2018, ജൂലൈ 3, ചൊവ്വാഴ്ച

ശകുന്തള../ അഷ്ടാവക്രമഹർഷി.../ഉത്താനകന്‍




ശകുന്തള

വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. 
രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

അഷ്ടാവക്രമഹർഷി

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.
സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു

ഉത്താനകന്‍

അയോധധൗമ്യ മഹര്‍ഷിയുടെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്ന വേദ മുനിയുടെ ശിഷ്യനായിരുന്നു
ഉത്താനകന്‍.ഒരിക്കല്‍ അദ്ദേഹം യാഗാവശ്യങ്ങള്‍ക്ക് വേണ്ടി കുറച്ചു നാള്‍ മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ ആശ്രമവും മറ്റും ഉത്താനകനെ നോക്കാനേല്പിച്ചു. ഉത്താനകനാകട്ടെ ഗുരുവിന്റേ ആഗ്രഹം പോലെ ആശ്രമവും പരിസരവും വളരെ ഭംഗിയായ് സൂക്ഷിച്ചു.ഗുരു തിരിച്ചു വന്നപ്പോള്‍
ഉത്താനകന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനായി പറഞ്ഞു" നിന്റെ അദ്ധ്യയനം സമാപിക്കാറായിരിക്കുന്നു. നിനക്ക് ഈ ഗുരുകുലം വിട്ടു പോകാം". ഇതു കേട്ടപ്പോള്‍ ഉത്താനകന്‍ ചോദിച്ചു"അങ്ങേക്ക് ഞാന്‍ എന്താണ് ഗുരുദക്ഷിണയായ് നല്കേണ്ടത്".ഗുരു പറഞ്ഞു" നീ പോയി നമ്മുടെ പത്നിയോടു ചോദിക്കൂ".അങ്ങനെ ഉത്താനകന്‍ ഗുരു പത്നിയുടെ സമീപത്ത് ചെന്നു. ഗുരു പത്നി പറഞ്ഞു." ഇന്നേക്ക് നാലാം ദിവസം ഈ ആശ്രമത്തില്‍ വെച്ച് ഒട്ടെറെ ബ്രാഹ്മണരും മറ്റും പന്കേടുക്കുന്ന ഒരു യാഗം നടക്കുന്നുണ്ട. അതിലേക്ക് ധരിക്കുവാനായി എനിക്ക് പൗഷ്യ രാജാവിന്റെ പത്നിയുടെ കമ്മല്‍ കിട്ടിയാല്‍ കൊള്ളമെന്നുണ്ട്. നീ അതെനിക്കു കൊണ്ടുത്തരണം."
അങ്ങനെ ഗുരുവിന്റെ ആശീര്‍വാദവും വാങ്ങി ഉത്താനകന്‍ കൊട്ടാരതിലേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ അദ്ദേഹം ഒരു കൂറ്റന്‍ കാളയേയും അതിനൊപ്പം ഒരു അസാധാരണ മനുഷ്യനേയും കണ്ടു.ആ മനുഷ്യന്‍ ഉത്താനകനോട് പറഞ്ഞു. " ഈ കാളയുടെ ചാണകം ഭക്ഷിക്കു".ഉത്താനകന്‍ ഇതു കേട്ട് ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ആ മനുഷ്യന്‍ വീണ്ടും പറഞ്ഞു." സംശയികേണ്ട. നിന്റെ ഗുരുവും ഇതു ഭക്ഷിചിട്ടുണ്ട്." ഇതു കേട്ടപ്പോള്‍ ഉത്താനകന്‍ ആ മനുഷ്യന്‍ പറഞ്ഞതു പോലെ ചെയ്തു.അങ്ങ്നെ അദ്ദേഹം കൊട്ടാരത്തിലെത്തി. പൗഷ്യ രാജാവ് അദ്ദേഹത്തെ വളരെയധികം ആദരവോടെ സ്വീകരിച്ചിരുത്തി. ഉത്താനകന്‍ തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.രാജാവു പറഞ്ഞു. " അങ്ങ് അന്തഃപുരത്തില്‍ ചെന്നു രാജ്ഞിയോട് ചോദിക്കു" . അങ്ങനെ ഉത്താനകന്‍ അന്തഃപുരത്തില്‍ ചെന്നു എന്നാല്‍ അദ്ദെഹത്തിനു അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല.ഉത്താനകന്‍ തിരിച്ചു വന്നു രാജാവിനെ കാര്യം ധരിപ്പിച്ചു.രാജാവു പറഞ്ഞു "അല്ലയോ മഹര്‍ഷേ, എന്റെ ഭാര്യ വളരെ വിശുദ്ധയായ സ്ത്രിയാണ്. ഏതെന്കിലും തരത്തില്‍ അശുദ്ധിയുള്ള ആള്‍ക്ക് അവളെ കാണാന്‍ സാധിക്കുകയില്ല."ഇതു കേട്ട ഉത്താനകന്‍ ചിന്തിചു എന്നിട്ടു പറഞ്ഞു" രാജന്‍ അങ്ങു പറഞ്ഞ്തു ശരിയാണ് തിടുക്കം കാരണം ഭക്ഷണത്തിനു ശേഷം ഞാന്‍ നിന്നുകൊണ്താണ് ശരീര ശുദ്ധി ചെയ്തത്.അതായിരിക്കും കാരണം"ഇതു പറഞ്ഞ്തിനു ശേഷം അദ്ദേഹം വിധിപ്രകാര്ം ശരീര ശുദ്ധി വരുത്തി അന്തഃപുരത്തില്‍ ചെന്നു . ഇത്തവണ അദ്ദേഹം രാജ്ഞിയെ കണ്ടു. കാര്യം പറഞ്ഞപ്പോള്‍ രാജ്ഞി സന്തോഷത്തോടു കൂടി കമ്മല്‍ അദ്ദേഹത്തിനു നല്കി.എന്നിട്ടു പറഞ്ഞു."സര്‍പ്പരാജാവായ തക്ഷകന് എന്റെ ഈ കമ്മലില്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ കൊണ്ടു പോകണം."ഇതു കേട്ട ഉത്താനകന്‍ പറഞ്ഞു"തക്ഷകന് എന്റെ കയ്യില്‍ നിന്നു ഇതു അപഹരിക്കുകയില്ല."

അങ്ങനെ ഉത്താനകന്‍ കമ്മലുമായി യാത്ര തിരിച്ചു. വഴിമ്ദ്ധ്യേ അദ്ദേഹം തന്റെ എതിരേ ഒരു പിച്ചക്കാരന്‍ നടന്നു വരുന്ന്തു കണ്ടു. അദ്ദേഹം ആ കമ്മല്‍ ഒരു മരച്ചുവട്ടില്‍ വച്ച് കുളിക്കാന്‍ വേണ്ടി നദിയിലേക്ക് പോയി. ആ സമയത്ത് പിച്ചക്കാരന്‍ ആ കമ്മലുമായി കടന്നു കളഞ്ഞു.ഇതു കണ്ട ഉത്താനകന്‍ പിച്ചക്കാരന്റെ പുറകെ ചെന്ന് അവനെ കടന്നു പിടിച്ചു. തല്‍ക്ഷണം ആ പിച്ചക്കാരന്‍ തന്റെ സ്വന്തം രൂപം പുറത്തെടുത്തു. അതു മറ്റാരുമല്ലായിരുന്നു നാഗരാജാവായ തക്ഷകന്‍ തന്നെയായിരുന്നു. തക്ഷകന്‍ ഉത്താനകന്റെ കയ്യില്‍ നിന്നു വഴുതിമാറി തൊട്ടടുത്ത കണ്ട മാളത്തിലൂടെ നാഗലോകത്തേക്ക് യാത്രയായി.

അപ്പോള്‍ ഉത്താനകന് രാജ്ഞി പറഞ്ഞത് ഓര്‍മ്മ വന്നു. കമ്മല്‍ കൊണ്ടു പോയത് തക്ഷകന്‍ തന്നെയെന്നു ഉറപ്പിച്ച് അദ്ദേഹം തൊട്ടടുത്ത് കിടന്ന ഒരു വടി എടുത്ത് മാളം വലുതാക്കാന്‍ തുടങ്ങി. ഉത്താനകന്റെ ഈ അവസ്ഥയില്‍ വിഷമം തോന്നിയ ഇന്ദ്രന്‍ തന്റെ വജ്രായുധം ഉപയോഗിച്ച് അദ്ദേഹത്തെ സഹായിച്ചു.
അങ്ങനെ ഉത്താനകന്‍ നാഗലോകത്തെത്തി. അവിടെ അദ്ദെഹം കണ്ട്ത് രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്ന്തും,അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നതും പിന്നെ ഒരു കുതിരയേയും അതിനു മുകളില്‍ വളരെ സുന്ദരനായ ഒരു മനുഷ്യനേയും. ഉത്താനകന്‍ ആ മനുഷ്യനോട് തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ആ മനുഷ്യന്‍ പറഞ്ഞു " നീ ഈ കുതിരയുടെ പുറത്ത് ശക്തിയായി ഊതുക".ഉത്താനകന്‍ അപ്രകാരം ചെയ്തു. അപ്പോള്‍ ആ കുതിരയുടെ ഓരോ രോമകൂപത്തില്‍ നിന്നും തീ വമിക്കാന്‍ തുടങ്ങി. ചൂട് അസഹനീയമായപ്പോള്‍ നാഗങ്ങള്‍ വെളിയില്‍ വരാന്‍ തുടങ്ങി. അവസാനം തക്ഷകന്‍ തന്നെ അവിടെ എത്തിച്ചേര്‍ന്ന് ആ കമ്മല്‍ അദ്ദേഹത്തിനു നല്കി.
കമ്മല്‍ കൈയിലെത്തിച്ചേര്‍ന്നപ്പോളാണ് ഉത്താനകന്‍ ചിന്തിച്ചത് ഇന്നാണ് ഗുരു പത്നി പറഞ്ഞ് ആ ദിവസം. ഇത്രയും ദൂരത്തു നിന്നും എങ്ങനെ അവിടെ എത്തിച്ചേരും.ഉത്താനകന്റെ ഈ ചിന്ത മനസ്സിലാകിയ ആ മനുഷ്യന്‍ പറഞ്ഞു." നീ ഈ കുതിരമായി പോകു. ഇതു നിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും."അങ്ങനെ ഉത്താനകന്‍ ആ കുതിരപ്പുറത്തേറി ആശ്രമത്തിലെത്തിച്ചേര്‍ന്നു. കമ്മല്‍ ഗുരുപത്നിക്കു നല്കി.അതിനു ശേഷം അദ്ദെഹം ഗുരുവിനു മുന്പിലെത്തി പറഞ്ഞു. "ഗുരോ ഈ കമ്മല്‍ എന്റെ കയ്യില്‍ നിന്നും തക്ഷകന്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു അത് ലഭിക്കാന്‍ വേണ്ടി എനിക്ക് നാഗലോകത്തില്‍ പോവേണ്ടി വന്നു.അവിടെ ഞാന്‍ രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്നത് കണ്ടു.ഗുരോ ആരാണവര്‍? അതുപോലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നത് കണ്ടു. എന്താണ്ത് അര്‍ത്ഥമാക്കുന്നത്.അതുപോലെ എന്നെ എവിടെ എത്തിച്ച ആ കുതിരയും ആ മനുഷ്യനും ആരാണ്. പിന്നെ ഞാന്‍ കൊട്ടാരത്തിലെക്ക് പോകും വഴി കണ്ട ആ ഭിമാകാരനായ കാളയും കാളക്കാരനും ആരാണ് ? ആ കാളക്കാരന്‍ എന്നോട് അതിന്റെ ചാണകം ഭക്ഷിക്കാന്‍ പറഞ്ഞു. അങ്ങും അത് ഭക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഗുരോ എന്താണിതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നു അങ്ങ് എനിക്ക് മനസ്സിലാക്കിത്തന്നാലും.
ഇതുകേട്ട് ഗുരു പറഞ്ഞു." നീ നാഗലോകത്ത് കണ്ട് രണ്ട് സ്ത്രീകള്‍ ധാതാവും വിധാതാവുമാണ്. കറുപ്പും വെളുപ്പും നൂലുകള്‍ രാത്രിയേയും പകലിനേയും ആണ് സൂചിപ്പിക്കുന്നത്.അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ഒരു വര്‍ഷത്തെയും ആറു കുട്ടികള്‍ ആറു ഋതുക്കളെയും
പ്രതിനിധാനം ചെയ്യുന്നു.നീ അവിടെ കണ്ട മനുഷ്യന്‍ മഴദേവനായ പാര്‍ജ്ജന്യനാണ്.കുതിര അഗ്നിദേവനും.പിന്നെ നീ വഴിയില്‍ കണ്ട കാള ഐരാവതമാണ് ,കാളക്കാരന്‍ ഇന്ദ്രനും നീ ഭക്ഷിച്ചത് അമൃതാണ്. അതു കൊണ്ടാണ് നിനക്കു നാഗലോകത്ത് പോയിട്ടും തിരികെ വരാന്‍ കഴിഞ്ഞത്. ഉത്താനകാ, നിന്റെ വിദ്യാഭാസം പൂര്‍ത്തിയായിരിക്കുന്നു. നിനക്ക് ഇനി ഇവിടം വിട്ടു പോകാം"



ഉത്താനകന്‍ അങ്ങനെ ആശ്രമത്തില്‍ നിന്നും യാത്രയായി. എന്നാല്‍ തന്റെ ഉദ്യമത്തിനു തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തിരുമാനിച്ച് അദ്ദേഹം നേരെ ജനമേജയന്റെ കൊട്ടാരത്തില്‍ ചെന്നു പറഞ്ഞു. " നാഗങ്ങളുടെ അഹന്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് താന്കളുടെ പിതാവിനെ കൊന്ന തക്ഷകന്‍ ഇന്നു എന്റെ ലക്ഷ്യത്തിനു തടസ്സം വരുത്താനും ശ്രമിച്ചു. അതുകൊണ്ട് രാജന്‍ നാഗങ്ങളുടെ ഈ അഹന്കാരം ശമിപ്പിക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തു. " അങ്ങനെ ഉത്താനകന്റെ നിര്‍ദേശപ്രകാരം തന്റെ പിതാവിന്റെ മരണത്തിനുത്തവാദിയായ തക്ഷകനെയും നാഗവംശത്തെയും നശിപ്പികാന്‍ വേണ്ടി ജനമേജയന്‍ നടത്തിയ യാഗമാണ് സര്‍പ്പസത്രം.ആ സര്‍പ്പസത്രത്തിന്റെ ഇടവേളകളില്‍ വച്ചാണ് വേദവ്യാസന്റെ ശിഷ്യനായ വൈശന്പായനന്‍ ജനമേജയന് ഭാരതകഥ പറഞ്ഞു കൊടുക്കുന്നത്.എന്നാല്‍ തക്ഷകനു വേണ്ടി നടത്തിയ ഈ യാഗത്തില്‍ നിന്ന് തക്ഷകന്‍ രക്ഷപ്പെട്ടു. ആ കഥ പിന്നിടൊരിക്കല്‍ പറയാം

അംബരീഷന്‍ /ആരായിരുന്നു കുചേലൻ ? /ആരായിരുന്നു കുചേലൻ ?



അംബരീഷന്‍

പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.

ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

വിനയവും ക്ഷമയും നമുക്കുണ്ടാകണം. പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്. അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

പിന്നെ, ദുര്‍വാസാവുമഹര്‍ഷിയ്ക്കുപോലും ഇങ്ങനെ അബദ്ധങ്ങള്‍ പറ്റിയെങ്കില്‍ നമ്മളൊക്കെ എത്ര സൂക്ഷിച്ചു പെരുമാറണം! അല്ലേ? തന്നോട്, അപ്രിയം ചെയ്യുന്നവരോടുപോലും പ്രതികാരബുദ്ധി ഇല്ലാതിരിക്കണം.


ആരായിരുന്നു കുചേലൻ ?

എല്ലും തോലുമായ ശരീരം, മുഷിഞ്ഞ് ജീര്‍ണ്ണിച്ച വേഷം, കഷണ്ടി കയറിയ തല, കൈയില്‍ തകര്‍ന്നു ദ്രവിച്ച ഓലക്കുട, കക്ഷത്തില്‍ ഒരു പൊതി, കൂനിക്കൂടിയുള്ള നടത്തം- ഇത്രയുമായാല്‍ കുചേലനായി. സ്‌കൂള്‍ യുവജനോത്സവങ്ങളിലെ പ്രച്ഛന്ന വേഷമത്സരത്തില്‍ മാത്രമല്ല, സാംസ്‌കാരിക ഘേഷയാത്രകളിലും ടിവി- സിനിമാ രംഗങ്ങളിലും എന്നുവേണ്ട, ഭാഗവത സപ്താഹ വേദികളിലും ഈ ബ്രാഹ്മണദാരിദ്ര്യത്തെ കാണാം. മലയാളിയ്ക്ക് രാമപുരത്തു വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഈ കുചേലനെ മാത്രമേ പരിചയമുള്ളു.
പക്ഷേ, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഒപ്പം പഠിച്ച ചങ്ങാതിയെ ഒപ്പത്തിനൊപ്പം ഗണിച്ച്, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ മാറോടണച്ച്, തന്റെ ലക്ഷ്മീതല്‍പ്പത്തില്‍ കൂടെയിരുത്തിയ ആ സുദാമാവിനെ എത്രപേര്‍ക്കു പരിചയമുണ്ട്? കുചേലനപ്പുറം സുദാമാവിനെ കണ്ടറിയണമെങ്കില്‍ കുറച്ച് അകലെ പോകണം. അവിടെ ക്കണ്ട സുദാമാവ് വെറും ദരിദ്ര ബ്രാഹ്മണനല്ല, അതിനെല്ലാമുപരി, സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണക്കാരനായ ആരാധ്യനാണ്, അതുകൊണ്ടുതന്നെയാണ് ഗുജറാത്തില്‍ സുദാമാവിന് ക്ഷേത്രമുള്ളത്, സുദാമാവിനെ ആരാധിക്കുന്നത്. കുചേലനെ സുദാമാവായി കണ്ടറിയാനും കുചേല ജീവിതത്തിന്റെ അഗാധ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനും ഈ ഡിസംബര്‍ 23-ന് പുതിയൊരു വേദിയൊരുങ്ങുന്നു, അമ്പലപ്പുഴയില്‍.
”കണ്ടാലെത്രകഷ്ടമെത്ര-
യും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ട്
മുണ്ടില്‍ പൊതിഞ്ഞപൊതിയും
മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്ക-
ലിടുക്കിക്കൊണ്ട്..” ”
ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ഭഗവാന്‍ കൃഷ്ണനെ കാണുവാന്‍ ദ്വാരകാ പുരിയിലേക്ക് പുറപ്പെട്ട സുദാമാവിന്റെ രൂപമാണ് രാമപുരത്തുവാര്യര്‍ വരച്ചിട്ടത്. സുദാമാവ് ഭഗവാന്‍ കൃഷ്ണന്റെ, സാന്ദീപനിമഹര്‍ഷിയുടെ ഗുരുകുലത്തിലെ ബാല്യകാല സഹപാഠി. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും വഴിപിരിയുകയും ഭഗവാന്‍ പിന്നീട് ദ്വാരകയിലെ രാജാവും സുദാമാവ് പോര്‍ബന്തറിലെ ഏറ്റവും ദരിദ്രനായ ഗൃഹസ്ഥനുമായിത്തീര്‍ന്നു.
ദ്വാരകയിലെത്തിയ സുദാമാവിനെ ഗോപുരവാതില്‍ക്കല്‍ കണ്ടമാത്രയില്‍തന്നെ ഭഗവാന്‍ മാളികപ്പുറത്തുനിന്ന് ഇറങ്ങിവന്ന് എതിരേറ്റ് ലക്ഷ്മീമഞ്ചത്തിലിരുത്തി സര്‍വ്വോപചാരങ്ങളും നല്‍കി സ്വീകരിയ്ക്കുന്ന വൃത്താന്തവും രാമപുരത്തു വാര്യര്‍ വിവരിക്കുന്നുണ്ട്. ദ്വാരകയില്‍ രുഗ്മിണി-സത്യഭാമമാരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അധികാരമുള്ള ഒരേ ഒരു വ്യക്തി ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണെന്നിരിക്കെ, ഭഗവാന്‍ തന്നെ കുചേലനെ പരിചരിക്കുന്നതിന് രുഗ്മിണീ സത്യഭാമമാരെ നിയോഗിച്ച കാര്യവും, ഭഗവാന്‍തന്നെ സുദാമാവിന്റെ കാലുകഴുകിച്ചാദരിച്ചതും മറ്റും മറ്റും കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇത്രയധികം ഭഗവാന് പ്രിയപ്പെട്ട ഭക്തനും പൂര്‍വ്വകാലസഹപാഠിയുമായ കുചേലന് ചരിത്രം ഇന്നും എന്തുകൊണ്ട് ഒരു തെരുവുയാചകന്റെ പരിവേഷം മാത്രം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സുദാമാവ് വളരെ ദരിദ്രനായിരുന്നിട്ടും ആകാരഭംഗിയില്ലാതിരുന്നിട്ടും ബാല്യകാലസഖാവ് എന്ന നിലയില്‍ ഭഗവാന്‍ കുചേലന് ഹൃദ്യമായ സ്വീകരണം നല്‍കി എന്നും ഭഗവാന്റെ ഭക്തമാരോടുള്ള സമീപനം സദാ അപ്രകാരമായിരിക്കും എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഭഗവാന്റെ മഹത്വം പ്രതിപാദിക്കുന്നതിനിടയില്‍ ചില കവികളും കഥാകാരന്മാരും പ്രഭാഷകരും സുദാമാവിന്റെ പ്രാധാന്യം കുറച്ചു കാട്ടിയില്ലേ എന്നു സംശയിക്കണം. ശ്രീ മഹാഭാഗവതത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന സുദാമാചരിതത്തിന് ഇതിനപ്പുറം താത്വികവും താന്ത്രികവുമായ വശങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.
കേരളത്തിന് പുറത്ത് സുദാമ ബ്രാഹ്മണനെ ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒരു സംസ്‌കാരമാണുള്ളത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ സുദാമാവിന്റെ പ്രധാനപ്രതിഷ്ഠയോടെയുള്ള ഒരു ക്ഷേത്രമുണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഗാന്ധിജിയുടെ ജന്മഗൃഹത്തിന് ഏറെ അകലെയല്ലാതെ സുദാമാവ് മദ്ധ്യത്തിലും വലതുവശത്ത് ശ്രീകൃഷ്ണപരമാത്മാവും ഇടതുവശത്ത് സുദാമാപത്‌നി സുശീലാദേവിയും ചേര്‍ന്ന് നില്‍ക്കുന്ന വിഗ്രഹങ്ങളോടെയുള്ള ഒരു പ്രൗഢഗംഭീര ക്ഷേത്രം. വെണ്ണക്കല്ലില്‍തീര്‍ത്തഗോപുരത്തോടെയുള്ള ശ്രീകോവിലിലെ സുദാമാ വിഗ്രഹം കണ്ടാല്‍, ഭഗവാന്‍ കൃഷ്ണന്‍ കൊടുംകാലുകുത്താതെ ഓടക്കുഴലില്ലാതെ നിവര്‍ന്നുനിന്നാലെപ്രകാരമോഅതുതന്നെയെന്നു തോന്നും. നീണ്ടുമെലിഞ്ഞ് ഉണങ്ങിയ, കൂനിക്കൂടിയ കഷണ്ടി മനുഷ്യനല്ല അവിടെ വിഗ്രഹിച്ചിരിക്കുന്ന സുദാമാവ്,.
ഉത്തരഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പോലെ സാക്ഷിഗോപാലന്റെ ഒരു ഉപക്ഷേത്രവും ഇവിടെയുണ്ട്. മരണാനന്തരം ഭൂമിയിലെ ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ തുലനം ചെയ്ത് നരക ജീവിതവും സ്വര്‍ഗ്ഗപ്രവേശവും വിധിക്കുന്ന ചിത്രഗുപ്തന് നാം നടത്തിയ പുണ്യസ്ഥല സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കുന്നതിനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുമാണ് പുണ്യധാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സാക്ഷിഗോപാലനേയും നാം വണങ്ങുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
സുദാമാവ് ദരിദ്രനും ദുര്‍ബലനുമായതുകൊണ്ട് ആര്‍ക്കും അവഹേളിക്കാമെന്ന ധാരണയുള്ളതുകൊണ്ട് മാത്രമാണ് കുചേലന്‍ ഭഗവാന് കാഴ്ചവസ്തുവായി കരുതിയ അവല്‍പ്പൊതി കക്ഷത്തിലിടുക്കിയതായി പറയുന്നത്. കേരളത്തിലെവിടെയും കക്ഷത്തില്‍ വച്ച സാധനം നിവേദിക്കുന്നതിനായി ആരും നല്‍കാറില്ല, എന്നുമാത്രമല്ല. അത് അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും. ഭാഗവതത്തിലൊരിടത്തും കല്ലും നെല്ലും ഉള്‍ക്കൊള്ളുന്ന അവലാണ് കുചേലന്‍ ഭഗവാന് നല്‍കുവാന്‍ കരുതിയത് എന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. ആ അവല്‍പ്പൊതിയില്‍ കല്ലും നെല്ലും ചിലര്‍ കണ്ടെത്തിയതിന്റെ പൊരുളും മനസ്സിലാകുന്നില്ല. ഇക്കാലത്ത് മലര് നിവേദ്യത്തിന്റെ കാര്യത്തില്‍ ചിലപ്പോഴത് ശരിയായിരിക്കാം. പാതിവൃത്യത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും സാവിത്രിയുടേയും ശീലാവതിയുടേയും ഗണത്തില്‍ തന്നെ പെടുത്താവുന്ന സുശീലാദേവി തീരെ അശ്രദ്ധമായിട്ടാണ് അവല്‍ പൊതി കൊടുത്തുവിട്ടതെന്ന് കരുതുന്നതും യുക്തിപ്രകാരം നോക്കിയാല്‍ കടന്ന കൈയാണ്. വ്രജഭാഷയില്‍ സുദാമാ എന്ന വാക്കിന്റെ അര്‍ത്ഥം സ്വപ്രയത്‌നംകൊണ്ട് സാമര്‍ത്ഥ്യം തെളിയിച്ച വ്യക്തി എന്നാണ്. ഭഗവാന്‍ കൃഷ്ണനോടൊപ്പം കുറച്ചുനാള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ നാരദമഹര്‍ഷി സുദാമാവായി പിറന്നതാണെന്നും ഐതിഹ്യമുണ്ട്. ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് നാം ‘എങ്ങനെയോ ദാരിദ്ര്യദൈന്യത്തിന്റെ മൂര്‍ത്തിയാക്കിയത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉറ്റസതീര്‍ത്ഥ്യന്റെ പ്രാധാന്യം യഥാതഥമായി അടുത്ത തലമുറയില്‍പ്പെട്ടവരെയെങ്കിലും അറിയിക്കുവാന്‍ നമുക്കെന്തെങ്കിലും ചെയ്യേണ്ടതില്ലേ. ബാല്യകാലസുഹൃത്തുക്കള്‍ ജീവിതസായാഹ്നത്തില്‍ ഒത്തുചേരുന്ന ചരിത്രാതീതസംഭവം എന്ന നിലയില്‍ കുചേലദിനം സൗഹൃദദിനമായോ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമദിനമായോ ആചരിക്കുന്നതിന് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഏവര്‍ക്കും പ്രചോദനമരുളേണ്ടതാണെന്ന് 

ആരായിരുന്നു കുചേലൻ ?


മഹാഭാരതത്തിലെ പ്രമുഖകഥാപാത്രങ്ങളിലൊരാള്‍; കുന്തിക്ക് ഇന്ദ്രനിലുണ്ടായ പുത്രന്‍. പാണ്ഡുപുത്രന്മാര്‍ അഞ്ചുപേരില്‍ മൂന്നാമനായതുകൊണ്ട് മധ്യമപാണ്ഡവന്‍ എന്നും അര്‍ജുനനെ വിളിക്കാറുണ്ട്. അര്‍ജുനനും അര്‍ജുനസ്യാലനും സാരഥിയുമായ കൃഷ്ണനും പൂര്‍വജന്മത്തില്‍ നരനാരായണന്‍മാരെന്ന പേരിലുള്ള തപസ്വികളായിരുന്നെന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്.
കിന്ദമമുനിയുടെ ശാപംകൊണ്ട് പത്നീസ്പര്‍ശത്തിന് അശക്യനായിത്തീര്‍ന്ന പാണ്ഡുവിന്റെ അനുവാദത്തോടുകൂടി പട്ടമഹിഷിയായ കുന്തി ദുര്‍വാസാവ് നല്കിയ വരശക്തികൊണ്ട് ഇന്ദ്രനെ സമീപത്തു വരുത്തി. കുന്തിക്ക് ഇന്ദ്രനില്‍നിന്നും ജനിച്ച പുത്രനാണ് അര്‍ജുനന്‍. സ്വജീവിതത്തില്‍ അര്‍ജുനന്‍ നിര്‍വഹിക്കാന്‍ പോകുന്ന പരാക്രമങ്ങള്‍ പ്രവചിച്ചുകൊണ്ട് ജനനസമയത്തുതന്നെ അശരീരിവചസ്സുണ്ടായി. കശ്യപന്‍, ശുകന്‍, കൃപര്‍ തുടങ്ങിയവരില്‍നിന്ന് അഭ്യസിച്ചുതുടങ്ങിയ ആയുധവിദ്യ ദ്രോണാചാര്യരുടെ കീഴിലാണ് അര്‍ജുനന്‍ പൂര്‍ത്തിയാക്കിയത്. ദ്രോണരുടെ സവിശേഷ വാത്സല്യത്തിനു പാത്രമായിത്തീര്‍ന്ന അര്‍ജുനന്‍ സകല ആയുധവിദ്യകളിലും പരീക്ഷകളിലും അദ്ദേഹത്തിന്റെ ശിഷ്യരില്‍ അഗ്രിമസ്ഥാനം കൈവരിച്ചു. തന്നെ മുന്‍പൊരിക്കല്‍ നിന്ദിച്ച ദ്രുപദരാജാവിനെ ബന്ധിച്ചുകൊണ്ടുവന്ന് ഗുരുദക്ഷിണ നല്കണമെന്നുള്ള ദ്രോണരുടെ ആഗ്രഹവും അര്‍ജുനന്‍ നിറവേറ്റി.
മഹാഭാരതയുദ്ധത്തിനുമുന്‍പുള്ള അര്‍ജുനന്റെ പ്രശസ്തിക്ക് ഹേതുഭൂതമായ മുഖ്യസംഭവങ്ങള്‍ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, പാശുപതാസ്ത്രലബ്ധി, നിവാതകവചകാലകേയവധം, ഉര്‍വശീശാപം, അജ്ഞാതവാസക്കാലത്തെ കൌരവോച്ചാടനം തുടങ്ങിയവയാണ്. അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ടു നടക്കുന്നകാലത്ത് ഗംഗാതീരത്തുവച്ച് ചിത്രരഥനെന്ന ഗന്ധര്‍വനെ ബന്ധിച്ചതും ദ്രൌപദീയുധിഷ്ഠിരസമാഗമരംഗത്തില്‍ ഓര്‍മിക്കാതെ കയറിയതിനു പ്രായശ്ചിത്തമായി തീര്‍ഥാടനം നടത്തിയതും അക്കാലത്ത് നാഗരാജപുത്രിയായ ഉലൂപിയെയും മണിപുരരാജകുമാരിയായ ചിത്രാംഗദയെയും പരിണയിച്ചതും സുഭദ്രാപഹരണം നടത്തിയതും സന്താനഗോപാലകഥയില്‍ മര്‍മസ്പൃക്കായ ഒരു പങ്കു നിര്‍വഹിച്ചതും ഭാരതഭാഗവതാദി പുരാണങ്ങളില്‍ അര്‍ജുനന്റെ അസാധാരണ സിദ്ധികളെ ഉദാഹരിക്കാന്‍ ചേര്‍ത്തിട്ടുള്ള ഉപാഖ്യാനങ്ങളില്‍ ചിലതാണ്. ഈ കാലത്താണ് അര്‍ജുനനും ഹനുമാനും തമ്മില്‍ ഒരു ബലപരീക്ഷണമുണ്ടാകുന്നതും മധ്യസ്ഥതീരുമാനപ്രകാരം ഹനുമാന്‍ അര്‍ജുനന്റെ കൊടിയടയാളമായിത്തീരുന്നതും. ഒരിക്കല്‍ ഗാലവന്‍ എന്ന മുനിയോട് അര്‍ജുനനും കൃഷ്ണനും ചെയ്ത വിപരീതപ്രതിജ്ഞകള്‍ പാലിക്കാനായി ഇവര്‍ രണ്ടുപേരും തമ്മില്‍ ഘോരമായ യുദ്ധം നടന്നതായി ഒരു കഥയും പുരാണങ്ങളിലുണ്ട്.
ഭാരതയുദ്ധം. നിരായുധനായ കൃഷ്ണനെ സാരഥിയായി വരിച്ചുകൊണ്ടുള്ള ഉഗ്രമായ കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ത്തന്നെ സ്വജനവധത്തില്‍ വിഷാദവിവശനായിത്തീര്‍ന്ന അര്‍ജുനനെ കൃഷ്ണന്‍ ഗീതോപദേശം കൊണ്ട് കര്‍ത്തവ്യോന്മുഖനാക്കി. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് അര്‍ജുനന്‍ ഭീഷ്മരെ നിലംപതിപ്പിച്ച് ശരശയ്യയില്‍ കിടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ഭീകരമായ ഏറ്റുമുട്ടലുകളില്‍ സുധന്വാവ്, ഭഗദത്തന്‍, വൃഷകന്‍, അചലന്‍, ജയദ്രഥന്‍, അലംബുഷന്‍, ഏറ്റവുമൊടുവില്‍ കര്‍ണന്‍ തുടങ്ങിയ പ്രതിപക്ഷവീരന്മാരെ വധിക്കുകയും ചെയ്തു. വീരന്മാരായ പുത്രന്മാരെ-അഭിമന്യുവിനെയും ഇരാവാനെയും ശ്വേതകീര്‍ത്തിയെയും-ഈ യുദ്ധത്തില്‍ അര്‍ജുനനു നഷ്ടപ്പെട്ടു.
യുദ്ധവിജയത്തിനുശേഷം ധര്‍മപുത്രര്‍ നടത്തിയ അശ്വമേധത്തിനുവേണ്ടി ദ്വിഗ്വിജയം ചെയ്തുവരുംവഴി അര്‍ജുനന്‍ സ്വപുത്രനായ ബഭ്രുവാഹനനാല്‍ വധിക്കപ്പെട്ട ഒരു സംഭവമുണ്ടായിട്ടുണ്ട്. ഭീഷ്മമാതാവായ ഗംഗാദേവിയുടെ ശാപംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പക്ഷേ, ശാപമോക്ഷമനുസരിച്ച് മൃത്യുഞ്ജയമന്ത്രത്താല്‍ അര്‍ജുനന്‍ വീണ്ടും ജീവിപ്പിക്കപ്പെട്ടു. ചിത്രാംഗദയുടെ പുത്രനായിരുന്നു ബഭ്രുവാഹനന്‍; ഉലൂപിയുടേത് ഇരാവാനും. (പാഞ്ചാലിയില്‍ ശ്വേതകീര്‍ത്തി, സുഭദ്രയില്‍ അഭിമന്യു)ആഭ്യന്തരകലഹംമൂലം യാദവവംശം നശിക്കുകയും കൃഷ്ണന്‍ സ്വര്‍ഗാരോഹണം നടത്തുകയും ചെയ്തശേഷം അര്‍ജുനന്‍ ദ്വാരകയിലെത്തി പിതൃക്കള്‍ക്കു വേണ്ട അപരകര്‍മങ്ങളെല്ലാം നടത്തി. ജീവിതലക്ഷ്യം സാധിച്ചുകഴിഞ്ഞ അര്‍ജുനന്റെ ശക്തി അപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. അഗ്നി പ്രത്യക്ഷപ്പെട്ട് ഗാണ്ഡീവം തിരികെ ആവശ്യപ്പെട്ടതോടുകൂടി അര്‍ജുനന്റെ ഭൌതികപ്രഭാവങ്ങളെല്ലാം അസ്തമിക്കുകയും ആക്രമിക്കാനെത്തിയ ആഭീരന്മാരാല്‍ പരാജിതനാക്കപ്പെടുകയും ചെയ്തു.
അതിനുശേഷം യുധിഷ്ഠിരനെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനമാരംഭിച്ചു; പാഞ്ചാലി അവരെ അനുഗമിച്ചു. ആ യാത്രയില്‍ പാഞ്ചാലി മുതല്‍ ഓരോരുത്തരായി മരിച്ചു നിലത്തു വീണു. തന്റെ ഊഴം വന്നപ്പോള്‍ അര്‍ജുനനും നാലാമനായി താഴെ വീണു മരിച്ചു. ഒടുവില്‍ ഇന്ദ്രന്‍ കൊടുത്തയച്ച സ്വര്‍ണരഥത്തില്‍ കയറി യുധിഷ്ഠിരന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ സഹോദരന്മാരൊത്ത് പാഞ്ചാലിയും അവിടെ വസിക്കുന്നതായി കണ്ടു
അര്‍ജുനന്റെ സ്ഥാനം. മഹാഭാരതത്തിലുള്ളവരില്‍ മാത്രമല്ല ഭാരതീയപുരാണകഥാപാത്രങ്ങളില്‍ത്തന്നെ നിറപ്പകിട്ടു നല്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു വീരനായകനാണ് മധ്യമപാണ്ഡവനായ അര്‍ജുനന്‍. ഭാരതീയ സാഹിത്യങ്ങളുടെ സകലശാഖകളിലും അര്‍ജുനനെ കഥാനായകനാക്കിയോ അദ്ദേഹത്തിന്റെ ജീവചരിത്രസംഭവങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയോ രചിക്കപ്പെട്ടിരിക്കുന്ന എണ്ണമറ്റ രചനകളുണ്ട്. അര്‍ജുനന്റെ അഹന്തയെയും വീരശൌര്യപരാക്രമങ്ങളെയും ഉണര്‍ത്താനും ഉച്ഛൃംഖലമായി പ്രയോഗത്തില്‍ വരുത്താനും അപഹാസവചസ്സുകളെ പോലെ ശക്തിമത്തായ മറ്റൊരു മാധ്യമം ഉണ്ടോ എന്നു സംശയമാണ്. സന്താനഗോപാലം, കിരാതം തുടങ്ങിയ പുരാണോപജീവികളായ സാഹിത്യസൃഷ്ടികളിലും രബീന്ദ്രനാഥടാഗൂറിന്റെ ചിത്രാംഗദയിലും അര്‍ജുനന്റെ ഈ മാനസികാവസ്ഥയെ മിഴിവേകി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അര്‍ജുനന്‍ മരിച്ചുവീണപ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞ ഭീമസേനനോട് യുധിഷ്ഠിരന്‍ പറഞ്ഞത്
'ഒറ്റപ്പകല്‍ക്കരികളെ-ച്ചുടാമെന്നോതിയര്‍ജുനന്‍
ചെയ്തീലതിശ്ശൂരമാനി-യതിനാല്‍ വീണതാണവന്‍;
അവമാനിച്ചു വില്ലാളി-കളെയൊട്ടുക്കു ഫല്‍ഗുനന്‍
അവ്വണ്ണമാണിതവ്വണ്ണം-ചെയ്യൊല്ലൈശ്വര്യമോര്‍പ്പവന്‍'
എന്നാണ്. അധൃഷ്യമായ തന്റെ ശക്തിയെക്കുറിച്ചുള്ള അചഞ്ചലമായ അഭിമാനം അര്‍ജുനനെ പലപ്പോഴും ആപന്മേഖലയെ സ്പര്‍ശിക്കുന്ന അഹങ്കാരത്തിന്റെ വക്കില്‍ കൊണ്ടുനിര്‍ത്തിയിട്ടുണ്ട്. ഗോഗ്രഹണം ചെയ്ത കൌരവന്മാരെ തോല്പിച്ചോടിക്കാന്‍ ബൃഹന്നളാനാമധാരിയായ അര്‍ജുനനെ സാരഥിയാക്കി പുറപ്പെട്ട വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
'അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍,
ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
സവ്യസാചി, ധനഞ്ജയന്‍.'
'ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ' എന്നതുകൊണ്ട് അര്‍ജുനന്‍; 'ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര'ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: 'ദുരാപനും ദുരാധര്‍ഷനു' മായതുകൊണ്ട് ജിഷ്ണു; 'ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം' ചേര്‍ത്തതുകൊണ്ട് കിരീടി; 'തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ'ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; 'യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം' ചെയ്യാത്തതുകൊണ്ട് ബീഭത്സു; 'ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍' വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, Aurjuna - mid-pallava.png 'ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-.
കൈരണ്ടും ദക്ഷിണങ്ങള്‍ മേ
അതിനാല്‍ സവ്യസാചി,'
'നാടൊക്കെയും ജയിച്ചിട്ടു
വിത്തം നേടീട്ടു കേവലം
ധനമധ്യത്തില്‍ നില്പോനാ' യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.) നോ: അജ്ഞാതവാസം; ഉര്‍വശീശാപം; ഉലൂപി; ഏകലവ്യന്‍; കിരാതം; കുന്തി; കൃഷ്ണാര്‍ജുനയുദ്ധം; ഖാണ്ഡവദാഹം; ചിത്രാംഗദ; ദ്രുപദന്‍; ദ്രോണര്‍; നരനാരായണന്മാര്‍; നിവാതകവചകാലകേയവധം; പാഞ്ചാലി; പാണ്ഡു; ഭഗവദ്ഗീത; സന്താനഗോപാലം; സുഭദ്ര.

ശംബരൻ/ രുഗ്മിണീസ്വയംവരം



ശംബരൻ

മഹാമായാവിയായിരുന്നു ശംബരൻ എന്ന അസുരൻ. ആയിരക്കണക്കിനു വർഷം നീണ്ടുനിന്ന ദേവാസുര യുദ്ധത്തിൽ ശംബരൻ ദേവന്മാരെ പരാജയപ്പെടുത്തി. അപ്പോൾ ജീവനുംകൊണ്ട് ഓടിയൊളിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ, എത്രകാലം ഒളിച്ചു ജീവിക്കാൻ സാധിക്കും? എങ്ങനെയെങ്കിലും ദേവലോകം തിരിച്ചുപിടിച്ചേ മതിയാകൂ. ഇന്ദ്രൻ തലപുകഞ്ഞാലോചിച്ചു. അവസാനം ബ്രഹ്മാവിനെത്തന്നെ അവർ സമീപിച്ച് സങ്കടമുണർത്തിച്ചു. അസുരന്മാരോട് യുദ്ധത്തിൽ തോറ്റ ഇന്ദ്രനോട് ബ്രഹ്മാവിനു ദയതോന്നി. അദ്ദേഹം പറഞ്ഞു: ശംബരനെ ജയിക്കുക എളുപ്പമല്ല. അയാൾ വലിയ മായാവിദ്യക്കാരനാണ്. മായാവിദ്യക്കാരനെ മായാപ്രയോഗംകൊണ്ടു ജയിക്കാമെന്നു വിചാരിച്ചാൽ അതു നടപ്പില്ല.’’

അപ്പോൾ ഞങ്ങൾ എന്തുചെയ്യും?’’ അവർ ഉത്കണ്ഠയോടെ ചോദിച്ചു. ഈ മായാവിദ്യക്കാരന്‍റെ മായയെ നശിപ്പിക്കാൻ ശക്തിയുള്ള ഒരാളെക്കൊണ്ട് അയാളെ നേരിടണം,’’ ബ്രഹ്മാവ് പറഞ്ഞു. അതിനുള്ള ശക്തി ആർക്കുണ്ട്?’’ ദേവന്മാർ ചോദിച്ചു.

അയോധ്യയിലെ രാജാവായ നേമിക്ക് അതിനുള്ള ശക്തിയുണ്ട്,’’ ബ്രഹ്മാവ് പറഞ്ഞു. നിങ്ങൾ വേഗം പോയി അദ്ദേഹത്തിന്‍റെ സഹായം തേടൂ.’’ ദേവേന്ദ്രൻ നേരേ അയോധ്യയിലേക്കോടി. ഭാര്യയായ കൈകേയിയോടൊപ്പം കൊട്ടാരത്തിൽ സസുഖം വസിക്കുകയായിരുന്നു നേമി അപ്പോൾ. കൊട്ടാരത്തിലെത്തിയ ദേവേന്ദ്രൻ നേമിയുടെ കാലുപിടിച്ചു സഹായം തേടി. ആശ്രിതവത്സലനായ നേമി ഭാര്യയോടൊപ്പം ദേവലോകത്തേക്കു പോയി.

വില്ലാളിവീരനായിരുന്നു നേമി. ദേവന്മാർ തയാറാക്കിയ ദിവ്യരഥത്തിൽ കൈകേയിയോടൊപ്പം നേമി അസുര സൈന്യത്തെ ലക്ഷ്യമാക്കി പാഞ്ഞു. നേമിയെക്കണ്ട ശംബരൻ ആർത്തട്ടഹസിച്ചു. തന്നോടു യുദ്ധംചെയ്യാൻ നേമി ആര് എന്നായിരുന്നു ശംബരന്‍റെ ചിന്ത. എന്നാൽ, ശംബരനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നേമി അസ്ത്രപ്രയോഗം തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള അസ്ത്രപ്രയോഗത്തിൽ അസുരപ്പട നടുങ്ങി. ഏറെനേരം പിടിച്ചുനില്ക്കാൻ സാധിക്കാതെ അവർ പിന്തിരിഞ്ഞോടാൻ തുടങ്ങി.

അപ്പോൾ ശംബരൻ കോപംകൊണ്ടു വിറച്ചു. അയാൾ തന്‍റെ മായാവിദ്യ പ്രയോഗിച്ച് ഒരേസമയം പത്തു ശംബരരായി നേമിയുടെ ദിവ്യരഥത്തിനു ചുറ്റും അണിനിരന്നു. എവിടേക്കു നോക്കിയാലും തന്നെ കടന്നാക്രമിക്കാൻ കാത്തുനില്ക്കുന്ന പത്തു ശംബരർ! പക്ഷേ, ശംബരന്‍റെ ഈ മായാവിദ്യ കണ്ടിട്ട് നേമി പതറിയില്ല. അദ്ദേഹം ശംബരർക്കു നേരേ അസ്ത്രപ്രയോഗം നടത്തി. തന്‍റെ ചുറ്റിലും നിലയുറപ്പിച്ചിരുന്ന ശംബരരെ നേരിടുന്നതിന് ദിവ്യരഥത്തെ അതിവേഗം കറക്കിയാണ് നേമി യുദ്ധംചെയ്തത്. അധികം വൈകാതെ, നേമിയുടെ അസ്ത്രപ്രയോഗംകൊണ്ടു പത്തു ശംബരരും പരാജയം സമ്മതിച്ചു പിന്തിരിഞ്ഞോടി. അങ്ങനെ ദേവലോകം ദേവർക്കു തിരികെ ലഭിക്കുകയും ചെയ്തു. ദേവരെ വിസ്മയിപ്പിച്ചുകൊണ്ട് അസുരർക്കെതിരെ ഏകനായി യുദ്ധംചെയ്ത് അവരെ തോല്പിച്ച ഈ നേമി ആരാണെന്നോ? സാക്ഷാൽ ശ്രീരാമന്‍റെ പിതാവായിരുന്നു ദശരഥൻ എന്ന മഹാരാജാവ്!

ഒരേസമയം പത്തു രഥത്തിലെന്നതുപോലെ പത്തു ദിശകളിലേക്ക് അസ്ത്രപ്രയോഗം നടത്തി യുദ്ധത്തിൽ വിജയിച്ചപ്പോൾ ബ്രഹ്മാവാണ് നേമിക്ക് ദശരഥൻ എന്ന പേരു നല്കിയത്. സാന്ദർഭികമായി പറയട്ടെ, ശംബരനുമായുള്ള ഈ യുദ്ധത്തിലാണ് ദിവ്യരഥത്തിന്‍റെ ഒരു ചക്രത്തിന്‍റെ ചാവി ഉൗരിപ്പോയപ്പോൾ കൈകേയി തന്‍റെ ചൂണ്ടാണിവിരൽ ചാവി ദ്വാരത്തിലിട്ട് ചക്രം ഉൗരിപ്പോകാതെ ദശരഥനെ രക്ഷിച്ചത്. തി·യുടെ പര്യായമായിരുന്നു ശംബാരാസുരൻ. മായാവിദ്യ ഉപയോഗിച്ച് ഒരേസമയം പത്തു ദിശകളിൽ നിന്നുകൊണ്ട് അയാൾ ദശരഥനോടേറ്റുമുട്ടി. എന്നാൽ, മായാവിദ്യയ്ക്കു പകരം മായാവിദ്യ ഉപയോഗിക്കാതെ, താൻ ആർജിച്ച ശക്തിയും വൈഭവവുംകൊണ്ട് അദ്ദേഹം ശംബരനെ പരാജയപ്പെടുത്തി. തി·യുടെമേലുള്ള ന·യുടെ വിജയമായിരുന്നു അത്.

നമ്മുടെ ചുറ്റും നിന്ന് തി. പടരുമ്പോൾ ആ തി.യെ നാം എങ്ങനെയാണു നേരിടുന്നത്? തി·കൊണ്ടുതന്നെയോ? എങ്കിൽ നമുക്കു തെറ്റി. തി·കൊണ്ട് ഒരിക്കലും തി·യെ നേരിട്ട് ശരിയായി വിജയംവരിക്കാൻ സാധ്യമില്ല. തി·യെ ന·കൊണ്ടു നേരിട്ട് വിജയംനേടുമ്പോൾ മാത്രമേ നമ്മുടെ വിജയം യഥാർഥമാകൂ. നമ്മുടെ ചുറ്റിലും എന്തെല്ലാം പ്രലോഭനങ്ങളാണ് നമ്മെ കീഴടക്കാൻ കാത്തുനില്ക്കുന്നത്! പലപ്പോഴും ആ മായാജാലങ്ങളുടെ പ്രലോഭനത്തിൽ നാം മയങ്ങിവീണെന്നു വരാം. പക്ഷേ, അപ്പോൾ നാം വേഗം സടകുടഞ്ഞെണീറ്റ് ഈ മായാജാലത്തെ സധൈര്യം നേരിട്ടേ മതിയാകൂ.

ശംബരന്‍റെ മായാവിദ്യയെ സ്വന്തം ബലത്താൽ നേരിടാനും അതു നശിപ്പിക്കാനുമുള്ള ശക്തി പുരാണ കഥാപാത്രമായ ദശരഥനുണ്ടായിരുന്നു. എന്നാൽ, നമ്മുടെ കാര്യം അങ്ങനെയല്ല. ഉന്നതങ്ങളിൽനിന്നു ശക്തി കിട്ടിയെങ്കിൽ മാത്രമേ നമ്മെ ഭ്രമിപ്പിക്കുന്ന മായാജാലത്തിന്‍റെ പിടിയിൽനിന്നു നമുക്കു പുറത്തുകടക്കാനാവൂ.🙏

ഹരി ഓം

Thu

രുഗ്മിണീസ്വയംവരം

വിദര്‍ഭ (കുണ്ധിനം) രാജ്യത്തിലെ രാജാവായ ഭീഷ്മകന് രുഗ്മി, രുഗ്മരഥന്‍ , രുഗ്മബാഹു , രുഗ്മകേശന്‍ , രുഗ്മാലി എന്നീ അഞ്ചു പുത്രന്മാരും രുഗ്മിണി എന്ന പുത്രിയും ഉണ്ടായിരുന്നു. രുഗ്മിണി അതീവ സുന്ദരിയും സത്സ്വഭാവിയും ആയിരുന്നു. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞിരുന്ന രുഗ്മിണി, കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. വിശ്വനായകനായശ്രീകൃഷ്ണ ഭഗവാനും രുഗ്മിണിയുടെ
സൌന്ദര്യത്തെക്കുറിച്ചു കേട്ടിരുന്നു. രുഗ്മിണി തന്റെ പത്നിയാകണമെന്ന് ഭഗവാനും ആഗ്രഹിച്ചു. രുഗ്മിണി വളര്‍ന്നു യൌവനയുക്തയായി . രുഗ്മി ഒരു ദുശ്ശാട്യക്കാരനായിരുന്നു. അയാളുടെ സുഹൃത്തുക്കള്‍ സാല്വന്‍, ശിശുപാലന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍ തുടങ്ങിയവരായിരുന്നു. ഇവരൊക്കെ ശ്രീകൃഷ്ണന്റെ ശതൃക്കളുമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും രുഗ്മിണിയെ കൃഷ്ണന് കല്യാണം കഴിച്ചു കൊടുക്കാനാണ് താല്‍പ്പര്യം. എന്നാല്‍ രുഗ്മി തന്റെ സഹോദരിയെ ശിശുപാലന് കല്യാണം കഴിച്ചുകൊടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. നിവൃത്തിയില്ലാതെ ആയപ്പോള്‍ എല്ലാവരും ആ നിര്‍ബന്ധത്തിനു വഴങ്ങി. ഇതറിഞ്ഞ രുഗ്മിണി വളരെ ദുഖിതയായി. ഒരു വിശ്വസ്ത ബ്രാഹ്മണനെ വിളിച്ച് കൃഷ്ണനെ ഈ വിവരം അറിയിക്കാന്‍ അയച്ചു.
ബ്രാഹ്മണന്‍ ദ്വാരകയിലെത്തി ദ്വാരപാലന്മാരുടെ അനുവാദം വാങ്ങി ശ്രീകൃഷ്ണന്റെ സമീപമെത്തി ഭഗവാന്‍ ആ ബ്രാഹ്മണനെ വിധിയാംവണ്ണം പൂജിച്ച് തന്റെ ചാരത്തിരുത്തി ഇഷ്ടഭോജനങ്ങള്‍ നല്‍കി. സംതൃപ്തനായ ബ്രാഹ്മണന്‍ വിവരമെല്ലാം ശ്രീകൃഷ്നോട് പറഞ്ഞു. എളുപ്പമായ ഒരു മാര്‍ഗ്ഗവും പറഞ്ഞുകൊടുത്തു. അതായത് കുലദൈവമായ ഗൌരിയെ ആരാധിക്കാനായി ക്ഷേത്രത്തിലേക്ക് വരുമ്പോള്‍, അവിടെ വച്ച് രുഗ്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയാല്‍ മതി, എന്നാണു രുഗ്മിണി പറഞ്ഞയച്ചത്. രുഗ്മിണിയുടെ സന്ദേശവാര്‍ത്ത കേട്ട് ഭഗവാന്‍ അളവറ്റു സന്തോഷിച്ചു.

ദാരുകനെ തേരാളിയാക്കി, ഭഗവാന്‍ ആ ബ്രാഹ്മണനെയും കൂട്ടി വിദര്‍ഭയിലോട്ട് അതിവേഗത്തില്‍ യാത്രതിരിച്ചു. ഇതറിഞ്ഞ ബലരാമന്‍ അനുജനെ സഹായിക്കാനായി സൈന്യസമേതം വിദര്‍ഭയിലേക്ക് പുറപ്പെട്ടു. ഭീഷ്മകന്‍ തന്റെ പുത്രിയുടെ വിവാഹാഘോഷങ്ങളെല്ലാം ഒരുക്കിയിരുന്നു. വിപ്രരെ വരുത്തി കാല്‍കഴുകിച്ചു പൂജിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്തു. ദേവപൂജകള്‍ നടത്തി. അന്തപുരസ്ത്രീകള്‍ വധുവിനെ കുളിപ്പിച്ച് നന്നായി ചമയിച്ചൊരുക്കി.
ചേദിരാജാവായ ദമഘോഷനും മകനായ ശിശുപാലനും പൂജകളും ദാനങ്ങളും നടത്തി ചതുരംഗപ്പടയോടും വാദ്യഘോഷത്തോടും കൂടി വിദര്‍ഭ രാജധാനിയിലെത്തി. ഭീഷ്മകനും രുഗ്മിയും ബന്ധുക്കളും അവരെ സ്വീകരിച്ച് സല്‍ക്കാരങ്ങള്‍ ചെയ്തു. അംഗന്‍ , കലിംഗന്‍, മാളന്‍, കേകയന്‍, വംഗന്‍, മാഗധന്‍, കോസലന്‍, സാല്വന്‍ തുടങ്ങിയ രാജാക്കന്മാരും പരിവാരങ്ങളും സന്ഹിതരായിരുന്നു. സാല്വന്‍, ജരാസന്ധന്‍, വിഡൂരഥന്‍ , ദന്തവക്ത്രന്‍ തുടങ്ങിവര്‍ക്ക് ശ്രീകൃഷ്ണന്‍ വന്നു രുഗ്മിണിയെ കൊണ്ടുപോകുമെന്ന് സംശയമുള്ളതിനാല്‍ അവരൊക്കെ വന്‍ സൈന്യസന്നാഹത്തോടെയാണ് ആഗതരായത്.
ദ്വാരകയില്‍ പറഞ്ഞുവിട്ട ബ്രാഹ്മണനെ കാണാതെ രുഗ്മിണി ആകാംഷാഭരിതയായി. അപ്പോഴുണ്ട് അവളുടെ ഇടതു കണ്ണും കവിളും തുടയും തുടിച്ചു. ഇത് നാരിമാര്‍ക്ക് ശുഭലക്ഷണമായതുകൊണ്ട് രുഗ്മിണി സന്തോഷിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണന്‍ അവിടെയെത്തി ശ്രീകൃഷ്ണനും ബലരാമനും സൈന്യ വുമെല്ലാം എത്തിയ വിവരം
രുഗ്മിണിയെ അറിയിച്ചു. അതീവ സന്തുഷ്ടയായ രുഗ്മിണി പലതരം വിലപ്പെട്ട ദ്രവ്യങ്ങള്‍ ആ ബ്രാഹ്മണന് നല്‍കി വണങ്ങി നിന്നു . ബ്രാഹ്മണന്‍ ആശീര്‍വദിച്ചിട്ട്‌ അവിടെനിന്നും യാത്രയായി.

ശ്രീകൃഷ്ണനും ബലരാമനും വന്നിട്ടുണ്ടന്നറിഞ്ഞ
ഭീഷ്മകന്‍ അവരെ സ്വീകരിച്ച് സല്ക്കാരത്തോടെ താമസിപ്പിച്ചു. സുന്ദരരൂപനായ ശ്രീകൃഷ്ണനെ കണ്ട് തങ്ങളുടെ രാജകുമാരിയും ശ്രീകൃഷ്ണനുമായുള്ള വിവാഹം നടക്കേണമേയെന്ന് എല്ലാവരും ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. രുഗ്മിണി തോഴിമാരോടൊപ്പം ക്ഷേത്രത്തിലെത്തി പാര്‍വതിദേവിയെ നന്നായി പൂജിച്ച് , കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന രുഗ്മിണിയുടെ അതീവ സൌന്ദര്യത്തില്‍ പല രാജാക്കന്മാരും മോഹിച്ച് പ്രതിമ കണക്കെ നിന്നുപോയി. മന്ദം മന്ദം നടന്നടുക്കുന്ന ആ സ്ത്രീ രത്നത്തിന്റെ അടുത്ത് ശ്രീകൃഷ്ണന്‍ തേരുമായിചെന്ന് അവളെ ആ തേരില്‍ കയറ്റി യദുക്കളുടെ അകമ്പടിയോടെ പോവുകയും ചെയ്തു. ഭീഷ്മകനും അന്തപുരസ്ത്രീകളും ബന്ധുക്കളും വളരെയധികം സന്തോഷിച്ചു.

രാജക്കന്മാരെല്ലാം പടയോടെച്ചെന്ന് ശ്രീകൃഷ്ണനോടും
യാദവരോടും യുദ്ധം ചെയ്തുവെങ്കിലും രാജയപ്പെടുകയാണുണ്ടായത്. പക്ഷെ രുഗ്മിയാകട്ടെ, "കൃഷ്ണനെ വധിച്ച്‌ രുഗ്മിണിയെ വീണ്ടെടുത്തശേഷമേ ഇനി വിദര്‍ഭയില്‍ പ്രവേശിക്കുകയുള്ളൂ " എന്ന് പ്രതിജ്ഞചെയ്തു. രുഗ്മിയും ശ്രീകൃഷ്ണനും തമ്മില്‍ ഭയാനകമായ യുദ്ധം നടന്നു. രുഗ്മിയുടെ അസ്ത്രങ്ങളെല്ലാം കൃഷ്ണന്‍ എയ്തുമുറിച്ചു. രുഗ്മി വാള്‍ പ്രയോഗിച്ചപ്പോള്‍ കൃഷ്ണന്‍ ആ വാള്‍ എയ്തുമുറിച്ചു. അവസാനം കൃഷ്ണനും വാളെടുത്ത് രുഗ്മിയുടെ നേര്‍ക്ക്‌ പാഞ്ഞു. അപ്പോള്‍ രുഗ്മിണി, തന്റെ സഹോദരനെ കൊല്ലരുതെന്നും, അപരാധങ്ങള്‍ പൊറുത്ത് മാപ്പുകൊടുക്കണമെന്നും കേണപേക്ഷിച്ചു. തന്റെ പ്രിയതമയുടെ വാക്കുകള്‍ സ്വീകരിച്ച്, കൃഷ്ണന്‍ രുഗ്മിയെ വധിച്ചില്ല. എന്നാല്‍ അവനെ പിടിച്ചുകെട്ടി മീശയും കേശവും കരിച്ച് വിരൂപനാക്കി . രുഗ്മിയുടെ സേനയെയെല്ലാം വധിച്ച്‌ ബലരാമനും അപ്പോള്‍ അവിടെയെത്തി. രുഗ്മിയെ അഴിച്ചുവിട്ടശേഷം രുഗ്മിണിയെ ആശ്വസിപ്പിച്ചു . രുഗ്മി പ്രതിജ്ഞയനുസരിച്ച് പിന്നെ വിദര്‍ഭ രാജ്യത്ത് കയറിയിട്ടില്ല. ഭോജകുടം എന്ന ഒരു പുരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കുകയാണ് ചെയ്തത്.

ശ്രീകൃഷ്ണനും ബലരാമനും യാദവരും രുഗ്മിണിയേയും കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകാവാസികള്‍ അത്യാഹ്ലാദപൂര്‍വ്വം അവരെ എതിരേറ്റു കൊണ്ടുവന്നു. പിന്നെ നല്ല മുഹൂര്‍ത്തം നോക്കി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും സ്വയംവരം നടന്നു. അവര്‍ക്ക് പ്രദ്യുമ്നന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സല്പുത്രന്‍ ജനിച്ചു.

വേദവ്യാസമഹര്‍ഷി 3

വേദവ്യാസമഹര്‍ഷി 3

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .
ജനനം
----- പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.
ഐതിഹ്യം
----------- പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.


വേദവ്യാസൻ-2




വേദവ്യാസൻ-2

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം.വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന
വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യൻ
ആറാം ദ്വാപരയുഗം - ധർ‌മരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
പതിനെട്ടാം ദ്വാപരയുഗം - ജയൻ
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

ബുദ്ധമതത്തിൽ ജാതകകഥകളിലാണ് വ്യാസനെപ്പറ്റി പരാമർ‌ശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർ‌ജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു.

ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർ‌ശിയ്ക്കപ്പെടുന്നു.

വേദവ്യാസമഹര്‍ഷി



വേദവ്യാസമഹര്‍ഷി

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .

ജനനം
-----

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

ഐതിഹ്യം
-----------

പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

പ്രചോദന കഥകള്‍ മനസ് ശാന്തമാക്കാന്‍...ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കണം





മനസ് ശാന്തമാക്കാന്‍

ജീവിത പ്രശ്നങ്ങല്‍ പലപ്പോഴും എന്നെ ഉലയ്ക്കാറുണ്ട്. എത്രശ്രമിച്ചിട്ടും മനസ് ശാന്തമാകുന്നില്ല.
ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു. വീടിനകത്ത് ഒരുക്കിയിരുന്ന മരക്കൊമ്പ് മാറ്റാന്‍ പിതാവ് തുനിയവേ മക്കള്‍ പറഞ്ഞു.
“എന്തിനാ അത് മാറ്റുന്നത്? എന്നും അത് അവിടെത്തന്നെ ഇരുന്നാല്‍ എന്താ?”
“മോനേ അത് ഉണങ്ങിത്തുടങ്ങി… ഇനിയും താമസിച്ചാല്‍ മുറിയില്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും. മുറിയിലെ ചൂടില്‍ ആ മരക്കെമ്പ് പച്ചയായി ഇരിക്കില്ല.
“പക്ഷേ പുറത്തുള്ള മരങ്ങള്‍ക്കൊന്നും ഉണക്ക് വരുന്നില്ലല്ലോ കൊടും വെയിലിലും അത് പച്ചയോടെ തന്നെ ഇരിക്കുന്നു.” മകന് വീണ്ടും സംശയം. പുഞ്ചിരിയോടെ പിതാവ് വിശദീകരിച്ചു.
“ശരിയാണ്, പുറത്തെ വൃക്ഷങ്ങള്‍ എത്രവെയിലത്തും ഉണങ്ങില്ല. കാരണം അവയുടെ വേരുകള്‍ ആഴത്തില്‍ ഓടി ജലം ശേഖരിയ്ക്കയാണ്. അതുകൊണ്ട് സൂര്യതാപത്തിന് അവയെ ഉണക്കാനാവില്ല. പക്ഷേ മുറിക്കകത്തെ വൃക്ഷക്കൊമ്പുകള്‍ക്ക് അങ്ങനെ വെള്ളം കിട്ടുന്നുണ്ടോ… അതിനാല്‍ അവ വാടിപ്പോകുന്നു.”
ഇതുപോലെയാണ് ജീവിതമാകുന്ന വൃക്ഷവും. അതിന്റെ വേരുകള്‍ ഈശ്വരവിശ്വാസമാകുന്ന (ആത്മവിശ്വാസം) നദിയില്‍ സ്പര്‍ശിച്ചാല്‍ ഒരു ദുരിതങ്ങള്‍ക്കും, ക്ലേശങ്ങള്‍ക്കും അവയെ ഉണക്കികളായാനാവില്ല. മറിച്ചാണെങ്കില്‍ ചെറിയ ദുഃഖങ്ങളുടെ ചൂടു പോലും ജീവിതവൃക്ഷത്തെ വാട്ടി, കരിച്ചു കളയും.
കടപ്പാട്: നാം മുന്നോട്ട്

അവനവനാല്‍ കഴിയുന്നത് നിസ്വാര്‍ത്ഥമായി ചെയ്യുക

എന്നെപോലെ നിസാരനായ ഒരുവന് സമൂഹത്തിനുവേണ്ടി എന്തുചെയ്യാനാകും?
മദര്‍തെരേസയുടെ സേവനജീവിതം തുടങ്ങുന്നകാലം. അവരുടെ കൊച്ചു കൊച്ചു സേവനപ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, “മദര്‍ ഇതുകൊണ്ടെന്തു പ്രയോജനം? ഈ നഗരം മുഴുവനും നരകാവസ്ഥയിലാണ്. മദറിന്റെ ഈ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുക? ഇത് കടലിലൊരു തുള്ളി ജലം പോലെ മാത്രമല്ലേയുള്ളു.”
ഉടന്‍ തന്നെ മദര്‍ പറഞ്ഞു, “അതേ മകനേ, പക്ഷേ തുള്ളികള്‍ ചേര്‍ന്നാണ് കടല്‍ ഉണ്ടായതെന്നു മറക്കരുത്.”
ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തവരും ആദ്യത്തെ ഒരു ചുവട് വച്ചാണ് ആ യാത്ര തുടങ്ങിയത്. ലോകത്തിലെ എല്ലാ മഹാത്മാക്കളും അവരുടെ വമ്പന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തിയത് ഓരോരോ കൊച്ചു പ്രവൃത്തിയിലൂടെയാണ്. സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു,”മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, ചെറിയ കാര്യങ്ങള്‍ മഹത്തായ രീതിയില്‍ ചെയ്യുന്നതിലാണ് മഹനീയത.”
നമ്മുടെ ഏറ്റവും ചെറിയ ഓരോ സത്പ്രവര്‍ത്തികള്‍ക്കുപോലും ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് നമുക്കാവുന്നത് ഏറ്റവും നന്നായി, നിസ്വാര്‍ത്ഥമായി നമുക്ക് നിറവേറ്റാം. ഇരുളിനെ പഴിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ചെറുതിരി വെട്ടം കൊളുത്തുകയാണ്.

ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കണം

അമൃതാനന്ദമയി അമ്മ
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയ ഒരാളുടെ കാര്യം അമ്മ ഓര്‍മിക്കുകയാണ്. പത്രക്കാര്‍ അയാളോടു ചോദിച്ചു: ”അങ്ങളുടെ വിജയരഹസ്യം എന്താണ്?” ”രണ്ടു വാക്ക്.” ”എന്താണ് ആ രണ്ടു വാക്കുകള്‍?” ”ശരിയായ തീരുമാനങ്ങള്‍”. ”എങ്ങനെയാണ് എപ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത്?” ”ഒരു വാക്ക്.” ”ഒരു വാക്കോ, എന്താണത്?” ”അനുഭവം.” ”എങ്ങനെ ആ അനുഭവസമ്പത്തുനേടി?” ”രണ്ടു വാക്ക് – തെറ്റായ തീരുമാനങ്ങള്‍.” അയാള്‍ പറഞ്ഞുനിര്‍ത്തി.
”ദൈവത്തിന്റെ സ്വന്തം നാട്” എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് കേരളത്തിന്റെ മുഖം വികൃതമായി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും പ്രവൃത്തികളും ഇന്നു നമുക്കു തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു.
പറയാറുണ്ട്, ‘ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യന്‍ സൃഷ്ടിച്ചതും’. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാ ജിവജാലങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളവയാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥതയ്ക്കായി പ്രകൃതിസമ്പത്തുകളില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. അതിന്റെ ഫലം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യനും അനുഭവിക്കേണ്ടിവരുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആസ്​പത്രികള്‍ നിര്‍മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്നെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ആഹാരപദാര്‍ഥങ്ങളും എല്ലാം.
ഇനിയെങ്കിലും മനുഷ്യന്‍ ഒരു മാറ്റത്തിന് വിധേയനായില്ലെങ്കില്‍, പ്രകൃതി നമ്മളെ പാഠം പഠിപ്പിക്കും. അത് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും തന്നനുഗ്രഹിക്കുന്നവളാണ് പ്രകൃതിമാതാവ്. പക്ഷെ, മനുഷ്യന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, അവന്റെ ആഗ്രഹങ്ങളെ അഴിച്ചുവിട്ടാല്‍, പ്രകൃതി തിരിച്ചടിക്കും. അതുകൊണ്ട്, ഇനിയുമൊട്ടും വൈകിക്കൂടാ. ശരിയായ തീരുമാനങ്ങളും ശരിയായ പ്രവൃത്തികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെല്ലാതലങ്ങളില്‍ നിന്നുമുണ്ടാകണം. ആത്മീയമായ പരിഹാരമാര്‍ഗങ്ങളും ആലോചിക്കണം. സമൂഹത്തില്‍ നിന്ന് ആത്മീയചിന്തയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ ശുചിത്വമുണ്ട്. പക്ഷെ, മൂല്യങ്ങളില്ല. അതാണ് അവിടുത്തെ പ്രശ്‌നം. ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കുമ്പോഴാണ് അതിന് പരിപൂര്‍ണത കൈവരുന്നത്.
പരിസരവൃത്തിയെ കുറിച്ചുള്ള പാഠങ്ങള്‍ ബാല്യത്തില്‍ത്തന്നെ നാം കുട്ടികള്‍ക്ക് നല്‍കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനും ചപ്പുചവറുകള്‍ വലിച്ചെറിയാതിരിക്കാനും അവര്‍ക്ക് ശിക്ഷണം കിട്ടണം. അത് വീട്ടിലും സ്‌കൂളിലും ലഭിക്കാനുള്ള സാഹചര്യം ലഭിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രകൃതിയെ സ്‌നേഹിക്കാനും അതിനെ കാരുണ്യപൂര്‍വം പരിഗണിക്കാനുമുള്ള പ്രായോഗികമായ മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് ലഭിക്കണം.
ലോകത്തെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും നമ്മള്‍ കുട്ടികളെ അടിസ്ഥാനതത്വമായ സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെക്കുറിച്ചും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നുപോകുന്നു. അറിവും ആത്മീയതയിലുറച്ച സ്‌നേഹവും കൈകോര്‍ത്തുപോയാല്‍, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കും, അവന്‍ പ്രകൃതിയെ സംരക്ഷിക്കും, പരിസ്ഥിതിശുചിയായി സൂക്ഷിക്കും. അങ്ങനെ ഒരു നല്ല നാളെയുണ്ടാകും.

കഥകള്‍...ലോകജീവിതം എന്താകണം, എങ്ങനെയാകണം



ലോകജീവിതം എന്താകണം, എങ്ങനെയാകണം


അമൃതാനന്ദമയി അമ്മ
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്.ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.
ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.
ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.
സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.
സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.
അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.
ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.
ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു.

പ്രചോദന കഥകള്‍-- ദൈവത്തിനോട് പരാതി പറയും മുമ്പേ




പ്രചോദന കഥകള്‍

ദൈവത്തിനോട് പരാതി പറയും മുമ്പേ…

എത്രയോ കാര്യങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിച്ചു;പക്ഷേ ദൈവം കേള്‍ക്കുന്നില്ല, കാണുന്നില്ല.
1. വസിക്കാന്‍ വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.
2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.
3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.
4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.
6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.
7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ഈശ്വരനിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.
ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ വായിക്കാനും പരാതി പറയാനും അറിയില്ല.
ഇനി ഈശ്വരനോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ. നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ഈശ്വനോടുനന്ദി പറയാന്‍. ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?

ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം



ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം

അമൃതാനന്ദമയി അമ്മ
പല മക്കളും അമ്മയോട് പറയാറുണ്ട്: ”അമ്മേ, മറ്റുള്ളവരുടെ വിമര്‍ശം അല്പം പോലും എനിക്ക് ക്ഷമിക്കാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ദേഷ്യംവരും. ഞാന്‍ എതിര്‍ത്ത് സംസാരിക്കും. പിന്നീടത് വാക്കുതര്‍ക്കവും വഴക്കുമാവും.” മക്കളെ, ഇവിടെ, ഇഷ്ടപ്പെടാത്തത് കേള്‍ക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണല്ലോ ചെയ്യുന്നത്. കുടുംബജീവിതത്തിലും സംഘടനകളിലും സമൂഹത്തിലുമെല്ലാം ഇത്തരം സംഭവങ്ങളാണ് നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പല കലഹങ്ങള്‍ക്കും പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.
പ്രതികരിക്കരുതെന്നോ വിമര്‍ശിക്കുന്നവരോട് മറുപടി പറയരുതെന്നോ അല്ല അമ്മ പറയുന്നത്. നമ്മുടെ പ്രതികരണം അക്ഷമയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഉടലെടുക്കുന്നതാകരുത്. ഒരാള്‍ നമ്മെ വിമര്‍ശിച്ചു സംസാരിച്ചു എന്നിരിക്കട്ടെ. പകരത്തിനു പകരമായി അതേപോലെ തിരിച്ചുപറഞ്ഞാല്‍ അവിടെ സംഘര്‍ഷം മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? നമുക്കുള്ള അല്പം ശാന്തിയും നഷ്ടപ്പെടും. വിമര്‍ശിച്ച വ്യക്തിക്ക് നമ്മോട് വൈരാഗ്യവും കൂടും. എന്നു മാത്രമല്ല, ചിലപ്പോള്‍ സ്വയം തിരുത്താനുള്ള ഒരവസരംകൂടി നമുക്ക് ഇല്ലാതായേക്കും. കാരണം, ചിലപ്പോള്‍ വിമര്‍ശിക്കുന്ന വ്യക്തി ചൂണ്ടിക്കാണിക്കുന്ന കുറവുകള്‍ നമുക്ക് വാസ്തവത്തില്‍ ഉള്ളതാകും. അതുകൊണ്ട് ക്ഷമയോടും വിവേകബുദ്ധിയോടും ആ സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് പ്രയോജനപ്പെടും. മാത്രമല്ല, വിമര്‍ശിക്കുന്ന വ്യക്തിയിലും ഒരുപക്ഷേ നമ്മുടെ ക്ഷമ ഒരു നല്ല മാറ്റം സൃഷ്ടിച്ചേക്കാം.
അതുകൊണ്ട്, ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ കുറഞ്ഞപക്ഷം, ”നിങ്ങള്‍ എന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞതിനെക്കുറിച്ച് ഞാനൊന്നു ചിന്തിച്ചുനോക്കട്ടെ. എനിക്ക് കുറച്ചുസമയം തരൂ. ശരിയാണെങ്കില്‍ ഞാന്‍ സ്വീകരിക്കാം. തെറ്റാണെങ്കില്‍ തക്കതായ മറുപടി തരും” എന്നെങ്കിലും പറയാന്‍ കഴിഞ്ഞാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. കിഴക്കും പടിഞ്ഞാറുമുള്ള ഋഷീശ്വരന്മാരും മഹാന്മാരായ സദ്ഗുരുക്കന്മാരും എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരിക്കലും മനസ്സിന്റെ നിയന്ത്രണംവിട്ട് പെരുമാറിയതായി കേട്ടിട്ടില്ല.
യേശുദേവന്‍ ഇക്കാര്യത്തില്‍ നല്ലൊരു മാതൃകയാണ്. ശത്രുക്കളില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയനായപ്പോഴും അദ്ദേഹം ശാന്തനായിരുന്നു. അവസാനം കുരിശിലേറ്റപ്പെടുമ്പോഴും അദ്ദേഹം പ്രാര്‍ഥിച്ചത് എതിര്‍ത്തവര്‍ക്ക് വേണ്ടിയായിരുന്നു. ”അവരുടെ പാപങ്ങളും തെറ്റുകളും പൊറുക്കണമേ” എന്നാണ് അദ്ദേഹം പ്രാര്‍ഥിച്ചത്. ഏറ്റവും ദുര്‍ഘടങ്ങളായ പ്രതിസന്ധികളില്‍പ്പോലും മക്കള്‍ക്ക് ശാന്തമായി പ്രതികരിക്കാന്‍ കഴിയണം. ഇതിനും എത്രയോ ഉദാഹരണങ്ങള്‍ ശ്രീരാമന്റെ ജീവിതത്തില്‍ത്തന്നെയുണ്ട്.
കൈകേയിക്ക് ദശരഥന്‍ നല്‍കിയ വരത്തിന്റെ ഫലമായി ശ്രീരാമന് 14 വര്‍ഷം വനവാസം അനുഭവിക്കേണ്ടി വന്നു. വനത്തിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ശ്രീരാമന്‍ കൈകേയിയെ നമസ്‌കരിക്കാന്‍ മറന്നില്ല. അത്യന്തം ആദരവോടുകൂടിത്തന്നെയാണ് അദ്ദേഹം കൈകേയിയെ നമസ്‌കരിച്ചത്. എന്നാല്‍ ലക്ഷ്മണനാകട്ടെ കൈകേയിയെ വധിക്കാന്‍പോലും തുനിഞ്ഞു. പിതാവായ ദശരഥനെ തുറുങ്കിലടയ്ക്കാന്‍ രാമന്റെ അനുമതിയും ലക്ഷ്മണന്‍ തേടി. ഒരേ സംഭവത്തില്‍ രാമന്റെയും ലക്ഷ്മണന്റെയും പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ശ്രീരാമന്റെ പ്രതികരണം സൗമ്യവും ശാന്തവുമായിരുന്നു. രാമന്റെ ശാന്തത ലക്ഷ്മണനെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്തു.
സീതാദേവിയെ അപഹരിച്ച രാവണനോട് പോലും ധര്‍മയുദ്ധം ചെയ്ത ശ്രീരാമന്റെ പ്രതികരണത്തെയാണ് മക്കള്‍ മാതൃകയാക്കേണ്ടത്. രാവണനെ നേരിടാന്‍ ശ്രീരാമന്‍ വാനരപ്പടയുടെ സഹായത്തോടെ കടലില്‍ ചിറകെട്ടി ലങ്കയിലെത്തി യുദ്ധം തുടങ്ങി. ഒടുവില്‍ നന്മയുടെ പ്രതിപുരുഷനായ ശ്രീരാമനും തിന്മയുടെ മൂര്‍ത്തീഭാവമായ രാവണനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രാമബാണമേറ്റ് രാവണന്റെ തേരും കുതിരയും ആയുധങ്ങളും തകര്‍ന്നു. രാവണന്‍ നിരായുധനായി യുദ്ധഭൂമിയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ ശ്രീരാമന്‍ സൗമ്യനായി രാവണനോട് പറഞ്ഞു: ”രാവണാ, അങ്ങ് നിരായുധനാണ്. ഇപ്പോള്‍ അങ്ങയെ വേണമെങ്കില്‍ എനിക്ക് നിഗ്രഹിക്കാം. പക്ഷേ, നിരായുധനും മുറിവേറ്റവനുമായ ശത്രുവിനെ ഞാന്‍ വധിക്കില്ല. അത് ധര്‍മമല്ല. അതുകൊണ്ട് അങ്ങ് പോയി വിശ്രമിച്ച് നാളെ വീണ്ടും യുദ്ധത്തിനു വരിക.” ഇത്രയും ശ്രേഷ്ഠനായ ഒരു എതിരാളിയെ വേറെ എവിടെ കാണാനാവും?
മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍ പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.