2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം3 ആം ഭാഗം







 രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ച......


മഹിഷീ വധത്തില്‍ സംപ്രീതനായ് ,തൊഴുകൈകളോടെ നിന്ന ദേവേന്ദ്രനോട് സ്വാമി അയ്യപ്പന്‍ തന്‍റെ മാതാവിന്‍റെ മാറാ വ്യാധിയായ തലവേദനയ്ക്കുള്ള,സിദ്ധഔഷധമായ പുലിപ്പാലിന്‍റെ ആവശ്യകതയെ പറ്റി സൂചിപ്പിക്കുകയും , ദേവേന്ദ്രന്‍ അതിനു പരിഹാരം കാണുകയും ചെയ്തു .ദേവേന്ദ്രന്‍ ആണ്‍ പുലിയായും ദേവസ്ത്രീകല്‍ പെണ്‍പുലികളായും മറ്റു ദേവന്മാര്‍ പുലികുട്ടികളായും രൂപം മാറി. ആണ്‍ പുലിമേല്‍ ഏറിയ അയ്യപ്പന്‍  മറ്റു പുലികളുമായ്  പന്തളം കൊട്ടാരത്തിലേക്ക് യാത്രയായീ .                                                                                                                                    




മണിഘണ്ഠന്‍  പുലിപ്പാലിനായ് വനത്തിലേക്ക് പോയ സമയത്ത്  പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാവിനെ പമ്പാനദിക്കരയില്‍  വച്ചു കണ്ടതായ ഋഷിവര്യന്‍ കൊട്ടാരത്തില്‍ എത്തി.മണിഘണ്ഠന്‍ സാക്ഷാല്‍ ഹരിഹര പുത്രനാണെന്ന സത്യം വെളിപ്പെടുത്തിയത് . അപ്പോള്‍ മാത്രമാണ് രാജാവ് മന്ത്രിയും രാജ്ഞിയും കൂടി നടത്തിയ ഗൂഡാലോച്ചനയെ കുറിച്ചറിയുന്നത് .എന്നിരുന്നാലും സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണ് തന്‍റെ പുത്രന്‍ എന്നറിഞ്ഞതില്‍ അദ്ദേഹം അതീവ സന്തുഷ്ഠനായി.പുലിമുകളിലേറിയ മണിഘണ്ഠനേ കണ്ട പന്തള രാജ്യത്തെ പ്രജകള്‍ അത്ഭുതസ്തബ്ധരും ഭയചകിതരുമായ്.രാജാവ് മണിഘണ്ഠനേ കൊട്ടാരത്തിലെക്കാനയിച്ചു. തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കിയ മന്ത്രിയും രാജ്ഞിയും മണിഘണ്ഠനോട് മാപ്പപേക്ഷിച്ചു .തന്‍റെ അവതാരോദ്ദേശം  നടപ്പാക്കുന്നതിലേക്ക് അവര്‍ ഒരു നിമിത്തം  മാത്രമാണായത് എന്ന് പറഞ്ഞ്‌ അവരെ ആശ്വസിപ്പിച്ചു . മണിഘണ്ഠന്‍റെ ആജ്ഞ അനുസരിച്ച് പുലികളെല്ലാം കാട്ടിലേക്ക് തിരിച്ചു പോയി.ഇതെല്ലാം സംഭവിച്ചത് ഋഷിവര്യന്‍ മുന്‍പ് പ്രവചിച്ചതുപോലെ മണിഘണ്ഠനു വെറും പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരുന്നു.




തന്‍റെ അവതാരോദ്ദേശ്യംകൈവരിച്ചുകഴിഞ്ഞതിനാല്‍ തന്നെ രാജ്യം വിട്ടു പോകുവാന്‍ അനുവദിക്കണമെന്ന്അയ്യപ്പന്‍ തന്‍റെ പിതാവിനോട് അപേക്ഷിച്ചു എന്നാല്‍ രാജാവ് താന്‍ പണികഴിപ്പിച്ച  ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഉണ്ടായിരിക്കെണമെന്നു ഭക്തിയോടെ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു,എന്നാല്‍ തന്‍റെ അസാന്നിദ്ദ്യത്തില്‍ ദുഖിക്കരുതെന്നും തന്‍റെ ഈ ശരം പതിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണമെന്നും രാജാവിനോട് അപേക്ഷിച്ചുകൊണ്ട്‌ തന്‍റെ ആവനാഴിയില്‍ നിന്നും ഒരു ശരമെടുത്തു തൊടുത്തുവിട്ടു അങ്ങനെ ആ ശരം പതിച്ച സ്ഥലം ഇന്ന് ശരം കുത്തിയാല്‍ (ശരംകുത്തി)എന്നപേരില്‍ അറിയപ്പെടുന്നു.



സ്വാമി അയ്യപ്പന്‍ യോഗമൂര്‍ത്തിയുടെ രൂപത്തില്‍ പന്തള രാജന് പൊന്നമ്പലമേട്ടില്‍ ദര്‍ശ്ശനം നല്‍കുകയും അതേഅവസ്ഥയിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കേണ്ടതെന്നും  നിര്‍ദ്ദേശിച്ചു. ഇരിക്കുന്ന അവസ്ഥയില്‍ അരക്കെട്ടും കാല്‍ മുട്ടുകളും ഒരു നടകൊണ്ടു ബന്ധനം ചെയ്തു വലതു കൈ ചിന്മുദ്രാവസ്ഥയിലും ഇടതുകൈ കാല്‍മുട്ടില്‍ വിശ്രമാവസ്ഥയിലും, കാല്‍പാദങ്ങള്‍ വിരിച്ചു  വച്ച സ്ഥിതിയിലാണ് പന്തള രാജന്‍ സ്വാമി അയ്യപ്പനെ ദര്‍ശ്ശിച്ചു സായുജ്യമടഞ്ഞത്.                                                                                                         



ദേവേന്ദ്രന്‍ ദേവശില്‍പിയായ  വിശ്വകര്‍മ്മാവിനോട് സ്വാമി അയ്യപ്പന്‍റെ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ നിര്‍ദേശിക്കുകയും ,കരിങ്കല്ലുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു .ആ സമയത്ത് അവിടെ ശില്പനിര്‍മ്മിതിക്ക് എത്തിച്ചേര്‍ന്ന പരശുരാമാനാല്‍ നിര്‍മ്മിക്കപ്പെട്ട സ്വാമി അയ്യപ്പന്‍റെ ശില്പവും പൊന്നമ്പലമേട്ടില്‍ പന്തള രാജന്‍ ദര്‍ശ്ശിച്ച  സ്വാമി അയ്യപ്പന്‍റെ യോഗമൂര്‍ത്തി രൂപവും  ഒരേ രൂപത്തിലും ഭാവത്തിലും ഉള്ളതായിരുന്നു .




പുരാതനകാലത്ത്‌ ഈ ദിവ്യമായ ഓരോ കല്‍ പടികളിലും ഭക്തിപൂര്‍വ്വം നാളികേരം ഉടച്ചായിരുന്നു തീര്‍ത്ഥാടകര്‍ പടി ചവിട്ടി കയറിയിരുന്നത് .പിന്നീട് ലോഹം കൊണ്ട്  പുനര്‍ നിര്‍മ്മിച്ച  ഈ പടികള്‍  ഇപ്പോള്‍ സ്വര്‍ണ്ണം പൂശി പുനര്‍നിര്‍മ്മാണം ചെയ്തിരിക്കുന്നു .



എല്ലാ വര്‍ഷവും പുണ്യ ദിനമായ മകര സംക്രാന്തി ദിവസം സന്ധ്യാ സമയത്ത് സ്വാമി അയ്യപ്പന്‍ മകരജ്യോതിസ്സായ് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപെട്ട്ഭക്തരില്‍ ആത്മനിര്‍വൃതി പകരുന്നു .ഭാരതത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ  തന്നെ നാനാ  ഭാഗത്തുനിന്നും ശബരിമലയില്‍ വന്നെത്തുന്ന ലക്ഷോപലക്ഷം ഭക്തന്മാര്‍ മകരജ്യോതിസ്സ് കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് മകരസങ്ക്രാന്തിയുടെ സായംസന്ധ്യ.ഈ ഭക്തലക്ഷങ്ങള്‍ മകരജ്യോതിസ്സിന്‍റെ ദര്‍ശ്ശന സൌഭാഗ്യത്താല്‍ ആത്മനിര്‍വൃതിയില്‍ ഭാഗവാനുമായീ ലയിക്കുന്നു..




ഓം ശ്രീ ഭൂതനാഥ സദാനന്ദ
സര്‍വഭൂതദയാപര 

രക്ഷരക്ഷ മഹാബാഹോ
ശാസ്തേ സ്തുഭ്യം നമോ നമ:....



വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം,,ആലപ്പുഴജില്ലയിൽ കായംകുളം


ആലപ്പുഴജില്ലയിൽ കായംകുളം-പുനലൂർപാതയിൽ കറ്റാനത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം

കേരളത്തിലെ നാഗരാജക്ഷേത്രങ്ങളിൽ പ്രമുഖമാണ്. ആലപ്പുഴജില്ലയിൽ കായംകുളം-പുനലൂർപാതയിൽ കറ്റാനത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. നാഗരാജനെ അനന്തന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠനടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ബ്രാഹമണകുടുംബത്തിന് പൂജക്ക് അധികാരവും നൽകി.


 


വെട്ടിക്കോട്ട് ദേവസ്വത്തിന്റെ ആനയാണ് ചന്ദ്രശേഖരൻ




കായംകുളം-അടൂർ റൂട്ടിൽ കറ്റാനത്ത് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തെക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രത്തില്‍ എത്തിച്ചേരാം.

കടയ്ക്കൽ ദേവി ക്ഷേത്രം കൊല്ലം ജില്ല



കടയ്ക്കൽ ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.

പേരിനുപിന്നിൽ

അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിൻ കടയ്ക്കൽ എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

ചരിത്രം

കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.


ഐതിഹ്യം

പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലിൽ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീർ നൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കൽ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കൽ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ കടയ്ക്കൽ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു.

കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.

പ്രതിഷ്ഠ

വിഗ്രഹ പ്രതിഷ്ഠയില്ല.

ക്ഷേത്രക്കുളം

പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.



കടയ്ക്കൽ ക്ഷേത്രത്തിന്റെ പ്രത്യേകത

അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.

കടയ്ക്കൽ ഉത്സവം

കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

എടുപ്പ് കുതിരകൾ

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.

കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

ഉത്സവം

കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചൽ ആറുകരക്കാരും കടയ്ക്കൽ പ്രദേശത്തുകാരും ചേർന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്.  മുടിയെഴുന്നെള്ളത്ത് നടത്തുവാനുള്ള സമ്മതം വാങ്ങാനായി അഞ്ചൽ കരക്കാർ കടക്കൽ കരക്കാരെ സമീപീക്കുന്നു. അഞ്ചൽ ആറ് കരക്കാർ ഒത്തുകൂടി തീരുമാനങ്ങൾ കൈകൊണ്ടാണ് മുടിയെഴുന്നള്ളത്ത് നടത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നത്. കുറുക്കോട്, പുത്തൻ വീട്, പനവീട്ടിൽ, ചാമക്കാല, കുരുവിള, ചെറുവള്ളി, കാരായിക്കോണം എന്നിവ ഏറം കരയിലും പുലിയത്തു, കിഴക്കതിൽ കോമളത്ത് തെക്കേതിൽ എന്നിവ അഗസ്ത്യക്കോട് കരയിലും നെടുങ്ങോട്ട്, പുത്താറ്റ് കൈപള്ളിൽ നെല്ലിത്താരം ഇന ഇടമുളക്കയ്ക്കൽ കരയിലും,അറപ്പുര ഏരൂർകരയിലും, കണ്ണങ്കരനെല്ലിപള്ളി, പാലറ എന്നിവ അലയമൺ കരയിലും പെട്ടിരുന്നു. മുടിയെഴുന്നെള്ളത്തിനു മുന്നോടിയായി കുറ്റിയടി നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ചടങ്ങ് വേണ്ടാ എന്നു വച്ചു. ഈ ചടങ്ങ് കാണാനായി ധാരാളമാൾക്കാർ വരാറുണ്ട്. ഉത്സവാകോഷത്തിന്റെ പ്രധാന ഇനം കെട്ടു കുതിരയായിരുന്നു. മുടിയെഴുന്നള്ളത്തിന്റെ ഏറ്റവും മുന്നിലായി ഭഗവതിയുടെ കിരീടമേത്നിയ രണ്ട് പേരുണ്ടാവും. അഞ്ചൽ തിരുമുടിയെഴുന്നള്ളത്തിനു കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനുശേഷം ചടങ്ങുകളോടുകൂടി മുടിപ്പുര തുറക്കുന്നു. വൃതം നിന്ന് മുടിയേറ്റുകാർ ദേവിയുടെ മൂന്ന് മുടികൾ എടുത്ത് പ്രധാന വേദിയിൽ ആ സമയം ആഘോഷ പരിപാടികൾ അരങ്ങേറുന്നു. രാജകൊട്ടാരത്തിൽ നിന്നും വിട്ട്കിട്ടിയിരുന്നതും ഇപ്പോൾ സർക്കാർ നൽകുന്നതും ആയ അശ്വരൂപസേന മുന്നിൽ നിരക്കുന്നു. ഏറ്റവും മുന്നിൽ കൊടിയുമായി വേലൻ നടക്കുന്നു. തൊട്ടുപിന്നിൽ വഴി വൃത്തിയാക്കാൻ ചൂലുമായി അണികൾ നിരക്കും. വൃത്തിയാക്കിയ വീഥിയിൽ കടൽജലം തളിക്കുന്നു. തുടർന്ന് പൂക്കൾ വിതറുന്നു. തുടർന്ന് അതിലൂടെ തിരുമുടിയേറ്റുകാർ നീങ്ങുന്നു. അവർക്കു പുറകിലായി ആഘോഷത്തിനകമ്പടി സേവിക്കാൻ വിവിധ ഫ്ളോട്ടുകൾ നിരക്കും.

പ്രധാന ചടങ്ങുകൾ

ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട്.

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം


കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇത്തിക്കര ആറിന്‍റെ ഏറ്റവും വീതി കൂടിയതും, വീതി കുറഞ്ഞതുമായ ഭാഗവും, മൂന്നു വശവും ഇത്തിക്കരആറാല്‍ ചുറ്റപ്പെട്ട, പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്കുന്നതുമായ ഒരു മഹാ ക്ഷേത്രമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍റെ പാദ സ്പര്‍ശമേറ്റു പുണ്യഭൂമിയായ ഇവിടം രാമായണത്തിലെ നിരവധി ഇതിഹാസങ്ങള്‍ക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നുണ്ട്.                                                                                                                        


വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം മുന്‍വശം 


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിലെ ചെമ്പ് മേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്o കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശ്രീരാമനാണ്. ഇതേ കോവിലില്‍ തന്നെ പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന്‍ അനന്തഭാവത്തില്‍ കുടി കൊള്ളുന്നു. ക്ഷേത്രത്തില്‍ നാലു നേരം പൂജയും നിത്യ ശീവേലിയും ഉണ്ട്. തന്ത്രം കുഴിക്കട്ടില്ലം. മേടത്തിലെ തിരുവോണം മുതല്‍ 10 ദിവസം കൊടിയേറ്റ് ഉത്സവമാണ്. പ്രധാന നൈവേദ്യം പാല്‍പായസം. ആനക്കൊട്ടില്‍, ബലിക്കല്‍പുര, നാലമ്പലം, നമസ്കാര മണ്ഡപം, വലിയമ്പലം, തിടപ്പള്ളി, ഇവയെല്ലാം ഉള്ള ക്ഷേത്രത്തില്‍ നിത്യവും നൂറു കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നു.                                                                                                 
                                                                                       
നിരവധി ചരിത്ര പ്രാധാന്യവും, ഐതിഹ്യങ്ങള്‍ക്ക് പേര് കേട്ടതുമാണ് വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. രാമായണ കഥയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. സുഗ്രീവന്‍ വാണ സ്ഥലം 'ഉഗ്രംകുന്ന്' ആയും ബാലി വസിച്ച സ്ഥലം 'ബാലിയാന്‍കുന്ന്' ആയും ജടായുവുമായി പോര് നടന്ന സ്ഥലം 'പോരേടം' ആയും ജടായുവിന്‍റെ ചിറകറ്റു വീണ സ്ഥലം ജടായുമംഗലം എന്ന ചടയമംഗലം എന്നും കണക്കാക്കപ്പെടുന്നു.
ശ്രീരാമചന്ദ്രന്‍ വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു അലയുമ്പോള്‍ വെളിനല്ലൂരിലെ ഉഗ്രംകുന്നില്‍ വരികയും സുഗ്രീവന്‍റെ വാസസ്ഥലമായ ഇവിടെ വന്നു അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. 

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വശം 


ബാലിയെ ഭയന്ന് കഴിയുന്ന സുഗ്രീവനെ ബാലിയില്‍ നിന്നും രക്ഷപെടുത്താമെന്നു ശ്രീരാമനും, അതിനു പ്രത്യുപകാരമായി സീതയെ അന്വേഷിച്ചു കണ്ടെത്താമെന്ന് സുഗ്രീവനും സമ്മതിക്കുന്നു. എന്നാല്‍ ബാലിയെ വധിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലെന്നു സുഗ്രീവന്‍ ഉറച്ചു വിശ്വസിച്ചിരുന്നു, കാരണം ബാലിയുമായി ഏറ്റുമുട്ടുന്ന ആളിന്‍റെ ബലം കൂടി ബാലിയില്‍ എത്തിച്ചേരുമെന്ന കാര്യം സുഗ്രീവന് അറിയാമായിരുന്നു, അദ്ദേഹം ഇക്കാര്യം ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. എന്നാല്‍ മലംച്ചുഴിയില്‍ നില്‍ക്കുന്ന സപ്തസാലങ്ങളും ഒരു അമ്പു കൊണ്ട് എയ്തു വീഴ്ത്തുവാന്‍ കഴിയുമെങ്കില്‍ ബാലിയെ വധിക്കുവാനും അങ്ങേയ്ക്ക് കഴിയുമെന്ന് സുഗ്രീവന്‍ അറിയിച്ചു.                                                                           

ജലത്തില്‍ വളയം ഇട്ടുകിടക്കുന്ന ഒരു സര്‍പ്പത്തിനന്‍റെ പുറത്താണ് ഈ ഏഴു സാലങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയാമായിരുന്ന ഭഗവാന്‍ ഒരു അമ്പു കൊണ്ട് സര്‍പ്പത്തെ കുത്തുന്നു, അതോടെ സര്‍പ്പം നീണ്ടു നിവരുകയും സപ്തസാലങ്ങള്‍ ഒരു വരിയായി നിവര്‍ന്നു വരികയും ചെയ്തു. ഏഴു മരങ്ങളും ഒരു വരിയില്‍ ആയതോടെ ശ്രീരാമചന്ദ്രന്‍ അമ്പു എയ്തു ഏഴു സാലങ്ങളെ മറികിടക്കുന്നു. ഈ സ്ഥലമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ ഇന്ന് കാണുന്ന മലംച്ചുഴി, ഇത് ഇത്തിക്കര ആറിന്‍റെ ഏറ്റവും ആഴമേറിയ സ്ഥലമായി കണക്കാക്കുന്നു. ഈ സ്ഥലത്തിന്‍റെ ആഴം ഇതുവരെയും ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
"സപ്തസാലമേഴുമങ്ങൊരമ്പുകൊണ്ട് സത്വരം ക്ലിപ്തമായ് പിളര്‍ന്നു നീ മുകുന്ദ രാമ പാഹിമാം"
സന്ധ്യാനാമം ജപിക്കുമ്പോള്‍ ഈ വരികള്‍ വരികള്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന്‌ മുമ്പിലെ മലംച്ചുഴിയെയാണ് പ്രധിനിധാനം ചെയ്യുന്നത്.
വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വലതു വശം  

അയ്മുറി മഹാദേവക്ഷേത്രം,,എറണാകുളം ജില്ല



അയ്മുറി മഹാദേവക്ഷേത്രം


കേരളത്തിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് അയ്മുറിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ മഹാദേവക്ഷേത്രമാണ് അയ്മുറി മഹാദേവക്ഷേത്രം.

ക്ഷേത്രഗോപുരം



പെരുമ്പാവൂർ - കോടനാട് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് അയ്മുറി ക്ഷേത്രത്തിലാണ്.                                                                                                                   


                                           അയ്മുറി അമ്പലം

ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് വലിപ്പമേറിയ നന്ദി പ്രതിമ.



ക്ഷേത്രത്തിലെ നന്ദി പ്രതിമ

വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രം



വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രം


തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രംപരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. തിരുവിംബിലപ്പന്റെ പ്രതിഷ്ഠ പരശുരാമ പ്രതിഷ്ഠിതമെങ്കിലും  സ്വയംഭൂവായ ശിവലിംഗം ആണിവിടുള്ളത്.                                                                                                                              
കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഇവിടുത്തെ ബിംബപ്രതിഷ്ഠ നടത്തിയത്വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവിമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം.

ഉപദേവതമാര്‍                                                                                                                           
                                                                                                                     
  • ദക്ഷിണാമൂർത്തി
  • ഗണപതി
  • പാർവ്വതീദേവി

വെങ്ങനല്ലൂരിൽ നിത്യവും അഞ്ചുപുജകളും മൂന്നുശീവേലികളു പടിത്തരമാക്കിയിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. തുടർന്ന് അഭിഷേകവും ഉഷഃപൂജയും നടത്തുന്നു. തുടർന്ന് എതിരേറ്റുപൂജ, അതിനൊപ്പം തന്നെ ഗണപതിഹോമം നടത്തുന്നു. തുടർന്ന് ശീവേലിയും പന്തീരടിയും ഉച്ചപൂജയും നടത്തി വീണ്ടും ശീവേലിക്കിറങ്ങുന്നു. വൈകുന്നേരം ഒരു പൂജ മാത്രം അതിനുശേഷം രാത്രിശീവേലി കഴിഞ്ഞ് നടയടക്കുന്നു.
ക്ഷേത്ര ദർശന സമയം
വെളുപ്പിനെ 05:00 മുതൽ 11:00 വരെയും, വൈകിട്ട് 05:00 മണിമുതൽ രാത്രി 8:00 വരെ.





പ്രധാന ആഘോഷങ്ങളിൽ പ്രാമുഖ്യം ശിവരാത്രി യാണ്.

തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.

അന്നമനട മഹാദേവക്ഷേത്രം തൃശൂര്‍ ജില്ല



അന്നമനട മഹാദേവക്ഷേത്രം


കേരളത്തിലെ തൃശൂര്‍  ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രംമഹാശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുതാപസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്. പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് .



 ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന പറയി പെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതണെന്ന് പറയപ്പെടുന്നു.

അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞിട്ടാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമുള്ള കൊത്തു പണികളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വാതിലുകളിലൂടെ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മുഖമണ്ഡപത്തിലേക്ക് എത്തിച്ചേരാം. തെക്കു വശത്തു കൂടെ ഗണപതി പ്രതിഷ്ഠയിലേക്കും, പടിഞ്ഞാറുവശത്തു കൂടെ പാർവതിപ്രതിഷ്ഠയിലേക്കും എത്തിച്ചേരാം.
മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാ‍ണുള്ളത്.ഇത് ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.ശ്രീകോവിലിന് ചുറ്റുമുള്ള നാ‍ലമ്പലത്തിന് രണ്ട് തിടപ്പിള്ളികളാണ് ഉള്ളത്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് മഹാവിഷ്ണു ആണ് പ്രതിഷ്ഠ. ഊട്ടുപുര നാലമ്പലത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു.ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിം‌ഹത്തിലേറിയ ദുർ‌ഗ, നരസിംഹംഎന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.
എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്. ഇം‌ഗ്ലീഷ് മാസം ഫെബ്രുവരിമാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.



കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടൂ.
ഈ അമ്പലം നിന്നിരുന്നത് അന്ന് കൊച്ചിയുടെ അതിരിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ബ്രിട്ടീഷ്ഭരണകാലത്ത് ഈ അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി. പക്ഷേ, ചില അവകാശങ്ങൾ തിരുവിതാംകൂർ ഭരണത്തിനും നിലവിൽ നിന്നും പോന്നു. പക്ഷേ, മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.
പ്രത്യേകതകള്‍
  • ഇവിടുത്തെ വലിയ ബലിക്കല്ല് ഒരു പറയപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ്.
  • എല്ലാ മഹാക്ഷേത്രങ്ങളിലും ഉള്ളതു പോലെ നമസ്കാരമണ്ഡപം ഇവിടെ ഇല്ല. നമസ്കാരമണ്ഡപം ഇവിടത്തെ ജനങ്ങൾക്ക് ദീർഘനാളത്തെ ഒരു ആവശ്യമാണ്.
  • അമ്പലത്തിൻറെ മുഖമണ്ഡപത്തിൽ ദ്വാരപാലകർ നിലകൊള്ളുന്നു.
  • അതിമനോഹരമരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും, മുഖമണ്ഡപവും.
  • കൂത്ത്, കൂടിയാട്ടം എന്നിവയെ വളരെയധികം പ്രോത്സാഹിക്കപ്പെടുന്ന ഒരു അമ്പലമാണ് ഇത്.
    • കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
    • പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർകുടുംബത്തോടൊപ്പം ചേർന്നു.
    • ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്‍റെ സ്ഥാപകനാണ്
  • വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
  • പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.

ശ്രീകോവിലും മുഖമണ്ഡപവും

    • അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന വഴി അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ്.
    • കിഴക്കേ നടയിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് അഗ്രമണ്ഡപത്തിന്റെ മുമ്പിലായുള്ള വലിയബലിക്കല്ലാണ്.
    • ബലിക്കല്ലിനും അഗ്രമണ്ഡപത്തിനും ശേഷം അകത്തോട്ട് കയറിയാൽ അകത്തേ ബലിവട്ടത്തിലേക്കാണ് എത്തുക.
    • നാലമ്പലം ചതുരത്തിലാണ് സ്ഥിതിചെയ്യുന്നത്.
    • വേദിക വരെ ശ്രീകോവിലും, മുഖമണ്ടപവും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
    • ശ്രീകോവിലിന്റെ ബാക്കി ഭാഗം ചെങ്കൽ കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നു.
    • തെക്ക് ഗണപതിയും പടിഞ്ഞാറ് പാർവതിയും പ്രതിഷ്ഠയിരിക്കുന്നു.
    • ശ്രീകോവിലിന്റെ വടക്കു ഭാഗത്തായിൽ പ്രണാളം സ്ഥിതിചെയ്യുന്നു.
    • ശ്രീകോവിലിനകത്ത് നാലടിയോളം ഉയരമുള്ള ശിവലിംഗം സ്ഥിതിചെയ്യുന്നു.

നാലമ്പലം

    • പ്രധാന ചുറ്റമ്പലത്തിനു ചുറ്റുമായി രണ്ട് തിടപ്പിള്ളികൾ സ്ഥിതി ചെയ്യുന്നു.
    • നാലമ്പലത്തിന്റെ വടക്കേ വാതിലൂടെ പ്രണാളത്തിനു എതിരായി മഷാവിഷ്ണുവിന്‍റെ വട്ടത്തിലുള്ള ഏകദല ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.
    • അടുത്തു തന്നെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുമായി നമസ്കാരം മണ്ഡപം സ്ഥിതിചെയ്യുന്നു.
    • രണ്ടും ഓടുകൾ കൊണ്ട് മേഞ്ഞ മേൽക്കൂരയാണ്.

ക്ഷേത്ര രൂപകല്പന

    • കിഴക്കുവശത്ത് വലിയബലിക്കല്ലിനു മുമ്പിലായി ആനപ്പന്തൽ ഓടു മെഞ്ഞ മേൽക്കൂരയും, മേൽക്കൂരയിൽ ദ്വജ സ്തം‌ഭങ്ങളുമായി സ്ഥിതി ചെയ്യുന്നു.
    • ഇതിനു പുറമേയായി ബലിവട്ടം, പടിഞ്ഞാറോട്ട് മുഖം തിരിച്ച് ശാസ്തസന്നിധിയും സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാ‍റെ അരികിൽ ഗോശാല കൃഷ്ണൻ സ്ഥിതി ചെയ്യുന്നു.
    • വടക്ക് കിഴക്ക് ഭാഗത്തായി ടാങ്കും ഊട്ടുപുരയും സ്ഥിതി ചെയ്യുന്നു.
    • പുറമുറ്റം വലിയ മതിലു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുഭാഗത്തു നിന്നും പ്രവേശനദ്വാരങ്ങളും.
    • ഇതിൽ കിഴക്കും പടിഞ്ഞാറും നടകൾ ദ്വാരഗോപുരങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
    • കിഴക്കേ ദ്വാരഗോപുരത്തിനു പുറത്തായി തെക്ക് ഭാഗത്ത് മഹാകാളി സന്നിധി സ്ഥിതിചെയ്യുന്നു.
    • വടക്ക് കിഴക്ക് ദിശയിൽ നാഗരാജാവ്, സിം‌ഹത്തിലേറിയ ദുർ‌ഗ എന്നിവ സ്ഥിതിചെയ്യുന്നു.
    • അന്നമനട പുഴ കിഴക്കു ഭാഗത്തുകൂടെ 500 മീ. ദുരത്തിലായി ഒഴുകുന്നു. ഇവിടെയാണ് ആറാട്ട് നടക്കുന്നത്.
    • പടിഞ്ഞാറ് നടയുടെ പുറത്തായി ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാറ് ഭാഗത്തായി ചാലക്കുടി-മാള ബസ് റൂട്ടാണ്.
അന്നമനട മഹാദേവക്ഷേത്രം എല്ലാ അർത്ഥത്തിലും ഒരു മഹാക്ഷേത്രമാണ്. മഹാക്ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ഇവിടെ നടത്തിപ്പോരുന്നുണ്ട്. ദിവസപൂജയിൽ അഞ്ചു പൂജകളും, മൂന്ന് ശ്രീബലികളും ഇവിടെ നടത്തുന്നു.

പ്രധാന ആചാരങ്ങൾ

  • പ്രദോഷ ശിവരാത്രി.
  • അഷ്ടമി രോഹിണി.
  • ആർദ്ര ദിവസങ്ങൾ (ധനുമാസത്തിൽ)

പ്രധാന ഉത്സവം

  • എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.
  • ഇം‌ഗ്ലീഷ് മാസം ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്.
  • പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.
  • അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.
ചാലക്കുടിയിൽ നിന്നും 12 കി. മി ദൂരത്തിലും മാളയിൽ നിന്നും 8 കി.മി ദൂരത്തിലുമാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.

  • ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - മാള- 10 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
  • ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി