സുവർണ്ണക്ഷേത്രം, ശ്രീപുരം തമിഴ്നാട്ടിലെ വെല്ലൂരിൽ
=========================
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള തിരുമലൈക്കൊടി ഗ്രാമത്തിൽ ചെറിയൊരു മലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീപുരത്തെ സ്വർണ്ണ ക്ഷേത്ര സമുച്ചയം ആണ് സുവർണ്ണക്ഷേത്രം. ചെന്നൈയിൽ നിന്ന് 145 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 160 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 120 കിലോമീറ്ററും ആണ് ദൂരം. 2007 ഓഗസ്റ്റ് 24-നു നടന്ന മഹാ കുംഭാഭിഷേകവും ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിവസവും ആയ ചടങ്ങിൽ പ്രധാന പ്രതിഷ്ഠയായ ഐശ്വര്യത്തിന്റെ ദേവതയായ ശ്രീ ലക്ഷ്മി നാരായണി അഥവാ മഹാലക്ഷ്മിയെ സന്ദർശിക്കാൻ എല്ലാ മതസ്ഥരെയും ഭക്തന്മാരെയും സ്വാഗതം ചെയ്തിരുന്നു. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലെ താഴികക്കുടം പൂശാൻ ഉപയോഗിച്ചിരുന്ന സ്വർണ്ണമായ 750 കിലോഗ്രാമിനേക്കാൾ ഇരട്ടി 1500 കിലോഗ്രാം തങ്കമുപയോഗിച്ചാണ് ഈ ക്ഷേത്രം പൂശിയിരിക്കുന്നത്