- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച
ആഴിതീരം_തങ്ങി_ശ്രീ_ചാമുണ്ഡേശ്വരി_ക്ഷേത്ര൦, #ആയിരം_തെങ്ങ്, #ചെറുകുന്ന്, കണ്ണൂർ

☛ഐതീഹ്യപ്പെരുമ കൊണ്ടും പൗരാണികതകൊണ്ടും വേറിട്ടു നിൽക്കുന്ന ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.
☛ഐതീഹ്യപ്പെരുമ കൊണ്ടും പൗരാണികതകൊണ്ടും വേറിട്ടു നിൽക്കുന്ന ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.
☛''കാശിപുരാതേശ്വരിയായ അന്നപൂർണ്ണേശ്വരി
കാശിയില് നിന്ന് കപ്പല് വഴി വന്ന് ആദ്യം തങ്ങിയ
സ്ഥലം ആഴിതീരം തങ്ങി കാലാന്തരത്താല്
ആയിരം തെങ്ങായി മാറി''
കാശിയില് നിന്ന് കപ്പല് വഴി വന്ന് ആദ്യം തങ്ങിയ
സ്ഥലം ആഴിതീരം തങ്ങി കാലാന്തരത്താല്
ആയിരം തെങ്ങായി മാറി''
ആരിയർ നാട്ടിൽ നിന്നും ആരിയ കപ്പൽ തന്നിൽ
ആദിപരമേശ്വരി ആഴിയിൽ കൂടി നേരെ
കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം
അന്നപൂർണേശ്വരി അമ്മ ആഴി തീരത്തിൽ തങ്ങി.
ആരിയർ നാട്ടിൽ നിന്നും ആരിയ കപ്പലിൽ അന്നപൂർണേശ്വരി ആഴിയിൽ കൂടി കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം എഴുന്നള്ളി ഇരുന്നുവെന്നത് ചരിത്രം. ആ സ്ഥലം പിന്നീട് ആഴിതീരം തങ്ങി എന്നറിയപ്പെട്ടു. പിൽക്കാലം ആഴിതീരം തങ്ങി ആയിരംതെങ്ങായി മാറി. ഏകദേശം 1600 വർഷത്തിലധികം പഴക്കമുള്ള മഹാ ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. അന്നപൂർണേശ്വരി അമ്മ കാശിയിൽ നിന്നും എഴുന്നള്ളി ഇരുന്ന സ്ഥലം. അന്നപൂർണേശ്വരിയുടെ ആരൂഢസ്ഥാനം. ചെറുകുന്നിലെ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഇത്. നാലു വശത്തേക്കും മുഖമുള്ള ക്ഷേത്രങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്.
ആദിപരമേശ്വരി ആഴിയിൽ കൂടി നേരെ
കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം
അന്നപൂർണേശ്വരി അമ്മ ആഴി തീരത്തിൽ തങ്ങി.
ആരിയർ നാട്ടിൽ നിന്നും ആരിയ കപ്പലിൽ അന്നപൂർണേശ്വരി ആഴിയിൽ കൂടി കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം എഴുന്നള്ളി ഇരുന്നുവെന്നത് ചരിത്രം. ആ സ്ഥലം പിന്നീട് ആഴിതീരം തങ്ങി എന്നറിയപ്പെട്ടു. പിൽക്കാലം ആഴിതീരം തങ്ങി ആയിരംതെങ്ങായി മാറി. ഏകദേശം 1600 വർഷത്തിലധികം പഴക്കമുള്ള മഹാ ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. അന്നപൂർണേശ്വരി അമ്മ കാശിയിൽ നിന്നും എഴുന്നള്ളി ഇരുന്ന സ്ഥലം. അന്നപൂർണേശ്വരിയുടെ ആരൂഢസ്ഥാനം. ചെറുകുന്നിലെ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഇത്. നാലു വശത്തേക്കും മുഖമുള്ള ക്ഷേത്രങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്.
പരാശക്തി ഭക്തനായിരുന്ന കോലത്തിരി ഉദയവർമ്മൻ രാജാവിന്‍റെ പ്രാർത്ഥനയിൽ സന്തുഷ്ടയായ ദേവി തനിക്ക് വേണ്ടുന്നതൊക്കെ തരാൻ പ്രാപ്തനായ ഭക്തനിൽ സന്തോഷിച്ച് കോലത്തുനാട്ടിൽ എഴുന്നള്ളാൻ തീരുമാനിക്കുകയും, പരിവാര സമേതം മരകപ്പലിൽ കടൽ മാർഗ്ഗം പുറപ്പെടുകയും ചെയ്യുന്നു. കോലത്തുനാടിന്‍റെ മദ്ധ്യത്തിലാണ് ദേവി എഴുന്നള്ളുന്നതെന്നു മനസിലാക്കിയ രാജാവ് ഇവിടെ അമ്മയ്ക്ക് വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കാൻ ആളെ അയച്ചു. ഇന്ന് അന്നപൂർണ്ണേശ്വരീക്ഷേത്രം ഉള്ള സ്ഥലത്ത് അന്ന് ഒരു നമ്പൂതിരി ഇല്ലവും ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ടായിരുന്നു. അതിന്‍റെ ചുറ്റുപാട് മാത്രമേ വീടും ആൾ താമസവും ഉണ്ടായിരുന്നുള്ളു. ഇന്ന് ആയിരംതെങ്ങിൽ താമസിക്കുന്നവരുടെ മുൻഗാമികൾ അവിടെയാണ് താമസിച്ചിരുന്നത്. അവരെയാണ് അന്നത്തെ രാജാവ് അന്നപൂർണ്ണേശ്വരിക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊക്കെഒരുക്കിക്കൊടുക്കാൻ നിയോഗിച്ചത്. അവരാണ് കടൽക്കരയിൽ പച്ചോല കൊണ്ട് പന്തൽ നിർമ്മിച്ച് പട്ട് വിതാനിച്ച് പീഠവും വിളക്കും വെച്ച് കാശിമഹേശ്വരിയെ എതിരേറ്റത്.
അമ്മ പരിവാരസമേതമാണ് ആഴിതീരത്തിലെഴുന്നള്ളിയത്. കൂടെയുള്ളവരിൽ പ്രധാനി ചാമുണ്ഡേശ്വരിയാണ്, അമ്മയുടെ മകളാണെന്നും അഭിപ്രായമുണ്ട്. കൂട്ടത്തിൽ മാല കെട്ടുന്നയാളും മുങ്ങത്ത് വാര്യരും തലൂല് വീട്ടിലെ വാര്യരും പിന്നെ മൂന്ന് സ്ത്രീകളും ഉണ്ട് അവരാണ് മൂന്നില്ലത്തു വീട്ടുകാർ. കാശിയിൽ നിന്നും അമ്മയുടെ കൂടെ കപ്പിത്താനായി വന്നത് ഒരു ബൗദ്ധനാണ്. അദ്ദേഹം ചെറുകുന്ന് ഒളിയങ്കരപ്പള്ളിയിൽ അടങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്ഥലപരിമിതി കാരണം അമ്മയ്ക്കും പരിവാരങ്ങൾക്കും ഇവിടെ ഒന്നായി നിൽക്കാൻ സാധ്യമല്ലാത്തതുകൊണ്ട് അന്നപൂർണേശ്വരി അമ്മ മറ്റൊരു സ്ഥലം തേടി യാത്ര തിരിക്കുന്നു. എന്നിരുന്നാലും പരിവാരങ്ങളുടെ ക്ഷേമാന്വേഷണത്തിനു വേണ്ടി ദിവസവും ആഴിതീരത്തിലെത്തുന്ന ദേവീ സാന്നിധ്യം ഇവിടുത്തെ ഐശ്വര്യവും മാഹാത്മ്യവും വർധിപ്പിക്കുന്നു.
അന്നപൂർണ്ണേശ്വരിക്കുവേണ്ടി സ്ഥലം തേടി അമ്മയും ചാമുണ്ഡേശ്വരിയും നേരെ പോയത് കുന്നിൻ മതിലകത്തു നിന്നും വടക്കു പടിഞ്ഞാറ് അരയാൽ ചുവട്ടിലായിരുന്നു. ശിവൻ ഉള്ളതു കൊണ്ടാണ് അമ്മ അവിടെ ഇരിക്കാൻ പ്രാധാന്യം കൽപ്പിച്ചത്. ഈ സ്ഥലമാണ് മഠത്തിലരയാൽ. അവിടെ നിന്നും ചാമുണ്ഡേശ്വരി ഒരു വീട്ടിൽ കയറി അവിടെ നിന്നും കല്പവൃക്ഷമധു കുടിക്കുന്നു. എന്‍റെ കൂടെ ഒരാൾ കൂടി ഉണ്ട് എന്ന് പറഞ്ഞ് ഇളനീർ വാങ്ങി അമ്മയ്ക്കും കൊടുക്കുന്നു. ആ സങ്കൽപ്പം ഇന്നും നടത്തിവരുന്നു. അവരാണ് ആയിരം തെങ്ങ് ക്ഷേത്രത്തിലെ കലശക്കാർ. ആ യാത്രയിലാണ് ഇന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം ഉള്ള സ്ഥലം അമ്മ കാണുന്നത്, അന്ന് ഇവിടെ ഒരു നമ്പൂതിരി ഇല്ലവും അവരുടേതായ ശ്രീകൃഷ്ണ ക്ഷേത്രവും (കണ്ണപുരത്തപ്പൻ) കുളവുമാണ് ഉണ്ടായിരുന്നത്. ഈ ക്ഷേത്രത്തിന്‍റെ അഗ്രശാലയാണ് അമ്മ ഇരിക്കാനുള്ള സ്ഥലം കണ്ടത്. അതറിഞ്ഞ കോലത്തിരി രാജാവ് ആ നമ്പൂതിരി ഇല്ലവും ശ്രീകൃഷ്ണ ക്ഷേത്രവും കുളവും ഈ ക്ഷേത്രത്തിനു കിഴക്ക് പണികഴിപ്പിച്ചു കൊടുത്തു. കൂടാതെ ധനങ്ങളും കൊടുത്ത് അന്നപൂർണ്ണേശ്വരിയുടെ അഗ്രശാല പ്രവൃത്തിയും അവർക്ക് സമ്മതിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍റെ അഗ്രശാല ഉള്ള സ്ഥലമാണ് അമ്മയുടെ ശ്രീകോവിൽ. അതുകൊണ്ടാണ് അഗ്രശാലാമാതാവ് എന്നു പറയുന്നത്. അതുപോലെതന്നെ ആഴിതീരം ചാമുണ്ഡേശ്വരിക്ക് കോലത്തിരി രാജാവിന്‍റെ സഹായത്തോടുകൂടി ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ ചെയ്യിച്ചു പട്ടം കെട്ടി പരവതാനിയിലിരുത്തി ആഴിതീരം ചാമുണ്ഡി എന്ന പേര് വിളിച്ച് ഇവിടെ ഇരുത്തി. ചാമുണ്ഡേശ്വരി പരിവാര സമേതം ആഴിതീരെ കുടികൊണ്ട് അഗ്രശാലാമാതാവിന്‍റെ ആജ്ഞ പ്രകാരം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ ഇരുന്ന് ക്ഷേത്രത്തിന്‍റെ നടത്തിപ്പ് നോക്കാൻ അധികാരപ്പെടുത്തി. സന്ധ്യാവിളക്ക് അതായത് ദീപാരാധന കഴിഞ്ഞ് പടിഞ്ഞാറെ നട തുറക്കാൻ പാടില്ല ഇന്നും. അത് അന്ന് കൽപ്പിച്ചതാണ്.
അന്നപൂർണ്ണേശ്വരി എഴുന്നള്ളി ഇരിക്കൂന്ന സ്ഥലത്ത് ചില വിഷേശതകൾ ഇന്നൂം നമുക്ക് കാണാൻ സാധിക്കുന്നതാണ്. അന്നപൂർണ്ണേശ്വരി അമ്മയുടെ തലയിൽ നിന്നും ഒരു പുഷ്പം (ചെക്കി) വീണു മുളച്ചതായി പറയുന്ന ചെക്കി, അതിപ്പൊഴും തെഴുത്തു കിളിർത്തു നിൽക്കുന്നു. ഇത് എല്ലായപ്പോഴും പുഷ്പിച്ചു നിൽക്കുന്നു. ഇതിനു വെള്ളം ഒഴിക്കാറില്ല. മറ്റൊരു വിശേഷം അമ്മ എഴൂന്നള്ളിയ കപ്പൽ വന്ന വഴി ഈ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്ത് ഇന്നും കാണാം. നയനമനോഹരവും ഭക്തിനിർഭരവുമായ കാഴ്ചയ്ക്കപ്പുറം ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളായി ഇവ തലയുയർത്തി നിൽക്കുന്നു. അമ്മയ്ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമായതിനാലാകാം ഇവിടെയാണ് അമ്മ അന്നദാനം നടത്താൻ വേണ്ടി ഉപയോഗിച്ച കുഴി അടുപ്പ് സ്ഥാപിച്ചിട്ടുള്ളത്. അന്നപൂർണ്ണേശ്വരി ഈ സ്ഥലത്തു വച്ച് അന്നദാനം നടത്തിയിട്ടുണ്ടായിരുന്നു. അന്ന് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച കുഴിയടുപ്പ് ഇന്നും ഇവിടെ സംരക്ഷിക്കുന്നു. കളിയാട്ടം കഴിയുന്ന ദിവസം പുറത്തെടുക്കുന്ന ഈ അടുപ്പിൽ നിന്നും ഒരു ചെമ്പിൽ ചോറു വെക്കണം. അതാണ് 'ഹവിസ്സ് വാരൽ'. അത് പ്രധാനമാണ്
അത് പ്രധാനമാണ്. അതു കൂടാതെ പരിവാരങ്ങളുടെ ക്ഷേമാന്വേഷണത്തിനു വേണ്ടി എല്ലാ ദിവസവും അഴിതീരത്തിലെത്തുന്ന അമ്മയുടെ സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം വർദ്ധിപ്പിക്കുന്നു.
അതുപോലെ അന്നപൂർണേശ്വരി അമ്മയും ചാമുണ്ഡേശ്വരി അമ്മയും തമ്മിലുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്ന തെളിവുകൾ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇന്നും നമുക്ക് കാണാൻ സാധിക്കുന്നതാണ്.അന്നപൂർണേശ്വരിയുടെ പുറത്തെ ധരിക്ക് വെള്ളെഴുത്തിന് കൊത്തിവച്ച ശില്പങ്ങൾ ഇതിനുദാഹരണമാണ് ശ്രീകൃഷ്ണ ഭഗവാൻ, നടുക്ക് അന്നപൂർണേശ്വരി, ഇടത് ഭാഗം ചാമുണ്ഡേശ്വരി ഈ മൂന്ന് ശക്തിയേയും അവിടെ കാണാം. അമ്മയുടെ ശ്രീകോവിലിന്‍റെ കട്ടിളക്കും ചാമുണ്ഡേശ്വരിയുടെ ശില്പമുണ്ട്. അതൊന്നും കൂടാതെ മനുഷ്യാധീനത്തിൽഅമ്മയുടെ ഉത്സവം അറാം നാൾ ആഴിതീരത്തിൽ എഴുന്നള്ളിച്ച് വരണം.
ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂര വിളക്ക് ഉത്സവം വളരെ പ്രസിദ്ധമാണ്. അന്നപൂർണേശ്വരീ ക്ഷേത്ര ചിറയിൽ നിന്നാണ് ചാമുണ്ഡേശ്വരിയുടേയും പരിവാരങ്ങളുടേയും പൂരം കുളി. അന്നപൂർണ്ണേശ്വരീ ക്ഷേത്ര ചിറയുടെ കന്നിമൂല കടവിൽ നിന്നാണ് പൂരം കുളിക്കേണ്ടത്. ഈ ചിറയിൽതന്നെ രണ്ട് കിണറും ഒരു കുളവുമുണ്ട്. ഈ ചിറയുടെ മദ്ധ്യത്തിലുള്ള കിണറിൽ നിന്നാണ് ചാമുണ്ഡേശ്വരി പൂരം കുളിക്കുക. ആ കിണറിനു കുറച്ച് കിഴക്ക് തെക്കായി മറ്റൊരു കിണറുമുണ്ട്. അതിൽ നിന്നാണ് മുണ്ടയാം പറമ്പിൽ ഭഗവതിയുടെ പൂരം കുളി. ഇത് വളരെ പ്രധാനമാണ്. കുളി കഴിഞ്ഞ് അന്നപൂർണ്ണേശ്വരീക്ഷേത്രത്തിൽ പ്രവേശിച്ച് പടിഞ്ഞാറു ഭാഗത്തുള്ള വാതിലിൽകൂടി പ്രദക്ഷിണം വെച്ച് അമ്മയുടെ മുമ്പിൽ ചാമുണ്ഡേശ്വരിയും പരിവാരങ്ങളും എത്തുമ്പോൾ മേൽശാന്തി ശ്രീകോവിലിൽ നിന്നും പുറത്തിറങ്ങി നിൽക്കണം. അമ്മയ്ക്ക് കാണിക്കവെച്ചാൽ അതെടുത്ത് ശ്രീകോവിലിൽ കൊണ്ടുവെച്ച് അമ്മയുടെ പ്രസാദം തരണം. പ്രസാദം എല്ലാവരും എടുത്ത് പരിവാരങ്ങൾക്ക് പുറത്തെ നടയിലേക്ക് വന്നതിനു ശേഷം ചാമുണ്ഡേശ്വരി അമ്മയുമായി കൂടിക്കണ്ട് നട അറിയിപ്പ് കഴിഞ്ഞതിനു ശേഷം അഗ്രശാലയിൽ കയറി മേൽനോട്ടം നടത്തി പുറത്ത് വന്ന് മേൽശാന്തിയേയും ക്ഷേത്ര നടത്തിപ്പുകാരെയും വിളിച്ച് ശാസനാരൂപത്തിൽ അരുളപ്പാട് കഴിഞ്ഞതിനു ശേഷം അമ്മയുടെ വക പതിനൊന്ന് ഇളനീര്‍ ചാമുണ്ഡേശ്വരിക്ക് കൊടുക്കണം. അത് പരിവാരങ്ങളോടുകൂടി കൊത്തിക്കുടിച്ച് അവിടുന്നും പുറപ്പെട്ട് അമ്മയുടെ പരിചാരകൻമാരുടെ വീടുകളിൽ കയറി പാലക്കീൽ കളരിക്ഷേത്രത്തിൽ കയറി ആഴിതീരത്തിലേക്ക് മടങ്ങുന്നു.
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തിരുവായുധം കൊണ്ട് മറ്റാർക്കും കയറാൻ പാടില്ല. അതുപോലെ ചെറുകുന്നിലുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടു പോകണം. ആയിരം തെങ്ങ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് കൊണ്ടു വരേണ്ട. ഇവിടെ നിന്നും അങ്ങോട്ടു പോയതാണല്ലൊ.
അന്നപൂർണേശ്വരിയും പരിവാരങ്ങളും മരകപ്പലിൽ ആഴിതീരത്തിൽ വന്നപ്പോൾ കടൽക്കരയിൽ പച്ചോല കൊണ്ട് പന്തൽ നിർമ്മിച്ച് പട്ട് വിതാനിച്ച് പീഠവും വിളക്കും വെച്ച് എതിരേറ്റ് ക്ഷേത്രവും പണികഴിപ്പിച്ച് പ്രതിഷ്ഠ കഴിപ്പിച്ചു, എല്ലാം ചെയ്തതായ ഗുരുവര്യന്മാരാണ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‍റെ കുറച്ച് തെക്ക് ഗുരുക്കളാൽത്തറയിൽ കുടികൊള്ളുന്നത്. അവരെ ഇന്നും പൂജിക്കുന്നു. കൂടാതെ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ എന്തു കർമ്മം നടത്തണമെങ്കിലുംഗുരുക്കളാൽത്തറയിൽ ആദ്യം പൂജിച്ചതിനു ശേഷമേ നടത്താൻ പാടുള്ളൂ.
എത്തിച്ചേരാൻ:
കണ്ണൂർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിനു പിറകിൽ ഒരു കിലോമീറ്ററിനു ശേഷം ആയിരം തെങ്ങ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം.
കണ്ണൂർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിനു പിറകിൽ ഒരു കിലോമീറ്ററിനു ശേഷം ആയിരം തെങ്ങ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം.
ശ്രീസുബ്രഹ്മണ്യൻസ്വാമിക്ഷേത്രം (ബദു_ഗുഹകൾ), ക്വാലാലംപൂർ, മലേഷ്യ
ചുണ്ണാമ്പ് കുന്നുകളാൽ നിർമ്മിതമായ
ഗുഹകളുടെ ഒരു പരമ്പരയാണ് ബദു ഗുഹകൾ. ക്വാലാലംപൂരിൽ നിന്ന് 13 കിലോമീറ്റർ അകലെ ഗൊംബാക് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുന്നുകൾ ഒഴുകുന്ന ബദു നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
ഗുഹകളുടെ ഒരു പരമ്പരയാണ് ബദു ഗുഹകൾ. ക്വാലാലംപൂരിൽ നിന്ന് 13 കിലോമീറ്റർ അകലെ ഗൊംബാക് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുന്നുകൾ ഒഴുകുന്ന ബദു നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
മുരുഗന് സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഹിന്ദുക്ഷേത്രം ഇവിടെയാണ്. ബാത്തു ഗുഹകളെ സൃഷ്ടിച്ച ചുണ്ണാമ്പ് കല്ലിന് 400 മില്യൻ വർഷങ്ങൾ പഴക്കമുള്ളതാണ്. ഗുഹകളുടെ പ്രവേശനകവാടങ്ങളിൽ ചിലത് തദ്ദേശവാസികളായ തേമുനർക്ക് അഭയം നൽകാറുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന് മുമ്പ് ബാത്തു ഗുഹകളിലേക്കുള്ള പടികൾ വിറകാണ്. 272 കോൺക്രീറ്റുകളാണ് അവർ മാറ്റിയത്. ഈ ഗുഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വലിയതുമായ ഗുഹയാണ് കത്തീഡ്രൽ ഗുഹ. 100 മീറ്റർ ഉയരമുള്ള മേൽക്കൂരയുടെ ചുവട്ടിലാണ് ഹൈന്ദവക്ഷേത്രങ്ങളുള്ളത്.
മുരുഗന്റെ പ്രതിമ ബട്ട് ഗുഹയ്ക്ക് പുറത്ത് 42.7 മീറ്റർ ഉയരത്തിലാണ്. പ്രതിമ 24 ദശലക്ഷം രൂപയും 250 ടൺ സ്റ്റീൽ ബാറും 300 ലിറ്റർ സ്വർണ പെയിന്റും 1550 ക്യുബിക് മീറ്റർ കോൺക്രീറ്റും കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് . രണ്ട് ഗുഹ ക്ഷേത്രങ്ങൾ, ആർട്ട് ഗ്യാലറി ഗുഹ, ക്ഷേത്ര ഗുഹകൾ എന്നിവയാണ് മലയുടെ അടിവാരത്തിലുള്ളത്. ഇവ രണ്ടെണ്ണം ഹിന്ദു പ്രതിമകളുമാണ്. തൈപ്പൂയ്യ ഉത്സവകാലത്ത് മുരുഗ ഭക്തർ ഒരു മാസത്തേയ്ക്ക് നോമ്പെടുക്കും. തൈപ്പൂയ്യത്തിൽ കാവടി കൊണ്ടുപോകുന്നതിനു മുൻപായി ഭക്തജനങ്ങൾ തല കുനിക്കും. കാവടി ആട്ടം നിർവ്വഹിക്കുന്നതിനും കാവടിയെ ചുമതലപ്പെടുത്തുന്നതിന് ഒരു മാസം മുമ്പുതന്നെ അനേകം ചട്ടങ്ങൾ നിലവിലുണ്ട്. ആയിരക്കണക്കിന് ആളുകൾ ബറ്റു ഗുഹകളിലേക്ക് ആകർഷിക്കുന്നത് തൈപ്പൂയ്യത്തിനാണ്.
ഈ പ്രത്യേക ഉത്സവം കാണാനും തറയിൽ കാവടിമാർക്കും ഭക്തജനങ്ങൾക്കും കാവടിമാർക്കും ചിത്രങ്ങൾ എടുക്കാൻ തൈപ്പൂയ്യത്തിൽ അന്യ മതസ്ഥരും വരുന്നു.
ഗതാഗതം :
കെ.ടി. കോമേറ്റർ ട്രെയിൻ വഴി കെ.ടി. സെന്റൽ വഴിയാണ് ബൂട്ടൂ ഗുഹയിലെത്താൻ ഏറ്റവും അനുയോജ്യം. Titiwangsa യിൽ നിന്നും ബസ് U6 വഴി നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാനാകും. ഏറ്റവും എളുപ്പമുള്ള മാർഗം ടാക്സി ആണ്.
കെ.ടി. കോമേറ്റർ ട്രെയിൻ വഴി കെ.ടി. സെന്റൽ വഴിയാണ് ബൂട്ടൂ ഗുഹയിലെത്താൻ ഏറ്റവും അനുയോജ്യം. Titiwangsa യിൽ നിന്നും ബസ് U6 വഴി നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാനാകും. ഏറ്റവും എളുപ്പമുള്ള മാർഗം ടാക്സി ആണ്.
തില്ലൈനടരാജക്ഷേത്രം, ചിദംബരം, തമിഴ്നാട്
തില്ലൈനടരാജക്ഷേത്രം, ചിദംബരം, തമിഴ്നാട്
============================================
ശൈവരുടെ_അഭയസ്ഥാനം
ഭഗവാന്‍ ശ്രീപരമേശ്വരനെ ആരാധിക്കുന്നവരുടെ അഭയസ്ഥാനമാണ് തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള ചിദംബരം ശ്രീ നടരാജ ക്ഷേത്രം.
ശക്തിസ്വരൂപനാണ് ഇവിടുത്തെ ദേവന്‍.
പ്രണവമന്ത്രമായ ‘ഓം’ കാരമൂര്‍ത്തിയായാണ് ഇവിടെ നടരാജമൂര്‍ത്തി കുടികൊള്ളുന്നത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതിനാല്‍തന്നെ ശിവഭക്തരുടെ പ്രധാന പൂജാ കേന്ദ്രമാണിവിടം.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്.
അക്കാലം മുതല്‍ തമിഴ്‌നാട്ടിലെ കലയും വാസ്തുവിദ്യയുമെല്ലാം ഇവിടെ കേന്ദ്രമാക്കിയാണ് വളര്‍ന്നതെന്നും കരുതപ്പെടുന്നു. നിര്‍മ്മിക്കപ്പെട്ടതില്‍പ്പിന്നെ പലകാലങ്ങളിലായി ഈ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്.
പല രാജകുലങ്ങളുടെ പുതുക്കിപ്പണിയലുകളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളുടെയും ഉദയത്തിനും അസ്തമയത്തിനും സാക്ഷിയായ ക്ഷേത്രം കൂടിയാണിത്. തില്ലൈ കൂത്തന്‍ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിയ്ക്കുന്നത്. നടരാജരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം. ക്ഷേത്രഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ കൊത്തിവച്ചിരിക്കുന്ന കാഴ്ച മനോഹരമാണ്. ക്ഷേത്രസമുച്ചയത്തിനകത്തെ തീര്‍ത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ആയിരം കാല്‍ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവില്‍, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളില്‍. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
ശിവനെ ആകാശരൂപത്തില്‍ സങ്കല്‍പ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ മാലചാര്‍ത്തുന്നതെന്നും പറയുന്നുണ്ട്. ചിദംബരംനഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാല്‍ മതിവരാത്ത വിസ്മയമാണ് ചിദംബരം ക്ഷേത്രമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നൃത്തോത്സവം നടക്കാറുണ്ട്. അക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
ക്ഷേത്ര_ഐതിഹ്യം:
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.
ക്ഷേത്രഘടന
അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).
ചുറ്റമ്പലവഴികളിൽ അനേകം തിരുസന്നിധാനങ്ങളുണ്ട്. മുക്കുറുണി വിനായകർ, പടിഞ്ഞാറേ ഗോപുരത്തിനടുത്ത് കർപ്പക വിനായകർ, ബാലസുബ്രഹ്മണ്യൻ, സോമസുന്ദര ഭഗവാൻ, തിരുമൂല വിനായകൻ, ശിവഗംഗാതീർഥത്തിനടുത്ത് ശിവകാമസുന്ദരിക്ഷേത്രം, നവലിംഗ ക്ഷേത്രം... തുടങ്ങി സന്നിധാനങ്ങൾ അനവധി. നവലിംഗക്ഷേത്രത്തിനു കിഴക്കാണ് രാജസഭയെന്ന ആയിരം കാൽ മണ്ഡപം.
രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്
➖
ശ്രീലങ്കയിലെ വടക്കേ പ്രവിശ്യയിലെ ജാഫ്ന ജില്ലയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടുത്തെ കന്ദസ്വാമി കോവിൽ അഥവാ നല്ലൂർ മുരുകൻ കോവിൽ. ശ്രീലങ്കൻ തമിഴരുടെ ഹിന്ദുത്വത്തിന് സാമൂഹിക പ്രാധാന്യമുള്ള ഒരു സ്ഥാപനം കൂടിയാണ് ഈ ക്ഷേത്രം.മുരുകൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ.
നല്ലൂർ കന്ദസ്വാമി ക്ഷേത്രം 948 AD ൽ " സ്ഥാപിതാവായി എന്ന് കുരുതപ്പെടുന്നു. വിദേശികളുടെ അധിനിവേശം മൂലം നല്ലൂർ പ്രദേശത്തിനകത്തെ വിവിധ സ്ഥലങ്ങളിൽ ക്ഷേത്രം പലവട്ടം മാറ്റേണ്ടിവന്നു.
യാഫാന വൈപാവ മാല പ്രകാരം 13-ാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം ജാഫ്ന കിംഗ് കലിംഗ മാഗ എന്ന മന്ത്രിയുമായ പുവയയാ വക്കം നിർമിച്ചുവെന്നും കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ക്ഷേത്രം പുനർനിർമ്മിക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്തതായി രേഖപ്പെടുത്തുന്നു.
കിഴക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടമുണ്ട്. പ്രധാന കവാടത്തിൽ ദ്രാവിഡ വാസ്തുവിദ്യ രീതിയിൽ അലങ്കരിച്ച അഞ്ചോളം ഗോപുരങ്ങളാണ് അലങ്കരിച്ചിരിക്കുന്നത്.
ചുറ്റുമുള്ള അകത്തെ യാർഡിൽ ഗോർശ് , വൈരവാർ , സൂര്യൻ, സന്ധാന ഗോപാല എന്നിവരുടെ പ്രതിഷ്ഠകൾ ഉണ്ട്. ഈ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വിശുദ്ധ കുളം, മുണ്ടുവന്റെ മറ്റൊരു വംപമായ തണ്ടായുധപാണി ക്ഷേത്രം എന്നിവ കാണാൻ കഴിയും. വടക്കൻ ഭാഗത്ത് ഒരു വലിയ വിശുദ്ധ ഉദ്യാനം ഉണ്ട്.
നല്ലൂർ കന്തസാമി ക്ഷേത്രം ഉത്സവം:
ആദി (ആഗസ്ത്) മാസത്തിൽ പുതുവത്സരാഘോഷത്തിന് ആറാം ദിവസം തുടർച്ചയായി ആറാം ദിവസം ആരംഭിച്ച് ഇരുപത്തഞ്ചു ദിവസം തുടർച്ചയായാണ് വാർഷിക ഫെസ്റ്റിവൽ കൊടിട്രാം ആരംഭിക്കുന്നത്.
പെരിയകോവിൽ (ബൃഹദ്ദീശ്വര ക്ഷേത്രം.) തഞ്ചാവൂർ, തമിഴ്നാട്.🕉➖➖
പെരിയകോവിൽ (ബൃഹദ്ദീശ്വര
ക്ഷേത്രം.) തഞ്ചാവൂർ, തമിഴ്നാട്.🕉➖➖
'ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് '
ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയിരക്കണക്കിന് ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. എല്ലാം തന്നെ ഹൈന്ദവ പുരാണത്തിലെ ദേവന്മാരും ദേവിമാരും.
പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കി ആനയെ കൊണ്ട് വലിച്ചു കയറ്റിയതായിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്.
ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. (ശിവലിംഗത്തിന്റെ ചീത്രം എടുത്തില്ല.. അകത്ത് ഫോട്ടോ എടുക്കാന്‍ അനുവാദം കിട്ടുമായിരുന്നോ എന്നുമറിയില്ലായിരുന്നു)
ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.
നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.
ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.
നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.
പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്‍, നടരാജന്‍, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും).
ചരിത്രം.
രാജ രാജ ചോഴന്റെ 25ആം ഭരണവർഷത്തിലെ 275ആം ദിവസമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്.
കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ് രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.
ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് .ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.
രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.
തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.
കേത്രത്തിലെ കൊത്തുപണികൾ
ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, ശ്രീകോവിൽ, ഗർഭഗൃഹം (sanctum sanctorum), മുഖമണ്ഡപം ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങൾ. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുൾപ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലിൽ നിർമ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ.
ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, ശ്രീകോവിൽ, ഗർഭഗൃഹം (sanctum sanctorum), മുഖമണ്ഡപം ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങൾ. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുൾപ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലിൽ നിർമ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ.
നന്ദിമണ്ഡപത്തിൽ ഉള്ള നന്ദി ഒറ്റകല്ലിൽ നിർമിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടൺ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവർണ്ണങ്ങളിലുള്ള ചിത്രപണികൾ നിറഞ്ഞതാണ്.
ചോഴ, നായ്ക്കർ, മറാഠ രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തിൽ പ്രകടമാണ്. പ്രകാരമണ്ഡപത്തിൽ മാർക്കണ്ഡേയപുരാണം, തിരുവിളയാടൽ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ക്ഷേത്രമതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ സംരക്ഷണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ പെട്ടതിനാൽ നല്ല രീതിയിൽ സമ്രക്ഷിച്ച് പോരുന്നു.
ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന് ഏകദേശം 90 ടൺ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റർ നീളമുള്ള ചെരിവുതലം നിർമ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ് അവയെ മുകളിലേക്കെത്തിച്ചത്. ക്ഷേത്രത്തിനടുത്ത് ഈ ചെരിവുതലം നിലനിന്നിടത്തെയിടത്തെ ഒരു സ്ഥലത്തിന്റെ പേര് ചാരുപാലം എന്നാണ്. കൃഷ്ണശിലയിൽ നിർമ്മിച്ച ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. വലിയ ഗോപുരങ്ങളും തോരണം എന്നു പേരുള്ള പ്രവേശനകവാടവും ക്ഷേത്രത്തിനുണ്ട്. 240.9 മീറ്റർ നീളവും 122 മീറ്റർ വീതിയുമുള്ള കെട്ടിടത്തിനു ചുറ്റുമായി രണ്ടു നിലയുള്ള മാളിക നിർമ്മിച്ചിരിക്കുന്നു. ശിഖരം എന്നു വിളിക്കുന്ന താഴികക്കുടത്തിനു എട്ട് വശങ്ങളുണ്ട്. 7.8 മീറ്റർ വീതിയുമുള്ള ഒറ്റക്കല്ലിലാണ് ഇതിന്റെ നിർമ്മാണം. ക്ഷേത്രത്തിനുള്ളിലെ ചുവരുകളിൽ കാണപ്പെടുന്ന ചുവർചിത്രങ്ങൾ ചോളചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ്.
പ്രധാന പ്രതിഷ്ഠയായ ശിവൻ ലിംഗരൂപത്തിൽ ആണ്. ഒറ്റ കല്ലിൽ നിർമ്മിച്ച ഈ ശിവലിംഗത്തിന് 8.7 മീറ്റർ ഉയരം ഉണ്ട്. ശ്രീവിമാനയുടെ വടക്ക് ദിശയിലാണ് ചണ്ഡികേശ്വരൻ പ്രതിഷ്ഠ. മഹാമണ്ഡപത്തിന്റെ മുൻവശം പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവ് പണി കഴിപ്പിച്ച പെരിയനായകി അമ്മാൾ ക്ഷേത്രം. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും സുബ്രഹ്മണ്യ ക്ഷേത്രവും പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഗണപതി ക്ഷേത്രം മറാത്തരാജാവ് സർഫോജി 18-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളായ ദക്ഷിണാമൂർത്തി, സൂര്യൻ,ചന്ദ്രൻ,അഷ്ടദിക്ക്പാലകർ,ഇന്ദ്രൻ,അഗ്നി,ഈസാനം,വായു,നിരുത്,യമൻ,കുബേരൻ തുടങ്ങിയവയുടെ സ്ഥാനങ്ങളും ഇവിടെയുണ്ട്
രാമേശ്വരം_രാമനാഥസ്വാമി_ക്ഷേത്രം, തമിഴ്നാട്.➖
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ. ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. കാശിയോളം തന്നെ മുഖ്യമാണ് രാമേശ്വരം ക്ഷേത്രവും.
ശില്‍പകലയുടെ വിസ്‌മയ ലോകമാണ് ഏക്കറുകളോളം പരന്നു കിടക്കുന്ന രാമേശ്വരം ക്ഷേത്രം. 4000 അടി നീളമുള്ള ക്ഷേത്ര ഇടനാഴി ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ഇടനാഴിയായി കണക്കാക്കുന്നു. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.പ്രധാന ക്ഷേത്രത്തിനു പുറമേ ഹനുമാന്‍ ക്ഷേത്രവും രാമന്റെ കാല്‌പാടുള്ള രാമപാദവും അഞ്ചു കിലോമീറ്റര്‍ അകലെ ഉണ്ട്. രാമപാദം അമ്പലത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ദ്വീപിനെ ചുറ്റി ഒഴുകുന്ന സമുദ്രത്തിന്റെ മനോഹര ദൃശ്യം കാണാം. ധനുഷ്‌ക്കോടിക്ക് പോകുന്ന വഴിക്ക് വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ ക്ഷേത്രവും, ജഡായു കുളവും ഉണ്ട്.
ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു. ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.
ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തി ച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
പാലത്തിനെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം. രാവണ സംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
ഗന്ധമാദനപർവതം
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.
ശ്രീ ഗോദണ്ഡരാമക്ഷേത്രം
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.
ആഞ്ജനേയക്ഷേത്രം
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.
അഗ്നിതീർഥം
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
ധനുഷ്കോടി
ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
രാമതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.
ലക്ഷ്മണതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.
സീതാതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.
ജടായുതീർഥം
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.
തങ്കച്ചിമഠം
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻറി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻറി.
തിരുപുല്ലാണി
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.
ദേവിപട്ടണം
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.
രാമേശ്വരവും ശിവപ്രതിഷ്ഠയും
**************************************
അദ്ധ്യാത്മരാമായണത്തില്‍ മാത്രമാണ് രാമേശ്വര കഥയുള്ളത്. അതിനെ ആധാരമാക്കി രചിച്ച കിളിപ്പാട്ടിലും കമ്പരാമായണത്തിലുമൊക്കെ പിന്നീടതു ചേര്‍ക്കപ്പെട്ടു. നാം ചെറിയൊരു വീടുപണിയാന്‍ തുടങ്ങുകയാണെങ്കില്‍ പോലും തറപൂജ നടത്തുമല്ലോ. അസാധ്യവും അതിശ്രമകരവുമായ സേതുബന്ധനം ആരംക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവപൂജ നടത്തി. അവിടെയൊരു ശിവലിംഗ പ്രതിഷ്ഠയും നടത്തി. എന്നിട്ട് ആസ്ഥലത്തിന് 'രാമേശ്വരം' എന്നുപേരിട്ടു. ശിവനെ പൂജിച്ചുകൊണ്ട് രാമന്‍ ലോകഹിതത്തിനായി പറയുന്നു.
**************************************
അദ്ധ്യാത്മരാമായണത്തില്‍ മാത്രമാണ് രാമേശ്വര കഥയുള്ളത്. അതിനെ ആധാരമാക്കി രചിച്ച കിളിപ്പാട്ടിലും കമ്പരാമായണത്തിലുമൊക്കെ പിന്നീടതു ചേര്‍ക്കപ്പെട്ടു. നാം ചെറിയൊരു വീടുപണിയാന്‍ തുടങ്ങുകയാണെങ്കില്‍ പോലും തറപൂജ നടത്തുമല്ലോ. അസാധ്യവും അതിശ്രമകരവുമായ സേതുബന്ധനം ആരംക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവപൂജ നടത്തി. അവിടെയൊരു ശിവലിംഗ പ്രതിഷ്ഠയും നടത്തി. എന്നിട്ട് ആസ്ഥലത്തിന് 'രാമേശ്വരം' എന്നുപേരിട്ടു. ശിവനെ പൂജിച്ചുകൊണ്ട് രാമന്‍ ലോകഹിതത്തിനായി പറയുന്നു.
രാമേശ്വരത്തിലെ ശിവനെ ദര്‍ശിച്ച് സേതുബന്ധനത്തെ പ്രമണിക്കുന്നവര്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍ നിന്നുപോലും മുക്തനാകുന്നു. സേതുബന്ധനത്തില്‍ സ്‌നാനം ചെയ്ത് രാമേശ്വരമഹാദേവനെ ദര്‍ശിച്ചിട്ട്, സങ്കല്‍പപൂര്‍വം കാശിയിലെത്തി അവിടെ നിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരനെ അഭിഷേകം ചെയ്തിട്ട് ആ ജലപാത്രത്തെ സമുദ്രത്തില്‍ അര്‍പ്പിക്കുകയാണെങ്കില്‍ അവന് ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുമെന്നതിനു സംശയമില്ല.
ഇന്നുമത് പല ഹിന്ദുക്കളും അനുഷ്ഠിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്നു നിരവധി ഗ്രാമീണ ഭക്തന്മാര്‍ കാശിയില്‍പോയി ദര്‍ശനം നടത്തി. ഗംഗാജലവുമായി രാമേശ്വരത്തുവന്ന് സേതുവില്‍ കുളിച്ച് രാമേശ്വരന് അഭിഷേകം നടത്തി. സമുദ്രജലവുമായി മടങ്ങിപ്പോകുന്നു.
ഹിമാലയത്തിലെ യമാനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരി എന്നീ ''ചാര്‍ധാം യാത്ര'' പുറപ്പെടുംമുമ്പ് രാമേശ്വരത്തെത്തി സമുദ്രസ്‌നാനവും ശിവദര്‍ശനവും നടത്തി സേതുവില്‍നിന്നും അല്പം മണലെടുത്ത് ഗംഗയില്‍ കൊണ്ടിടുന്ന പതിവ് ഇപ്പോഴുമുണ്ട്. ചാര്‍ധാം യാത്ര പൂര്‍ത്തിയാക്കിയശേഷം ഗംഗയില്‍ കുളിച്ച് ഗംഗാജലവുമായി വീണ്ടും രാമേശ്വരത്തെത്തി അഭിഷേകം ചെയ്യുന്നു. അപ്പോഴാണ് യാത്ര പൂര്‍ത്തിയാകുന്നത് എന്നാണ് ചിലരുടെ വിശ്വാസം.
രാമേശ്വരവും ഹനുമാനും
******************************
കമ്പരാമായണത്തിലേതാണ് ഇക്കഥ. അണക്കെട്ടുനിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സര്‍വ്വരുടെയും നന്മക്കായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീരാമന്‍ നിശ്ചയിച്ചു. നളന്റെ മേല്‍നോട്ടത്തില്‍ കരിങ്കല്‍ ഒരു ക്ഷേത്രം പണിയാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശിച്ചു. ദേവശില്പിയുടെ പുത്രന്‍ മനോഹരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠയ്ക്കു മുഹൂര്‍ത്തവും നിശ്ചയിച്ചു. കൈലാസത്തില്‍ ചെന്ന് ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആഞ്ജനേയനോടു പറഞ്ഞു. വായുപുത്രന്‍ കൈലാസത്തിലേക്കു പാഞ്ഞു.
******************************
കമ്പരാമായണത്തിലേതാണ് ഇക്കഥ. അണക്കെട്ടുനിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സര്‍വ്വരുടെയും നന്മക്കായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീരാമന്‍ നിശ്ചയിച്ചു. നളന്റെ മേല്‍നോട്ടത്തില്‍ കരിങ്കല്‍ ഒരു ക്ഷേത്രം പണിയാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശിച്ചു. ദേവശില്പിയുടെ പുത്രന്‍ മനോഹരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠയ്ക്കു മുഹൂര്‍ത്തവും നിശ്ചയിച്ചു. കൈലാസത്തില്‍ ചെന്ന് ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആഞ്ജനേയനോടു പറഞ്ഞു. വായുപുത്രന്‍ കൈലാസത്തിലേക്കു പാഞ്ഞു.
എന്നാല്‍ മുഹൂര്‍ത്തസമയത്ത് ഹനുമാന് വിഗ്രഹവുമായി മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. മുഹൂര്‍ത്തം തെറ്റരുതല്ലോ. ശ്രീരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട പീഠത്തിനു മുന്നില്‍ചെന്ന് ധ്യാനനിരതനായി നിന്നു. ആ സമയത്ത് അവിടെയൊരു ദിവ്യചൈതന്യം ആവേശിച്ചു. പീഠത്തില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അങ്ങനെ പ്രതിഷ്ഠ കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹനുമാന്‍ വിഗ്രഹവുമായി എത്തിച്ചേര്‍ന്നു. പക്ഷേ പ്രതിഷ്ഠ കഴിഞ്ഞതുകൊണ്ട് ഹനുമാന്‍ കുണ്ഠിതപ്പെട്ടു. ഭക്തന്റെ കുണ്ഠിതം ഭഗവാനു സഹിക്കില്ലല്ലോ.
സ്വയംഭൂശിവലിംഗം പീഠത്തില്‍ നിന്നളക്കിമാറ്റിയിട്ട് ഹനുമാന്‍ കൊണ്ടുവന്ന ലിംഗം പ്രതിഷ്ഠിക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അതിശക്തനായ ഹനുമാന്‍ എത്ര ശ്രമിച്ചിട്ടും ആദ്യശിവലിംഗം ഇളക്കാന്‍ കഴിഞ്ഞില്ല. വിഷണ്ണനായ മാരുതിയോട് കൊണ്ടുവന്ന വിഗ്രഹം ഈ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും മഹിമയ്ക്കുമായി കിഴക്കേ ഗോപുരത്തിന്റെ മുന്‍ഭാഗത്തു പ്രതിഷ്ഠിക്കാനാവശ്യപ്പെട്ടു.
മാരുതി ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശ്രീരാമന്‍ അനുഗ്രഹിച്ചു. ”ഈ ശിവലിംഗം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം അകത്തുകയറി ക്ഷേത്രാധിപനായ ശിവലിംഗത്തെ ദര്‍ശിക്കുന്നവര്‍ക്ക് സകല അഭീഷ്ടവും സാധിക്കും” ഇപ്പോള്‍ രാമേശ്വരത്ത് പോകുന്നവര്‍ക്ക് ഈ രണ്ടു ശിവലിംഗവും ദര്‍ശിക്കാം. വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തിന്റെ സൂചനയില്ല.
രാമേശ്വരവും സീതയും
*************************
സ്ഥലപുരാണത്തില്‍ രാമേശ്വരത്തെ കുറിച്ച് പറയുന്ന കഥയ്ക്ക് മേല്‍പറഞ്ഞ കഥയില്‍ നിന്നും കുറച്ച് വ്യത്യാസമുണ്ട്.രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കുണ്ഠിതപ്പെട്ടു. ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
*************************
സ്ഥലപുരാണത്തില്‍ രാമേശ്വരത്തെ കുറിച്ച് പറയുന്ന കഥയ്ക്ക് മേല്‍പറഞ്ഞ കഥയില്‍ നിന്നും കുറച്ച് വ്യത്യാസമുണ്ട്.രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കുണ്ഠിതപ്പെട്ടു. ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
സാഞ്ചി_സ്തൂഭം, മദ്ധ്യപ്രദേശ്
സാഞ്ചി_സ്തൂഭം, മദ്ധ്യപ്രദേശ്
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
സാഞ്ചിയിലെ മഹാസ്തൂപം:
ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല.
ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സാഞ്ചിയിലെ മഹാസ്തൂപം നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയിൽ ചതുരാകൃതിയിൽ ഹർമിക നിർമ്മിച്ചിരിക്കുന്നു, അതിനു മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തിൽ ദർശിക്കുന്ന ഒരു ദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
അശോകചക്രവർത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവർത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമർശങ്ങളുള്ളത്.
➖➖➖➖➖➖➖➖➖➖➖➖➖
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
സാഞ്ചിയിലെ മഹാസ്തൂപം:
ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല.
ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സാഞ്ചിയിലെ മഹാസ്തൂപം നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയിൽ ചതുരാകൃതിയിൽ ഹർമിക നിർമ്മിച്ചിരിക്കുന്നു, അതിനു മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തിൽ ദർശിക്കുന്ന ഒരു ദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
അശോകചക്രവർത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവർത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമർശങ്ങളുള്ളത്.
സനാതന ധർമ്മത്തിന്റെ പാരമ്പര്യം എന്താണ്?
സനാതന ധർമ്മത്തിന്റെ പാരമ്പര്യം എന്താണ്?
===============================================
ഭാരതീയരെ മുഴുവന്‍ മാനസാന്തരപ്പെടുത്തി ദൈവരാജ്യത്തിന്റെ സന്തതികളാക്കാന്‍ ഉഷ്ണിക്കുന്ന പാതിരിമാരുടേയും കര്‍ത്താവിന്റെ മണവാട്ടിമാരുടേയും അറിവിലേക്കായി ചില കാര്യങ്ങള്‍. പ്രപഞ്ചാരംഭത്തില്‍; അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് സനാതന ധർമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു. ജംബുദ്വീപം (ഏഷ്യ), കൗഞ്ചുദ്വീപം (ആഫ്രിക്ക), പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക), പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക), ശാകദ്വീപം (യൂറോപ്പ്), ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ), കുശദ്വീപം (ഓഷ്യാനിയ) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി കശ്യപസാഗരം (കാസ്പിയന്‍ കടല്‍), ശുദ്ധോദക (ഉത്തരപസഫിക്), ഇക്ഷു (ദക്ഷിണപസഫിക്), സുര (അത്‌ലാന്റിക്), സര്‍പ്പി (ഇന്ത്യന്‍), ദധി (ആര്‍ട്ടിക്), ക്ഷീര (അന്റാര്‍ട്ടിക്), ലവണ (ചാവുകടല്‍) എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു. ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു. യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും. മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭരിച്ച 'അജനാഭവര്‍ഷം' എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ- അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും. അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് 'ഭാരതം' എന്ന മഹത്തായ പേരും ലഭിച്ചു. പിന്നീടോ? ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍.....അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം. കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്. ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം; ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു. തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത 'അയ്മാര ഇന്ത്യന്‍സ്' ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ? സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ 'ഈ' (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും. പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ 'ഈ'. ഹിന്ദുമതത്തെ ദുര്‍ബലപ്പെടുത്തി ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍വേണ്ടി ആര്യന്‍ കുടിയേറ്റം മെനഞ്ഞുണ്ടാക്കിയ പാശ്ചാത്യക്രിസ്ത്യന്‍ പള്ളി ഗവേഷകര്‍ ബാബിലോണിയരെ നോഹയുടെ വംശക്കാരായി ചിത്രീകരിച്ച് ക്രിസ്തുമതത്തിന് പ്രാക്തനത്തിന്റെ പാരമ്പര്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാബിലോണിയര്‍ക്ക് സ്വന്തമായി ദൈവങ്ങള്‍ ഉണ്ടായിരുന്നില്ല. സുമേറിയക്കാരുടെ പിന്‍ഗാമികളായി മെസപ്പൊട്ടേമിയ ഭരിച്ച അവരുടെ ആരാധിച്ചിരുന്നത് സുമേറിയന്‍ ദൈവങ്ങളായ അനുവിനെയും ഈയെയുമൊക്കെ ആയിരുന്നു.
അറിയതെ പോയ അജനാഭാവും മറന്നു പോയ ഇളാവൃതവും ഓർക്കാത്ത ജംബുദ്വീപവും അറിഞ്ഞിട്ടും അറിയാത്ത ഭാരതവും ഈ ലോകത്തിന്റെ നെറുകയിൽ വരുക തന്നെ ചെയ്യും കാരണം പതിനായിരം വർഷം അടിമകളായിട്ടും ആയിരകണക്കിന് വര്ഷം വേദനകൾ അനുഭവിച്ചിട്ടും കോടാനുകോടി സനാതന ധർമ്മിയുടെ രക്തത്താൽ കാളി മാതാവിന്റെ നഗ്ന പാദങ്ങൾ അഭിഷേകം നടന്നിട്ടുണ്ടങ്കിൽ ഭാരതം തിരിച്ചുവരും കാരണം ഞങ്ങൾ മതം വളർത്തുന്നവർ അല്ല കാളിയുടെ പുത്രന്മാർ ആണ് ഞങ്ങള്കു ജയിച്ചേ പറ്റു ലോകരക്ഷയ്ക്കായ്.... ഭാരതം നിലനിൽക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ് അറുപത്തിനാല് കോടി യോഗിനികൾ ഓരോ സനാതന ധാർമ്മിയുടെ കൂടെ ഉണ്ടാകും....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)