2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രം



വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രം


തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രംപരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. തിരുവിംബിലപ്പന്റെ പ്രതിഷ്ഠ പരശുരാമ പ്രതിഷ്ഠിതമെങ്കിലും  സ്വയംഭൂവായ ശിവലിംഗം ആണിവിടുള്ളത്.                                                                                                                              
കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഇവിടുത്തെ ബിംബപ്രതിഷ്ഠ നടത്തിയത്വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവിമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം.

ഉപദേവതമാര്‍                                                                                                                           
                                                                                                                     
  • ദക്ഷിണാമൂർത്തി
  • ഗണപതി
  • പാർവ്വതീദേവി

വെങ്ങനല്ലൂരിൽ നിത്യവും അഞ്ചുപുജകളും മൂന്നുശീവേലികളു പടിത്തരമാക്കിയിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. തുടർന്ന് അഭിഷേകവും ഉഷഃപൂജയും നടത്തുന്നു. തുടർന്ന് എതിരേറ്റുപൂജ, അതിനൊപ്പം തന്നെ ഗണപതിഹോമം നടത്തുന്നു. തുടർന്ന് ശീവേലിയും പന്തീരടിയും ഉച്ചപൂജയും നടത്തി വീണ്ടും ശീവേലിക്കിറങ്ങുന്നു. വൈകുന്നേരം ഒരു പൂജ മാത്രം അതിനുശേഷം രാത്രിശീവേലി കഴിഞ്ഞ് നടയടക്കുന്നു.
ക്ഷേത്ര ദർശന സമയം
വെളുപ്പിനെ 05:00 മുതൽ 11:00 വരെയും, വൈകിട്ട് 05:00 മണിമുതൽ രാത്രി 8:00 വരെ.





പ്രധാന ആഘോഷങ്ങളിൽ പ്രാമുഖ്യം ശിവരാത്രി യാണ്.

തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.