തുകലശ്ശേരി മഹാദേവക്ഷേത്രം
പത്തനം തിട്ട ജില്ലയിൽ .ചെറിയകുന്നിനു മുകളിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു. തെക്കു ഭാഗത്ത് മണിമലയാറ് .പ്രധാന പ്രതിഷ്ഠ ശിവൻ മൂന്ന് അടി ഉയരമുള്ള പീഠത്തിൽ മൂന്നടിയോളം ഉയരമുള്ള ലിംഗം "രാക്ഷസലിംഗം "എന്നാണു വിളിച്ചിരുന്നത്. ഈ ലിംഗംമൂടുന്നതിനു 36 പറ ചെത്തിപ്പൂ വേണമെന്നും ഒരു കണക്കുണ്ടു .കിഴക്കോട്ടു ദര്ശനം മൂന്നു പൂജയുണ്ട്.ശ്രീകോവിലിന്റെ ഭിത്തിയിൽ ചിത്രങ്ങളുണ്ട് ഉപദേവതാ രണ്ടു വിഷ്ണുവും ശ്രീകൃഷ്ണൻ, അരയായ്ക്കൽ ഭഗവതി നാഗം .ഉപദേവതമാരായ വിഷ്ണു മൂർത്തികൾ ഒന്ന് തുകലശ്ശേരി നാരായണപുരം, വിഷ്ണുവും മറ്റൊന്ന് മാടാങ്കോട്ട വിഷ്ണുവുമാണ്.ഇതിൽ ഒരു വിഷ്ണു ചെമ്പകശ്ശേരിയുടെ തേവാരമൂർത്തിയായിരുന്നു. എന്ന് വിശ്വാസം. കുംഭത്തിലെ ഉത്രട്ടാതി കോടിയേറി എട്ടു ദിവസത്തെ ഉത്സവം. താന്ത്രികുടുംബങ്ങളായ തറയിൽ കുഴിക്കാട്ട് ,തെക്കേടത്ത് കുഴിക്കാട്ട് .പറമ്പൂർ മുളവന ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.ഇപ്പോൾ മഹാദേവർ ക്ഷേത്ര ഹൈന്ദവസേവാസമിതി . ഈ പ്രദേശത്തേ നാടുവാഴിയായിരുന്ന തുകലന്റെ ക്ഷേത്രമായിരുന്നു. ഇതെന്ന് പഴമയുണ്ട്. തമോഗുണ ആരാധനാസമ്പ്രദായമായിരുന്നത്രെ .തുകലൻ ശിവലിംഗം ആഭരണമായി കഴുത്തിൽ അണിഞ്ഞിരുന്നു .എന്നും പുരാവൃത്തം .പഴയകാലത്ത് വീരശൈവരാണ് ശിവലിംഗം കഴുത്തിൽ അണിഞ്ഞിരുന്നത് ആദ്യം ബ്രാഹ്മണനായിരുന്ന തുകലൻ ബ്രഹ്മചാരിയായിരിക്കെ ആചാരവിരുദ്ധമായ കുറ്റം ചെയ്‌തതിന് പുറത്താക്കി എന്നും കഥ. അസമയത്ത് തുകലൻ വീരശൈവമതം സ്വീകരിച്ചതായിരിക്കാം .ബസവേശ്വരന്റെ അനുയായികളായ വീരശൈവർക്കു ജാതിയുണ്ടായിരുന്നില്ല .ശ്രീവല്ലഭനെ ആറാട്ടുകഴിഞ്ഞാൽ ഈ ക്ഷേത്രത്തിൽ എഴുന്നള്ളിക്കും .ഇരുവർക്കും കൂടിപൂജയുണ്ട്. ചെമ്പകശ്ശേരിയുടെ ആയുധപ്പുരയും കൊട്ടാരവും തുകലശ്ശേരിയിൽ ഉണ്ടായിരുന്നു. എന്ന് വീക്ഷണമുണ്ട് .ഈ ക്ഷേത്രത്തിനു കിഴക്കു ഭാഗത്ത് ചേരാനല്ലൂർ ശിവക്ഷേത്രം .ഇത് രാമകൃഷ്ണാശ്രമത്തിനടുത്തതാണ്.ഇവിടെ ഇപ്പോൾ പഴയ വട്ടശ്രീകോവിലിനുമുകളിൽ ചെറിയ ശ്രീകോവിൽ ഇതിനടുത്തു കുറ്റൂർ പഞ്ചായത്തിൽ കദളിമംഗലം ഭദ്രകാളി ക്ഷേത്രം അവിടെ മീനത്തിൽ 28 ദിവസം പടയണി യുണ്ട്.കിഴക്കോട്ടു ദര്ശനം .ഇരുപള്ളിപ്പുറം വെൺപാലകരക്കാരുടെ ക്ഷേത്രമാണ്.