2020, ജൂൺ 23, ചൊവ്വാഴ്ച

ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം










 ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം  തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം

തലയിൽ തേങ്ങയുടയ്ക്കുന്ന ക്ഷേത്രം 

എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.

പ്രാർഥിക്കുവാന്‌ ഓരോരോ കാരണങ്ങൾ എല്ലാവർക്കും കാണും. എന്നാൽ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതിന് ഒരുപാട് ദൂരമൊന്നും പോകേണ്ട. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന ഈ ആചാരമുള്ളത്. തൂക്കക്കാരന്റെ മുതുകിലെ മാംസം തുളച്ചു കൊളുത്തിട്ടു തൂക്കുന്ന ഗരുഡൻ തൂക്കം മുതൽ നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെയുള്ള ആചചാരങ്ങൾ കേട്ടിട്ടുണ്ടെങ്കിലും അതിലും വിചിത്രമാണ് ഈ ക്ഷേത്രത്തിലെ ആചാരം. പ്രാർഥിക്കാനെത്തുന്നവരുടെ തലയിൽ തേങ്ങയുടയ്ക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

തേങ്ങ തലയിലുടച്ച് നന്ദി പറയാം മഹാലക്ഷ്മി അമ്മനോട് പ്രാർഥിച്ചു ലഭിച്ച കാര്യങ്ങൾക്കു നന്ദി പറയുക എന്ന വിചിത്ര ഉദ്ദേശത്തിലാണ് ഈ വഴിപാട് നടക്കുക. ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളാണ് തലയിൽ തേങ്ങയുടയ്ക്കാൻ ഇവിടെ എത്തുന്നത്.

എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.

ചെട്ടിയാർ വിശ്വാസങ്ങളുടെ ഭാഗം കുറുംബ വിഭാഗത്തിന്‍റെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിന്റെയും കീഴിലുള്ള ക്ഷേത്രമായതിനാൽ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായാണ് ആ ആചാരങ്ങൾ ഇവിടെ നടത്തുന്നത്.

രണ്ടു ദിവസത്തെ ആഘോഷം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങളാണ് ആടി പെരുക്ക് ഉത്സവത്തിന് ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്നത്. തലേ ദിവസം രാത്രിയിൽ പ്രധാന ദേവതയെ കാവേരി നദിയിൽ ആചാരാനുഷ്ഠാനങ്ങളോടെ കുളിപ്പിക്കുന്നതു മുതൽ ആഘോഷം തുടങ്ങുകയാണ്. പിന്നീട് തെരുവുമുഴുവൻ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിലെത്തും. പിന്നീട് പിറ്റേ ദിവസമാണ് തേങ്ങയുടയ്ക്കുന്ന വഴിപാട് നടക്കുക,

തലയിൽ തേങ്ങയുടയ്ക്കുവാൻ നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ തേങ്ങ തലയിൽ വെച്ചുടയ്ക്കുന്ന വഴിപാടിൽ പങ്കെടുക്കാനായി എത്തുന്നത്. ആദ്യം കുറുംബ വിഭാഗത്തിലെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിലെയും പ്രധാനപ്പെട്ട ഏഴു മുതിർന്ന ആളുകളുടെ തലയിൽ തേങ്ങയുടച്ചാണ് ആചാരത്തിന് തുടക്കം കുറിക്കും. ക്ഷേത്രത്തിലെ പെരിയാ സ്വാമിയാണ് ഇതിന് നേതൃത്വം കൊടുക്കുക

വാക്കു പാലിക്കുവാൻ പ്രത്യേക ആഗ്രഹങ്ങളും കാര്യങ്ങളും സാധിച്ചാൽ ഇവിടെ എത്തി ആടി പെരുക്ക് ഉത്സവത്തിന്  തേങ്ങ തലയിലുടച്ചോളാം എന്ന് നേരുന്ന ഒരുപാട് ആളകളുണ്ട്. അവരാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും. കൂടാതെ വിശ്വാസത്തിന്റെ ഭാഗമായും നൂറുകണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കാറുണ്ട്

മുറിഞ്ഞാൽ ഒരു നുള്ള് മ‍ഞ്ഞളും വിഭൂതിയും തലയിൽ തേങ്ങയുടയ്ക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങൾ നോക്കുവാൻ ഒരു മെഡിക്കൽ ടീം ആ സമയത്ത് ഇവിടെ സജ്ജമായിരിക്കും. എന്നാൽ തലയിൽ തേങ്ങയുടയ്ക്കുന്നവരിൽ മുറിവ് പറ്റുന്നവർ വളരെ കുറച്ച് മാത്രമേ  വൈദ്യ സഹായം തേടാറുള്ളൂ. ബാക്കിയുള്ളവർ മുറിഞ്ഞ സ്ഥലത്ത് ഒരു നുള്ളു മ‍ഞ്ഞൾ പൊടിയും വിഭൂതിയും വിതറി തിരികെ പോവുകയാണ് ചെയ്യുക.
നൂറ്റാണ്ടുകളുടെ പഴക്കം ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആ ക്ഷേത്രത്തിൽ എന്നാണ് ആ ആചാരം തുടങ്ങിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്തായാലും ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. കഴിഞ്ഞ 62 വർഷങ്ങളായി ഇവിടെ തലയിൽ തേങ്ങയുടയ്ക്കുന്ന പുരോഹിതനുണ്ട്.

തേങ്ങയുടെ ആകൃതിലെ കല്ല് പതിറ്റാണ്ടുകൾക്കു മുൻപ് ക്ഷേത്രത്തിനു മതിൽക്കെട്ട് പണിയണമെന്ന ആഗ്രഹവുമായി വിശ്വാസികൾ ഒരു മതിലിന്റെ പണി ആരംഭിച്ചു. അങ്ങനെ അടയാളപ്പെടുത്തിയ സ്ഥലം വൃത്തിയാക്കി കുഴിച്ചുകൊണ്ടിരിക്കുമ്പോൾ തേങ്ങയുടെ ആകൃതിയിൽ അവർക്ക് 187 കല്ലുകൾ ലഭിച്ചുവത്രെ. അത് ഇന്നും ഈ ക്ഷേത്രത്തിൽ സംരക്ഷിക്കുന്നു.

ബ്രിട്ടീഷുകാരുടെ വെല്ലുവിളി!
 ട്രിച്ചിക്കും കരൂരിനും ഇടയിൽ ഒരു റെയിൽവേ ലൈൻ പണിയുവാൻ ബ്രിട്ടീഷുകാരുടെ കാലത്ത് തീരുമാനമായിരുന്നു. ആ പാത ക്ഷേത്രത്തിനു സമീപത്തുകൂടെ കടന്നു പോയിരുന്നതിനാൽ ഗ്രാമീണർ ആ വഴി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധി കൃതർ ചെവികൊണ്ടില്ല. അങ്ങനെയിരിക്കുമ്പോൾ ബ്രിട്ടീഷുകാർ ക്ഷേത്രത്തിലെ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ കാണാനിടയായി. അങ്ങനെ ഗ്രാമീണരുടെ വിശ്വാസത്തെ പരീക്ഷിക്കുവാനായി അവർ മറ്റൊരു നിർദ്ദേശം മുന്നോട്ടു വെച്ചു.തങ്ങളുടെ തല ഉപയോഗിച്ച് ഈ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ പൊട്ടിക്കാനോ പിളർത്താനോ സാധിച്ചാൽ അവിടുത്തെ റെയിൽവേ ലൈൻ മാറ്റാം എന്നായിരുന്നു അത്.  ഒരു വെല്ലുവിളിയായി ഏറ്റെടുന്ന ഗ്രാമീണരിൽ പലരും ആ കല്ല് തങ്ങളുടെ തലകൊണ്ട് ഉടച്ചു. അങ്ങനെ ബ്രിട്ടീഷുകാർ വാക്കുപാലിക്കുകയും റെയിൽവേ ലൈൻ മാറ്റുകയും ചെയ്തു. ഇന്ന് ക്ഷേത്രത്തിൽ നിന്നും 1.5 കിലോമീറ്റർ അകലെയാണ് റെയ്ൽപാത കടന്നു പോകുന്നത്. അങ്ങനെയാണത്രെ ഇവിടെ തേങ്ങ തലയിലുടയ്ക്കുന്ന ആചാരം നിലവിൽ വന്നത്.

എത്തിച്ചേരുവാൻ തമിഴ്നാട്ടിൽ കരൂർ ജില്ലയിൽ കൃഷ്ണരായപുരം താലൂക്കിലാണ് മേട്ടുമഹാധാനപുരം മഹാലക്ഷ്മി ക്ഷേത്രമുള്ളത്. വിചിത്രമായ ആചാരങ്ങളുടെയും അനുഷഠാനങ്ങളുടെയും കാര്യത്തിൽ നമ്മുടെ നാടിനെ കടത്തിവെട്ടുവാൻ ആരുമില്ല. ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം മുതൽ തല മൊട്ടയടിച്ച് നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെ കണ്ടിട്ടുമുണ്ട്. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ വിചിത്രമായ ആചാരം ഈ ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ  നിലനിൽക്കുന്ന ഒരു ക്ഷേത്രമുണ്ട്. വിശ്വാസികളുടെ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്ന ആചാരമാണ് തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിലുള്ളത്.

തമിഴ്നാട് മധുരയിൽ മുനിയാണ്ടി ക്ഷേത്രം!







തമിഴ്നാട് മധുരയിൽ മുനിയാണ്ടി ക്ഷേത്രം!


ഉണക്കമീനും കള്ളും മഞ്ചും ക്ലോക്കും വരെ പ്രസാദമായി കിട്ടുന്ന ക്ഷേത്രങ്ങള്‍ നമുക്ക് പരിചയമുണ്ട്. എന്നാൽ, ഉത്സവത്തിന്റെ പ്രത്യേക ദിവസത്തിൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ബിരിയാണി, അതും മട്ടൺ ബിരിയാണി പ്രസാദമായി നല്കുന്ന ക്ഷേത്രമെന്നു കേൾക്കുമ്പോൾ എന്തൊക്കയൊ പ്രത്യേകതകൾ തോന്നുന്നില്ലേ ?ഉണ്ണിയപ്പവും കടുംപായസവും എന്തിനധികം മദ്യം വരെ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് തമിഴ്നാട് മധുരയിൽ സ്ഥിതി ചെയ്യുന്ന മുനിയാണ്ടി ക്ഷേത്രം. ആചാരങ്ങളിലും വിശ്വാസങ്ങളിലും ഒരുപടി മുന്നിൽ നിൽക്കുന്ന മുനിയാണ്ടി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

മുനിയാണ്ടി ക്ഷേത്രം മധുര ജില്ലയിൽ വടക്കംപട്ടി എന്ന ഗ്രാമത്തിലാണ് മുനിയാണ്ടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ നടക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്സവത്തിൽ ഒരു ദിവസം അവിടെ എത്തുന്ന എല്ലാവർക്കും ഒരു വ്യത്യാസവുമില്ലാതെ മട്ടൺ ബിരിയാണി വിളമ്പും. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായാണ് ബിരിയാണി വിളമ്പുന്നത്. മട്ടൺ ബിരിയാണി പ്രസാദം എന്നാണിത് അറിയപ്പെടുന്നത്.

200 ആടും 1800 കിലോ അരിയും മുനിയാണ്ടി ക്ഷേത്രത്തിലെ ബിരിയാണിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്. ഏറ്റവും പുതിയ കണക്കിൽ കഴിഞ്ഞ ഉത്സവത്തിന് 1800 കിലോ അരിയും ഇരുന്നൂറ് ആടുകളെയുമാണ് ബിരിയാണി ഉണ്ടാക്കുവാനായി ഉപയോഗിച്ചത്. നാട്ടുകാരിൽ നിന്നും പിരിക്കുന്ന പണം മാത്രമല്ല, പ്രശസ്തരായ ഹോട്ടൽ ബിസിനസുകാരും പ്രസാദം തയ്യാറാക്കുവാനായി അകമഴിഞ്ഞ് സഹായിക്കും. അതിനു പിന്നിലൊരു കഥയുണ്ട്. കഴിഞ്ഞ 84 വർഷം തുടർച്ചയായി ഇവിടെ ഈ ആഘോഷമുണ്ട്.

1973 മുതൽ വടക്കംപട്ടി മുനിയാണ്ടി ക്ഷേത്രത്തിൽ ബിരിയാണി പ്രസാദമായി മാറിയതിനു പിന്നിലെ കഥ രകകരമാണ്. 1973 മുതലാണ് ഇവിടെ ഇങ്ങനെയൊരു ഉത്സവത്തിനു തുടക്കമാകുന്നത്. 1937ൽ ഇവിടെ ഗ്രാമത്തിൽ ഗുരുസ്വാമി നായിഡു ഹോട്ടൽ ബിസിനസ് തുടങ്ങുകയുണ്ടി. അയാൾ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ബിസിനസ് വളർന്ന് ഒരു വലിയ സംരംഭമായി മാറി. എല്ലാം ഈ ക്ഷേത്രത്തിലെ മുനിയാണ്ടിയുടെ അനുഗ്രഹമാണെന്ന് വിശ്വസിച്ച അയാൾ സുഹൃത്തായ സുന്ദർ റെഡ്ഡിയാരോട് ചേർന്ന് കല്ലിഗുഡിയിലും വിരുത് നഗറിലും ഓരോ ഹോട്ടലുകൾ കൂടി തുറന്നു. എല്ലാം ഒരു വിജയമായി മാറിയതോടെ ഗ്രാമത്തിലുള്ള വേറെകുറേയാളുകളും ഇവരുടെ മാതൃക പിന്തുടർന്ന് ഹോട്ടലുകൾ ആരംഭിച്ചു. എല്ലാം വലിയ വിജയമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...ഇതിൽതന്നെ മറ്റൊരു പ്രത്യേകത എന്നത്എല്ലാ ഹോട്ടലുകളുടയും പേര് മുനിയാണ്ടി ഹോട്ടൽ എന്നതാണ്. ദക്ഷിണേന്ത്യയിൽ മാത്രമായി 1500ല്‍ അധികം മുനിയാണ്ടി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.

മട്ടൻ രുചിയുടെ വൈവിധ്യം മട്ടന്റെ വിവിധ രുചികൾ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിൽ മുനിയാണ്ടി ഹോട്ടലുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആന്ധ്രാ പ്രദേശിലും കർണ്ണാടകയിലും പുതുച്ചേരിയിലും ഇതേ രുചികൾ വിളമ്പുന്ന മുനിയാണ്ടി ഹോട്ടലുകൾ ധാരാളം കാണുവാൻ സാധിക്കും. ഉത്സവത്തിന്റെ നാളുകളിൽ ഇവിടെ നിന്നുള്ളവരും ധാരാളമായി എത്തുന്നു. ഏകദേശം എണ്ണായിരത്തിലധികം ആളുകൾ ഇവിടെ എത്തും.ഓരോ വർഷവും കേട്ടറിഞ്ഞ് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്സവത്തിനായി ഹോട്ടലുടമകൾ തങ്ങളുടെ വരുമാനത്തിൽ നിന്നും ചെറുതല്ലാത്ത ഒരു പങ്ക് നീക്കി വയ്ക്കുന്നു. മണിക്കൂറുകളോളം ക്യൂ നിന്നുമാത്രമേ പ്രസാദം സ്വീകരിക്കുവാൻ സാധിക്കൂ. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാന വ്യാഴം തുടങ്ങി മൂന്ന് ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്.

എത്തിച്ചേരാൻ മധുരയിൽ നിന്നും 45 കിലോമീറ്റർ അകലെ വടക്കംപട്ടി എന്ന ഗ്രാമത്തിലാണ് മുനിയാണ്ടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരയിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭ്യമാണ്. വിരുതുനഗറിൽ നിന്നും വടക്കംപട്ടിയിലേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്.

രാംനാഥ് ശിവ്ഖേലാ ക്ഷേത്രം ഗുജറാത്തിലെ സൂററ്റിൽ



ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം



രാംനാഥ് ശിവ്ഖേലാ ക്ഷേത്രം ഗുജറാത്തിലെ സൂററ്റിൽ 

പുഷ്പങ്ങള്‍, ഫലങ്ങള്‍, മധുരപലഹാരങ്ങള്‍...ഭഗവാന് വിശ്വാസികള്‍ നേര്‍ച്ചയായി സാധാരണ സമര്‍പ്പിക്കുന്ന കാര്യങ്ങളാണിവ. അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മദ്യവും ക്ലോക്കും മട്ടണ്‍ ബിരിയാണിയും.. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ഗുജറാത്തിലെ സൂററ്റിലെ ശിവ്ഖേലാ ക്ഷേത്രം. ഇവിടെ വിശ്വാസികള്‍ ഭഗവാന് നേര്‍ച്ച നല്കുന്നതിന് വളരെ വ്യത്യസ്ഥമായ ഒരു വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്...

രാംനാഥ് ശിവ്ഖേലാ ക്ഷേത്രം വിചിത്രമായ ആചാരങ്ങള്‍ ക‍ൊണ്ട് വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ സൂററ്റിനു സമീപം സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ് ഖേലാ ക്ഷേത്രം. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ ഇതിന് കഥകളും വിശ്വാസങ്ങളും ധാരാളമുണ്ട്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പാരമ്പര്യങ്ങളും വിശ്വാസങ്ങളും ധാരാളമുണ്ട്.

മകരസംക്രാന്തിയില്‍ എല്ലാ വര്‍ഷവും മകരസംക്രാന്തി നാളിലാണ് ഇവിടുത്തെ വിശേഷകരമായ പൂജ നടക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ ഇവിടെ ഒത്തുചേരും. ജനുവരിയിലെ ആ ആഘോഷത്തില്‍ വിശ്വാസികള്‍ എത്തുന്നത് ജീവനുള്ള ഞണ്ടുകളുമായിട്ടാണ്..
ജീവനുള്ള ഞണ്ടുകള്‍ അന്നേ ദിവസം ഭഗവാന് ജീവനുള്ള ഞണ്ടുകളെ സമര്‍പ്പിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കുടുംബാംഗങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനാല്‍ കുടുംബമായിട്ടാണ് വിശ്വാസികള്‍ അന്നേ ദിവസം ഇവിടെ എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കുവാനും വിശ്വാസികള്‍ ഞണ്ടുകളെ സമര്‍പ്പിക്കുന്നു.

രാമായണത്തില്‍ നിന്നും ഈ ക്ഷേത്രത്തിന്‍റെ ചരിത്രം തുടങ്ങുന്നത് രാമായണ കാലത്തിലാണ്. സീതയെ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാമന്‍ ഇവിടെ എത്തിയിരുന്നുവത്രെ. കടല്‍ കടക്കുവാനുള്ള സമയത്ത് ഒരു ഞണ്ട് രാമന്‍റെ കാലില്‍ കടിച്ചുവത്രെ. ഇതില്‍ സന്തോഷവാനായ രാമന്‍ ഞണ്ടിനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഇവിടെ ആരാധനയുടെ പ്രധാന ഭാഗമായി ഞണ്ട് മാറിയത്രെ. അന്നു മുതല്‍ ഇവിടെ വിശ്വാസികള്‍ ജീവനുള്ള ഞണ്ടുകളെ ഭഗവാന് നേര്‍ച്ചയായി നല്കുന്നു
പിന്നീട് ഞണ്ടുകള്‍ക്ക് സംഭവിക്കുന്നത് വിശ്വാസികള്‍ ഭഗവാന് നേര്‍ച്ചയായി നല്കിയാല്‍ പിന്നീട് ഞണ്ട് ക്ഷേത്രത്തിനു സ്വന്തമാണ്. ഇങ്ങനെ ലഭിക്കുന്ന ഞണ്ടുകളെ ക്ഷേത്രജീവനക്കാര്‍ തിരികെ കടലില്‍ തന്നെ വിടുകയാണ് ചെയ്യുന്നത്. ഒരിക്കലും ഈ ഞണ്ടുകളെ ഉപദ്രവിക്കുവാന്‍ അവര്‍ തയ്യാറാവുകയില്ല.

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം

ഗുഹയ്ക്കുള്ളിലെ നരസിംഹ സ്വാമി








പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം

കര്‍ണ്ണാടകയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ക്ഷേത്രങ്ങളാണ്. പുരാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന, വിചിത്രങ്ങളായ കഥകളും മിത്തുകളുമുള്ള അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍. ഭൂമിക്കടിയിലും പാറക്കെട്ടുകളിലും വെള്ളത്തിനടിയിലുമൊക്കെ ഇത്തരം ധാരാളം ക്ഷേത്രങ്ങള്‍ കാണാം. ഓരോന്നും ഓരോ പ്രത്യേകതകളാ‌ടെ വിശ്വാസികളെ കാത്തിരിക്കുകയാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ബീദറില്‍ സ്ഥിതി ചെയ്യുന്ന ജരണി നരസിംഹ സ്വാമി ക്ഷേത്രം. കര്‍ണ്ണാടക ഒളിപ്പിച്ച അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നത്രയും പ്രത്യേകതകളും അതിശയങ്ങളും ഈ ക്ഷേത്രത്തിന് സ്വന്തമായുണ്ട്. സന്ദര്‍ശിക്കുവാന്‍ നൂറു കാരണങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഗുഹയ്ക്കുള്ളിലെ നരസിംഹ സ്വാമി അത്ഭുതങ്ങള്‍ക്കും മറ്റു പ്രത്യേകതകള്‍ക്കും ഉപരിയായി ഗുഹയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളം നിറഞ്ഞു നില്‍ക്കുന്ന തുരങ്കത്തിനുള്ളിലൂടെ കടന്നു ചെന്നുമാത്രമേ പ്രതിഷ്ഠയെ കാണുവാന്‍ സാധിക്കു എന്നതാണ് ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം . വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഐതിഹ്യം ഇങ്ങനെ പാതി സിംഹവും പാതി മനുഷ്യനുമായ നരസിംഹത്തെ ഇവിടെ ആരാധിക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഹിരണ്യകശിപുവിനെ കൊല്ലാനായി ആണ് മഹാവിഷ്ണു നരസിംഹ അവതാരമെടുത്തത്. അതിനുശേഷം നരസിംഹത്തിന്‍റെ കലിയടങ്ങാതെ ധാരാസുരൻ  എന്ന അസുരനു നേരെ ചാടി വീണു. കടുത്ത ശിവഭക്തനായിരുന്ന അദ്ദേഹം ശിവനെ വിളിച്ചു പ്രാര്‍ഥിച്ചുവെങ്കിലും മരണം ഒഴിവാക്കുവാനായില്ല. അങ്ങനെ മരിക്കുന്നതിനു മുന്‍പായി അവസാന ആഗ്രഹം എന്ന നിലയില്‍ അദ്ദേഹം നരസിംഹത്തോട് താന്‍ വസിക്കുന്ന ഗുഹയില്‍ പോയി താമസിക്കണെന്നും തേടി വരുന്നവര്‍ക്ക് ആവശ്യമായ വരങ്ങളും അനുഗ്രഹങ്ങളം നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ശേഷം അദ്ദേഹം വെള്ളത്തിലലിഞ്ഞ് ഇല്ലാതായത്രെ. അങ്ങനെയാണ് നരസിംഹം ഇവിടെ എത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വെള്ളത്തിലൂടെ നടന്നെത്തുന്ന ഗുഹ നാലടി മുതല്‍ അഞ്ച് അടി വരെ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന തുരങ്കത്തിലൂടെ വേണം ഗുഹയ്ക്കുള്ളിലെ ക്ഷേത്രത്തിലെത്തുവാന്‍. ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. വെള്ളം നിറഞ്ഞ തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ നിറയെ വാവലുകളെയും നരിച്ചീറുകളെയും കാണാ. എന്നാല്‍ നാളിതുവരെ ഇവയൊന്നും ഒരു മനുഷ്യനെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
കയറിച്ചെല്ലുന്ന ഗുഹാ ക്ഷേത്രം വരിനിന്ന് നേരെ കയറിച്ചെല്ലുന്നത്  ഗുഹാ ക്ഷേത്രത്തിലേക്കാണ്. ഒരേ സമയം പരമാവധി എട്ട് ആളുകള്‍ക്കു മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുവാനുള്ള അനുമതിയുള്ളു. ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രഭാഗം വളരെ ചെറുതായയതിനാലാണിത് സംഭവിക്കുന്നത്. കുട്ടികളെയും ക‍ൊണ്ട് വരുന്നവര്‍ അവരെ ചുമലിലെടുത്താണ് നില്‍ക്കുന്നത്. ഇതു കൂടാതെ ഗുഹയിലെ വെള്ളത്തിന് സള്‍ഫറിന്റെ ഗുണങ്ങളുള്ളതിനാല്‍ രോഗം മാറും എന്നു വിശ്വാസമുണ്ട്.

കുട്ടികള്‍ആഗ്രഹിക്കുന്നവർ  ഇവിടെ തുരങ്കത്തിലൂടെ പോയി കഷ്ടപ്പാടുകള്‍ സഹിച്ച് പ്രാര്‍ഥിച്ചാല്‍ കുട്ടികളുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കുട്ടികളില്ലാത്ത ഒരുപാട് ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

സ്വയംഭൂ വിഗ്രഹം ഇത്രയും ദുര്‍ഘടമായ ഒരിടത്ത് ഇത്തരത്തിലൊരു പ്രതിഷ്ഠ ഉള്ളതിനാല്‍ ഇതിനെ സ്വയംഭൂ എന്ന് വിളിക്കുവാനാണ് വിശ്വാസികള്‍ക്കിഷ്ടം. വിശ്വാസികള്‍ക്കിടയില്‍ ഒട്ടേറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുള്ളതിനാല്‍ ഉത്സവ ദിനങ്ങളിലും മറ്റും നിരവധി വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ഏറെ ശക്തിയുള്ള ദൈവമാണ് ഇതെന്നും വിശ്വാസമുണ്ട്.
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ആ സമയത്താണ് ഇവിടെ വിശ്വാസികള്‍ അധികവും എത്തിച്ചേരുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.

എത്തിച്ചേരുവാന്‍ കര്‍ണ്ണാടകയിലെ ബിദാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 690 കിലോമീറ്ററും ബിദാറില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.

2020, ജൂൺ 22, തിങ്കളാഴ്‌ച

സുവർണ്ണക്ഷേത്രം, ശ്രീപുരം തമിഴ്നാട്ടിലെ വെല്ലൂരിൽ




സുവർണ്ണക്ഷേത്രം, ശ്രീപുരം തമിഴ്നാട്ടിലെ വെല്ലൂരിൽ
=========================
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള തിരുമലൈക്കൊടി ഗ്രാമത്തിൽ ചെറിയൊരു മലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീപുരത്തെ സ്വർണ്ണ ക്ഷേത്ര സമുച്ചയം ആണ് സുവർണ്ണക്ഷേത്രം. ചെന്നൈയിൽ നിന്ന് 145 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 160 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 120 കിലോമീറ്ററും ആണ് ദൂരം. 2007 ഓഗസ്റ്റ് 24-നു നടന്ന മഹാ കുംഭാഭിഷേകവും ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിവസവും ആയ ചടങ്ങിൽ പ്രധാന പ്രതിഷ്ഠയായ ഐശ്വര്യത്തിന്റെ ദേവതയായ ശ്രീ ലക്ഷ്മി നാരായണി അഥവാ മഹാലക്ഷ്മിയെ സന്ദർശിക്കാൻ എല്ലാ മതസ്ഥരെയും ഭക്തന്മാരെയും സ്വാഗതം ചെയ്തിരുന്നു. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലെ താഴികക്കുടം പൂശാൻ ഉപയോഗിച്ചിരുന്ന സ്വർണ്ണമായ 750 കിലോഗ്രാമിനേക്കാൾ ഇരട്ടി 1500 കിലോഗ്രാം തങ്കമുപയോഗിച്ചാണ് ഈ ക്ഷേത്രം പൂശിയിരിക്കുന്നത്





ശ്രീ പരമേശ്വരനെ മാത്രം ലിംഗരൂപേണ പൂജിയ്ക്കുന്നതെന്തുകൊണ്ട്

ശ്രീ പരമേശ്വരനെ മാത്രം ലിംഗരൂപേണ  പൂജിയ്ക്കുന്നതെന്തുകൊണ്ട് 
==============================================================
എല്ലാ ഈശ്വരന്‍മാരേയും ഓരോ  രൂപത്തില്‍ നാം പൂജിക്കുമ്പോള്‍ മഹാശിവനെ മാത്രം ലിംഗ രൂപത്തില്‍ പൂജിക്കുന്നതിന്‍റ് കാരണമെന്ത് ? ചിന്തിച്ചിട്ടുണ്ടോ

ദൈവ സങ്കല്പങ്ങളുടെ ബിംബ പ്രതീകകല്പനകളിൽ അദ്വിതീയരാണ് ഭാരതീയർ. ആരാധ്യർ ആരാണോ, അവരുടെ കർത്തവ്യവും സങ്കല്പവും എന്താണോ അതിനനുസരിച്ചാണ് പ്രതീകങ്ങളും രൂപങ്ങളും അവര്ക്കും അവരുടെ ബിംബ സങ്കല്പ്പങ്ങൾക്കും  നല്കുക സനാതന ധർമ്മത്തിലെ പതിവും. അതിനാൽ തന്നെ സംഹാരകാരകനായ ശിവന്റെ പ്രതീകമായി സൃഷ്ടിയുടെ പ്രതീകങ്ങളായി സങ്കല്പിച്ചിട്ടുള്ള ലിംഗ-യോനി രൂപകൽപന എങ്ങനെ ഉണ്ടാകും. ശിവ ലിംഗത്തിന് ഇന്ന് ആരോപിക്കപ്പെടുന്ന "ലിംഗ യോനി" സങ്കല്പവുമായി ഒരു ബന്ധവുമില്ല. ഇനി അഥവാ ശിവലിംഗം, ലിംഗ യോനി സങ്കല്പത്തെ പ്രതിനിധീകരിക്കുന്നു എങ്കിൽ, ശിവനെ സംഹാര മൂർത്തി  ആക്കുന്നതിന് പകരം, സൃഷ്ടിയുടെ നാഥനായി സങ്കല്പീക്കുകയും ചെയ്യുമായിരുന്നു .

ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഭാഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. "ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം".

പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധി ച്ചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും, ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.

ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്‌ദർശനം  എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്.

പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം.

നാസദാസീന്നോ സദാസീത്തദാനീം
നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം)

ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു.

"സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി"
നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം)

ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു.

"ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത്
തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം
ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക,
ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം
യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം
തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത്
കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത
പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത
ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം
ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം
ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം
അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം."

ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം.

ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്ന പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്.

2020, ജൂൺ 17, ബുധനാഴ്‌ച

ഗുരുവായൂർആനയോട്ടത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഗൈഡ്



ഗുരുവായൂർ 

നയോട്ടത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഗൈഡ്


കേരളം , ' ദൈവങ്ങളുടെ നാട്'  അല്ലെങ്കിൽ കൂടുതൽ വ്യക്തമായി പറഞ്ഞാൽ,  'ദൈവത്തിന്റെ സ്വന്തം രാജ്യം' അവിശ്വസനീയമാംവിധം മതപരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, 2000 വർഷത്തോളം പഴക്കമുള്ളതും ഐതിഹ്യങ്ങളും കഥകളും നിറഞ്ഞ ധാരാളം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അസാധാരണമായ ഉത്സവങ്ങളും ആചാരങ്ങളും പോലെ. കേരളത്തിലെ  അറിയപ്പെടുന്നഒരു തീർത്ഥാടന നഗരം  ' ദക്ഷിണേന്ത്യയിലെ ദ്വാരക' എന്നറിയപ്പെടുന്നു, ഗുരുവായൂർ , ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ആത്മീയതയും ദിവ്യത്വത്തിന്റെ വികാരവും. ലോകപ്രശസ്ത  ഗുരുവായുർ ശ്രീകൃഷ്ണ ക്ഷേത്രം ശ്രീ ശ്രീ ഗുരുവായൂരപ്പന്റെ വാസസ്ഥലം , ഗുരുവായൂരിനെ ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ 10 ദിവസത്തെ വാർഷിക ഉത്സവത്തിന്റെ തുടക്കം കുറിക്കുന്ന ഗുരുവായൂരിന്റെ തനതായ പരമ്പരാഗത ആചാരമാണ് ഭീമാകാരമായ കൊമ്പുകളുടെ താടിയെല്ല് ഓട്ടം. പരിപാടി കാണുന്നതിന് തികച്ചും മൂല്യമുള്ള  ഗുരുവായൂർ ആനയോട്ടം  2020 ഈ വർഷം 2020 മാർച്ച് 6 ന് നടക്കും  .
ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക:

ഗുരുവായൂർ ആനയോട്ടം:

10 ദിവസത്തെ ഉത്സവം മൂടണം  ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം  ൽ  തൃശൂർ  ജില്ലയിൽ  കേരള  ജനശ്രദ്ധയാകർഷിച്ച മുദ്രിതമായിരിക്കുന്ന നയൊത്തമ്  അല്ലെങ്കിൽ ആന വർഗം. ഗുരുവായൂർ നയോട്ടം എന്നറിയപ്പെടുന്ന  ഈ അതുല്യമായ ഓട്ടം ആനയെ തിരഞ്ഞെടുക്കുന്നതിനാണ് നടത്തുന്നത്, ' തിഡാംബു ', ഗുരുവായൂരപ്പന്റെ  വിഗ്രഹത്തിന്റെ തനിപ്പകർപ്പ്  വാർഷിക ക്ഷേത്രോത്സവത്തിലും ഒരു വർഷത്തേക്കുള്ള എല്ലാ പ്രത്യേക അവസരങ്ങളിലും കൊണ്ടുപോകുന്നു. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഈ ഇവന്റ് പലപ്പോഴും നിരീക്ഷിക്കപ്പെടുന്നു. 

ഗുരുവായുർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് (ആന ഓട്ടത്തിന്) ആനകൾ ഒരുങ്ങുന്നതിന്റെ ഒരു കാഴ്ച.
അര കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്ന ഓട്ടം ഗുരുവായൂർ ക്ഷേത്രത്തിന്റെ  കിഴക്കേ അറ്റത്തുള്ള  മഞ്ജുലാലിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ അവസാനിക്കുന്നു. പൂർവ്വിക അവകാശി ക്ഷേത്രത്തിന്റെ പതാക പോസ്റ്റിന് താഴെയുള്ള തൻത്രി ക്ഷേത്രത്തിന് കട മണികൾ കൈമാറിയതോടെയാണ് 

നയോട്ടത്തിന്റെ ആചാരങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്രമായ താന്ത്രി മൽസരത്തിൽ പങ്കെടുക്കുന്ന ആനകളുടെ കൊമ്പുകൾക്ക് മണി കൈമാറുന്നു. പിന്നെ, മൃഗങ്ങൾ അവരുടെ ആനയുടെ കഴുത്തിൽ മണികളാൽ അലങ്കരിക്കുകയും മാരാർ കൊഞ്ച് ഷെൽ own തുമ്പോൾ ഓട്ടം ആരംഭിക്കുകയും ചെയ്യുന്നു. ഏഴ് റൗണ്ടുകൾ പൂർത്തിയാക്കി ക്ഷേത്രത്തിന്റെ കിഴക്കൻ കവാടം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. വിജയിക്കുന്ന ആനയ്ക്ക് ' തിഡാംബു ' വഹിക്കാനുള്ള പദവി ലഭിക്കുന്നു'എന്ന ഗുരുവായൂരപ്പൻ ആ വർഷം ക്ഷേത്രം എല്ലാ പ്രത്യേക അവസരങ്ങൾക്ക് ഒപ്പം നരകദേവനാണ് കണക്കാക്കപ്പെടും. പത്തുദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവം അരട്ടു ചടങ്ങോടെ അവസാനിക്കുന്നു. 

ഗുരുവായൂർ ആനയോട്ടത്തിന്റെ ആകർഷകമായ ഇതിഹാസം:


ഗുരുവായൂർ അനയോട്ടം (ആന ഓട്ടം) ൽ പങ്കെടുക്കുന്നതും ഓടുന്നതുമായ ഭീമാകാരമായ പല്ലികളുടെ ചിത്രം.
 ഒരു കാലത്ത്  തൃശ്ശൂരിൽ സ്ഥിതി ചെയ്തിരുന്ന ആനകളുടെ ഉടമസ്ഥതയില്ലാത്ത തിരുക്കാന മതിലകം ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായിരുന്നു  ഗുരുവായൂർ ക്ഷേത്രം . സാധാരണയായി, ഫെസ്റ്റിവല്  ഥ്രിക്കന മതിലകം ക്ഷേത്രം  തുടക്കം രണ്ടു ദിവസം അവസാനിപ്പിക്കാൻ ഉപയോഗിച്ച്  ഗുരുവായൂർ  ക്ഷേത്രത്തിലെ ആനകളെ അവരുടെ യാത്ര ആരംഭിക്കും  ഗുരുവായൂർ  ഉടൻ ഫെസ്റ്റിവല് പോലെ  ഥ്രിക്കന മതിലകം ക്ഷേത്രം  പൂർത്തിയായി . അവർ അവരുടെ ആനകൾ അയയ്ക്കാൻ വിസമ്മതിച്ചു ഒരിക്കൽ  ഗുരുവായൂർ  ആയി  ഗുരുവായൂർ  പണമടയ്ക്കുന്നതിൽ ക്ഷേത്ര അധികൃതർ പരാജയപ്പെട്ടു. ആ രാത്രിയിൽ, ആനകളെല്ലാം കെട്ടിയിട്ട ചങ്ങലകൾ തകർത്ത്  സ്വന്തം ഇഷ്ടപ്രകാരം ഗുരുവായൂരിലേക്ക് ഓടാൻ തുടങ്ങി എന്നാണ് കരുതുന്നത്   3 മീറ്ററോളം മഞ്ജുള അൽത്താരയിൽ ചങ്ങലകൾ അടിക്കുന്ന ശബ്ദം കേട്ടു,  ഗുരുവായൂരപ്പൻ പ്രഭുവിന് ആദരാഞ്ജലി അർപ്പിക്കുന്നതുപോലെ ക്ഷേത്രത്തിന് സമീപം ഓടുന്ന ആനകളെ കാണാൻ സമോരിനും പുരോഹിതന്മാരും എല്ലാം നടുങ്ങി  ഗുരുവായൂരിൽ നടന്ന  ആദ്യത്തെ നായോട്ടം  അതായിരുന്നു  ഈ അസാധാരണ സംഭവത്തിന്റെ സ്മരണയ്ക്കായി,  ഗുരുവായൂർ ആനയോട്ടം  എല്ലാ വർഷവും ഇന്നും നടത്തുന്നു. പിന്നീട്, 1755 ൽ,  തിരുക്കാന മതിലകം ക്ഷേത്രം  നശിപ്പിച്ചുഡച്ചുകാരും ഗുരുവായൂരിന്റെ എതിരാളിയുമായിരുന്നില്ല, അത്   ദിവസം അഭിവൃദ്ധി പ്രാപിച്ചു, ഇപ്പോൾ സ്വന്തമായി 50 ലധികം ആനകളുണ്ട്, ഗംഭീരമായ പുന്നത്തൂർ കോട്ടയിൽ സംരക്ഷിച്ചിരിക്കുന്നു  

2020, ജൂൺ 15, തിങ്കളാഴ്‌ച

അരയാലും കുട്ടികളിലെ ശ്രവണശക്തിയും*




അരയാലും കുട്ടികളിലെ ശ്രവണശക്തിയും
 


ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും
------------------------------------------------------------------------------------------
*പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല*.

*ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം*.

*പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല*.

 *പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്*.

*ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്*.

*അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു*."

പീത്വാ അംബരപീയൂഷം-

*അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്*.

*അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്*.


കാരിക്കോട്ടമ്മ 

പതിനെട്ടരക്കവികൾ


പതിനെട്ടരക്കവികൾ
==========================

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല* .

*പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ*.

*പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ*

*ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു*.

" *തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ*"

*കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും*.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

*താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്*.

കാക്കശ്ശേരി ഭട്ടതിരി

*ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു*.

ഉദ്ദണ്ഡശാസ്ത്രികൾ

*ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്*.

പൂനം നമ്പൂതിരി

*മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌*.