2020, ജൂൺ 11, വ്യാഴാഴ്‌ച

ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും



ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും
=======================================================
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.

ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ്‌ എന്ന വാക്കിൽ നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ്‌ ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.

മഹാകവി തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനര പടയെ അയച്ചതായി വിശ്വസിക്കപ്പെടുന്നു.



 #ഹനുമാൻ #ചാലിസ #ജപവും #ഗുണങ്ങളും

പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്‌ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത്‌ ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്‌.
ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച്‌ ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍ എന്നാണ്‌ വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത്‌ സഹായിക്കും.
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട്‌  ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌.

ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ്‌ ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ്‌ അയാള്‍ ക്ഷണിക്കുന്നത്‌. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുമ്പോൾ  ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന്‌ തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.
 അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ്‌ വിശ്വാസം.
 ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.
 ഭക്തര്‍ക്ക്‌ ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.
 ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും  സമാധാനം അനുഭവപ്പെടുകയും ചെയ്യും. അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍   സഹായിക്കും. ചാലിസ ജപിക്കുമ്പോൾ  രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും  ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത്‌ ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.
 ഭൂത പിശാച്‌ നികട്ട്‌ നഹി ആവെ , മഹാബീര്‌ ജബ്‌ നാം സുനാവെ' അര്‍ത്ഥമാക്കുന്നത്‌ ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത്‌ ഐക്യവും സമാധാനവും നിലനിര്‍ത്തും.

#ഹനുമാൻ #ചാലിസ

ദൊഹ

ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു ജോ ദായക് ഫല് ചാരി II
ബുദ്ധി ഹീൻ തനു ജനികെ,സുമിരോ പാവന കുമാർ I
ബല ബുദ്ധി ബിദ്യ ദേഹുമോഹി ഹരഹു കലെസ് ബികാര്
”“

ചാലിസ

ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)
മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)
കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)
ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)
വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)
പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II
ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II
സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II
ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15
തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16
തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18
പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20
രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22
ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23
ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24
നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25
സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26
സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27
ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28
ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30
അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31
രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32
തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34
ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35
സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36
ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37
ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38
ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
തുളസീ ദാസ്‌ സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40
”“

ദോഹ

പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്‌
രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്

2020, മേയ് 28, വ്യാഴാഴ്‌ച

കാന്തമല



കാന്തമല
=================
ശ്രീപരശുരാമന് സ്ഥാപിച്ച ശാസ്താക്ഷേത്രങ്ങളില് പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് കുളത്തൂപുഴ, ആര്യങ്കാവ്, അച്ചന്കോവില്, ശബരിമല, കാന്തമല, എന്നിവ..
*കുളത്തൂപുഴയില് - ബാല്യം,*
*ആര്യങ്കാവില് - കൗമാരം*,
*അച്ചന്കോവിലില് - ഗൃഹസ്ഥം*,
*ശബരിമലയില് - സന്യാസം*,
*കാന്ത മലയില് - വാനപ്രസ്ഥം*
*എന്നിങ്ങനെയാണ് ശാസ്താക്ഷേത്രങ്ങളില് ഭഗവാന്റെ ഭാവം. ഇതില് മോക്ഷാവസ്ഥയിലുള്ള കാന്തമല ക്ഷേത്രം മാത്രം വനത്തിലെവിടെയോ മറഞ്ഞുകിടക്കുകയാണ്.*
*മകരജ്യോതി തെളിയുന്ന പൊന്നമ്പല മേടാണ് കാന്തമല എന്ന വാദം നിലവിലുണ്ട്. നൂറ്റാണ്ടുകള് പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള് ഇപ്പോഴും അവിടെ കാണാം എന്നത് ഈ വാദത്തിനു ബലം നല്കുന്നുമുണ്ട്.* *എന്നാല് പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ.*
*സഹ്യപർവ്വത നിരകളിലാണ് ഈ അഞ്ച് ക്ഷേത്രങ്ങളുടെ സ്ഥാനം. ക്ഷേത്രങ്ങള് തമ്മില് ബന്ധിപ്പിക്കുന്ന നിഗൂഡമായ പാതകള് ഉണ്ടെന്നും, ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരവും തുല്യമാണെന്നും വിശ്വസിക്കുന്നു* *കാന്തമല എവിടെയെന്ന് കണ്ടുപിടിക്കാന് പല അന്വേഷണങ്ങള് നടത്തിയെങ്കിലും കാടിന്റെ അഗാധതയിൽ എവിടെയോ മനുഷ്യസ്പര്ശം ഏല്ക്കാതെ കാന്തമലയെ പ്രകൃതി തന്നെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.*
*അച്ചന്കോവില് ധര്മ്മശാസ്താവിന്റെ തിരുവാഭരണങ്ങളില് കാന്തമല ശാസ്താവിന്റെതെന്ന് കരുതുന്ന വാളാണ് പ്രധാനം.* *ഈ തങ്കവാള് കാട്ടിനുള്ളില് വെച്ച് ഒരു ആദിവാസിമൂപ്പന് അയ്യപ്പന് സമ്മാനിച്ചെന്നും അദ്ദേഹം അത് അച്ചന്കോവില് ക്ഷേത്രത്തില് എത്തിച്ചെന്നുമാണ് ഐതിഹ്യം.* *ഈ വാളാണ് ഉത്സവകാലത്ത് പത്തുദിവസം അച്ചന്കോവില് ശാസ്താവിന്റെ അരികില് സ്ഥാപിക്കുക.* *അജ്ഞാതമായ കാന്തമല ക്ഷേത്രത്തില് പ്രാര്ത്ഥിച്ചാലുള്ള പുണ്യംകൂടി അച്ചന്കോവില് ഉത്സവം കണ്ടുതൊഴുതാല് ലഭിക്കുമെന്ന വിശ്വാസം...
സ്വാമിയേ ശരണമയ്യപ്പ
Image may contain: house and outdoor

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം,അങ്ങാടിപ്പുറം




 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം,അങ്ങാടിപ്പുറം
=================================================
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതന ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെകുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു.കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവുംഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു. മൂന്നിടത്തും പരാശക്തി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്.

*ഐതിഹ്യം*

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതിഅറിയാതെ ഈ ജ്യോതിർലിംഗം ശിവൻ മാന്ധാതാവ്‌ മഹർഷിക്കു സമ്മാനിച്ചു.

താൻ ആരാധിച്ചു കൊണ്ടിരുന്ന ജ്യോതിർലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ജ്യോതിർലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. വീരഭദ്രന്റെ നേതൃത്വത്തിൽ ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ശിവഗണങ്ങളുടെ മുകളിൽ വീണത്. ഒടുവിൽ ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ഒടുവിൽ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി വിഷ്ണുവും ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.

മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ജ്യോതിർലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ പരബ്രഹ്മസ്വരൂപിണിയായ ഭദ്രകാളിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ പുരോഹിതകുടുംബങ്ങളെ ഈ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം.

കേരളത്തിൽ സ്ത്രീ ദൈവങ്ങൾക്കാണ് കൂടുതൽ പ്രാചീനത എന്ന ചരിത്രഗവേഷകരുടെ കാഴ്ചപ്പാടുമായി ചേർത്തുവായിക്കുമ്പോൾ ഈ ഐതിഹ്യത്തിന് വിശ്വാസ്യത പോര. വള്ളുവക്കോനാതിരിയുടെ പരദേവതയാണ് തിരുമാന്ധാംകുന്ന് ഭഗവതിയെന്ന് പറയുന്നതുകൊണ്ട് വിശേഷിച്ചും.

ചരിത്രം

ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്കമഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.

എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ദേവിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപ പ്രതിഷ്ഠകളാണ്.

തിരുമാന്ധാംകുന്നിലമ്മ

വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ മഹാമായ സപ്തമാതാക്കൾക്കൊപ്പം ഭദ്രകാളിയായി വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. രൗദ്രഭാവത്തിൽ വടക്കോട്ട്‌ ദർശനം. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇത്. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളോടുകൂടിയ ശ്രീഭദ്ര കൈകളിൽ ശൂലം, സർപ്പം, വാള്, പരിച തുടങ്ങിയ ആയുധങ്ങളും വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു.കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്.കൊടുങ്ങല്ലൂരിലെ വിഗ്രഹത്തേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.

ശിവൻ
===========

മാതൃശാലയ്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ.

നിത്യപൂജകൾ
--------------------------

മാതൃശാലയിൽ ഭഗവതിക്ക് ദിവസവും അഞ്ചുനേരത്തെ പൂജകളാണ് ഉള്ളത്.

രാവിലെ ആറിനു ഉഷപൂജ
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ (തിരുമാന്ധാംകുന്നിൽ മാത്രം നടന്നുവരുന്ന ഒരു പൂജ)
രാത്രി എട്ടുമണിക്ക് അത്താഴപൂജ

ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു.

മംഗല്യപൂജ
--------------------


ശ്രീമൂലസ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായിയുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും.

ഉത്സവങ്ങൾ

തിരുമാംന്ധാകുന്ന് ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും ഭഗവതിക്കും ശിവന്നും മാത്രമാണ്. ശ്രീമൂലസ്ഥാനത്ത് മൂന്നു നേരത്തെ പൂജമാത്രമേ ഉള്ളൂ. പണ്ട് പാർവതി പൂജ നടത്തിയിരുന്ന ശിവലിംഗമായിരുന്നതിനാൽ ദേവപൂജ്യത്വവും മന്ധാതാവ് മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യപൂജ്യത്വവുമാണ് ശ്രീമൂലസ്ഥാനതിന്. ശ്രീമൂലസ്ഥാനതിന്റെ ചൈതന്യം വർധിപ്പിക്കാനോ നശിപ്പിക്കാനോ മനുഷ്യസാധ്യമല്ല എന്നാണ് വിശ്വാസം.

*പൂരാഘോഷം

തിരുമാംന്ധാകുന്ന് പൂരം - എട്ടാം ദിവസത്തെ ആറാട്ടിനു ശേഷം
അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. വള്ളുവനാടിന്റെ ദേശീയോത്സവമാണ്‌ തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെമകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരംപുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.

നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പരന്പിലും നങ്ങ്യാർകൂത്ത്‌, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

*ആട്ടങ്ങയേറ്*

തിരുമാംന്ധാകുന്ന് ക്ഷേത്രം - വടക്കേ നട, ആറാട്ടുകടവിന്റെ അടുത്തുനിന്നുള്ള ദൃശ്യം

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക്‌ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.

*വലിയകണ്ടം നടീൽ*

ആറാട്ടുകടവിനോടു ചേർന്നുള്ള ഒന്നേമുക്കാൽ ഏക്കർ പാടമാണ് ഭഗവതിക്കണ്ടം അഥവാ വലിയകണ്ടം. ചിങ്ങമാസത്തിലാണ് ഞാറുനടീൽയജ്ഞം നടക്കുക. തട്ടകത്തിലെയുംപുറത്തുനിന്നുമുള്ള സ്ത്രീപുരുഷ ഭേദമെന്യേ ആയിരക്കണക്കിന് ഭക്തർ യജ്ഞത്തിൽ പങ്കുചേരാറുണ്ട്. ഭഗവതിക്കണ്ടത്തിൽ നടീൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

*കളംപാട്ട്*

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ രോഹിണിനാൾവരെയാണ് ക്ഷേത്രത്തിൽ കളം പട്ടു നടത്തുക.

*ചാന്താട്ടം*

ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തെക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക്‌ ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു.

*നിറ*

കർക്കിടക വാവ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ "നിറ" ആഘോഷിക്കുന്നത്. വിളവെടുപ്പുത്സവമാണിത്. കൊയ്തെടുത്ത നെൽക്കതിരുകൾ പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിക്കും. നെൽക്കതിരുകൾ ഭക്തർക്ക്‌ പ്രസാദമായി നൽകും. കുടുംബത്തിലെ ഐശ്വര്യത്തിനും സന്പൽസമൃദ്ധിക്കും നിറവീട്ടിൽ വെക്കുന്നത് നല്ലതാണ് എന്നാണു വിശ്വാസം.

*ഞെരളത്ത് സംഗീതോത്സവം*

നിര്യാതനായ പ്രശസ്ത സോപാനസംഗീതജ്ഞൻ ഞരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം 1997-ലാണ് ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചത്. ഞെരളത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16 മുതൽ അഞ്ചുദിവസമാണ്‌ സംഗീതോത്സവം നടക്കാറ്. പൂന്താനത്തിന്റെ ഘനസംഘം ആലപിച്ചാണ് സംഗീതോത്സവം അവസാനിക്കാറ്.

*എത്തിച്ചേരുവാനുള്ള വഴി*

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്)ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ഷൊർണൂർ - 35 കിലോമീറ്റർ അകലെഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 3 കിലോമീറ്റർ അകലെഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെകോഴിക്കോട്-പാലക്കാട്‌ ദേശീയപാതക്കരികിലാണ് ഈ ക്ഷേത്രം

2020, മേയ് 21, വ്യാഴാഴ്‌ച

മഹത്തായ ഭാരത പൈതൃകം



മഹത്തായ ഭാരത പൈതൃകം
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.
3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും 45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......
4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.
ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല .
ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.
പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്.
* പൈതൃകം
ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം
ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ""ലോക സമസ്ത സുഖിനോ ഭവന്തു"" എന്ന മന്ത്രം ചൊല്ലിയായിരുന്നു .
1947 വരെ വിദേശികൾ നശിപ്പിച്ച ""നമ്മുടെ"" സംസ്കാരം പിന്നീട് ""നമ്മൾ"" തന്നെ നശിപ്പി ച്ചു .
ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .
AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും ജോമെട്രിക്ക് പ്രോവിഷനും ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .
"യജുർവേദ""ത്തിൽ... AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് ""യൂറോപ്യൻസ് "" ആണെന്നാണ്‌ നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്‌. പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു
AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .
രസരത്നാകരം
രസസമുച്ചയം
രസേന്ദ്രസാരസർവ്വസ്സ്വം
രസ്സേന്ദ്രചൂടാമണി
തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുനനെ പോലുള്ള പ്രഗൽഭരായ രസതന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സ്വർണം, വെള്ളി, ടിൻ, ലെഡ്, അയേൻ, കൊപെർ, മെർകുറി, എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂട്ടണ് ' അല്ല . ""വിശ്വാമിത്ര മഹർഷി"" ആണ്, സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ് അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.
ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .
തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" ആണ് !!. ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും, ആണ് .
AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ""ഭുമിയുടെ Rotation ""നെ കുറിച്ചും ""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നൽകിയത് .
""ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ""10 ഇരട്ടി"" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .
ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .
വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി
""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’ യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് . ""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് .
മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .
World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് . ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു .
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് lഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് .
ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .
ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ ""യൂണിവേഴ്സിറ്റി"" കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .
സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും അവരുടെ ""ജീവിതചര്യ"" ആയിരിക്കുന്നു .
Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.
""പതഞ്‌ജലി "" മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു .
7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. ചാണക്യൻ ആണ്, അദ്ദേഹത്തിന്റെ ""അർത്ഥ ശാസ്ത്ര""ത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് .
വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ ""CIA"" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,
ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .
OXFORD UNIVERSITY യിൽ പ്രസിദ്ധമായ ""Bodleian library"" യിൽ ""20000"" ത്തോളം ""കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന "" താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് .
കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .
""ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.
11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നുin Max Muller ..
നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്.!!!!

ശബരിമലയിലെ അയ്യപ്പന്റെ യഥാർത്ഥ തിടമ്പ് കണ്ടിട്ടുണ്ടോ



ശബരിമലയിലെ അയ്യപ്പന്റെ യഥാർത്ഥ തിടമ്പ് കണ്ടിട്ടുണ്ടോ
? വില്ലാളി വീരനായ യോദ്ധാവായി കൊമ്പൻ മീശയോടുകൂടിയ ഈ രൂപമാണ് മാളികപ്പുറത്തെ മണിമണ്ഡപത്തിൽ പൂജിച്ചശേഷം പതിനെട്ടാംപടിക്കലും ശരംകുത്തിയിലേക്കും എഴുന്നള്ളിക്കുന്നത്. പലരും അത് മാളികപ്പുറത്തമ്മയെന്ന് തെറ്റ് ധരിച്ചിരിക്കുന്നു.ഇതിൽ നിന്നും വ്യത്യസ്തമാണ് ശബരിമല ശാസ്‌താവിന്റ തിടമ്പ് അത് സാധാരണ കാണുന്ന വീരാസനത്തിൽലുള്ള പട്ടബന്ധം പൂണ്ട് ചിന്മുദ്ര ധരിച്ച രൂപം.ഇതിൽ നിന്നും എന്താണ് മനസിലായത് വീരകേരള പുത്രനായ അയ്യപ്പന്റെ ഉപാസനാമൂർത്തിയായ ശബരിമല ശാസ്താവിനെ കാണുവാൻ മണിമണ്ഡപത്തിലെ സമാധിയിൽ നിന്നും ഉണർന്നു എഴുന്നള്ളി എത്തുകയാണ് അയ്യപ്പൻ. അതാണീ ചടങ്ങ്.ഈ തിടമ്പിൽ കാണുന്നത് കൊമ്പൻമീശക്കാരനായ അയ്യപ്പനെ ആണ് മഹാശാസ്തൃ പുജകൽപ്പത്തിലും മീശയും താടിയുമുള്ള ശാസ്താവിന്റെ ധ്യാനം കാണാം. അവലോകിതേശ്വര, ബുദ്ധ വാദികളെ പറയൂ നിങ്ങടെ ബുദ്ധനോ അവലോകിതനോ മീശയോ താടിയോ ഉണ്ടോ?

2020, മേയ് 14, വ്യാഴാഴ്‌ച

കുന്നത്തില്ലവും രക്തേശ്വരിയും..കാസർഗോഡ് ജില്ല



കുന്നത്തില്ലവും രക്തേശ്വരിയും..കാസർഗോഡ് ജില്ല=
=================================================


രക്തേശ്വരിയമ്മയുടെ ഉല്പത്തി കവടിയങ്ങാനം കാവും അടൂർ ദേവനുമായി ബന്ധപ്പെട്ടു കിടക്കുന്നു .ദേവിയെ സമാധാനിപ്പിച്ചു ഒരു സ്ഥാനം കല്പിച്ചു കൊടുത്തത് അടൂർ ക്ഷേത്രത്തിലും .തുടർന്ന് മന്ത്രമൂർത്തിയായ രക്തേശ്വരി പലയിടങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചു .മാന്ത്രിക താന്ത്രിക പ്രമുഖരായിട്ടുള്ള പല ബ്രാഹ്മണ ഇല്ലങ്ങളിലുമാണ്‌ രക്തേശ്വരിയമ്മ പ്രധാനമായും നിലയുറപ്പിചിരിക്കുന്നത് .അതുകൊണ്ടു തന്നെ ദേവിയുടെ ശക്തി പ്രാഭാവം അത്രയും വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം .രക്തേശ്വരിയുടെ സ്വരൂപം അഘോര സ്വരൂപമാണ് .സാത്വികമായും രാജസമായും താമാസമായിട്ടും ദേവിയെ ആരാധിക്കുന്നു .കയ്യിൽ രണ്ടു പന്തവും അരയിൽ നാലു പന്തവും ആണ് രക്തേശ്വരിക്ക് .കയ്യിലെ പന്തം ആയുധവും അരയിൽ ഉള്ളത് നാല് മുഖങ്ങളുമായിട്ട് ദേവിയെ സങ്കല്പിക്കുന്നത് .കൂടാതെ ചന്ദ്രനെ തൊടുന്ന അത്രയും വലിയ മുടിയും അല്ലെങ്കിൽ കാർകൂന്തൽ ആണ് ദേവിയുടേത് .
കാസർഗോഡ് ജില്ലയിലെ കൊടക്കാട് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ വേങ്ങപ്പാറയിൽ ആണ് കുന്നത്തില്ലവും ശൈലപുരേശ്വരി ക്ഷേത്രവും .മാന്ത്രിക താന്ത്രിക വൈദിക വിശാരദൻമാരായിരുന്നു ഇവിടുത്തെ പൂർവികർ .അങ്ങനെയുള്ള കുന്നത്തില്ലത്തിന്റെ പ്രൗഢിയിൽ മോഹിച്ച രക്തേശ്വരി ഒരിക്കൽ കവടിയങ്ങാനം കാവിൽ പൂജയ്ക്ക് പോയ പൂർവസൂരിയുടെ കൂടെ കൊടക്കാട് കുന്നത്തില്ലതേക്ക് എഴുന്നള്ളിയെന്നും ഐതിഹ്യം .അങ്ങനെ ആ പുണ്യ ഭൂമിയിൽ ക്ഷേത്രം പണി കഴിപ്പിച്ചു അവിടെ രക്തേശ്വരിയെയും ത്രിപുര സുന്ദരിയേയും ധ്വജ പ്രതിഷ്ഠയായി ശ്രീ ചക്രത്തിനുമുകളിൽ പ്രതിഷ്ഠ ചെയ്തു കുടിയിരുത്തി .അപൂർവ്വ രീതിയിൽ ഉള്ള ഒരു പ്രതിഷ്ഠ .ഉപ ദേവതമാരായി ശൂലാപ്പിൽ ഭഗവതിയും പണയക്കാട്ട് ഭഗവതിയും പുലിക്കണ്ടനും വിഷ്ണുമൂർത്തിയും ഗുളികനും നിലകൊള്ളുന്നു .
എല്ലാ വര്ഷവും മുടങ്ങാതെ കളിയാട്ടവും മഹാ ഗുരുതിയും നിത്യ പൂജയും ഇന്നും ഇവിടെ ചെയ്തുപോരുന്നു .അതുകൊണ്ടു തന്നെ രക്തേശ്വരിയുടെ വളരെ പ്രധാനമായ ഒരു ദേവസങ്കേതം തന്നെയാണ് ഇവിടം .രക്തേശ്വരി ഉപാസനാമൂർത്തി ആയിട്ടുള്ള കുന്നത്തില്ലക്കാർ തങ്ങളുടെ പരദേവതയെ പാലിൽ കുളിപ്പിച്ചു പട്ടിൽ പൊതിഞ്ഞു ഒരു രത്നത്തെ പോലെ സൂക്ഷിക്കുന്നു .പുതുതലമുറയും അതിൽ വളരെയധികം ശ്രദ്ധിക്കുന്നു എന്നതും ഒരു പ്രത്യേകത തന്നെയാണ് .ദേശ ദേവതമാരുടെ അനുഗ്രഹത്താലും രക്തേശ്വരിയുടെ പ്രഭാവത്താലും ഇനിയും ഈ പുണ്യഭൂമി ധന്യമാവട്ടെ എന്ന് ചിലമ്പൊലി പ്രാർത്ഥിക്കുന്നു .

2020, മേയ് 6, ബുധനാഴ്‌ച

ത്രിമൂര്‍ത്തികള്‍ വാഴും മൊടപ്പിലാപ്പള്ളി മന



ത്രിമൂര്‍ത്തികള്‍ വാഴും മൊടപ്പിലാപ്പള്ളി മന


മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിയിലാണു കേരളത്തിലെ ഏറ്റവും പ്രസിദ്ധ താന്ത്രിക പരമ്ബരയായ മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്‌. മൂര്‍ത്തികള്‍ വാഴുന്ന മനയാണു മൊടപ്പിലാപ്പള്ളി മന . എങ്ങു നോക്കിയാലും ദൈവീക സാന്നിധ്യം കാണാം. മൊടപ്പിലാപ്പള്ളി മന , തറവാട്‌ എന്നതിനെക്കാള്‍ ഒരു മഹാക്ഷേത്രം എന്നു പറയാനാണു ഞാന്‍ ആഗ്രഹിക്കുക. അതിനുത്തരം ഈ പോസ്റ്റ്‌ വായിക്കുമ്ബോള്‍ നിങ്ങള്‍ക്ക്‌ മനസിലാകും.വള്ളുവനാടിന്റെ ചരിത്രം പറയുമ്ബോള്‍ മൊടപ്പിലാപ്പള്ളിക്കാരുടെ ചരിത്രം കൂടി പറയാതെ അതു മുഴുമിപ്പിക്കാനാവില്ലാ. , ചരിത്രമുറങ്ങുന്ന മൊടപ്പിലാപ്പള്ളി മനയിലേക്ക്‌ നമുക്കൊന്നു കണ്ണോടിക്കാം .
ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക്‌ മുന്നെ കണ്ണൂര്‍ തളിപ്പറമ്ബില്‍ നിന്നു പൊടിയാട്ട്‌ വന്നു , പൊടിയാട്ട്‌ ‌ എന്ന സ്ഥലത്ത്‌ നിന്നു മഞ്ചേരിയിലെ പടിഞ്ഞാറ്റുമുറിയിലേക്ക്‌ വന്നവരാണിവര്‍. നമ്ബൂതിരി ഗ്രാമങ്ങളിലെ ഉപഗ്രാമമായ സഗരപുരത്തിലാണു മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്‌. ( പഴയ തഗരപുരം ഇന്ന് സഗരപുരം- മൊത്തം എട്ടില്ലങ്ങളാണീ ഗ്രാമത്തില്‍ .നാലു പെരുവനം ഗ്രാമക്കാരും, നാലു ശുകപുരം ഗ്രാമക്കാരും ചേര്‍ന്നതാണു സഗരപുരം ഗ്രാമം. മൊടപ്പിലാപ്പള്ളിക്കാര്‍ ഇതില്‍ പെരുവനം ഗ്രാമത്തില്‍ പെടും. തിരുവുള്ളക്കാവ്‌ ശാസ്താവ്‌ ആണിവരുടെ ഗ്രാമ പരദേവത).മൊടപ്പിലാപ്പള്ളി മനയില്‍ ഒരിക്കല്‍ ആണ്‍സന്തതികള്‍ ഇല്ലാതായി. അപ്പോള്‍ വട്ടൊള്ളി എന്ന ഇല്ലത്ത്‌ നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു മൊടപ്പിലാപ്പള്ളി മനക്കാര്‍. ( കാട്ടിലാമിറ്റം ( കൈനൂര്‍) എന്ന ഇല്ലം വട്ടൊള്ളിയില്‍ ലയിച്ചിട്ടുണ്ട്‌. കാലക്രമേണ വട്ടൊള്ളി എന്ന ഇല്ലം ഇല്ലാതായി. പല പഴയ രേഖകളിലും വട്ടൊള്ളി എന്നും മൊടപ്പിലാപ്പള്ളി എന്നും മന അറിയപ്പെടുന്ന എന്ന രീതിയില്‍ കണ്ടിട്ടുണ്ട്‌ ത്രെ ) വില്യം ‌ ലോഗന്റെ മലബാര്‍ മാന്വലില്‍ പാരമ്ബര്യ തന്ത്രി കുടുംബമായ മൊടപ്പിലാപ്പള്ളി മനക്കാരെ കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. അപ്പോള്‍ ആലോച്ചിച്ചാല്‍ അറിയാലൊ മൊടപ്പിലാപ്പള്ളിയുടെ ചരിത്ര പ്രാധാന്യം.
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധ പാരമ്ബര്യ തന്ത്രി കുടുംബമാണു . പണ്ട്‌ കാലത്ത്‌ ഇവര്‍ക്ക്‌ വര്‍ഷത്തില്‍ ദിവസേന ഒരു ക്ഷേത്രത്തില്‍ തന്ത്രത്തിനു പോയാലും മുഴുവന്‍ ക്ഷേത്രങ്ങളിലും എത്തിച്ചേരാന്‍ കഴിയാന്‍ പറ്റില്ലാ എന്നൊരു ചൊല്ലുണ്ടായിരുന്നു . ഇന്നു കേരളത്തിലും , കേരളത്തിനു പുറത്തും, വിദേശത്തുമായി 300 ഓളം ക്ഷേത്രങ്ങളില്‍ തന്ത്രം മൊടപ്പിലാപ്പള്ളിക്കാര്‍ക്കുണ്ട്‌. അഡ്വക്കേറ്റ്‌ ജീവിതം മാറ്റി വച്ചു മുഴുവന്‍ സമയവും താന്ത്രിക കര്‍മ്മങ്ങള്‍ക്കായി മാറ്റി വച്ച്‌ ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും , അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ശ്രീ മൊടപ്പിലാപ്പള്ളി ശാസ്തൃ ശര്‍മ്മന്‍ നമ്ബൂതിരിപ്പാടുമാണു പാരമ്ബര്യ താന്ത്രിക കര്‍മ്മങ്ങള്‍ക്ക്‌ പോകുന്നത്‌. മഹാക്ഷേത്രമായ കരിക്കാട്‌ ക്ഷേത്ര തന്ത്രവും( അയ്യപ്പനു) മഞ്ചേരി കാളികാവ്‌ തന്ത്രവും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കാണു.മൂര്‍ത്തികളില്‍ അയ്യപ്പ ക്ഷേത്രങ്ങളുടെ തന്ത്രമാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക്‌ അധികം ഉള്ളത്‌.
തന്ത്രി, പ്രതിഷ്ഠകള്‍ക്ക്‌ പ്രാണന്‍ നല്‍കുന്നവരാണു തന്ത്രികള്‍. പിതൃതുല്ല്യര്‍. സ്വന്തം പ്രാണന്‍ തന്നെയാണു പ്രതിഷ്ഠയ്ക്ക്‌ നല്‍കുന്നവര്‍. ദിവസേന 108 ഉരു ഗായത്രി ജപിക്കണം. പ്രതിഷ്ഠ സമയത്ത്‌ 1008 ഉരു ഗായത്രി ( സഹസ്രാവര്‍ത്തി) ജപിക്കണം. ദിവസേന ഇഷ്ടദേവത , കുലദേവത , ഗ്രാമദേവത എന്നിവരെ ഉപാസിക്കുന്നവരാണു . ആലോച്ചിച്ചു നോക്കൂ തന്ത്രി പരമ്ബരയുടെ മഹത്വം, അവരുടെ സമര്‍പ്പണം എല്ലാം .
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധികേട്ടത്‌ താന്ത്രിക പരമ്ബര എന്ന പേരിലും അതു പോലെ മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗത്തിന്റെ പേരിലുമായിരുന്നു. മൊടപ്പിലാപ്പള്ളി മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗം കേരളത്തിലെ തന്നെ കഥകളി യോഗങ്ങളില്‍ പ്രസിദ്ധി കേട്ടതായിരുന്നു . കെ.പി.എസ്‌. മേനോന്റെ കഥകളി രംഗത്തില്‍ മൊടപ്പിലാപ്പള്ളി മനയിലെ കഥകളി യോഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്‌. കഥകളി രംഗത്തെ ഇതിഹാസമായ ശ്രീ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ അദ്ദേഹം പത്തു കൊല്ലം മൊടപ്പിലാപ്പള്ളി മനയില്‍ താമസിച്ചു കലാമണ്ഡലം രാമന്‍ കുട്ടി നായരെ പോലെ അനവധി പ്രഗത്ഭരെ കഥകളി അഭ്യസിപ്പിച്ചിരുന്നു. മൊടപ്പിലാപ്പള്ളി മനയിലെ പത്തായപ്പുരയിലായിരുന്നു കഥകളി അഭ്യസിപ്പിച്ചിരുന്നത്‌. ഓരോ തലമുറയിലും കഥകളിയ്ക്കായി ജീവിതമുഴിഞ്ഞു വച്ചവര്‍ മൊടപ്പിലാപ്പള്ളി മനയ്ക്കല്‍ ഉണ്ടാവാറുണ്ട്‌ . ഈ തലമുറയില്‍ വിനു വാസുദേവന്‍ (Vinu Vasudevanമൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട്‌)അദ്ദേഹത്തിനാണു ആ നിയോഗം.
ജന്മി പരമ്ബരയായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. 25000 പറ പാട്ടം നെല്ലുണ്ടായിരുന്നു. പാപ്പിനിപ്പാറ , മഞ്ചേരി ഭാഗങ്ങളില്‍ ഭൂസ്വത്തിനു ഉടമകളായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. മൊടപ്പിലാപ്പള്ളി മനയിലെ പ്രഥമ നാമം വാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ എന്നാണു ( 400 കൊല്ലം മുന്നെ തന്നെ ) രണ്ടാമത്തെ നാമം ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ എന്നും മൂന്നാമത്തെ ഗണപതി എന്നുമാണു . പ്രഥമനാമം ഇന്നും ആവര്‍ത്തിച്ചു പോരുന്നു . മൊടപ്പിലാപ്പള്ളി ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ അഥവ ചാതവട്ടൊള്ളി എന്ന പേരിലറിയപ്പെട്ട മഹാപണ്ഡിതനായ വ്യക്തി കൂലിപടയാളികളാല്‍ ആളു മാറി വധിക്കപ്പെട്ടു . പാനയം കളി കണ്ടു മടങ്ങും വഴിയാണു സംഭവം നടന്നത്‌. ആ മഹാനുഭാവന്റെ മരണ ശേഷം മനയില്‍ പിന്നെ ആര്‍ക്കും ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ എന്ന് നാമകരണം നടത്തിയിട്ടില്ലാ .
മൊടപ്പിലാപ്പള്ളി മന എട്ടുകെട്ടാണു. 113 വര്‍ഷം പഴക്കമുണ്ട്‌ ഈ എട്ടുകെട്ടിനു. വിശാലമായ തൊടിയിലാണു മന സ്ഥിതി ചെയ്യുന്നത്‌. വാസ്തുവിദ്യയുടെ ശ്രീകോവിലാണു മൊടപ്പിലാപ്പള്ളി മന. കാണേണ്ട ഒരു കാഴ്ച്ച. പ്രകൃതി ചമയമണിയിച്ചു നിര്‍ത്തിയിരിക്കുന്ന മൊടപ്പിലാപ്പള്ളി മന. പ്രകൃതിയുമായി വളരെ ചേര്‍ന്നു നില്‍ക്കുന്നു മന . മനയുടെ പൂമുഖം തെക്കോട്ടാണു ( തെക്കെ മാളികയാണു) ഇല്ലം മറഞ്ഞാണു പത്തായപ്പുര സ്ഥിതി ചെയ്യുന്നത്‌. തെക്കോട്ട്‌ മുഖമായാല്‍ പത്തായപ്പുര ഇല്ലം മറഞ്ഞു വരണം എന്നാണു ആചാര്യഭാഷ്യം. 52 പടികള്‍ കയറി വരണം പടിപ്പുരയിലേക്ക്‌. ( പടിപ്പുര മാളിക എന്നു പറയാം - താമസ സൗകര്യം ഉള്ള പടിപ്പുരയാണു) ഇത്രയും പടികള്‍ കയറി വരുന്ന പടിപ്പുര കേരളത്തിലുണ്ടാകില്ല. കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച്ചയാണത്‌. ആ പടികളില്‍ കണ്ണിമാങ്ങയും, ഇലകളും വീണു കിടക്കുന്ന കാഴ്ച ഗംഭീരാണു. മുല്ലത്തറയോട്‌ കൂടിയ വല്ലിയ നടുമുറ്റവും, ഒരു ചെറിയ നടുമുറ്റവും ഉണ്ട്‌ മനയില്‍.24 ഓളം മുറികളുണ്ട്‌ മൊടപ്പിലാപ്പള്ളി മനയില്‍. എല്ലാം തട്ടിട്ട മുറികള്‍ തന്നെ . ധാരാളം ജനലുകളും, തൂണുകളും,കോണിപ്പടികളും, വല്ലിയ വാതിലുകളും, മനയ്ക്ക്‌ ഭംഗി കൂട്ടുന്നു .തെക്കിനിയില്‍ പാട്ടു തറയാണു . വടിക്കിനിയില്‍ ഹോമാദി കാര്യങ്ങള്‍ നടക്കുന്നു. കിഴക്കിനിയില്‍ അടുക്കള. പടിഞ്ഞാറ്റിയില്‍ പൂജാദികാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.വടക്കെ കെട്ടിന്റെ കിഴക്കെ ഭാഗത്താണു അടുക്കള. നാലു ഭാഗത്തു നിന്നും മനയിലേക്ക്‌ പ്രവേശന സൗകര്യം ഉണ്ട്‌. 8 കിണറുകളും , മൂന്നു കുളവും ഉണ്ട്‌ മനയില്‍. മൂന്നു കുളവും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്‌. പച്ചപ്പിനാല്‍ , പ്രകൃതിയാല്‍ ആലിംഗനബന്ധരായി നില്‍ക്കുന്ന മനയാണു മൊടപ്പിലാപ്പള്ളി മന. പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്‌. ആധുനികത അങ്ങനെ അധികമായി കയറിപറ്റിയിട്ടില്ലാ മനയില്‍.
മൊടപ്പിലാപ്പള്ളി മനയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നമുക്ക്‌ ഭക്തിയോടെ മാത്രെ നടക്കാന്‍ പറ്റൂ. കാരണം മനയില്‍ എവിടെ ചെന്നാലും മൂര്‍ത്തി സാന്നിധ്യമുണ്ട്‌ .അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയാണു മൊടപ്പിലാപ്പള്ളി മനക്കാരുടെ പരദേവത. ഗ്രാമപരദേവത തിരുവുള്ളക്കാവ്‌ ശാസ്താവാണെന്നു ആദ്യമെ സൂചിപ്പിച്ചിരുന്നു ഞാന്‍ . മൊടപ്പിലാപ്പള്ളി മനക്കാരുടെ ധര്‍മ്മ ദേവത കുട്ടിച്ചാത്തന്മാര്‍( രക്ത്വേശ്വരി മണികണ്ഠന്മാര്‍)ആണു . ശ്രീലകത്ത്‌ തിരുമാന്ധാകുന്നിലമ്മയാണു തേവാരമൂര്‍ത്തി. അതു പോലെ മഞ്ചേരി മൂതൃകുന്നു ഭഗവതിയും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക്‌ പരദേവതയ്ക്ക്‌ തുല്ല്യ പ്രാധാന്യം ഉണ്ട്‌. മനയ്ക്കലെ ഏതൊരു വ്യക്തി പൂജാദികര്‍മ്മ പഠനം പൂര്‍ത്തികരിച്ചു പൂജ തുടങ്ങുന്നതിനു മുന്നെ ആദ്യം മൂതൃകുന്നു ഭഗവതിയെ പൂജിക്കണം. അതു കാലാകാലങ്ങളായി നടക്കുന്ന കീഴ്‌വഴക്കമാണു . തന്ത്രം തുടങ്ങുമ്ബോഴും ആദ്യ പൂജ മൂതൃകുന്നു ഭഗവതിയ്ക്കാണു.മനയ്ക്കലെ നടുമുറ്റത്ത്‌ ശ്രീഭഗവതി ( മഹാലക്ഷ്മി- ശ്രീചക്ര പ്രതിഷ്ഠ) സാന്നിധ്യമുണ്ട്‌. മനയ്ക്കലെ മച്ചില്‍ ഏറാട്ട്‌ കാളന്‍ ( ശിവന്‍-ഏറനാടിന്റെ കാവലാള്‍- ഏറാട്ട്കാളന്‍)പ്രതിഷ്ഠയുണ്ട്‌. കല്‍പ്പീഠത്തിലാണു ഏറാട്ട്‌ കാളന്‍ പ്രതിഷ്ഠ. ആ പ്രതിഷ്ഠ തന്നെ ഒരദ്ഭുതമാണു , നിര്‍മ്മിതിയും, കല്‍പ്പീഠത്തിന്റെ നിര്‍മ്മിതിയും നമ്മെ അദ്ഭുതപരതന്ത്രരാക്കും.പടിഞ്ഞാറ്റിയില്‍ ഉതിരക്കുഴിയില്‍ ശാസ്താവ്‌ ഉണ്ട്‌. വര്‍ഷത്തിലൊരിക്കല്‍ പൂജയുണ്ട്‌ അവിടെ ശാസ്താവിനു . പുരത്തറയുടെ അടിയില്‍ ശ്രീചക്ര പ്രതിഷ്ഠയുണ്ട്‌. തെക്കിനിയിലെ പാട്ടുത്തറയില്‍ വര്‍ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌ കളം പാട്ടുണ്ട്‌. മൊടപ്പിലാപ്പള്ളി മനയ്ക്കലെ അംഗങ്ങള്‍ എവിടെ തന്ത്രി പൂജയ്ക്ക്‌ പോയാലും ആദ്യം നാലു കളം വരച്ച്‌ ( ഒരു കളം തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌, മറ്റൊന്നു മൂതൃകുന്നു ഭഗവതിയ്ക്ക്‌, ബാക്കി രണ്ട്കളം കുട്ടിച്ചാത്തന്മാര്‍ക്ക്‌) തങ്ങളുടെ പരദേവത , ധര്‍മ്മദേവത പൂജ നടത്തണം . അത്‌ നിര്‍ബന്ധാണു. തെക്കിനിയിലെ പാട്ട്‌ തറയില്‍ പണ്ട്‌ പുരുഷാര്‍ത്ഥം പാട്ടു നടത്തിയിട്ടുണ്ട്‌. അതിനാല്‍ മനയ്ക്കലെ കളം പാട്ടിനു കൂറയിടലോ, കൂറവലിയ്ക്കലോ വേണ്ടാ.120 കളം പാട്ട്‌ അടുപ്പിച്ചു നടത്തുന്നതാണു പുരുഷാര്‍ത്ഥം പാട്ട്‌. പുരുഷാര്‍ത്ഥം പാട്ട്‌ നടത്തി കഴിഞ്ഞാല്‍ അവിടെ ഒരിക്കലും കളം പാട്ടിനു കൂറയിടലും കൂറവലിയ്ക്കലും വേണ്ടാ.
മൊടപ്പിലാപ്പള്ളി മനയിലെ കാവ്‌ ഒരു അദ്ഭുതമാണു . മൊടപ്പിലാപ്പള്ളി മനക്കാര്‍ ഇവിടെ വന്നു താമസമാക്കുന്നതിനു മുന്നെ കാവ്‌ ഇവിടെ ഉണ്ടായിരുന്നു. ഏകദേശം 600 വര്‍ഷം പഴക്കം കാണും കാവിനു. നാഗരാജാവും, നാഗയക്ഷിയും, അഷ്ടനാഗങ്ങളും, ശാസ്താവും, രക്തേശ്വരി മണികണ്ഠന്മാര്‍ എന്നറിയപ്പെടുന്ന അഞ്ചു കുട്ടിച്ചാത്തന്മാരും ഉണ്ട്‌ ഈ കാവില്‍ . രക്തേശ്വേരി മണികണ്ഠന്മാര്‍ ശൈവഭദ്രക്കാളീ അംശമാണു.കുട്ടിച്ചാത്തന്മാരാണു മൊടപ്പിലാപ്പള്ളി മനയുടെ അധിപതികള്‍. എല്ലാ മാസവും കുട്ടിച്ചാത്തന്മാര്‍ക്ക്‌ ഗുരുതിയുണ്ട്‌.ശക്തിയും, ദിവ്യത്വവും ഉള്ള കുട്ടിച്ചാത്തന്മാര്‍ ആണു . മാസത്തില്‍ ഒരിക്കല്‍ ഗുരുതി നടത്താന്‍ നിരവധി ഭക്തന്മാര്‍ മൊടപ്പിലാപ്പള്ളി മനയിലെ കാവില്‍ വരാറുണ്ട്‌. കുട്ടിച്ചാത്തന്മാരുടെ ദിവ്യത്വം അനുഭവിച്ച അനവധി ഭക്തരുണ്ട്‌ ആ നാട്ടില്‍. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവര്‍. കാവിലെ സര്‍പ്പങ്ങള്‍ക്ക്‌ എല്ലാ ആയില്ല്യം നാളിലും വെള്ളയരിയുണ്ട്‌. എല്ലാ ദിവസവും കാവില്‍ പൂജയുണ്ട്‌. ഭൂമിയില്‍ ഏറ്റവും നല്ല ശുദ്ധമായ വായു കിട്ടണ ഇടമാണു ഈ കാവ്‌. ആധുനികത തൊട്ടു തീണ്ടിയിട്ടില്ലാ. കാവും കാടും ഒന്നു തന്നെ . അപൂര്‍വ്വ ജൈവസസ്യങ്ങളുടെ സംഗമ സ്ഥലമാണു ഈ കാവ്‌. മൊടപ്പിലാപ്പള്ളി മനയില്‍ ജലക്ഷാമം ഉണ്ടാവാറില്ലാ ത്രെ. അതിനു കാരണം ഈ കാവ്‌ കൂടിയാണു. മനയുടെ ഐശ്വര്യത്തിനും പ്രൗഡിയ്ക്കും ഒരു കോട്ടവും തട്ടാത്തതും ഈ കാവാണു. കാവ്‌ അത്രയ്ക്കു നന്നായി പരിപാലിച്ചു പോരുന്നുണ്ട്‌ മൊടപ്പിലാപ്പള്ളി മനക്കാര്‍.കാവ്‌ സംരക്ഷരണത്തിനു കേരളാ ഫോറസ്റ്റ്‌ വകുപ്പില്‍ നിന്നു മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .
മൊടപ്പിലാപ്പള്ളിക്കാര്‍ തളിപ്പറമ്ബില്‍ നിന്നു വന്നവരാണെന്ന് പറഞ്ഞല്ലോ . അവര്‍ വരുമ്ബോള്‍ തങ്ങളുടെ ഉപാസനമൂര്‍ത്തിയായ തളിപ്പറമ്ബപ്പനെയും കൊണ്ട്‌ വന്നു മൊടപ്പിലാപ്പള്ളി മനയുടെ പടിഞ്ഞാറു ഭാഗത്ത്‌ ക്ഷേത്രം നിര്‍മ്മിച്ച പ്രതിഷ്ഠിച്ചു . കാരാട്ട്‌ തൃക്കോവില്‍ ശിവക്ഷേത്രം എന്നാണു ആ ക്ഷേത്രത്തിന്റെ പേര്‍. മനയുടെ കിഴക്കു ഭാഗത്തു മൊടപ്പിലാ തൃക്കോവില്‍ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു (നരസിംഹമൂര്‍ത്തി) . ശ്രീലകത്ത്‌ സാളഗ്രാമത്തില്‍ ബ്രഹ്മദേവ സാന്നിധ്യം ഉണ്ട്‌. പൂജയും ഉണ്ട്‌. ബുധനാഴ്ചകളില്‍ പഞ്ചാരയട നിവേദ്യം ബ്രഹ്മദേവനു പ്രധാനം. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യം മനയില്‍ ഉള്ളത്‌ കൊണ്ടാണു ഞാന്‍ മൊടപ്പിലാപ്പള്ളി മനയെ തൃമൂര്‍ത്തികള്‍ വാഴും മന എന്നു വിശേഷിപ്പിച്ചത്‌. ഇത്രയും ആചാരാനുഷ്ഠാനങ്ങള്‍ ഉള്ള മന, അതെല്ലാം കാത്തു സൂക്ഷിക്കുന്ന മന എന്നു പറയാവും ഭേദം , അത്‌ കേരളത്തില്‍ വിരളാണു .
ലോകത്തിലാദ്യമായി ദേവീഭാഗവത നവാഹയജ്ഞം സത്രരൂപത്തില്‍ നടന്നത്‌ മൊടപ്പിലാപ്പള്ളി മനയിലായിരുന്നു .2007 ഇല്‍ ആയിരുന്നു സത്രം നടന്നത്‌.പതിനായിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഒരു പുണ്ണ്യ സംഗമം ആയിരുന്നു സത്രം . സത്രം നടന്ന അന്നു മുതല്‍ മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ മണിദ്വീപ പുരി എന്നൊരു നാമം കൂടി ലഭിക്കുകയുണ്ടായി . പടിപ്പുരയുടെ താഴെ ശിലാഫലകങ്ങളുടെ തുടക്കത്തില്‍ സത്രത്തിന്റെ ഓര്‍മ്മയായ, മണിദ്വീപപുരി എന്ന നാമധേയം ആലേഖനം ചെയ്ത ശിലാഫലകം കാണാം.സകലപുണ്ണ്യങ്ങളും ഇപ്പോള്‍ മൊടപ്പിലാപ്പള്ളി മനയില്‍ ലയിച്ചു.
കാരാട്ട്‌ തൃക്കോവില്‍, മൊടപ്പിലാ തൃക്കോവില്‍, കടക്കോട്ട്‌ കാവ്‌ , കോങ്ങാട്‌ തിരുമാന്ധാംകുന്നു ക്ഷേത്രം ( ഉപക്ഷേത്രങ്ങളായ മേലെ മമ്ബുള്ളി ശിവക്ഷേത്രം , ചമ്ബയില്‍ ശിവക്ഷേത്രം) എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണു മൊടപ്പിലാപ്പള്ളി മനക്കാര്‍. അതു പോലെ ഗജരാജന്‍ സാക്ഷാല്‍ കോങ്ങാട്‌ കുട്ടിശങ്കരന്‍ , പ്രസിദ്ധമായ കോങ്ങാട്‌ ഭഗവതി മഠം എന്നിവ മൊടപ്പിലാപ്പള്ളി മനയുടെ കീഴിലാണു. കോങ്ങാടുമായി വളരെ അടുത്ത ബന്ധമാണു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുള്ളത്‌. അതു വിശദമായി വേറെ ഒരു പോസ്റ്റില്‍ പറയാം . കോങ്ങാട്‌ ഒരു രണ്ടാം ഗൃഹം തന്നെയാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക്‌.
വള്ളുവകോനാതിരിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക്‌ . വള്ളുവകോനാതിരിയുടെ അരിയിട്ടുവാഴ്ചയില്‍ പ്രത്യേക സ്ഥാനമാനങ്ങള്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുണ്ടായിരുന്നു. അതു പോലെ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്ന ആയിരനാഴികോവിലകത്തില്‍ അനവധി നൂറ്റാണ്ടുകളായി വിവാഹ ബന്ധങ്ങള്‍ സ്വീകരിച്ചിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. (ആയിരനാഴി അരിപ്ര മങ്കട കടന്നമണ്ണ എന്നീ കോവിലകങ്ങളില്‍ നിന്നു ഏറ്റവും മൂത്ത വ്യക്തിയെയാണു വള്ളുവകോനാതിരിയായി വാഴിക്കുക)അടുത്തിടെ ഇഹലോകവാസം വെടിഞ്ഞ വള്ളുവകോനാതിരി രണ്ടാം സ്ഥാനിയും, ആയിരനാഴി കോവിലകത്തിലെ തമ്ബുരാനുമായ ശ്രീ എ.സി. വേണുഗോപാല രാജ അവര്‍കള്‍ മൊടപ്പിലാപ്പള്ളി മനയ്ക്കലെ ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട്‌ അദ്ദേഹത്തിന്റെ പുത്രനായിരുന്നു.
അനവധി സല്‍കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച പുണ്ണ്യഭൂമിയാണിത്‌. ഒരു കാലത്ത്‌ സഹസ്രനാമം കാല്‍ക്കഴിച്ചൂട്ട്‌ ഒക്കെ നടന്നിരുന്നു. അതു പോലെ വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെ കാലത്ത്‌ , അദ്ദേഹത്തിന്റെ മരണം വരെ മനുഷ്യവൃക്ഷലതാദികള്‍ തൊട്ട്‌ പക്ഷിമൃഗാദികള്‍ക്ക്‌ വരെ ഊട്ടു നടത്തിയിരുന്നു. പണ്ഡിതന്മാരായ ശ്രീ ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ , ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട്‌, അതു പോലെ ഇപ്പോഴത്തെ മൊടപ്പിലാപ്പള്ളി മനയിലെ ഇപ്പോഴത്തെ തലമുറയുടെ പിതാവായ , തന്ത്രി പ്രമുഖന്‍ ആയിരുന്ന ശ്രീ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട്‌ ( മലബാറിലെ 1800 ഓളം ക്ഷേത്രങ്ങള്‍ക്ക്‌ വര്‍ഷാശനം ലഭിക്കാന്‍ പോരാടിയ വ്യക്തിത്വമായിരുന്നു വാസുദേവന്‍ നമ്ബൂതിരിപ്പാട്‌ അദ്ദേഹം) തുടങ്ങി അനവധി വ്യക്തിത്വങ്ങള്‍ മനയുടെ യശസ്സിനു മാറ്റു കൂട്ടി. അത്‌ പോലെ ഇന്നത്തെ തലമുറയില്‍ വക്കീലും പ്രസിദ്ധ തന്ത്രിയുമായ ശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും (തന്ത്രശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണു ഇദ്ദേഹം), തന്ത്രിയും കോങ്ങാട്‌ തിരുമാന്ധാംകുന്നു ക്ഷേത്ര ട്രസ്റ്റിയുമായ മൊടപ്പിലാപ്പള്ളി ശ്രീ ശാസ്തൃശര്‍മ്മന്‍ നമ്ബൂതിരിപ്പാടും, ലക്ചററും, മാധ്യമപ്രവര്‍ത്തകനും, കഥകളി നടത്തിപ്പുകളില്‍ സജീവ സാന്നിധ്യവുമായ ശ്രീ വിനുവാസുദേവന്‍ ( മൊടപ്പിലാപ്പള്ളി വാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ ) അദ്ദേഹവും മനയ്ക്ക്‌ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു. സാമൂഹികമായ പല മാറ്റങ്ങള്‍ക്കും തങ്ങളുടേതായ സംഭാവനകള്‍ അതാത്‌ കാലത്ത്‌ മൊടപ്പിലാപ്പള്ളി മനക്കാര്‍ നല്‍കിയിട്ടുണ്ട്‌ .കൂട്ടിലങ്ങാടി പഞ്ചായത്തിലും . കോങ്ങാടിലും ഒരുപാട്‌ പ്രശംസനീയമായ കാര്യങ്ങള്‍ക്ക്‌ പങ്കുവഹിക്കാന്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കായിട്ടുണ്ട്‌ . കോങ്ങാടിനെ സംബന്ധിച്ചു മൊടപ്പിലാപ്പള്ളി മന ഒരഭിമാനം കൂടിയാണു. കോങ്ങാടിന്റെ ചരിത്രവുമായി മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ വളരെ അടുത്ത ബന്ധമുണ്ട്‌ . അത്‌ പിന്നീടൊരിക്കല്‍ പറയാം.
മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെയും പത്ന്നി ലീല മുണ്ടനാട്‌ അവര്‍കളുടെയും 7 മക്കളാണു( അവരുടെ കുടുംബവും)മൊടപ്പിലാപ്പള്ളി മന തറവാട്ടിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ( ശാസ്തൃശര്‍മ്മന്‍നമ്ബൂതിരിപ്പാട്‌ , , പരമേശ്വരന്‍നമ്ബൂതിരിപ്പാട്‌ , , വിനുവാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ , ഗിരിജ അന്തര്‍ജ്ജനം ശോഭ അന്തര്‍ജ്ജനം, രമണി അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം ഇങ്ങനെ ഏഴു മക്കള്‍ ).മൊടപ്പിലാപ്പള്ളി മനയില്‍ ഇപ്പോള്‍ താമസിക്കുന്നതു തന്ത്രി ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും അമ്മ ലീല മുണ്ടനാട്‌ അവര്‍കളും,കുടുംബവുമാണു .
ഇത്രയും മൂര്‍ത്തികളും, അനുഷ്ഠാനങ്ങളും ,ആചരിക്കുന്നതുമായതും, കാവും , പ്രകൃതിയും സംരക്ഷിക്കുന്നതുമായ മനകള്‍ കേരളത്തില്‍ വിരളമാണ്. മൊടപ്പിലാപ്പള്ളി മനയിലെ ഓരോ പുല്‍ക്കൊടികളിലും , മണ്‍ തരികളിലും ,,അവിടുത്തെ അന്തരീക്ഷത്തില്‍ പോലും മന്ത്ര ധ്വനികളുടെ മുഴക്കം കേള്‍ക്കാം. മൊടപ്പിലാപ്പള്ളി മന നമ്മുടെ നാടിനു, നമ്മുടെ സംസ്കാരത്തിനു, നമ്മുടെ പൈതൃകത്തിനു, ഒരു അഭിമാനം തന്നെയാണ്. കാലകാലങ്ങളോളം മൊടപ്പിലാപ്പള്ളി ആഢ്യത്വത്തോടെ തലയുയര്‍ത്തി നില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.
കടപ്പാട് 
സായിനാഥ്‌ മേനോന്‍


2020, മേയ് 5, ചൊവ്വാഴ്ച

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ക്ഷേത്രത്തിൽ
ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ടയിലൂടെ ചാടുന്ന ഇവിടെ കുട്ടികളെയും കാണാം
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന്അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ്മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെഅവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.വ. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട്സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽനിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
*ഐതിഹ്യം*
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കുപോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.