2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം3 ആം ഭാഗം







 രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ച......


മഹിഷീ വധത്തില്‍ സംപ്രീതനായ് ,തൊഴുകൈകളോടെ നിന്ന ദേവേന്ദ്രനോട് സ്വാമി അയ്യപ്പന്‍ തന്‍റെ മാതാവിന്‍റെ മാറാ വ്യാധിയായ തലവേദനയ്ക്കുള്ള,സിദ്ധഔഷധമായ പുലിപ്പാലിന്‍റെ ആവശ്യകതയെ പറ്റി സൂചിപ്പിക്കുകയും , ദേവേന്ദ്രന്‍ അതിനു പരിഹാരം കാണുകയും ചെയ്തു .ദേവേന്ദ്രന്‍ ആണ്‍ പുലിയായും ദേവസ്ത്രീകല്‍ പെണ്‍പുലികളായും മറ്റു ദേവന്മാര്‍ പുലികുട്ടികളായും രൂപം മാറി. ആണ്‍ പുലിമേല്‍ ഏറിയ അയ്യപ്പന്‍  മറ്റു പുലികളുമായ്  പന്തളം കൊട്ടാരത്തിലേക്ക് യാത്രയായീ .                                                                                                                                    




മണിഘണ്ഠന്‍  പുലിപ്പാലിനായ് വനത്തിലേക്ക് പോയ സമയത്ത്  പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാവിനെ പമ്പാനദിക്കരയില്‍  വച്ചു കണ്ടതായ ഋഷിവര്യന്‍ കൊട്ടാരത്തില്‍ എത്തി.മണിഘണ്ഠന്‍ സാക്ഷാല്‍ ഹരിഹര പുത്രനാണെന്ന സത്യം വെളിപ്പെടുത്തിയത് . അപ്പോള്‍ മാത്രമാണ് രാജാവ് മന്ത്രിയും രാജ്ഞിയും കൂടി നടത്തിയ ഗൂഡാലോച്ചനയെ കുറിച്ചറിയുന്നത് .എന്നിരുന്നാലും സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണ് തന്‍റെ പുത്രന്‍ എന്നറിഞ്ഞതില്‍ അദ്ദേഹം അതീവ സന്തുഷ്ഠനായി.പുലിമുകളിലേറിയ മണിഘണ്ഠനേ കണ്ട പന്തള രാജ്യത്തെ പ്രജകള്‍ അത്ഭുതസ്തബ്ധരും ഭയചകിതരുമായ്.രാജാവ് മണിഘണ്ഠനേ കൊട്ടാരത്തിലെക്കാനയിച്ചു. തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കിയ മന്ത്രിയും രാജ്ഞിയും മണിഘണ്ഠനോട് മാപ്പപേക്ഷിച്ചു .തന്‍റെ അവതാരോദ്ദേശം  നടപ്പാക്കുന്നതിലേക്ക് അവര്‍ ഒരു നിമിത്തം  മാത്രമാണായത് എന്ന് പറഞ്ഞ്‌ അവരെ ആശ്വസിപ്പിച്ചു . മണിഘണ്ഠന്‍റെ ആജ്ഞ അനുസരിച്ച് പുലികളെല്ലാം കാട്ടിലേക്ക് തിരിച്ചു പോയി.ഇതെല്ലാം സംഭവിച്ചത് ഋഷിവര്യന്‍ മുന്‍പ് പ്രവചിച്ചതുപോലെ മണിഘണ്ഠനു വെറും പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരുന്നു.




തന്‍റെ അവതാരോദ്ദേശ്യംകൈവരിച്ചുകഴിഞ്ഞതിനാല്‍ തന്നെ രാജ്യം വിട്ടു പോകുവാന്‍ അനുവദിക്കണമെന്ന്അയ്യപ്പന്‍ തന്‍റെ പിതാവിനോട് അപേക്ഷിച്ചു എന്നാല്‍ രാജാവ് താന്‍ പണികഴിപ്പിച്ച  ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഉണ്ടായിരിക്കെണമെന്നു ഭക്തിയോടെ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു,എന്നാല്‍ തന്‍റെ അസാന്നിദ്ദ്യത്തില്‍ ദുഖിക്കരുതെന്നും തന്‍റെ ഈ ശരം പതിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണമെന്നും രാജാവിനോട് അപേക്ഷിച്ചുകൊണ്ട്‌ തന്‍റെ ആവനാഴിയില്‍ നിന്നും ഒരു ശരമെടുത്തു തൊടുത്തുവിട്ടു അങ്ങനെ ആ ശരം പതിച്ച സ്ഥലം ഇന്ന് ശരം കുത്തിയാല്‍ (ശരംകുത്തി)എന്നപേരില്‍ അറിയപ്പെടുന്നു.



സ്വാമി അയ്യപ്പന്‍ യോഗമൂര്‍ത്തിയുടെ രൂപത്തില്‍ പന്തള രാജന് പൊന്നമ്പലമേട്ടില്‍ ദര്‍ശ്ശനം നല്‍കുകയും അതേഅവസ്ഥയിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കേണ്ടതെന്നും  നിര്‍ദ്ദേശിച്ചു. ഇരിക്കുന്ന അവസ്ഥയില്‍ അരക്കെട്ടും കാല്‍ മുട്ടുകളും ഒരു നടകൊണ്ടു ബന്ധനം ചെയ്തു വലതു കൈ ചിന്മുദ്രാവസ്ഥയിലും ഇടതുകൈ കാല്‍മുട്ടില്‍ വിശ്രമാവസ്ഥയിലും, കാല്‍പാദങ്ങള്‍ വിരിച്ചു  വച്ച സ്ഥിതിയിലാണ് പന്തള രാജന്‍ സ്വാമി അയ്യപ്പനെ ദര്‍ശ്ശിച്ചു സായുജ്യമടഞ്ഞത്.                                                                                                         



ദേവേന്ദ്രന്‍ ദേവശില്‍പിയായ  വിശ്വകര്‍മ്മാവിനോട് സ്വാമി അയ്യപ്പന്‍റെ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ നിര്‍ദേശിക്കുകയും ,കരിങ്കല്ലുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു .ആ സമയത്ത് അവിടെ ശില്പനിര്‍മ്മിതിക്ക് എത്തിച്ചേര്‍ന്ന പരശുരാമാനാല്‍ നിര്‍മ്മിക്കപ്പെട്ട സ്വാമി അയ്യപ്പന്‍റെ ശില്പവും പൊന്നമ്പലമേട്ടില്‍ പന്തള രാജന്‍ ദര്‍ശ്ശിച്ച  സ്വാമി അയ്യപ്പന്‍റെ യോഗമൂര്‍ത്തി രൂപവും  ഒരേ രൂപത്തിലും ഭാവത്തിലും ഉള്ളതായിരുന്നു .




പുരാതനകാലത്ത്‌ ഈ ദിവ്യമായ ഓരോ കല്‍ പടികളിലും ഭക്തിപൂര്‍വ്വം നാളികേരം ഉടച്ചായിരുന്നു തീര്‍ത്ഥാടകര്‍ പടി ചവിട്ടി കയറിയിരുന്നത് .പിന്നീട് ലോഹം കൊണ്ട്  പുനര്‍ നിര്‍മ്മിച്ച  ഈ പടികള്‍  ഇപ്പോള്‍ സ്വര്‍ണ്ണം പൂശി പുനര്‍നിര്‍മ്മാണം ചെയ്തിരിക്കുന്നു .



എല്ലാ വര്‍ഷവും പുണ്യ ദിനമായ മകര സംക്രാന്തി ദിവസം സന്ധ്യാ സമയത്ത് സ്വാമി അയ്യപ്പന്‍ മകരജ്യോതിസ്സായ് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപെട്ട്ഭക്തരില്‍ ആത്മനിര്‍വൃതി പകരുന്നു .ഭാരതത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ  തന്നെ നാനാ  ഭാഗത്തുനിന്നും ശബരിമലയില്‍ വന്നെത്തുന്ന ലക്ഷോപലക്ഷം ഭക്തന്മാര്‍ മകരജ്യോതിസ്സ് കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് മകരസങ്ക്രാന്തിയുടെ സായംസന്ധ്യ.ഈ ഭക്തലക്ഷങ്ങള്‍ മകരജ്യോതിസ്സിന്‍റെ ദര്‍ശ്ശന സൌഭാഗ്യത്താല്‍ ആത്മനിര്‍വൃതിയില്‍ ഭാഗവാനുമായീ ലയിക്കുന്നു..




ഓം ശ്രീ ഭൂതനാഥ സദാനന്ദ
സര്‍വഭൂതദയാപര 

രക്ഷരക്ഷ മഹാബാഹോ
ശാസ്തേ സ്തുഭ്യം നമോ നമ:....