അരക്കുരിശ്ശി ഉദയൻകുന്നു ഭഗവതി ക്ഷേത്രം
പാലക്കാടു ജില്ലയിലെ മണ്ണാർകാട് .പ്രധാനപ്രതിഷ്ഠ ഭഗവതി.പടിഞ്ഞാറ് ദര്ശനം .ദാരുവിഗ്രഹം അൽപ്പം കേടുണ്ട്. ചാന്താട്ടമുള്ള ക്ഷേത്രമാണ്. തിരുമാന്ധാം കുന്നിലമ്മയുടെ അനുജത്തിയെന്നും ഐതിഹ്യം ഉപദേവതകൾ. ശിവൻ, അയ്യപ്പൻ ഭദ്രകാളി, ഗണപതി. മൂന്നു നേരം പൂജ. തന്ത്രി. ഇയ്യ്‌ക്കാട് കുംഭത്തിലെ മകയിരം പുറപ്പാട്. ആറാം ദിവസം ചെറിയ ആറാട്ട് ഏഴാം ദിവസം വലിയ ആറാട്ട്. ഇത് കുന്തിപ്പുഴയിലാണ് എട്ടാം ദിവസം ചെട്ടിവേല അന്ന് നഗര പ്രതിക്ഷണവുമുണ്ട് .21 പ്രദിക്ഷണം .പരദേശത്തു നിന്നും വന്ന വൈശ്യരായ ചെട്ടിമാരുടെ ക്ഷേത്രമായിരുന്നുഇതെന്നും ഒരുങ്ങി പുരാവൃത്തമുണ്ട്.ഉത്സവത്തിന് മണ്ണാന്മാരുടെ പുത്രൻ തിറയുമുണ്ട് .വലിയാറാട്ടു ദിവസം അട്ടപ്പാടിയിലെ ആദിവാസികൾക്ക് ക്ഷേത്രത്തിൽ ഭക്ഷണം കൊടുത്തിരുന്നു. പാരമ്പര്യമായി അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .വള്ളുവനാട് രാജാവിന്റെ പടനായകനായ മണ്ണാർക്കാട് മൂപ്പിൽ നായരുടെ ക്ഷേത്രമാണ്. വള്ളുവക്കോനാതിരിയുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു അട്ടപ്പാടി മല്ലീശ്വരൻ മുടിയിലെ .ശിവരാത്രി ആഘോഷത്തിന് ഒരു ടിൻ എണ്ണയും ഒരു വണ്ടി നെല്ലും ,കച്ചയും മണ്ണാർക്കാട് മൂപ്പിൽ നായർ കൊടുത്തിരുന്നു. മൈസൂർ ആക്രമണക്കാലത്തും അട്ടപ്പാടി വള്ളുവനാട്ടിലായിരുന്നു. മണ്ണാർക്കാടുനിന്നും കിഴക്കോട്ടു നമ്പൂതിരി ഇല്ലങ്ങളില്ല .അവസാനത്തെ ഇല്ലം കട്ടലാമറ്റമാണെന്നു പഴമ .