2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം




ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം

ഗോകർണം മഹാബലേശ്വരക്ഷേത്രം
മഹാബലേശ്വരക്ഷേത്രം
മഹാബലേശ്വരക്ഷേത്രം

കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിൽ ഗോകർണ്ണത്താണീ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രതിഷ്ഠ "പ്രാണലിംഗം" എന്നപേരിലാണ് അറിയപ്പെടുന്നത്. [1]അതുപോലെതന്നെ ഇത് ആത്മലിംഗം ആണന്നും വിശ്വസിക്കുന്നു. ഇവിടെ മഹാബലേശ്വരൻ പടിഞ്ഞാറ് ദർശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.[2] [3] നൂറ്റെട്ടു ശിവാലായങ്ങളിലെ ഏറ്റവും വടക്കുള്ള ക്ഷേത്രമാണിത്.[4]
രാവണനാൽ പൂജിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിൽ ഭക്തർ അറബിക്കടലിൽ കുളിച്ചതിനുശേഷം ആണ് ദർശനത്തിനു പോകുന്നത്. ഹിന്ദുമത പ്രകാരം കർണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിൽ ഒന്നാണ് ഗോകർണ്ണം. മറ്റ് ആറു സ്ഥലങ്ങൾ ഉഡുപ്പികൊല്ലൂർ, സുബ്രഹ്മണ്യ, കുംഭസി, കോടേശ്വര, ശങ്കരനാരായണ ആണ്

സ്ഥലപുരാണം

ക്ഷേത്രം കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിൽ കർവാർ എന്ന നഗരത്തിനടുത്ത് അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഗംഗാവലി, ആഗനാശിനി നദികളുടെ നടുക്കാണ് ഗോകർണ്ണം സ്ഥിതിചെയ്യുന്നത്. കൊച്ചി മുതൽ മുംബൈ വരെയുള്ള ദേശീയപാത-17 ക്ഷേത്രത്തിനടുത്തു കൂടെയാണ് കടന്നു പോകുന്നത്. 56 കിലോമീറ്റർ ദൂരെയുള്ള കർവാർ ആണ് ഏറ്റവും അടുത്തുള്ള നഗരം. ഗോവ പനാജി എയർപോർട്ടിൽ നിന്നും 155 കിലോമീറ്റർ ദൂരവും ബാംഗ്ലൂർ എയർപോർട്ടിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുമാണ് ഗോകർണ്ണം.

ഐതിഹ്യം

വിശ്രവസ്സിന്റെയും കൈകസിയുടെയും പുത്രന്മാരായ രാവണനുംകുംഭകർണ്ണനുംവിഭീഷണനും തങ്ങളുടെ വരബലത്തിനായി ബ്രഹ്മാവിനെ തപസ്സു ചെയ്യതത് ഇവിടെ ഗോകർണ്ണത്തുവെച്ചാണ്. ശിവഭക്തയായിരുന്ന കൈകസി വെച്ചു പൂജിച്ചിരുന്ന ശിവലിംഗം, അസൂയാലുവായ ദേവേന്ദ്രൻ കടലിൽ എറിഞ്ഞുകളഞ്ഞു. ഇതറിഞ്ഞ് വിഷമിച്ച കൈകസിക്ക് മകൻ രാവണൻ കൈലാസത്തിൽ പോയി പരമശിവനെ തപസ്സുചെയ്തു. തന്റെ ഓരോതലയും ഈരണ്ടുകൈകളും അഗ്നിയിൽ ഹോമിച്ച്, പത്താമത്തെ തലയും വാളിനാൽ അഗ്നിയിൽ ഹോമിക്കാനൊരുങ്ങിയപ്പോൾ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടു. രാവണൻ തന്റെ അമ്മയ്ക്ക് വെച്ചുപുജിക്കാൻ ഒരു ശിവലിംഗവും, തനിക്ക് ഉമാദേവിയെക്കാളും സുന്ദരിയായ ഒരു പത്നിയേയും വരം ചോദിച്ചു. ഭക്തന്റെ പൂജയിൽ പ്രീതിതനായ ഭഗവാൻ രാവണനു തന്റെ ഹൃദയത്തിൽ നിന്നും ആത്മലിംഗം സമ്മാനിക്കുകയും , ഉമയേക്കാളും സുന്ദരി ലോകത്തിൽ ഇല്ലാത്തതിനാൻ ഉമയെതന്നെയും രാവാണനു കൊടുക്കുകയും ചെയ്തു. പക്ഷേ ദേവിയേയും ആത്മലിംഗത്തേയും ഭൂമിയിൽ വെക്കരുത് എന്ന് കൂട്ടത്തിൽ ഉപദേശിക്കുകയും ചെയ്തു. രാവണൻ ആത്മലിംഗത്തെ തലയിലും, ദേവിയെ തോളിലുമായി ലങ്കയിലേക്ക് തിരിച്ചു. ദേവിക്കൊപ്പം ശിവഭൂതഗണങ്ങളും കൂടെ അനുഗമിച്ചിരുന്നു.
ഭഗവാന്റെ ആവശ്യപ്രകാരം മഹാവിഷ്ണു ഗോകർണ്ണത്തുവെച്ച് ബ്രഹ്മണരൂപത്തിൽ രാവണനെ കാണുകയും തോളിൽ ഒരു സ്ത്രീയെ കൊണ്ടുപോകുന്നത് അന്വേഷിച്ച് അറിയുകയും ചെയ്തു. രാവണൻ കഥകൾ പറഞ്ഞതുകേട്ട് ബ്രാഹ്മണൻ ചിരിക്കാൻ തുടങ്ങി, ഇതാണോ സുന്ദരി എന്ന് ചോദിച്ച്. രാവണൻ നോക്കുമ്പോൾ കരിനീലനിറത്തിൽ ഒരു ഭീകരരൂപമുള്ള സ്ത്രീയായാണ് ഉമാദേവിയെ കണ്ടത്. ദേവിയെ അവിടെ ഉപേക്ഷിച്ച് അത്മലിംഗവുമായി മുന്നോട്ട് പോകുമ്പോൾ ദേവേന്ദ്ര ഉപദേശത്താൽ ഗണപതി ബ്രഹ്മണരൂപത്തിൽ ഗോക്കളെ മേച്ചുകൊണ്ട് എതിരെ വന്നു. സന്ധ്യാവന്ദന സമയമായതിനാൽ രാവണൻ ഗണപതിയുടെ കൈയ്യിൽ ആത്മലിംഗം നൽകി കടലിൽ ദേഹശുദ്ധി വരുത്താൻ പോയി. ഗണപതി ഈ ആത്മലിംഗം അവിടെ പ്രതിഷ്ഠിക്കുകയും പെട്ടെന്ന് അവിടെനിന്നും ഗോക്കളുമായി മറയുകയും ചെയ്തു. രാവണൻ തിരിച്ചു വരുമ്പോൾ അവസ്സനത്തെ പശുവും മറയുന്നതുകണ്ട് അതിന്റെ ചെവിയിൽ പിടിച്ചു വലിക്കുകയും ഒരു ചെവി മുറിഞ്ഞുപോരികയും ചെയ്തു എന്നു ഐതിഹ്യം. ഗണപതി പ്രതിഷ്ഠിച്ച ആത്മലിംഗം ഇളക്കിയെടുക്കാൻ മഹാബലവാനായ രാവണനു സാധിച്ചില്ല. രാവണനിലും മഹാബലവാനാണിതന്ന് മനസ്സിലാക്കി ഇവിടുത്തെ ദേവന് മഹബലേശ്വരൻ എന്ന് നാമകരണം നടത്തി രാവണൻ ലങ്കയിലേക്ക് തിരിച്ചു പോയി. രാവണൻ ഗോകർണ്ണത്ത് ഉപേക്ഷിച്ച ഉമാദേവി ഭദ്രകാളിയായും, പശുവിന്റെ ചെവി ഗോകർണ്ണം ആയും, ആത്മലിംഗം മഹാബലേശ്വരനായും അറിയപ്പെട്ടു.

ക്ഷേത്ര രൂപകല്പന

ദ്രാവിഡീയ ശൈലിയിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ചരിത്രം

വിജയനഗര രാജാവ് ക്ഷേത്രദർശനം നടത്തുകയും, സ്വർണ്ണത്തിൽ തന്റെ തുലാഭാരം നടത്തുകയും ചെയ്തു. 1665-ൽ മറാട്ടാ ചക്രവർത്തി ശിവാജി ഇവിടെ ക്ഷേത്രദർശനം നടത്തി. ഇംഗ്ലീഷ് യാത്രികനായ ഫ്രയർ ഇവിടെ സന്ദർശിക്കുകയും ഇവിടുത്തെ ശിവരാത്രിയിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഇവിടുത്തെ ശിവരാത്രി ആഘോഷത്തെപറ്റി തന്റെ യാത്രാവിവരണത്തിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു. [6]

ഉത്സവങ്ങൾ

മഹാബലേശ്വരക്ഷേത്രത്തിലെ രഥം
ശിവരാത്രി ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. കുംഭമാസത്തിൽ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷേത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്.

മറ്റുപ്രതിഷ്ഠകൾ

ഗണപതി

സിദ്ധിവിനായകനായാണിവിടുത്തെ ഗണപതി പ്രതിഷ്ഠ. രാവണനിൽ നിന്നും ആത്മലിംഗത്തെ രക്ഷിച്ചു പ്രതിഷ്ത നടത്തിയത് ഗണപതിയാണത്രേ. അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ.

ഗോഗർഭം

ആത്മലിംഗം പ്രതിഷ്ഠിച്ച് ഗണേശനും പശുക്കളും മറഞ്ഞത് ഇവിടെയാണത്രേ.

ഭരതക്ഷേത്രം

കോടിതീർത്ഥം

കോടിതീർത്ഥം
ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രക്കുളമാണിത്. ഇവിടെ സ്നാനം ചെയ്താൽ കോടിപുണ്യങ്ങൾ സിദ്ധിക്കും എന്നാണ് ഭക്തരുടെ വിശ്വാസം.