ്ങള് മാത്രം തരുന്ന മരത്തെപ്പോലെയാവുക
കല്ലെറിഞ്ഞാലും അത്ഫലങ്ങള് കൊഴിച്ചുതരും.
13. പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്മനോഹരമാവട്ടെ..
14.സമയത്തെ ക്രമീകരിച്ചാല് ചെയ്യാനുള്ളതെല്ലാം ചെയ്യാന്കഴിയും.
15.നല്ല ഗ്രന്ഥങ്ങള് വായിക്കുക.
16. ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക.
17.ദാനധര്മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക.
18.കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
19.ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്കഴിയാത്ത കാര്യങ്ങളെ ഓര്ത്ത്വിഷമിക്കാതെ, മെച്ചപ്പെടുത്താന് കഴിയുന്ന കാര്യങ്ങള്ക്ക്സമയം ണ്ടെത്തുക.
20.എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട്എന്ന്ഉള്ക്കൊള്ളുക. മനസ്സ്ശാന്തമാക്കുക.
21.കഴിഞ്ഞ കാലത്തെതെറ്റുകളിൽ നിന്നും പാഠം ഉള്ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക.
22.ഏറ്റവും വലിയ ശത്രുവാണ്നിരാശ, അതിന്മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും.
23.പോയ കാലത്തെ മാറ്റാന് നമുക്കാകില്ല. ഇനിയുള്ള കാലത്ത്എന്താണ്സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്നാം സങ്കടപ്പെടുന്നത്‌.
24.ഭക്ഷണം കുറക്കുക, ശരീരത്തിന്ആരോഗ്യമുണ്ടാകും.

തുകലശ്ശേരി മഹാദേവക്ഷേത്രം പത്തനം തിട്ട ജില്ല




തുകലശ്ശേരി മഹാദേവക്ഷേത്രം

പത്തനം തിട്ട ജില്ലയിൽ .ചെറിയകുന്നിനു മുകളിൽ  ക്ഷേത്രം സ്ഥിതിചെയ്യുന്നു. തെക്കു ഭാഗത്ത് മണിമലയാറ് .പ്രധാന പ്രതിഷ്ഠ ശിവൻ  മൂന്ന് അടി ഉയരമുള്ള പീഠത്തിൽ  മൂന്നടിയോളം ഉയരമുള്ള ലിംഗം  "രാക്ഷസലിംഗം "എന്നാണു വിളിച്ചിരുന്നത്. ഈ ലിംഗംമൂടുന്നതിനു 36 പറ ചെത്തിപ്പൂ വേണമെന്നും ഒരു കണക്കുണ്ടു .കിഴക്കോട്ടു ദര്ശനം മൂന്നു പൂജയുണ്ട്.ശ്രീകോവിലിന്റെ ഭിത്തിയിൽ ചിത്രങ്ങളുണ്ട്  ഉപദേവതാ രണ്ടു വിഷ്ണുവും ശ്രീകൃഷ്ണൻ, അരയായ്ക്കൽ ഭഗവതി നാഗം .ഉപദേവതമാരായ വിഷ്ണു മൂർത്തികൾ ഒന്ന് തുകലശ്ശേരി നാരായണപുരം, വിഷ്ണുവും മറ്റൊന്ന് മാടാങ്കോട്ട  വിഷ്ണുവുമാണ്.ഇതിൽ ഒരു വിഷ്ണു ചെമ്പകശ്ശേരിയുടെ  തേവാരമൂർത്തിയായിരുന്നു. എന്ന് വിശ്വാസം. കുംഭത്തിലെ ഉത്രട്ടാതി  കോടിയേറി  എട്ടു ദിവസത്തെ ഉത്സവം.  താന്ത്രികുടുംബങ്ങളായ തറയിൽ കുഴിക്കാട്ട് ,തെക്കേടത്ത് കുഴിക്കാട്ട് .പറമ്പൂർ മുളവന  ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.ഇപ്പോൾ മഹാദേവർ ക്ഷേത്ര ഹൈന്ദവസേവാസമിതി . ഈ പ്രദേശത്തേ  നാടുവാഴിയായിരുന്ന തുകലന്റെ ക്ഷേത്രമായിരുന്നു. ഇതെന്ന് പഴമയുണ്ട്. തമോഗുണ ആരാധനാസമ്പ്രദായമായിരുന്നത്രെ .തുകലൻ ശിവലിംഗം ആഭരണമായി കഴുത്തിൽ അണിഞ്ഞിരുന്നു .എന്നും പുരാവൃത്തം .പഴയകാലത്ത് വീരശൈവരാണ്  ശിവലിംഗം കഴുത്തിൽ അണിഞ്ഞിരുന്നത്  ആദ്യം ബ്രാഹ്മണനായിരുന്ന  തുകലൻ ബ്രഹ്മചാരിയായിരിക്കെ ആചാരവിരുദ്ധമായ കുറ്റം ചെയ്‌തതിന്‌ പുറത്താക്കി  എന്നും കഥ. അസമയത്ത് തുകലൻ വീരശൈവമതം സ്വീകരിച്ചതായിരിക്കാം .ബസവേശ്വരന്റെ അനുയായികളായ  വീരശൈവർക്കു ജാതിയുണ്ടായിരുന്നില്ല .ശ്രീവല്ലഭനെ ആറാട്ടുകഴിഞ്ഞാൽ  ഈ ക്ഷേത്രത്തിൽ എഴുന്നള്ളിക്കും  .ഇരുവർക്കും കൂടിപൂജയുണ്ട്. ചെമ്പകശ്ശേരിയുടെ ആയുധപ്പുരയും കൊട്ടാരവും തുകലശ്ശേരിയിൽ ഉണ്ടായിരുന്നു. എന്ന് വീക്ഷണമുണ്ട് .ഈ ക്ഷേത്രത്തിനു കിഴക്കു ഭാഗത്ത്  ചേരാനല്ലൂർ ശിവക്ഷേത്രം .ഇത് രാമകൃഷ്ണാശ്രമത്തിനടുത്തതാണ്.ഇവിടെ ഇപ്പോൾ പഴയ വട്ടശ്രീകോവിലിനുമുകളിൽ  ചെറിയ ശ്രീകോവിൽ   ഇതിനടുത്തു കുറ്റൂർ  പഞ്ചായത്തിൽ കദളിമംഗലം ഭദ്രകാളി ക്ഷേത്രം  അവിടെ മീനത്തിൽ  28 ദിവസം പടയണി യുണ്ട്.കിഴക്കോട്ടു ദര്ശനം .ഇരുപള്ളിപ്പുറം  വെൺപാലകരക്കാരുടെ ക്ഷേത്രമാണ്. 

അരക്കുരിശ്ശി ഉദയൻകുന്നു ഭഗവതി ക്ഷേത്രം മണ്ണാർകാട്



അരക്കുരിശ്ശി ഉദയൻകുന്നു ഭഗവതി ക്ഷേത്രം 

പാലക്കാടു ജില്ലയിലെ മണ്ണാർകാട് .പ്രധാനപ്രതിഷ്ഠ ഭഗവതി.പടിഞ്ഞാറ് ദര്ശനം .ദാരുവിഗ്രഹം അൽപ്പം കേടുണ്ട്. ചാന്താട്ടമുള്ള ക്ഷേത്രമാണ്. തിരുമാന്ധാം കുന്നിലമ്മയുടെ അനുജത്തിയെന്നും ഐതിഹ്യം ഉപദേവതകൾ. ശിവൻ, അയ്യപ്പൻ ഭദ്രകാളി, ഗണപതി. മൂന്നു നേരം പൂജ. തന്ത്രി. ഇയ്യ്‌ക്കാട്‌  കുംഭത്തിലെ മകയിരം പുറപ്പാട്. ആറാം ദിവസം ചെറിയ ആറാട്ട് ഏഴാം  ദിവസം വലിയ ആറാട്ട്. ഇത് കുന്തിപ്പുഴയിലാണ് എട്ടാം ദിവസം ചെട്ടിവേല  അന്ന് നഗര പ്രതിക്ഷണവുമുണ്ട് .21 പ്രദിക്ഷണം .പരദേശത്തു നിന്നും വന്ന വൈശ്യരായ ചെട്ടിമാരുടെ ക്ഷേത്രമായിരുന്നുഇതെന്നും  ഒരുങ്ങി പുരാവൃത്തമുണ്ട്.ഉത്സവത്തിന് മണ്ണാന്മാരുടെ പുത്രൻ  തിറയുമുണ്ട് .വലിയാറാട്ടു  ദിവസം അട്ടപ്പാടിയിലെ ആദിവാസികൾക്ക് ക്ഷേത്രത്തിൽ ഭക്ഷണം കൊടുത്തിരുന്നു. പാരമ്പര്യമായി അട്ടപ്പാടിയിലെ  ആദിവാസികൾക്ക്  ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .വള്ളുവനാട് രാജാവിന്റെ പടനായകനായ മണ്ണാർക്കാട് മൂപ്പിൽ നായരുടെ ക്ഷേത്രമാണ്. വള്ളുവക്കോനാതിരിയുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു അട്ടപ്പാടി മല്ലീശ്വരൻ മുടിയിലെ .ശിവരാത്രി ആഘോഷത്തിന്  ഒരു ടിൻ  എണ്ണയും ഒരു  വണ്ടി നെല്ലും ,കച്ചയും മണ്ണാർക്കാട് മൂപ്പിൽ നായർ കൊടുത്തിരുന്നു. മൈസൂർ ആക്രമണക്കാലത്തും  അട്ടപ്പാടി വള്ളുവനാട്ടിലായിരുന്നു. മണ്ണാർക്കാടുനിന്നും കിഴക്കോട്ടു നമ്പൂതിരി ഇല്ലങ്ങളില്ല .അവസാനത്തെ ഇല്ലം കട്ടലാമറ്റമാണെന്നു പഴമ .

2019, ജനുവരി 19, ശനിയാഴ്‌ച

പൊന്മുള ശിവക്ഷേത്രം മലപ്പുറം ജില്ല


പൊന്മുള ശിവക്ഷേത്രം മലപ്പുറം ജില്ല
PONMULA SIVATEMPLE
============================
മലപ്പുറം ജില്ലയിലെ പൊന്മുള പഞ്ചായത്തിൽ .കോട്ടയ്ക്കൽ -മലപ്പുറം റൂട്ടിൽ പൊന്മുളയിൽ നിന്നും രണ്ടു കിലോമീറ്റര് തെക്കുഭാഗത്തു മുട്ടിപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ ഹേമാങ്കുരേശായ നമഃ എന്നാണ് താളിയോലയിൽ ഈ ശിവനെ വിശേഷിപ്പിക്കുന്നത് എന്ന് പറയുന്നു. വലിയ ലിംഗമാണ്. കിഴക്കോട്ടു ദര്ശനം നിത്യപൂജയുണ്ട്. തന്ത്രി മങ്കട പള്ളിപ്പുറം നാറാസ്സ് മന. മഹാക്ഷേത്രമായിരുന്നു. മുൻപ് ഉത്സവം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല. ഖരപ്രതിഷ്ഠ എന്ന് ഐതിഹ്യം.
 82000 പറ നെല്ല് മിച്ചവാരമുണ്ടായിരുന്നു. പടയോട്ടകാലത്തു തകർക്കപ്പെട്ടു.പിന്നീട് ഊരാളന്മാരിൽ ഒരാളായ കരിപ്പോട്ടു ഇല്ലം മൂസസത് കൊടുവായൂരിൽ നിന്നും 17 കോൽ നീളമുള്ള ഒറ്റപ്ലാവിന് തടികൊണ്ട് ശ്രീകോവിൽ പണിതീർത്തു .അതിനുശേഷം കൊച്ചി രാജാവിന് ആയിരുന്നു സംരക്ഷണ ചുമതല എന്നും പുരാവൃത്തം .തൃക്കണ്ടിയൂർ ക്ഷേത്രത്തിലേതുപോലെ ഈ ക്ഷേത്രവളപ്പിനും ക്ഷേത്ര കുളത്തിനും ഒരേ അളവാണ് 2 ഏക്കർ 52 സെൻറ് വീതം.ക്ഷേത്രപണിയാണ്65 പറ ജീരകം ചെലവായ സദ്യയുടെ ചെലവ് വന്നു. എന്ന് രേഖപ്പെടുത്തിയ ശിലാലിഖിതം ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. 1099 -ൽ പുന്നശ്ശേരി നമ്പിയുടെ സാനിദ്ധ്യത്തിൽ ക്ഷേത്രത്തിൽ കലശം നടന്നു.രാമേശ്വരത്തുനിന്നും കൊണ്ടുവന്ന ചെറിയ ദളത്തോടെയുള്ള കൂവളമരത്തിന്റെ പരമ്പര ഈ ക്ഷേത്രത്തിലുണ്ട്. ഉപദേവതാ,ഗണപതി,അയ്യപ്പൻ,സുബ്രമണ്യൻ .കരിപ്പോടു ചണ്ണഴി മൂസതുമാരുടെ ക്ഷേത്രമായിരുന്നു. ചോലക്കര മൂത്തതിനായിരുന്നു കൈസ്ഥാനം ഇപ്പോൾ എഛ് ആർ & സി ഇ യുടെ നിയന്ത്രണത്തിൽ .പൊമുളയിൽ ഇതിനടുത്തു ശിവക്ഷേത്രമുണ്ട് ഇത് കോട്ടയ്ക്കൽ ചാപ്പനങ്ങാടി -പെരിന്തൽമണ്ണ റൂട്ടിൽ .പറങ്കി മൂച്ചിക്കൽ അങ്ങാടിയിൽ നിന്നും മാന്നൂർ വഴി പാറമ്മലിനടുത്തതാണ് ഇവിടെയും പ്രധാനമൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം .നിത്യപൂജയുണ്ട് ഉപദേവതാ: ഗണപതി,ശാസ്താവ്,അയ്യപ്പൻ,വിഷ്ണു,കാശിയിൽ നിന്നും കൊണ്ടുവന്ന ലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതും കരിപ്പോ മൂസതുമാരുടെ ക്ഷേത്രമായിരുന്നു

2019, ജനുവരി 18, വെള്ളിയാഴ്‌ച

ജയന്ത തൃക്കോവ് ചേന്ദമംഗലംപറവൂർ



ജയന്ത തൃക്കോവ് ചേന്ദമംഗലംപറവൂർ
================================
കൊച്ചിയിലെ പാരമ്പര്യമന്ത്രിമാരായിരുന്ന പാലിയത്തച്ചന്റെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന്  എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു (പാലിയത്തച്ചന്റെ ആസ്ഥാനമായിരുന്നു വടക്കൻ പറവൂരിനടുത്തു ചേന്ദമംഗലം .)
ചെന്നൊത്തപ്പൻ എന്നും ചെന്ദ തൃക്കോവിലെന്നും  ക്ഷേത്രത്തിനു അപരനാമം. ജയന്ദമംഗലം ആണ്  ചേന്ദമംഗലം ആയതെന്നും കരുതുന്നു,(പഴയ ചേരരാജാക്കന്മാർക്കു ചേന്ദൻ എന്ന ഒരു ബിരുദ നാമം കൂടിയുണ്ടായിരുന്നു എന്ന് ഓർക്കുക  അവരുടെ തലസ്ഥാനമായ കൊടുങ്ങല്ലൂരിനടുത്തതാണ് ചേന്ദമംഗലം. ) പ്രധാനമൂർത്തി നരസിംഹം. ആറടിയോളം ഉയരമുള്ള വിഗ്രഹമാണ്. കിഴക്കോട്ടു ദര്ശനം .രണ്ടുനേരം പൂജ.പഴയകാലത്തു പുറപ്പെടാ  ശാന്തിയായിരുന്നു.  തന്ത്രി വേഴപ്പറമ്പ്.ഉപദേവത രണ്ടു ഗണപതി പൂര്ണപുഷ്കലാസമേതനായ  ശാസ്താവ്  . നാലുഗോപുരമുള്ള മഹാക്ഷേത്രമായിരുന്നു. കോകിലസന്ദേശത്തിലും കുഞ്ചൻനമ്പ്യാരുടെ  വിഷ്ണുവിലാസത്തിലും പരാമര്ശിക്കപ്പെടുന്നുണ്ട്  സന്യാസിമാർക്കിരിക്കാൻ ചുവട്ടിൽ നിന്നും ഒരു നില മണ്ണിട്ട്  പോക്കി നികത്തിയ മുറിയുണ്ടായിരുന്നു.എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന.വൃശ്ചികത്തിലെ തിരുവോണം  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .പഴയകാലത്തു ഈ ഉത്സവത്തിന് കൊടുത്തിരുന്ന കഞ്ഞിയും  പുഴുക്കുംപ്രസിദ്ധം. ഒരു ചാക്ക് ഉപ്പിട്ട് പുഴുക്ക് വയ്ക്കുന്ന വാർപ്പുകൾ ക്ഷേത്രത്തിലുണ്ടായിരുന്നു. പക്ഷികൾക്കുവേണ്ടി  ആ സമയത്തു ആലിൽ പപ്പടവും പഴവും തൂക്കിയിടും. ജയന്ത് മഹിർഷി  പ്രതിഷ്ഠിച്ച് എന്ന് ഐതിഹ്യം  .പാലിയത്തച്ഛൻ  ശപഥത്തെ ചെയ്തിരുന്നത് ചെന്നൊത്തപ്പന്റെ മുന്നിലാണ് .

2019, ജനുവരി 17, വ്യാഴാഴ്‌ച

പനങ്ങാട്ടുകര കാർത്യായനീക്ഷേത്രം തൃശൂർ ജില്ല


പനങ്ങാട്ടുകര കാർത്യായനീക്ഷേത്രം തൃശൂർ ജില്ല
========================================
`108  ദുർഗ്ഗാലയക്ഷേത്രങ്ങളിൽ  ഒന്ന് .തൃശൂർ ജില്ലയിൽ പനങ്ങാട്ടുകരയിൽ വടക്കാഞ്ചേരി -രാമവർമ്മപുരം റൂട്ടിൽ പുന്നംപറമ്പ് സെന്ററിൽ നിന്നും രണ്ടു കിലോമീറ്റര് പടിഞ്ഞാട്ടു ഭാഗത്ത് . പ്രധാനമൂർത്തി കാർത്യായനി .വട്ടശ്രീകോവിൽ മൂന്നു നേരം പൂജയുണ്ട്. ശീവേലിയുള്ള ക്ഷേത്രമാണ്. ഉപദേവതമാർ  ഗണപതി. മീനത്തിലെ ഉത്രം കൊടിയേറി  എട്ടു ദിവസത്തെ ഉത്സവം. എല്ലാദിവസവും ആറാട്ടുണ്ട് .ഉത്സവബലിക്കു സ്‌ത്രീകൾക്കു ഇവിടെ വിളക്ക് പിടിക്കാം .നാല് കഴകക്കാരുണ്ട്. പന്തീരായിരം പറ പാട്ടമുണ്ടായിരുന്ന ക്ഷേത്രമാണ്. അതിനാൽ പന്തീരായിരപ്രഭു എന്നും അറിയപ്പെട്ടിരുന്നു.അവണാപറമ്പ്  മനവകയായിരുന്നു.ഇപ്പോൾ കൊച്ചി ദേവസം ബോർഡ്. ഈ ഗ്രൂപ്പിലെ ബോർഡിൻറെ മറ്റു ക്ഷേത്രങ്ങൾതെക്കുംകരതിരുവാണിക്കാവ്ഭഗവതി.കുളപ്പുരമംഗലം ശിവൻ, കുമാരം കിണറ്റുകര,ഭഗവതി,രവിപുരമംഗലം ശ്രീകൃഷ്ണൻ ,ചേലൂർ കുറുമാൽ ഭഗവതി.ചേലൂർ കുറുവത്തൂർ ശ്രീരാമൻ.വടക്കാഞ്ചേരിമംഗലം അയ്യപ്പൻകാവ് ക്ഷേത്രവുമുണ്ട് ഇത് തൃശൂർ പാലക്കാട് റൂട്ടിലെ മുളയത്തുകാവ് ക്ഷേത്രവുമുണ്ട്.ഇത് തൃശൂർ പാലക്കാടു റൂട്ടിലെ മുളയത്ത് .പ്രധാനമൂർത്തി അയ്യപ്പൻ രണ്ടുനേരം പൂജയുണ്ട്. ഉപദേവത  ഭഗവതി.ധനുവിൽ തീയാട്ട്.ഇതും ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ താണ് .കുട്ടല്ലൂർ മേലേടത്തുവകയായിരുന്നു.

പടപ്പാട് ദുർഗ്ഗാക്ഷേത്രം പത്തനം തിട്ടജില്ല



പടപ്പാട് ദുർഗ്ഗാക്ഷേത്രം പത്തനം തിട്ടജില്ല
=================================
.
പത്തനം തിട്ടജില്ലയിലെ തിരുവല്ലയ്ക്കടുത്ത്. .തിരുവല്ലയിൽ നിന്നും പായിപ്പാട് റൂട്ടിൽ നാല് കിലോമീറ്റര് അകലെ
പ്രധാനമൂർത്തി ദുർഗ്ഗാ .കിഴക്കോട്ടു ദര്ശനം. ഈ ദുർഗ്ഗാ കാട്ടാളത്തിയാണെന്ന് ഒരു ഐതിഹ്യമുണ്ട്. മൂലക്ഷേത്രം നശിച്ചു. (അങ്കമാലിക്കടുത്തു കൊച്ചി ദേവസം ബോർഡിൻറെ ചെങ്ങൽ ദുർഗ്ഗക്ഷേത്രത്തിലെ ദുർഗ്ഗയും കാട്ടാളത്തിയാണന്നു അവിടെ  വിശ്വാസമുണ്ട്. രണ്ടുനേരം പൂജ തന്ത്രി കുഴിക്കാട്ടു .ആദ്യം തരണനെല്ലൂർ ആയിരുന്നു. തിരുവല്ലഭൻ ഈ ഭഗവതിയ്ക്കു ഓണപ്പുടവ നൽകുന്ന ഒരു പതിവുണ്ട്. ഭാര്യയായി സ്വീകരിച്ച്  എന്നാണ് പഴമ. ഇവിടെ ചുവന്നപാട്ട് ചാർത്തും.  അതിനാൽ ഭദ്രകാളിയുടെ ബന്ധമുണ്ടന്നു സംശയം. ആദിമനവാസികളുടെ ദേവിയെ ദുർഗ്ഗയായി സങ്കൽപ്പിച്ച് സ്വീകരിച്ചു  പൂജാവിധി കൾ  നടപ്പാക്കിയെങ്കിലും പൂർണമായും പഴമകൾ കൈവിട്ടില്ലെന്നു കരുതാം. ആലത്തുരുത്തി കരിയനാട്ടുകാവ് ,പടപ്പാട്ടു  ക്ഷേത്രങ്ങളിൽ ഇപ്പോൾ ഒരേ ധ്യാനമാണത്രെ മീനത്തിലെ മകയിരം കോടിയേറി  എട്ടുദിവസത്തെ ഉത്സവം  മുത്തൂറ്റ് കാരിക്കോട് നമ്പ്യാതിരിയുടെ ക്ഷേത്രമായിരുന്നു. പിന്നീട് ഇടപ്പള്ളി സ്വരൂപത്തിനു കൈമാറി ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ്. ഇതിനടുത്താണ് ഇടപ്പള്ളി സ്വരൂപത്തിന്റെ കാഷായത്ത് ക്ഷേത്രമുണ്ട്. ഇവിടെ പ്രധാന മൂർത്തി ധന്വന്തരിയാണ് .ഇപ്പോൾ വിശ്വകർമ്മസഭ. 

കോടനാട് ശിവക്ഷേത്രം പാലക്കാട് ജില്ല

കോടനാട് ശിവക്ഷേത്രം പാലക്കാട് ജില്ല
========================================
പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ തൃത്താലയിലിടുത്ത്  തൃത്താല -കുറ്റനാട്‌ റൂട്ടിൽ .പ്രസിദ്ധ വൈദ്യകുടുംബമായിരുന്ന വൈദ്യമഠത്തിനടുത്ത്ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശിവൻ  പ്രസന്നവദനാണ്  എന്ന് സങ്കല്പം .കിഴക്കോട്ടു ദര്ശനം .രണ്ടുനേരത്തെ പൂജ  തന്ത്രി പൊതിയിൽ ചേന്നാസ്. ഉപദേവതകൾ ഗണപതി, അയ്യപ്പൻ, വിഷ്ണു, സുബ്രമണ്യൻ കൂടാതെ പുറത്തും വിഷ്ണുവുമുണ്ട്. ഇതിനു തൊട്ടടുത്ത് പുല്ലാനിക്കൽ ദേവീ ക്ഷേത്രവുമുണ്ട്.  വൈദ്യമഠം -പാഴിയോട് മനക്കാരുടെ ക്ഷേത്രമാണ്. കേരളത്തിൽ ചാരകസംഹിത  ശസ്ത്രക്രിയ
നടത്തിയിരുന്നവർ. ശുശ്രുതസംഹിതയും നടത്താത്തവർ ചാരകസംഹിതയുമാണ് പിന്തുടർന്ന് വരുന്നത് ഇവർ യഥാക്രമം ധന്വന്തരി ശാഖയാണന്നും ഭരദ്വാജിയാർ  എന്നുമാണ് അറിയപ്പെട്ടിരുന്നത് വൈദ്യമഠം ഭരദ്വാജിയാർ  അതുകൊണ്ടാണ് ശിവൻ ഉപാസനാമൂർത്തിയായതു. ശുകപുരം ദക്ഷിണാമൂർത്തിയാണ്  ഇവരുടെ ഉപാസനാമൂർത്തി .ശുശ്രുതസംഹിത പിന്തുടരുന്നവരുടെ ഉപായസനാമൂർത്തി ധന്വന്തരി യായിരിക്കും മേഴത്തൂരിൽ ഇരിപ്പക്കാട്ടുകാവുണ്ട്  ഇവിടെ പ്രശാനമൂർത്തി അയ്യപ്പൻ.പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ.തന്ത്രി പൊതിയിൽ ചേന്നാസ്. ഉപദേവതകൾ ഭഗവതി, ശിവൻ, ഗണപതി,മകരവിളക്ക് ആറാട്ട്മായിആറുദിവസത്തെ ഉത്സവം 14  ആനകളുണ്ടാവും  .കാവേരിയിലെ ചുഴിയിലിറങ്ങി  പരാശക്തിയുമായി  മടങ്ങിവന്ന അന്ഗ്നിഹോത്രി ഇവിടെ അയ്യപ്പ ചൈതന്യം കണ്ടു പ്രതിഷ്ടിച്ചതാണെന്നു ഐതിഹ്യം .പടയോട്ടക്കാലത്ത് തകർന്ന ക്ഷേത്രമാണ്. ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി  ഭരിക്കുന്നു. ബാലചികിത്സാകനായ ചാത്തിര നായരുടെ ഉപാസനാമൂർത്തി യാണ് അയ്യപ്പൻ.

2019, ജനുവരി 16, ബുധനാഴ്‌ച

മണ്ണിൽ ബ്രഹ്മതൃക്കോവ് ക്ഷേത്രം മലപ്പുറം ജില്ല



മണ്ണിൽ തൃക്കോവ് ക്ഷേത്രം 
==========================================
കേരളത്തിലെ അപൂർവ്വമായ ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്ന് ബ്രഹ്മ,വിഷ്ണു മഹേശ്വരന്മാരുടെ ക്ഷേത്രം കേരളത്തിലുണ്ടങ്കിലും ബ്രഹ്മാവിന്റേത്  മാത്രമായ കേരളത്തിൽ ഇത് മാത്രമേയുള്ളു. മലപ്പുറം ജില്ലയിൽ തവന്നൂർ പഞ്ചായത്തിൽ .കുറ്റിപ്പുറം -ചമ്രവട്ടം റൂട്ടിൽ ഭാരതപുഴയുടെ തീരത്താണ് ഈ ക്ഷേത്രം. വിരിഞ്ഞ താമരയിൽ നിൽക്കുന്ന  ബ്രഹ്മാവിന്റേ ശിലാവിഗ്രഹമാണ് . മൂന്നു അടിയോളം  ഉയരം. കിഴക്കോട്ടു ദര്ശനം വടക്കു ഭാഗത്താണ് പുഴ  .ഒരു നേരമേ പൂജയുള്ളൂ തന്ത്രി കൽപുഴ .ഉപദേവത ഗണപതി,തവനൂർ മന,തിരുമലശ്ശേരി എന്നിവരുടെ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിനടുത്താണു ചെറു തിരുനാവായ  ശിവക്ഷേത്രം. ഇതിനു നേരെ എതിർവശത്ത് പുഴയ്ക്കക്കരെ  പ്രശസ്തമായ തിരുനാവായക്ഷേത്രം. ഈ ബ്രഹ്മക്ഷേത്രവും  കൂടിയാകുമ്പോൾ  ബ്രഹ്മ,വിഷ്ണു മഹേശ്വരന്മാരുടെക്ഷേത്രങ്ങളാകും..ഈ ക്ഷേത്രം കേന്ദ്രമാക്കി വേദവിദ്യാ പഠനകേന്ദ്രമുണ്ടായിരുന്നു. എന്ന് പഴമയുണ്ട്. മണ്ണിൽ തൃക്കോവിൽ വാധ്യാർ  എന്നാണു പഠനകേന്ദ്രത്തിലെ ആചാര്യൻ  അറിയപ്പെട്ടിരുന്നത്. ഈ വിദ്യാഭ്യാസ കേന്ദ്രമാണ് തിരുനാവായ മഠം സ്ഥാപിക്കാൻ ആദ്യം തെരഞ്ഞെടുത്തതും .ബ്രഹ്മ, പ്രതിഷ്ഠ കേരളത്തിൽ വളരെ കുറവാണ്. ബ്രഹ്‌മാവിനെ ആരാധിക്കുവാൻ കേരളീയർ വളരെ പുറകിൽ ആയിരുന്നു. ബ്രഹ്‌മാവ സൃഷ്ട്ടി നടത്തിയ സാരസ്വതിയെ തന്നെ വിവാഹം കഴിച്ചതിനാൽ മകളെ കല്യാണം കഴിച്ച ബ്രഹ്‌മാവിനെകേരളത്തിൽ ആരാധനാമൂർത്തിയായി അംഗീകരിച്ചില്ല. എന്ന് പക്ഷം രൂപമണ്ഡന  ബ്രഹ്മക്ഷേത്ര നിർമാണത്തെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. വിഗ്രഹത്തിനു നാല് തലയുണ്ടാകണം .ബ്രഹ്‌മാവിന്റെ പരിവാരദേവതകൾ ആദിശേഷൻ,ഗണേശൻ,മാതൃകകൾ,ഇന്ദ്രൻ,ജലാശധർമ്മ പ്രയോദ്ഭവ യജ്ഞ,വിജയ,യജ്ഞഭദ്ര,സർവ്വകാമിക,വിഭവ ശില്പരത്നം  പറയുന്നത്. ബ്രഹ്‌മാവിന് വെളുത്ത നിറമാണന്നാണ്‌ സിന്ധിൽ കറാച്ചി  മ്യുസ്സിയത്തിലുള്ള  ബ്രഹ്‌മാവിന് രണ്ടു കൈയേയുള്ളു.ഇതിൽ ഒരു കൈയിൽ കമണ്ഡലു 

ആറുപടൈ വീടുകള്‍



ആറുപടൈ വീടുകള്‍
തിരുപ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്.
തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം.
പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും.
സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും
ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം.

ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ
ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ
ഒരു തീര്‍ഥാടനം

ഉന്നൈ കാണാന്‍ ആയിരംകണ്‍ വേണ്ടും...



കലിയുഗവരദനാണ് സുബ്രഹ്മണ്യന്‍. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ആറായുത്ഭവിച്ച് ശക്തിയുടെ പരിരംഭണത്താല്‍ ഒന്നായി തീര്‍ന്ന ശിവബാലന്‍. ദേവകളില്‍ ഏറ്റവും സുന്ദരന്‍. യുവത്വത്തിന്റെയും വീര്യത്തിന്റെയും നിദര്‍ശനമായ സ്‌കന്ദന്‍. ശൂരസംഹാരം നടത്തിയ ദേവസേനാപതി. അറിവിന്റെയും വിജ്ഞാനത്തിന്റെയും കുമരന്‍. പിതാവിന് പ്രണവാര്‍ഥം പകര്‍ന്ന ഗുരുഗുഹന്‍. ജ്ഞാനപ്പഴം. ബ്രഹ്മചാരിയായ ആണ്ടിവടിവേലന്‍. ഭസ്മലേപനന്‍. വല്ലീദേവയാനീ സമേതനായ കടമ്പന്‍. അഭിഷേകപ്രിയന്‍. വൈരാഗ്യത്തിന്റെ അലൗകികതയും ഗാര്‍ഹസ്ഥ്യത്തിന്റെ ലൗകികതയും സാധ്യമാക്കുന്ന കാര്‍ത്തികേയന്‍. ഷഡ്ദര്‍ശനങ്ങളുടെ കുലപതിയായ ഷണ്‍മുഖന്‍. ശരവണഭവനായ മയില്‍വാഹനന്‍. ക്ഷിപ്രപ്രസാദിയായ വേലായുധന്‍.

മുരുകഭക്തിയുടെ ഹൃദയഭൂമിയാണ് തമിഴകം. രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയവയാണ് തമിഴകത്തെ ആറുപടൈവീടുകള്‍. സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുകതൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമര്‍ശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്ഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദര്‍ശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര തമിഴ്‌നാടിന്റെ ഗഹനമായ സംസ്‌കാരത്തിലൂടെയും ഭൂപ്രകൃതിയിലൂടെയുമുള്ള യാത്ര കൂടിയാണ്. തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈവീടുകള്‍. 



തിരുപ്രംകുണ്ഡ്രം ഗുഹാക്ഷേത്രം

തിരുപ്രംകുണ്ഡ്രം
വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം

ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.

മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്‍പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം. ക്ഷേത്ര ഗോപുരം ഉള്‍ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്. മണികള്‍ പതിച്ച വലിയ വാതില്‍ കടന്നാല്‍ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്‍ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്‍. പടികള്‍ കയറിയാല്‍ പാറയില്‍ കൊത്തിയെടുത്ത ഗര്‍ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില്‍ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്‍ബാഹുവായ മുരുകന്‍. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്‍ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്‍, വിനായകന്‍, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്‍ഭഗൃത്തിലുണ്ട്. ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്‍ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്‍മാര്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.

മഹാലക്ഷമീ തീര്‍ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്‍ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്. 
കടലോരത്തെ പുണര്‍ന്നു കിടക്കുന്ന തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം


തിരുച്ചെന്തൂര്‍
ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,
തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ കോവിലിലേക്ക്

മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം. സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില്‍ ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്‍ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം. ദേവന് ശിവഭഗവാനെ ഭജിക്കാന്‍ മയന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന്‍ തന്നെ.

ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന്‍ ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്‍ശനം നല്‍കി ഏകനായി മന്ദഹസിച്ചു നില്‍ക്കുന്ന ചതുര്‍ബാഹുവാണ് പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്‍ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്‍മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതാണ്. തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില്‍ മേല്‍ വസ്ത്രം മാറ്റണം.

മാര്‍ത്താണ്ഡ വര്‍മ്മയാണ് ക്ഷേത്രരീതികള്‍ ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു. (രാവിലെയുള്ള ഉദയമാര്‍ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള്‍ തുളു ബ്രാഹ്മണന്‍മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള്‍ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്‍മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം. തുടര്‍ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്‍ത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ എന്നീ മൂര്‍ത്തികളും 63 നായനാര്‍മാരുടെ പ്രതിമകളും ഇവിടെ കാണാം. അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. നടപ്പന്തലിനു തുടക്കത്തില്‍ തുണ്ടുകൈ വിനായകന്‍. സ്‌കന്ദപുഷ്‌കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും.വഴിയോരത്തുള്ള വേപ്പു മരങ്ങളില്‍ നിറയെ മയിലുകള്‍.


പഴനി: ഒരു രാത്രി ദൃശ്യം


പഴനി

കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,
ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട്ടിലേക്ക്. 

പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്

കാവടിയേന്തിയും, മുണ്ഡനം ചെയ്ത് മുടി മുരുകന് സമര്‍പ്പിച്ചും ഹരോ ഹര വിളിച്ചും ആയിരങ്ങള്‍ ദിനവും 693 പടികള്‍ കയറി ക്ഷേത്രസന്നിധിയില്‍ എത്തുന്നു. പടിഞ്ഞാറോട്ടു ദര്‍ശനം നല്‍കുന്ന ദേവന്‍ കേരളക്കരക്ക് അനുഗ്രഹം ചൊരിയുന്നുവെന്ന് ഒട്ടു പരിഭവത്തൊടെ തമിഴ്ഭക്തര്‍ പറയും. ശരവണപ്പൊയ്കയില്‍ കുളിച്ച്, അടിവാരത്തുള്ള രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സുബ്രഹ്മണ്യക്ഷേത്രമായ തിരുവാവിന്‍കുടി ക്ഷേത്രത്തില്‍, മയില്‍ വാഹനനായ ബാലവേലായുധനെ തൊഴുത്, ആദ്യ പ്രാകാരമായി കണക്കാക്കുന്ന പഴനിമല പ്രദക്ഷിണം (ഗിരിവലം) ചെയ്താണ് (2.4 കി മി) മല കയറേണ്ടത്. മല കയറാന്‍ വിഷമം അനുഭവപ്പെടുന്നവര്‍ക്ക് റോപ്പ് കാറും, വിന്ചുമുണ്ട്. മലയുടെ മുകളിലെ പ്രദക്ഷിണ വഴി (രണ്ടാം പ്രാകാരം) ദീര്‍ഘചതുരാകൃതിയില്‍, വിശാലമാണ്. വശങ്ങളില്‍ നടപ്പന്തലുകള്‍. തെക്കുപടിഞ്ഞാറുള്ള കവാടത്തിനരികെയാണ് ഭോഗരുടെ ക്ഷേത്രം.

ഗര്‍ഭഗൃഹത്തിലേക്കുള്ള രാജഗോപുരത്തിനിരുവശവും 172 തൂണുകളുള്ള നായ്ക്കര്‍ മണ്ഡപം. അകത്തുള്ള പ്രാകാരത്തില്‍ ശോഭന മണ്ഡപവും കാര്‍ത്തിക മണ്ഡപവും. ഇതോടു ചേര്‍ന്നുള്ള വസന്തമണ്ഡപത്തില്‍ കന്യാകുമാരി, തിരുനല്‍വേലിയിലെ ഗാന്ധിമതി, രാമേശ്വരത്തെ പര്‍വത വര്‍ദ്ധിനി, മീനാക്ഷി, കാമാക്ഷി, തിരുവാനൈക്കയിലെ അഖിലാണ്ഡേശ്വരി, തിരുക്കടയൂരിലെ അഭിരാമി, മൈലാപ്പൂരിലെ കനകാംമ്പാള്‍, കാശിയിലെ വിശാലാക്ഷി എന്നീ നവ ദുര്‍ഗ്ഗമാര്‍. ഗര്‍ഭഗൃഹത്തിനു മകുടമായി സ്വര്‍ണ്ണവിമാനം. ശ്രീകോവിലില്‍ ശുഭ്രവസ്ത്രധാരിയായും, സന്യാസിയായും, വേട്ടക്കാരനായും, ബാലകനായും, അര്‍ച്ചകനായും രാജാവായും അലങ്കരിക്കപ്പെടുന്ന പഴനിമുരുകന്‍.

സ്വാമിമലൈ

പഴനിമുരുകനെ തൊഴുത്
കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട്

കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.

അറുപത് തമിഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന അറുപതു പടികള്‍ കയറി വേണം ശ്രീകോവില്‍ എത്താന്‍. താഴെ കീഴ് സന്നിധി എന്ന അര്‍ദ്ധമണ്ഡപത്തില്‍ മീനാക്ഷിയും സുന്ദരേശ്വരനും മകനെ ആശീര്‍വദിച്ചിരിക്കുന്നു. കിഴക്കു ഭാഗത്താണ് പ്രധാന പ്രവേശന കവാടം, അവിടെ വല്ലഭഗണപതിയുടെ കൂറ്റന്‍ വിഗ്രഹം.

കൂംഭകോണത്തിനടുത്തുള്ള സ്വാമിമലൈ ക്ഷേത്രം കാവേരിയുടെ തീരത്താണ്‌

കവാടത്തിന്റെ ഭാഗമായ രാജഗോപുരത്തില്‍ മേലെ ക്ഷേത്രത്തിന്റെ ഉള്ളില്‍, രണ്ടാം പ്രാകാരത്തില്‍ നിന്നും നോക്കിയാല്‍ കാണുന്നിടത്ത് ബാലസുബ്രഹ്മണ്യന്‍ പിതാവിന്റെ കൈകളില്‍ ഒതുങ്ങി കാതില്‍ ഓംശരവണഭവഗുഹ എന്നു പ്രണവാര്‍ഥം ഒാതുന്ന ശില്‍പ്പം. ഉപദേശഘട്ടം എന്നാണീ സ്ഥലം അറിയപ്പെടുപന്നത്. മൂലസ്ഥാനത്ത് ദണ്ഡായുധം ധരിച്ച് ഇടതു കൈ കാലില്‍ ഊന്നി നില്‍ക്കുന്ന സ്വാമിനാഥന്റെ ആറടിപൊക്കമുള്ള വിഗ്രഹം. സമീപത്ത് പ്രസിദ്ധമായ വൈരവേല്‍. എല്ലാ ബുധനാഴ്ച്ചകളിലും സ്വാമിയെ രാജാവിനെപ്പോലെ അലങ്കരിക്കും. അടുത്തുള്ള അലങ്കാരമണ്ഡപത്തില്‍ ഉത്സവമൂര്‍ത്തി. പുറത്ത് ലക്ഷ്മിയും വിദ്യാസരസ്വതിയും ഷണ്‍മുഖനും. ക്ഷേത്രക്കിണറായ വജ്രതീര്‍ഥത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണു വിശ്വാസം.
ചെന്നൈ ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി മുരുകന്‍


തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്

തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍. 

മധുരൈ നഗരത്തിനടുത്താണ്
ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ

പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്

പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.

അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം

മേല്പത്തൂർ നാരായണ ഭട്ടതിരി



മേല്പത്തൂർ നാരായണ ഭട്ടതിരി


പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മാധവന്റെജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സർവ്വവം ആണ്. മേല്പത്തൂർ,നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം

ജനനം


കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേല്പത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു.പൊന്നാനി താലൂക്കിൽ എടക്കുളം റെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു.ഭാരതപ്പുഴയുടെ തീരത്തുള്ള മേൽപ്പത്തൂർ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായതിരുനാവായക്ക് അടുത്താണ് മേൽപ്പത്തൂർ. ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലംആയിരുന്നു. അദ്ദേഹത്തിൻ ദാമോദരൻ എന്നൊരു ചേട്ടനും മാതൃദത്തൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണൂന്നു.


ബാല്യം, ജീവിതം

ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മിമാംസാദി വിദ്യ അഭ്യസിച്ചു. പിന്നീട് മാധവനിൽ‍ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്‌വേദം ദാമോദരനെന്ന ജ്യേഷ്ഠനിൽ നിന്ന് തർക്കശാസ്ത്രവുംഅച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാ‍സ്ത്രവും  പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.. പിന്നീട് ദാമോദരൻ എന്ന ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീലൊ ഭജതികിൽ വിഷ്ണുമിത്ഥം ...)  16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഠിതനായി. നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തിരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മുത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന പുനരാലോചിക്കപ്പെടേണ്ടതാണ്  അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൽക്കൊള്ളൂന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

നാരായണീയം

നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്

ഐതിഹ്യം

അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ ഇതിനു പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേല്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നുംഗുരുവായൂരമ്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവ്സവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടാതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെരൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
 ചരിത്ര ക്ര്യതികള്‍
  • നാരായണീയം 
  • പ്രക്രിയാ സർവ്വസ്വം
  • അപാണിനീയ പ്രമാണ്യ സാധനം
  • ധാതുകാവ്യം
  • മാനമേയോദയം
  • ത്ന്ത്രവാർത്തിക നിബന്ധനം
  • ശ്രീപാദസപ്തതി
  • മാടരാജപ്രശസ്തി
  • ശൈലാബ്ധീശ്വര പ്രശസ്തി
  • ഗുരുവായൂർപുരേശസ്തോത്രം
  • പാഞ്ചാലീ സ്വയം വരം
  • പാർവ്വതീ സ്വയം‍വരം