2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

വൈഷ്ണവയന്ത്രങ്ങള്‍




വൈഷ്ണവയന്ത്രങ്ങള്‍

സന്താനഗോപാലയന്ത്രം :-
ഈ സന്താനഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉടനെ ഉണ്ടാകുന്നതാണ്.

ചതുരക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.

അഷ്ടാക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും - സൗന്ദര്യത്തേയും - കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം.

ദശാക്ഷരീഗോപാലയന്ത്രം :-
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം - ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.

അഷ്ടാദശാക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

വിംശത്യക്ഷരഗോപാലയന്ത്രം :-
ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.

ഗോവര്‍ദ്ധനഗോപാലയന്ത്രം :-
ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :-
ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്.  പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.

രാജഗോപാലയന്ത്രം :-
ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.

മദനഗോപാലയന്ത്രം :-
മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.

സമ്മോഹന ഗോപാലയന്ത്രം :-
സമ്മോഹനം എന്ന് പേരായ ഈ ഗോപാലയന്ത്രം സകല വിധമായ ഭയത്തേയും നശിപ്പിക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.

പുരുഷസൂക്തയന്ത്രം :-
പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും.  കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്.  വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും.

ഗോവിന്ദയന്ത്രം :-
ഈ ഗോവിന്ദയന്ത്രം എഴുതി ദേഹത്തില്‍ ധരിയ്ക്കുന്നവര്‍ക്ക് ധര്‍മ്മം, അര്‍ത്ഥം (ധനം), കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും സിദ്ധിയ്ക്കയും, രോഗങ്ങള്‍ ഭൂതപ്രേതാദി ബാധകള്‍ മുതലായ എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷകിട്ടുകയും, സര്‍വ്വവിധ സമ്പത്തുകളും ധാന്യങ്ങളും സിദ്ധിയ്ക്കുകയും, എല്ലാവിധ ദാരിദ്രങ്ങള്‍ ശമിയ്ക്കുകയും ചെയ്യുന്നതാണ്.

അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം :-
ഈ അഷ്ടാദശാക്ഷര വൈഷ്ണവയന്ത്രം ധരിയ്ക്കുന്നതായാല്‍ എല്ലാ വിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കുന്നതാണ്.

ധന്വന്തരിയന്ത്രം :-
ഈ യന്ത്രം ധരിച്ചാലത്തെ ഫലം രോഗശമനമാകുന്നു.

വരാഹയന്ത്രം - 1  :-
ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

വരാഹയന്ത്രം - 2 :-
ഗോരോചനം, അകില്, അരക്ക്, കര്‍പ്പൂരം, കുങ്കുമം, ചന്ദനം ഇതുകള്‍ ചാണകവെള്ളത്തില്‍ അരച്ച് പരത്തി തകിടുപോലെ വട്ടത്തില്‍ ആക്കി ഉണക്കി അതില്‍ സ്വര്‍ണ്ണസൂചികൊണ്ട് നല്ലശുഭദിവസത്തില്‍ എഴുതി ജപം പൂജ മുതലായത് ചെയ്ത് ധരിച്ചാല്‍ എല്ലാവിധ ആഗ്രഹങ്ങളും സാധിയ്ക്കും. സ്വര്‍ണ്ണതകിടില്‍ ഈ യന്ത്രം എഴുതി ധരിച്ചാല്‍ ധനസമ്പത്തും രാജാധിപത്യവും സിദ്ധിയ്ക്കും. വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ഗ്രാമത്തിന്‍റെ ആധിപത്യം ലഭിയ്ക്കും. ചെമ്പുതകിടില്‍ ആണെങ്കില്‍ ധനവും വര്‍ദ്ധിയ്ക്കും. വിചാരിച്ച കാര്യങ്ങള്‍ സാധിയ്ക്കേണ്ടതിന്നു ഈ വരാഹയന്ത്രം പെരുമരത്തിന്‍റെ ഇലയിലും, ഭൂസ്വത്തുക്കള്‍ കിട്ടേണ്ടതിന്നു വെളുത്ത പട്ടിലും എഴുതി ധരിയ്ക്കേണ്ടതാകുന്നു. ജപം പൂജ മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലസിദ്ധിയുണ്ടാവുകയുള്ളൂ. ഈ വരാഹയന്ത്രം വിധിപ്രകാരം സ്വര്‍ണ്ണത്തകിടില്‍ എഴുതി സപരിവാരമായി പൂജിച്ച് ഗ്രാമാധിപതി ഗ്രാമത്തിലും (ഗ്രാമം എന്നതുകൊണ്ട്‌ ഭവനവും ഗ്രഹിക്കാം) പട്ടണാധിപതി പട്ടണത്തിലും, രാജ്യാധിപതി രാജ്യത്തിലും ശുഭദിവസം നോക്കി സ്ഥാപിക്കുക. എന്നാല്‍ അവിടെ ക്ഷുദ്രബാധകളുടെ ഉപദ്രവം, അപമൃത്യു, തസ്കരന്മാരുടെ ശല്യം, ഭൂതോപദ്രവം, സര്‍പ്പങ്ങളുടെ ബാധ, ഭയം മുതലായ യാതൊന്നും ഉണ്ടാകുന്നതല്ല. അവര്‍ക്ക് ആ പ്രദേശത്തേക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സാധിയ്ക്കുന്നതല്ല. അത്ര ശക്തിയുള്ളതാണ് ഈ വരാഹയന്ത്രം.

നരസിംഹയന്ത്രം - 1 :-
ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാം ഉന്മൂലനാശം വരുത്തുന്നതാകുന്നു.

നരസിംഹയന്ത്രം - 2 :-
ഈ നരസിംഹയന്ത്രം ധരിയ്ക്കുന്നതായാല്‍ ഭൂതബാധ, അപസ്മാരം, കഠിനങ്ങളായ രോഗങ്ങള്‍, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ആദിയായവ ഉണ്ടാവില്ലെന്ന് മാത്രമല്ല, ഉണ്ടായവ നശിച്ചുപോകുന്നതുമാണ്.

നരസിംഹയന്ത്രം - 3 :-
ഈ യന്ത്രം ധരിച്ചാല്‍ ക്ഷുദ്രാഭിചാരം, വിഷഭയം, ഗ്രഹപീഡ, രോഗങ്ങള്‍, ശത്രുഭയം എന്നതുകള്‍ നശിക്കുന്നതും സമ്പത്സമൃദ്ധിയുണ്ടാകുന്നതുമാണ്.

ഗീതാത്രിഷ്ടുപ്പുയന്ത്രം :-
ഈ ഗീതാത്രിഷ്ടുപ്പുയന്ത്രം സകലവിധമായ രക്ഷയേയും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെയും, ദീര്‍ഘായുസ്സിനേയും ധനത്തേയും ധാന്യത്തേയും പ്രദാനം  ചെയ്യുന്നതാണ്.

ശ്രീരാമയന്ത്രം - 1 :-
ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി അനേകശതവര്‍ഷം കാലം ജീവിച്ചിരിക്കുന്നതുമാകുന്നു. ഈ രാമയന്ത്രം തന്നെ ചെമ്പുതകിടില്‍ വരച്ച് ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് മുറ്റം കൃഷിസ്ഥലം മുതലായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് അവിടെ ശ്രീരാമചന്ദ്രനെ പരിവാരസഹിതം പൂജിച്ച് ബലി തൂവുകയും ചെയ്ക. എന്നാല്‍ അവിടെ ദിനംപ്രതി ഐശ്വര്യം വര്‍ധിച്ചുകൊണ്ടിരിക്കും.

ശ്രീരാമയന്ത്രം - 2 :-
ഈ ശ്രീരാമയന്ത്രത്തെ സ്വര്‍ണ്ണം വെള്ളി മുതലായ തകിടില്‍ വരച്ച് ജപം, ഹോമം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് കയ്യിന്മേല്‍ കെട്ടിയാല്‍ എല്ലാ കാര്യങ്ങളിലും വിജയവും സമ്പത്സമൃദ്ധിയും, പരാക്രമവും ഉണ്ടാകും.

മഹാസുദര്‍ശനയന്ത്രം - 1 :-
ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം നശിയ്ക്കും.  സകലജനങ്ങളും സ്വാധീനമാകും. ധനം, ധാന്യം, ഭൂസ്വത്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, നല്ല യശസ്സ് മുതലായവയും ഉണ്ടാകും. എന്തിനധികം പറയുന്നു? കല്പകവൃക്ഷവും കാമധേനുവും അപേക്ഷിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളേയെല്ലാം പ്രദാനം ചെയ്യുന്ന മാതിരി ഈ മഹാസുദര്‍ശനയന്ത്രവും കൊടുക്കുന്നതാണ് - സംശയമില്ല.

സുദര്‍ശനയന്ത്രം - 2 :-
ഈ സുദര്‍ശനയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ശത്രുബാധകളും ആഭിചാരോപദ്രവങ്ങളും ഉണ്ടാകുകയില്ല. ഉണ്ടായിട്ടുള്ളത് ക്ഷണത്തില്‍ നശിയ്ക്കുകയും ചെയ്യും.

സുദര്‍ശനയന്ത്രം - 3 :-
ഈ സുദര്‍ശനയന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാല്‍ ബാധോപദ്രവങ്ങള്‍ ഏല്‍ക്കാതെ നല്ല രക്ഷയുണ്ടാകുന്നതാണ്.

സുദര്‍ശനയന്ത്രം - 4 :-
ഈ സുദര്‍ശനയന്ത്രം എഴുതി ജപിച്ച് സമ്പാത സ്പര്‍ശം ചെയ്തു ധരിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് വിശേഷിച്ചും ഹിതകരമാണ്. ആഭിചാരം, ഗ്രഹപീഡ, ചിത്തഭ്രമം എന്നതുകളേയും ഈ യന്ത്രം നശിപ്പിയ്ക്കുന്നതാകുന്നു.

സുദര്‍ശനയന്ത്രം - 5 :-
ഈ യന്ത്രം എഴുതി ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് ധരിച്ചാല്‍ ആഭിചാരം മുതലായ ബാധോപദ്രവങ്ങളും ഗ്രഹപീഡകളും, ഉന്മാദങ്ങളും നശിക്കും. ഗര്‍ഭിണികള്‍ ഇതു ധരിയ്ക്കുന്നത് ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാകുന്നു. പശുക്കള്‍, കുതിരകള്‍, ധനം, ധാന്യങ്ങള്‍ മുതലായ സമ്പത്തുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

സുദര്‍ശനയന്ത്രം - 6 :-
ഈ സുദര്‍ശനയന്ത്രം സകല ഭയത്തേയും ബാധകളേയും, അപമൃത്യുവിനേയും നശിപ്പിയ്ക്കും. രാജാക്കന്മാര്‍ക്ക് വിജയത്തേയും ഉണ്ടാക്കും.

സുദര്‍ശനയന്ത്രം - 7 :-
ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ തകിടുകളിലോ കരിങ്കല്ലിന്മേലോ എഴുതി മന്ത്രസംഖ്യ കഴിച്ച് സ്ഥാപിക്കുക. എന്നാല്‍ അവിടെ കള്ളന്മാരുടെ ഉപദ്രവം ഗ്രഹപീഡ ശത്രുഭയം ഇവകള്‍ നശിയ്ക്കുന്നതും, സകലവിധ രക്ഷകളും ഉണ്ടാകുന്നതുമാണ്.

സുദര്‍ശനയന്ത്രം - 8                ക്ഷേത്രസൂക്തയന്ത്രം  :-
ഈ ക്ഷേത്രസൂക്തയന്ത്രം ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണസൂചികൊണ്ട് വിധിയാംവണ്ണം ചെമ്പ് തകിടില്‍ വരച്ച് ഭവനത്തിലോ കൃഷിസ്ഥലത്തോ നഗരത്തിലോ ഒരു ദേശത്ത്‌ തന്നെയോ സ്ഥാപിക്കുക. എന്നാല്‍ അവിടെ ദിവസം ചെല്ലുംതോറും സകലവിധ സമ്പത്തുക്കളും ക്രമേണ വര്‍ദ്ധിച്ചുവരുന്നതാണ്. ആനകള്‍, കുതിരകള്‍, പശുക്കള്‍, പോത്തുകള്‍, കാളകള്‍, ആടുകള്‍, കഴുതകള്‍ ഇത്യാദികളും, ധനം പലവിധ ധാന്യങ്ങള്‍ ഭൂസ്വത്തുക്കള്‍ പലവിധത്തിലുള്ള സസ്യങ്ങള്‍ നല്ല വസ്ത്രങ്ങള്‍ നാനാതരത്തിലുള്ള രത്നങ്ങള്‍ പല ജാതി ആഭരണങ്ങള്‍ ഇത്യാദികളുമായ വിഭവങ്ങളോടുകൂടി മഹാലക്ഷ്മി അവിടെ വന്നു പതിവ്രതയായ സ്ത്രീ ഭര്‍ത്താവിന്‍റെ അടുക്കലെന്നപോലെ എപ്പോഴും ഹിതത്തെ ചെയ്തുകൊണ്ടും സന്തോഷത്തോടുകൂടിയും രമിയ്ക്കുന്നതാണ്. 

2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം




ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം

ഗോകർണം മഹാബലേശ്വരക്ഷേത്രം
മഹാബലേശ്വരക്ഷേത്രം
മഹാബലേശ്വരക്ഷേത്രം

കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിൽ ഗോകർണ്ണത്താണീ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രതിഷ്ഠ "പ്രാണലിംഗം" എന്നപേരിലാണ് അറിയപ്പെടുന്നത്. [1]അതുപോലെതന്നെ ഇത് ആത്മലിംഗം ആണന്നും വിശ്വസിക്കുന്നു. ഇവിടെ മഹാബലേശ്വരൻ പടിഞ്ഞാറ് ദർശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.[2] [3] നൂറ്റെട്ടു ശിവാലായങ്ങളിലെ ഏറ്റവും വടക്കുള്ള ക്ഷേത്രമാണിത്.[4]
രാവണനാൽ പൂജിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിൽ ഭക്തർ അറബിക്കടലിൽ കുളിച്ചതിനുശേഷം ആണ് ദർശനത്തിനു പോകുന്നത്. ഹിന്ദുമത പ്രകാരം കർണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിൽ ഒന്നാണ് ഗോകർണ്ണം. മറ്റ് ആറു സ്ഥലങ്ങൾ ഉഡുപ്പികൊല്ലൂർ, സുബ്രഹ്മണ്യ, കുംഭസി, കോടേശ്വര, ശങ്കരനാരായണ ആണ്

സ്ഥലപുരാണം

ക്ഷേത്രം കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിൽ കർവാർ എന്ന നഗരത്തിനടുത്ത് അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഗംഗാവലി, ആഗനാശിനി നദികളുടെ നടുക്കാണ് ഗോകർണ്ണം സ്ഥിതിചെയ്യുന്നത്. കൊച്ചി മുതൽ മുംബൈ വരെയുള്ള ദേശീയപാത-17 ക്ഷേത്രത്തിനടുത്തു കൂടെയാണ് കടന്നു പോകുന്നത്. 56 കിലോമീറ്റർ ദൂരെയുള്ള കർവാർ ആണ് ഏറ്റവും അടുത്തുള്ള നഗരം. ഗോവ പനാജി എയർപോർട്ടിൽ നിന്നും 155 കിലോമീറ്റർ ദൂരവും ബാംഗ്ലൂർ എയർപോർട്ടിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുമാണ് ഗോകർണ്ണം.

ഐതിഹ്യം

വിശ്രവസ്സിന്റെയും കൈകസിയുടെയും പുത്രന്മാരായ രാവണനുംകുംഭകർണ്ണനുംവിഭീഷണനും തങ്ങളുടെ വരബലത്തിനായി ബ്രഹ്മാവിനെ തപസ്സു ചെയ്യതത് ഇവിടെ ഗോകർണ്ണത്തുവെച്ചാണ്. ശിവഭക്തയായിരുന്ന കൈകസി വെച്ചു പൂജിച്ചിരുന്ന ശിവലിംഗം, അസൂയാലുവായ ദേവേന്ദ്രൻ കടലിൽ എറിഞ്ഞുകളഞ്ഞു. ഇതറിഞ്ഞ് വിഷമിച്ച കൈകസിക്ക് മകൻ രാവണൻ കൈലാസത്തിൽ പോയി പരമശിവനെ തപസ്സുചെയ്തു. തന്റെ ഓരോതലയും ഈരണ്ടുകൈകളും അഗ്നിയിൽ ഹോമിച്ച്, പത്താമത്തെ തലയും വാളിനാൽ അഗ്നിയിൽ ഹോമിക്കാനൊരുങ്ങിയപ്പോൾ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടു. രാവണൻ തന്റെ അമ്മയ്ക്ക് വെച്ചുപുജിക്കാൻ ഒരു ശിവലിംഗവും, തനിക്ക് ഉമാദേവിയെക്കാളും സുന്ദരിയായ ഒരു പത്നിയേയും വരം ചോദിച്ചു. ഭക്തന്റെ പൂജയിൽ പ്രീതിതനായ ഭഗവാൻ രാവണനു തന്റെ ഹൃദയത്തിൽ നിന്നും ആത്മലിംഗം സമ്മാനിക്കുകയും , ഉമയേക്കാളും സുന്ദരി ലോകത്തിൽ ഇല്ലാത്തതിനാൻ ഉമയെതന്നെയും രാവാണനു കൊടുക്കുകയും ചെയ്തു. പക്ഷേ ദേവിയേയും ആത്മലിംഗത്തേയും ഭൂമിയിൽ വെക്കരുത് എന്ന് കൂട്ടത്തിൽ ഉപദേശിക്കുകയും ചെയ്തു. രാവണൻ ആത്മലിംഗത്തെ തലയിലും, ദേവിയെ തോളിലുമായി ലങ്കയിലേക്ക് തിരിച്ചു. ദേവിക്കൊപ്പം ശിവഭൂതഗണങ്ങളും കൂടെ അനുഗമിച്ചിരുന്നു.
ഭഗവാന്റെ ആവശ്യപ്രകാരം മഹാവിഷ്ണു ഗോകർണ്ണത്തുവെച്ച് ബ്രഹ്മണരൂപത്തിൽ രാവണനെ കാണുകയും തോളിൽ ഒരു സ്ത്രീയെ കൊണ്ടുപോകുന്നത് അന്വേഷിച്ച് അറിയുകയും ചെയ്തു. രാവണൻ കഥകൾ പറഞ്ഞതുകേട്ട് ബ്രാഹ്മണൻ ചിരിക്കാൻ തുടങ്ങി, ഇതാണോ സുന്ദരി എന്ന് ചോദിച്ച്. രാവണൻ നോക്കുമ്പോൾ കരിനീലനിറത്തിൽ ഒരു ഭീകരരൂപമുള്ള സ്ത്രീയായാണ് ഉമാദേവിയെ കണ്ടത്. ദേവിയെ അവിടെ ഉപേക്ഷിച്ച് അത്മലിംഗവുമായി മുന്നോട്ട് പോകുമ്പോൾ ദേവേന്ദ്ര ഉപദേശത്താൽ ഗണപതി ബ്രഹ്മണരൂപത്തിൽ ഗോക്കളെ മേച്ചുകൊണ്ട് എതിരെ വന്നു. സന്ധ്യാവന്ദന സമയമായതിനാൽ രാവണൻ ഗണപതിയുടെ കൈയ്യിൽ ആത്മലിംഗം നൽകി കടലിൽ ദേഹശുദ്ധി വരുത്താൻ പോയി. ഗണപതി ഈ ആത്മലിംഗം അവിടെ പ്രതിഷ്ഠിക്കുകയും പെട്ടെന്ന് അവിടെനിന്നും ഗോക്കളുമായി മറയുകയും ചെയ്തു. രാവണൻ തിരിച്ചു വരുമ്പോൾ അവസ്സനത്തെ പശുവും മറയുന്നതുകണ്ട് അതിന്റെ ചെവിയിൽ പിടിച്ചു വലിക്കുകയും ഒരു ചെവി മുറിഞ്ഞുപോരികയും ചെയ്തു എന്നു ഐതിഹ്യം. ഗണപതി പ്രതിഷ്ഠിച്ച ആത്മലിംഗം ഇളക്കിയെടുക്കാൻ മഹാബലവാനായ രാവണനു സാധിച്ചില്ല. രാവണനിലും മഹാബലവാനാണിതന്ന് മനസ്സിലാക്കി ഇവിടുത്തെ ദേവന് മഹബലേശ്വരൻ എന്ന് നാമകരണം നടത്തി രാവണൻ ലങ്കയിലേക്ക് തിരിച്ചു പോയി. രാവണൻ ഗോകർണ്ണത്ത് ഉപേക്ഷിച്ച ഉമാദേവി ഭദ്രകാളിയായും, പശുവിന്റെ ചെവി ഗോകർണ്ണം ആയും, ആത്മലിംഗം മഹാബലേശ്വരനായും അറിയപ്പെട്ടു.

ക്ഷേത്ര രൂപകല്പന

ദ്രാവിഡീയ ശൈലിയിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ചരിത്രം

വിജയനഗര രാജാവ് ക്ഷേത്രദർശനം നടത്തുകയും, സ്വർണ്ണത്തിൽ തന്റെ തുലാഭാരം നടത്തുകയും ചെയ്തു. 1665-ൽ മറാട്ടാ ചക്രവർത്തി ശിവാജി ഇവിടെ ക്ഷേത്രദർശനം നടത്തി. ഇംഗ്ലീഷ് യാത്രികനായ ഫ്രയർ ഇവിടെ സന്ദർശിക്കുകയും ഇവിടുത്തെ ശിവരാത്രിയിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഇവിടുത്തെ ശിവരാത്രി ആഘോഷത്തെപറ്റി തന്റെ യാത്രാവിവരണത്തിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു. [6]

ഉത്സവങ്ങൾ

മഹാബലേശ്വരക്ഷേത്രത്തിലെ രഥം
ശിവരാത്രി ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. കുംഭമാസത്തിൽ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷേത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്.

മറ്റുപ്രതിഷ്ഠകൾ

ഗണപതി

സിദ്ധിവിനായകനായാണിവിടുത്തെ ഗണപതി പ്രതിഷ്ഠ. രാവണനിൽ നിന്നും ആത്മലിംഗത്തെ രക്ഷിച്ചു പ്രതിഷ്ത നടത്തിയത് ഗണപതിയാണത്രേ. അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ.

ഗോഗർഭം

ആത്മലിംഗം പ്രതിഷ്ഠിച്ച് ഗണേശനും പശുക്കളും മറഞ്ഞത് ഇവിടെയാണത്രേ.

ഭരതക്ഷേത്രം

കോടിതീർത്ഥം

കോടിതീർത്ഥം
ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രക്കുളമാണിത്. ഇവിടെ സ്നാനം ചെയ്താൽ കോടിപുണ്യങ്ങൾ സിദ്ധിക്കും എന്നാണ് ഭക്തരുടെ വിശ്വാസം.

രൂപ് ഭവാനി ക്ഷേത്രം, ശ്രീനഗർ




രൂപ് ഭവാനി ക്ഷേത്രം, ശ്രീനഗർ


ശ്രീനഗർ ചശ്മഷാഹിബിയിൽ രൂപഭവാനിമന്ദിർ
Coordinates11°44′44.2″N 75°30′12.35″Eജമ്മു കാശ്മീരിൽ ശ്രീനഗർ ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചശ്മശാഹിക്കടുത്തുള്ളചശ്മശാഹിബിയിലെ രൂപ് ഭവാനി മന്ദിർ. ലക്ഷ്മീ ഭഗവതി സ്വരൂപത്തിലാണ് മതാ രൂപ്ഭവാനി ഇവിടെ കുടികൊള്ളുന്നത്. ശ്രീ അലഖ ഷാഹിബ ട്രസ്റ്റ്[1] ആണ് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ്.


ഐതിഹ്യം

അമ്മ ശേരാവാലി (ശാരികാദേവി) തന്റെ ദൃഢഭക്തന്റെ ആഗ്രഹം സാധിപ്പിക്കാനായി തന്റെ എന്ന അംശരുപത്തിൽ രൂപം ധരിച്ചെന്നും പിന്നീട് രൂപ് ഭാവാനി എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. നവകാഡലിലെ ഡേഡ്മറിലെ പണ്ഡിറ്റ് മാധവ ജൂ ധരിന്റെ പുത്രിയായിരുന്ന ലക്ഷ്മി ഭഗവതി ഹരിപർബ്ബതത്തിലെ ചക്രേശ്വരിലെ ശാരികാദേവിയുടെ അംശാവതാരമായി പറയപ്പെടുന്നു. പണ്ഡിറ്റ് മാധവ ജൂ ധർ ശാരികാദേവിയുടെ വലിയ ഭക്തനായിരുന്നു. അദ്ദേഹം സ്ഥിരമായി ഹരിപർബ്ബതിൽ പോയി ഭജിക്കുക പതിവായിരുന്നു. ഭക്തന്റെ അക്ഷീണമായ സാധനയിലും കളങ്കമില്ലാത്ത ഭക്തിയിലും പ്രീതയായി ഒരു നവരാത്രിയിലെ പ്രഥമനാളിൽ അമ്മ പ്രത്യക്ഷമായി വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. പണ്ഡിറ്റ്ജി തന്റെ ഭക്തിയിൽ ഉറച്ചുനിന്നുകൊണ്ട് തന്റെ പുത്രിയായി ജനിക്കണം എന്ന് ആവശ്യപ്പെടുകയും അമ്മ 1677 ജ്യേഷ്ഠപുരണ്മാഷി ബിക്രാമി യിൽ (1621 ക്രിവ‌) ജനിച്ചു. ഗുരുവും പിതാവുമായ പണ്ഡിറ്റ് മാധവ ജൂ ധരിന്റെ ശിക്ഷണത്തിൽ വളർന്ന അവർ ശിവനെ പൂജിക്കയും കാശ്മീരീ ശൈവസമ്പ്രദായം പാലിക്കുകയും പ്രചരിപ്പിക്കയും ചെയ്തു[2]. അലഖീശ്വരി രൂപ് ഭവാനി ആയി ഇവർ ശക്തിസ്വരൂപിണിയായതിനാൽ ദേവി ഭവാനി തന്റെ ജീവിതം മുഴുവൻ ഗിരികാനനങ്ങളിൽ കഴിച്ചു സാരോപദേശങ്ങൾ നൽകി വന്നു[3]. ഇന്ന് ഒരു സുന്ദരക്ഷേത്രമായി മാറിയ ചശ്മ ശാഹിബി അവയിലൊന്നാണ്. ശേരാവാലിദേവിയുടെ ഉപദേശങ്ങൾ വളരെ പ്രശസ്തമാണ്. അലഖ ശാഹിബ ട്രസ്റ്റ് മായി ബന്ധപ്പെട്ടാൽ അവ ലഭിക്കുന്നതാൺ.

ചരിത്രം

കാശ്മീരി പണ്ഡിറ്റ് മാരുടെ കീഴിലുള്ള ഈ ക്ഷേത്രം അവരുടെ പലായനത്തോടെ അനാധമായി കിടപ്പായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ജമ്മുവിൽ നിന്നും സംഘമായി വന്ന് പൂജാദികൾ ചെയ്ത് തിരികെ പോകുന്നു.

വഴി

ജമ്മു കാശ്മീരിൽ ശ്രീനഗരത്തിൽ ചശ്മശാഹിയിൽ നിന്നും പരിമഹലിലേക്ക്പോകുന്ന വഴിയിൽ ആണ് ഈ മന്ദിരം. മലയടിവാരമാകയാൽ ഇവിടെയും ഒരു നല്ല ചശ്മ (ചശ്മശാഹിബി‌) ഉണ്ട്.

ചിത്രശാല

2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

കണ്ണമ്പുഴ ഭഗവതി ക്ഷേത്രം. ചാലക്കുടി


കണ്ണമ്പുഴ ഭഗവതി ക്ഷേത്രം

ചാലക്കുടിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രം. ഇംഗ്ലീഷ്: Kannampuzha Bhagavathi Templeആദിപരാശക്തിയായ ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ചാലക്കുടിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.


പേരിനു പിന്നിൽ

കണ്ണൻ എന്ന പുലയനായിരുന്നു ക്ഷേത്രം നില നിന്നിരുന്ന പ്രദേശത്തിനവകാശി. അതിൽ നിന്നാണ്‌ കണ്ണമ്പുഴ എന്ന പേരുണ്ടായത്.

ഐതിഹ്യം

കണ്ണമ്പുഴ ഭഗവതി സ്വയംഭൂവാണെന്നാണ് വിശ്വാസം. കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലത്ത് ആദ്യം കാലുകുത്തിയ ഒരു പുലയൻ കല്ലിൽ അരിവാൾ ഉരയ്ക്കുകയും അതിൽ നിന്ന് രക്തം പൊടിയുകയും അങ്ങനെ ആ സ്ഥലം പുണ്യപ്പെടുകയും ചെയ്തതായി ഐതിഹ്യങ്ങൾ പറയുന്നു. സ്വയംഭൂവായിരുന്ന ശില അല്പാല്പമായി വളർന്നുവരികയായിരുന്നു എന്നു നാട്ടുകാർ പറയുന്നു.

ചരിത്രം

ക്ഷേത്രം ദ്രാവിഡന്മാരുടേതായിരുന്നെന്നും പിന്നീട് ആര്യന്മാർ കൈക്കലാക്കിയതാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്.[1] ക്ഷേത്രം ആര്യന്മാരുടെ സങ്കേതമായി മാറിയമുതൽക്ക് തെക്കേടത്ത് മനയിലെ നമ്പൂതിരിമാരുടേതായിരുന്നു. അവരാണ് നിത്യ പൂജകൾ ചെയ്തു വന്നത്.തെക്കേടത്തു മുല്ലയ്ക്കൽ ഭഗവതി എന്നായിരുന്നു അക്കാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1096-ൽ ക്ഷേത്രം വലുതാക്കി പണികഴിപ്പിച്ചതോടു കൂടി നാലമ്പലവും പുതുതായി ചേർക്കപ്പെട്ടു. അന്നു മുതലാണ് ക്ഷേത്രത്തിൽ പതിവായി രണ്ടു നേരവും പൂജയും വെച്ച് നിവേദ്യവും തുടങ്ങിയത്. എന്നാൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം അവർണ്ണ ഹിന്ദുക്കൾക്ക് പ്രവേശനം നൽകപെട്ടു. അന്നു മുതൽ മുല്ലയക്കൽ ഭഗവതി എന്ന സ്ഥാനം വിട്ടു നാട്ടു പരദേവത എന്ന സ്ഥാനവും പ്രശസ്തിയും ലഭിച്ചു തുടങ്ങി. കൊല്ല വർഷം 1131 മീനമാസത്തിലും 1138 ഏടവമാസത്തിലും 1171 മകരമാസത്തിലും ന്നവീകരണ കലശം നടത്തുകയുണ്ടായി

വാസ്തുശില്പരീതി

കേരളീയ വാസ്തുശില്പരീതിയിലാണ് നിർമ്മിതി. ശ്രീകോവിൽ ചതുരാകൃതിയാണ്. കിഴക്കേ ചുറ്റുമതിനു ചേർന്ന് പ്രധാന ഗോപുരം ഉണ്ട്. എന്നാൽ പ്രധാനമായ പ്രവേശനം വടക്കു വശത്തുകൂടെയാണ്. തെക്കുവശത്തുകൂടെ ചാലക്കുടിപ്പുഴയൊഴുകുന്നു. കിഴക്കുഭാഗത്ത് നമസ്കാാര മുഖമണ്ഡപം, ബലിക്കല്ല് എന്നിവ കാണാം. ഇവിടെ നിന്ന് ദേവീ ദർശനം സാധ്യമാണ്. ചുറ്റമ്പലത്തിനു പുറത്തെ മതിലിൽ നിറമാലക്കുള്ള വിളക്കുമാടം. നടുക്കായി ശ്രീകോവിൽ. ഇത് ചതുരാകൃതിയിലാണ്. പ്രധാന പ്രതിഷ്ഠയായ കണ്ണമ്പുഴ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. തെക്കു പടിഞ്ഞാറുമൂലയിൽ മറ്റൂപദേവതകളായ നാഗരാജാവും ശിവനും ഉണ്ട്. ചുറ്റമ്പലത്തിനു വെളിയിലായി പടിഞ്ഞാറായി ശാസ്താവും ഗണപതിയും അഷ്ടദിക്പാലകരും

പ്രതിഷ്ഠ

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാഭഗവതിയാണ്. സ്വയംഭൂവാണെന്നാണ് സങ്കൽപ്പം‍. കിഴക്കോട്ടാണ് ദർശനം. ശാസ്താവ്, ശിവൻ, വിഷ്ണു, ഭദ്രകാളി, ദുർഗ്ഗ, നാഗരാജാവ്, നാഗയക്ഷി ഉപദേവതകളാൺ.

പൂജകളും ചടങ്ങുകളും

നിത്യാദി പൂജകൾ ഇന്നും തെക്കേടത്തു നമ്പൂതിരിമാർ തന്നെയാണ് നടത്തി വരുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന മലബാറിലെ പ്രസിദ്ധമായ കൊട്ടീയൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന തന്ത്രിമാരുടെ പദവി ഈ മനക്കാർക്കുള്ളതാണ്. മണ്ഡലകാലത്ത് ക്ഷേത്രത്തിൽ (വൃശ്ചികം 21 മുതൽ) വരനാട്ടു കുറുപ്പിന്റെ കളമെഴുത്തുപാട്ടും ഒരു പ്രധാന ചടങ്ങാണ്. ഓരോ ദിവസവും നിറമാലയും ഉണ്ടാവാറുണ്ട്. ഇത് ഓരോരുത്തരുടെ വകയായി നടത്തപ്പെടുന്നു. ദ്രാവിഡരുടെ ആചാരമായ ഗുരുതിയും കളമെഴുത്തുപാട്ടും ഇവിടത്തെ പ്രധാനമായ അചാരങ്ങളില്പെടുന്നു. മണ്ഡലകാലങ്ങളിലെ ചടങ്ങുകൾ പത്താമുദയം എഴുന്നള്ളിപ്പോടെ അവസാനിക്കുന്നു.

പറയെടുപ്പ്
നവരാത്രികാലങ്ങളിൽ നിറമാലയും ഗുരുതിയും ഉണ്ടാകും. മകരച്ചൊവ്വയും മകരമാസത്തിലെ അത്തം നാളിലെ പ്രതിഷ്ഠാ ദിനത്തിലെ വിശേഷ പൂജകളും നടത്തപ്പെടുന്നു. അന്ന് ദീപക്കാഴ്ചയും കലാപരിപാടികളും നടത്തുന്നു.

ക്ഷേത്രോത്സവം


പകൽ‍പൂരം, തെക്കേടത്തു മനയുടെ മുറ്റത്ത് നടത്തുന്ന ദൃശ്യം
ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിലെ അശ്വതിനാളിൽ(രാത്രിയിൽ അശ്വതിനാൾ ഏറെ വരുന്ന ദിവസം)നടത്തപ്പെടുന്ന താലപ്പൊലിയാണ്‌. ഈ ദിവസത്തിൽ ദേവിക്ക് ചാർത്താൻ താലികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷപൂർവ്വം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടു വരുന്നു. ദേവി അന്നേ ദിവസം അഞ്ച്/ഏഴ് ആനകളുടെ അകമ്പടിയോടെ തെക്കേടത്തു മനയിലേയ്ക്ക് എഴുന്നള്ളുന്നു. വഴിക്ക് ഭക്തജനങ്ങൾ ഐശ്വര്യസൂചകമായി വീടുകളിൽ ദേവിയുടെ സാന്നിദ്ധ്യത്തിൽ പറ നിറയ്ക്കൽ ചടങ്ങുകൾ നടത്തുന്നു. മനയ്ക്കൾ വച്ചുള്ള വാദ്യമേളങ്ങളും പൂരവും ദർശിച്ച് പുലർച്ചയോടേ ദേവിയെ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു.

പ്രതിഷ്ഠാ ദിനത്തിലെ ദീപക്കാഴ്ച
വൈകീട്ട് ആയിരത്തൊന്ന് കതിന വെടികൾ മുഴക്കുന്നത് ദേവിക്ക് ഉപചാരമർപ്പിക്കാനായാണ്. ഭഗവതി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടേ കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നു. വിവിധ കലാപരിപാടികളും ക്ഷേത്രാങ്കണത്തിൽ നടക്കാറുണ്ട്. ക്ഷേത്രത്തിനടുത്തുള്ള പാട വരമ്പത്ത് നിരവധി കച്ചവടക്കാർ നിരക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട വിവിധ സാധന സാമഗ്രികൾ ഇവിടെ വില്കപ്പെടുന്നു. [2]

പകൽ‍പൂരം പുറപ്പാട്

പാറപ്പുറത്തു ഭഗവതി


പാറപ്പുറത്തു ഭഗവതിയുടെ ക്ഷേത്രം
കണ്ണമ്പുഴ ക്ഷേത്രത്തിലെ ഉപദേവതയായ പാറപ്പുറത്തു ഭഗവതിയെ ക്ഷേത്രത്തിനു വടക്കായി തെക്കേടത്തു മനയുടെ അങ്കണത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവി തന്നെയാണ് എന്നാണ് സങ്കല്പം. പണ്ട് കൊട്ടിയൂർ ക്ഷേത്രത്തിൽ താന്ത്രിക കാര്യങ്ങൾക്ക് വേണ്ടി പോയ തേക്കേടത്തു മനയിലെ മൂത്ത തിരുമേനിക്ക് അസമയത്തു തിരിച്ചു വരേണ്ടി വരികയും യാത്ര വന മദ്ധ്യത്തിലൂടെയായപ്പോൾ അദ്ദേഹം ഭയ വിഹ്വലനാവുകയും ചെയ്തു. നേരം ഇരുട്ടിയപ്പോൾ വഴി അറിയാൻ പറ്റാതാവുകയും ചെയ്തു. ഭയ ഭക്തിയോടെ ദേവിയെ പ്രാർത്ഥിച്ചപ്പോൾ ദൂരെ ഒരു സ്ത്രീ വിളക്കും തെളിച്ച് പോകുന്നതായി കണ്ടു. അവരെ പിന്തുടർന്ന് തന്ത്രി വനത്തിനും പുറത്ത് അപകടം ഒന്നും കൂടാതെ കടന്നു. ഈ സ്ത്രീ ഭാവത്തെ ദേവീരൂപ്പത്തിൽ മനയുടെ തെക്കു ഭാഗത്തായി അദ്ദേഹം പ്രതിഷ്ഠിച്ചു. ഇതാണ് പാറപ്പുറത്ത് ഭഗവതി.
എല്ലാ മലയാള മാസവും ആദ്യം വരുന്ന ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ മാത്രമാണിവിടെ നട തുറന്ന് പൂജ നടത്താറുള്ളൂ. അന്നേ ദിവസം മാത്രമേ ദേവി ഭക്തർക്ക് ദർശനം അരുളുകയുള്ളൂ. 

ഭരണം


ഗുരുതി പൂജ
ക്ഷേത്രഭരണത്തിനായി ഒരു ക്ഷേത്രസേവാസമിതി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അദ്ധ്യക്ഷ സ്ഥാനം തെക്കേടത്തു നമ്പൂതിരിമാർക്കുള്ളതാണ്. മറ്റുള്ളവരെ നാട്ടുകാർ തിരഞ്ഞെടുക്കുന്നു.

കന്ദരിയമഹാദേവക്ഷേത്രം, ഖജുരാഹോ




കന്ദരിയമഹാദേവക്ഷേത്രം, ഖജുരാഹോ

ദ്ധ്യപ്രദേശിലെ ഖജുരാഹോയിലെ ഒരു ക്ഷേത്രമാണ്‌ കന്ദരിയമഹാദേവക്ഷേത്രം (ദേവനാഗിരി:कंदरिया महादेव, IAST:Kandariyā Mahādeva). മദ്ധ്യകാലക്ഷേത്രങ്ങളിൽ ഏറ്റവും വലുതും, അലംകൃതവുമായ ക്ഷേത്രമാണ്‌ ഇത്.
999-ൽ ചന്ദേല രജപുത്രരാജവംശത്തിലെ ധൻ‌ഗദേവരാജാവാണ്‌ ഈ ശിവക്ഷേത്രം പണി കഴിപ്പിച്ചത്[1]. ഖജുരാഹോ ചന്ദേലരജപുത്രരുടെ മതപരമായ തലസ്ഥാനമായിരുന്നു. ഇന്ന് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രവുമാണ്‌.

ഘടന

ക്ഷേത്രത്തിന്റെ പ്രധാനശിഖരം 31 മീറ്റർ ഉയരത്തിൽ നിൽക്കുന്നു. ഇത് ശിവന്റെ മഹാമേരുവിന്റെ പ്രധിനിധാനം ചെയ്യുന്നു. പ്രധാനശിഖരത്തെച്ചുറ്റി 84 ചെറിയ ശിഖരങ്ങളും ക്ഷേത്രത്തിനുണ്ട്.
അലംകൃതമായ ഒരു കവാടം, തുടർന്ന് ഒരു പ്രവേശനമണ്ഡപം, അതിനുശേഷം മഹാമണ്ഡപം എന്നറിയപ്പെടുന്ന വിശാലമായ അറയും, ഏറ്റവും ഒടുവിൽ ഗർഭഗൃഹം എന്നറിയപ്പെടുന്ന അറയും ഉൾപ്പെട്ടതാണ്‌ ക്ഷേത്രത്തിന്റെ അന്തർഭാഗം. മഹാമണ്ഡപത്തിൽ നൃത്തവും മറ്റും അവതരിപ്പിക്കപ്പെട്ടിരുന്നു[1]. മഹാമണ്ഡപം കഴിഞ്ഞുള്ള ഗർഭഗൃഹത്തിലാണ്‌ മാർബിളിലുള്ള ശിവലിംഗപ്രതിഷ്ട.
രജപുത്രരുടെ കാലത്ത് രാജാവിനും രാജാവിന്റെ അടുത്ത ബന്ധുക്കൾക്കും, പൂജാരികൾക്കും മാത്രമേ ഗർഭഗൃഹത്തിൽ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലെ രാജകീഴക്ഷേത്രങ്ങളിൽ സാധാരണക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

സം‌രക്ഷണം

ആർക്കിയോളജിക്കൽ സർ‌വേ ഓഫ് ഇന്ത്യയുടെ സം‌രക്ഷണത്തിലുള്ള ക്ഷേത്രം, യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ്‌.

തൊടീക്കളം ശിവ ക്ഷേത്രം





തൊടീക്കളം ശിവ ക്ഷേത്രം
കണ്ണൂർ ജില്ലയിൽ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൊടീക്കളം ശിവ ക്ഷേത്രം. ചുമർ ‍ചിത്രകല കൊണ്ടു പ്രശസ്തമാണീ ആരാധനാലയം. കണ്ണവത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയായാണ്‌ ഈ ക്ഷേത്രം നിലകൊള്ളുന്നത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്. ഇവിടത്തെ ചുമർചിത്രങ്ങൾ ജൈവാച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്.കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രസമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്.
പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പഴശ്ശിരാജ കുടുംബവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്‌. ധീരദേശാഭിമാനിയായ പഴശ്ശി കേരളവർമ്മ രാജയുടെ അനുയായികളിൽ പ്രധാനിയായ കണ്ണവത്തു നമ്പ്യാരെയും,നമ്പ്യാരുടെ ഇരുപത്തിനാലുകാരനായ മകനെയും ബ്രിട്ടീഷ്‌ പട്ടാളം 1801 -ൽ തൂക്കികൊന്ന കണ്ണവത്തിനടുത്താണ് തൊടീക്കളം ശിവക്ഷേത്രം.കോട്ടയം സ്വരൂപത്തിന്റെതായിരുന്നു ഈ ക്ഷേത്രം .തൊടീക്കളത്തെ ചുമർചിത്രങ്ങളോട് കൂടിയ ക്ഷേത്രം കോട്ടയം രാജവംശത്തിനു ചിത്രകലയോടുണ്ടായിരുന്ന താൽപര്യത്തിന് ഉദാഹരണമാണ്.
ചുമർചിത്രങ്ങൾ
കാളി,ദുർഗ,ശിവൻ,നടരാജാൻ,ചതുർബാഹു വിഷ്ണു ,കൃഷ്ണൻ സിംഹാസനത്തിൽ ഇരിക്കുന്ന ഒരു കോട്ടയം രാജാവ് എന്നിവയാണ്.വരച്ച കാലത്തിനെയോ ചിത്രകാരനെ പറ്റിയോ അറിവില്ലാത്തതിനാൽ രാജാവ് ആരെന്ന് ഊഹിക്കാനേ വഴിയുള്ളൂ.
തെക്ക്‌ വശത്തുള്ള ഗണപതീപൂജ ചിത്രത്തിലെ ഒരു ഭാഗം
രാജരാജേശ്വരി ,അഘോരശിവൻ ,മോഹിനി, ദക്ഷിണാമൂർത്തിയും ശിഷ്യനും എന്നിവയാണ് തെക്കേ ഭിത്തിയിലെ ആദ്യചിത്രങ്ങൾ.മുകളിലും നടുക്കും താഴെയും എന്ന ക്രമത്തിൽ പത്തൊൻപതു ചിത്രങ്ങളിലായി രുഗ്മിണി സ്വയംവരവും ഇവിടെ വരച്ചിട്ടുണ്ട്.കുണ്ഡിന രാജാവായ ഭീഷ്മകനും ഭാര്യയും , കൃഷ്ണൻ , ബലഭദ്രൻ ,രുഗ്മിണിയുടെ പ്രേമാഭ്യർഥന കൃഷ്ണനെ അറിയിക്കുന്ന സന്ദേശഹരൻ, ക്ഷേത്രത്തിൽ എത്തിയ രുഗ്മിണിയെ തേരിൽ കയറ്റി കൊണ്ടുപോകാൻ തുനിയുന്ന കൃഷ്ണൻ,സഹായത്തിനെത്തിയ ബലഭദ്രൻ,ഇതു തടയാൻ വരുന്ന രുഗ്മി ,ഇവർ തമ്മിലുള്ള പോര് ,രുഗ്മിയുടെ പരാജയം,രുഗ്മിണീസ്വയംവരം ,സിംഹാസനത്തിൽ ഇരിക്കുന്ന രുഗ്മിണിയും കൃഷ്ണനും എന്നിവയാണ് സ്വയംവര ചിത്രീകരണത്തിൽ പ്രധാനം.ഇവയിൽ ഏറ്റവും മികച്ചത് അഗ്നിസാക്ഷിയായി നടത്തുന്ന സ്വയംവര ചിത്രമാണ്. മട്ടാഞ്ചേരി ചിത്രങ്ങളിലെ രേഖാചാരുതയും പുണ്ഡരീകപുരം ത്തെ വർണ്ണസൗകുമാര്യവും ഒന്നു ചേരുമ്പോഴത്തെ ലാവണ്യം തൊടീക്കളംചിത്രങ്ങൾ ൽ കാണാനാവും.ശൃംഗാര ഭാവത്തിന്റെ വശ്യമായ ആവിഷ്കാരം എന്ന് പറയാനാവുന്നതാണ് തൊടീക്കളത്തെ മോഹിനി ചിത്രം. പാർവതിയുടെ മടിയിൽ ഇരിക്കുന്ന ഗണപതി ,ശൈവസരസ്വതി ,ഗണപതീപൂജ, ശങ്കരാചാര്യർ എന്നിവയും തെക്കേഭിത്തിയിലെ ചിത്രങ്ങളാണ്‌.
നായാട്ടുനടതുന്ന ശാസ്താവ് ,രാമരാവണയുദ്ധം ,ശ്രീരാമപട്ടാഭിഷേകം ,വേണുഗോപാലം ,സീതാദേവി ,രാവണനും ഹനുമാനും കുംഭകർണനെ ഉണർത്തുന്നത്,രാവണന്റെ പതനം ,മണ്ഡോദരീവിലാപം.പനയന്നാർകാവിലെ രാമായണം ചിത്രങ്ങൾ കഴിഞ്ഞാൽ തൊടീക്കളത്തെ രാമായണ ചിത്രങ്ങളാണ് കേരളീയ ക്ഷേത്രങ്ങളിലെ രാമായണ ചിത്രങ്ങളിൽ മികച്ചത് .
പാഞ്ചാലീ സ്വയംവരം ,മഹിഷമർദിനി ദുർഗ ,ഏകാദശരുദ്രന്മാർ എന്നിവയാണ്.