2011, മേയ് 4, ബുധനാഴ്‌ച

അനന്തന്കാട് നാഗരാജ ക്ഷേത്രം


അനന്തന്കാട് നാഗരാജ ക്ഷേത്രം 
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ  പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല  ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന  വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യപൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും  സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.  

2011, ഏപ്രിൽ 27, ബുധനാഴ്‌ച

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍ 

പാമ്പുമെയ്ക്കാട്ട 
അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം 
ആമെട ക്ഷേത്രം 
നാഗംപോഴി ക്ഷേത്രം 
അനന്തേശ്വരം  ക്ഷേത്രം 
അനന്തന്‍ കാട് നാഗ രാജ ക്ഷേത്രം 
തിരു നാഗേ ശ്വരം ക്ഷേത്രം - കുംഭ കോണം 
ശ്രീ കാളഹസ്തി --ആന്ധ്ര 
കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക 
വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം 
മണ്ണാരശാലാ ക്ഷേത്രം 
വെളോര്‍ വട്ടം 

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഹൈന്ദവജീവിതത്തിലെനാഗാരാധന

ഹൈന്ദവ ജീവിതത്തിലെ  നാഗാരാധന

നാഗങ്ങളുടെ ഉത്ഭവം :
 
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി  അവര്‍ക്ക് ആവശ്യ   മുള്ള  വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍  തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി  . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച  വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും  ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .       

     
   

2010, നവംബർ 22, തിങ്കളാഴ്‌ച

ഒരു ബുദ്ധമൊഴി

ഒരു ബുദ്ധമൊഴി
അറിവില്ലയ്മയോടെ യും അച്ചടക്കമില്ലതെയും  ഒരുവന്‍ നൂറു വര്ഷം ജീവിച്ചിരിക്കുന്നതിനെക്കാള്‍ ,അറിവോടെയും  സ്വ ബോധത്തോടെ യും ഒരു ദിവസം ജീവിക്കുന്ന ജീവിതമേ മഹത്തരം ആകുന്നുള്ളൂ
ശ്രീ ബുദ്ധന്‍

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

DEVI YANTHRANGAL

tZho b{´§Ä

{io kqà b{´w
{iob{´w
kzbwhc b{´w
hcmlo b{´w
iIS b{´w
iqen\o b{´w
_KfmapJo b{´w
{]XywKncm b{´w
A¶]qÀtWizco b{´w
aZ\Imsaizco b{´w
alnjaÀZn\o b{´w
ZpÀ¤mb{´w
h\ ZpÀ¤m b{´w
Xmcmb{´w
_mem b{´w
{Xn]pc kpµcob{´w.

Cu b{´§Ä FÃmw Xs¶ {]tXyIw {]tXyIw ^ve kn²n¡mbn DÅXmé.ChbpsS a{´§fpw {]tXyIamé

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഭ ഗ വ ത് സേ വ

ഭ ഗ വ ത് സേ വ 
ദെവീപ്രീതിക്കായി ക്ഷേത്രങ്ങളിലും ഹിന്ദു ഭവനത്തിലും
സാധാരണ നടത്തി വരുന്നു. പദ്മം ഇട്ടു വിളക്ക് വച്ചാണ് ഈ പൂജ ചെയ്യാറ
കുടുംബത്തിന്റെയും ,വ്യ ക്തികളുടേയും ഐശ്വര്യങ്ങള്‍ക്കായി  ഈ കര്‍മം  നടത്തുന്നത് .
ത്രി കാലപൂജ ആയും (രാവിലെ ,ഉച്ചക്ക് ,വൈ കിട്ടു ) നടത്തി വരുന്നു.താമര ,ചെത്തി,ചുവന്ന പുഷ് പ്പങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നു.  അഭീഷ് ടസിദ്ധിക്കായി പ്രത്യേകം മന്ത്രങ്ങള്‍  ഉരുവിടുന്നു.പൌ ര്‍ണമി നാളില്‍ ഭഗവതിസേവ  നടത്തുന്നത് അതി വിശിഷ്ടമാണ്. ഉത്തമനായ   ദൈവന്ജന്റെ  കാര്‍മികത്വ ത്തില്‍ മാത്രമാണ് ഇത് ചെയ്യേണ്ടതു .എങ്കില്‍ മാത്രമേ ഫലസിദ്ധി കൈവരുകയുള്ളൂ .

ഗണപതിഹോമം

ഗണപതി ഹോമം
ഓം കാരത്തിന്റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു. 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, പിതൃപ്രീതി, ഐശ്വര്യത്തിനു ,ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവക്കു  ഗണപതി ഹോമം നടത്തി
വരുന്നു. ഒരു നാളി കേരത്താല്‍ ഗണപതി പൂജയും ,എട്ടു നാളികേരത്താല്‍  
അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തി വരുന്നുണ്ട് .ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌. നാളികേരം, ശര്‍ക്കര ,തേന്‍ ,കരിമ്പ് ,പഴം എള്ള്‌, അപ്പം ,മലര്‍ എന്നി വയാണ്  അഷ്ട ദ്രവ്യങ്ങള്‍ .108 ,333 ,1008   എന്നീ നാളികേരതാലും മഹാഗണ പതി ഹോമവും നടത്തുന്നു. പ്ലാവിന്‍ വിറകു ജ്വലിപ്പിച്ചാണ്  ഹോമം നടത്തുന്നത്
ഉത്തമ പുഷ്പ്ങ്ങള്‍ പൂജക്കായി എടുക്കുന്നു. മുകൂറ്റി,കറുക ഇവയും ഹോമിക്കാരുണ്ട് 
ഫലസിദ്ധികള്‍ക്ക്  വിവിധ  മന്ത്രങ്ങള്‍ ജപിക്കുന്നു.
വിനായക ചതുര്‍ഥിയില്‍ ഗണപതി ഹോമം നടത്തുന്നത്  അതി വിശിഷ്ടമായി ഭക്തര്‍  കരുതുന്നു
.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ദക്ഷിണ

ദക്ഷിണ 
എന്താണ്  ദക്ഷിണ ?
ശ്രീ  ലക്ഷ് മീ  ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത് ഭവിച്ച് ഉണ്ടായ ദേവിയാണ്  ദക്ഷിണാ ദേവി .
ഈ   ദേവിയ്ക്ക് കാണിക്കയായി  നല്‍കുന്നതാണ് ദക്ഷിണ . പണ്ടു യാഗങ്ങളില്‍ ദേവന്മാര്‍ക്ക് ഹവിസ്സ് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ ബ്രഹ് മാവിന്റെ  അടുത്ത് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു .അദ്ദേഹം ദേവന്മാരെ വിഷ്ണു വിന്റെ അടുത്ത് പറഞ്ഞയച്ചു . ശ്രീ ലക്ഷ്മിയുമായി ഇരുന്ന വിഷ്ണു ഭഗവാന്‍ അദ്ദേഹത്തിന്റെ 
പ്രേരണയാല്‍ ലക്ഷ്മി ദേവിയുടെ  ദക്ഷിണ ഭാഗത്ത് നിന്നും മര്‍ത്യ ലക്ഷ്മി ഉത് ഭവിച്ചു.കര്‍മ്മം ഏതായാലും ദൈവികമോ,വൈദികമോ,ഏതു സലകര്‍മ്മംആയാലുംകര്‍മഫലപ്രാപ്ക്കു ദക്ഷിണ നല്‍കണം .ദക്ഷിണ പ്രതി ഫലം ആയി നല്‍കുന്നത് അല്ല. നേരെ മറിച്ചു പരി പൂര്‍ണമായി , വിനയാദരം ദക്ഷിണാ ദേവിയ്ക്ക്  നല്‍കുന്ന കാണിക്കയാണ്‌. ദക്ഷിണ നല്‍കുന്ന സമയം ദേവി തന്റെ ഭര്‍ത്താവായ യന്ജനോടും ,ഫലദാദാവായ പുത്രന്‍ യന്ജപുരുഷനോട് ഒരുമിച്ചു എഴുന്നള്ളി ശുഭഫലത്തെ പ്രദാനം ചെയ്യുന്നു.  ഏതു കര്‍മം ആയാലും ദക്ഷിണ നല്‍കി ആചാര്യ പ്രീതി വരുത്തണം .ദക്ഷിണ നല്‍കാന്‍ മടിക്കുന്നവരെ ലക്ഷ്മി ദേവി ഉപേക്ഷിച്ചു പോകും എന്ന് പറയപ്പെടുന്നു. കര്മാവസാനത്ത്തില്‍ അവനവടെ കഴിവനുസരിച്ച്ചു ദക്ഷിണ നല്‍കണം .
ദക്ഷിണാ ദേവി/ യന്ജ പുരുഷന്‍ 
ഭഗവാന്‍ ശ്രീകൃഷ്ണന്‍,  സൌന്ദര്യവതിയും പ്രാനെശ്വരിയും   ആയ രാധയെ പോലെ തന്നെ സുന്ദരി ആയിരുന്ന  ഒരു ഗോപിക സുശീല യുമായി 
ചേര്ന്നിരിക്കുകയായിരു ന്നു. തത് സമയം രാധ അവിടേയ്ക്കു കടന്നു വന്നു .ഭഗവാന്റെ വാമ ഭാഗത്ത്  സന്തോഷതോടെ ഇരിക്കുന്ന  സുശീലയെ കണ്ട രാധയുടെ വദനവും   നേത്രങ്ങളും   ചുമക്കുകയും കൊപത്താലുള്ള മുഖ വും ഭഗവാന്‍ കണ്ടു . മായാമയനായ കൃഷ്ണന്‍ ഉടന്‍ അവിടം വിട്ടു. ഭഗവാന്റെ തിരോ ധാനം രാധയെ കൂടുതല്‍  രോഷാകുലയാക്കി.എല്ലാറ്റിനും കാരണക്കാരിയ്യായ 
സുശീലയെ അധിക്ഷേപി ച്ചു. ഗോകുലം വിട്ടു പോയില്ല എങ്കില്‍ ശ് പിക്കുമെന്നും 
ഭീഷ്ണിപ്പെടുത്തി . സുശീല വനത്തില്‍ പോയി തപസ്സു ചെയ്യുകയും ഭഗവാന്റെ അനുഗ്രഹത്താല്‍ ലക്ഷ്മി ഭഗവതിയില്‍ ചേര്‍ന്നു.ആ ദേവിയാണ് ദക്ഷിണാ ദേവി. 
ഭഗവാന്‍ ദക്ഷിണാ ദേവിയെ ബ്ര ഹ്മാവിനു നല്‍കി. ബ്രഹ്മാവ്‌ യന്ജനും നല്‍കി. 
അവര്‍ വിവാഹിതരായി. അവരില്‍ ഉണ്ടായ പുത്രന്‍ ആണ് യന്ജ പുരുഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ യന്ജ പുരുഷനാണ് യന്ജങ്ങളുടെ ഫല ദാദാവ്‌.
ദക്ഷിണ നല്‍കുന്ന അവസരത്തില്‍ അത് സ്വീകരിക്കുന്നതിനു ദക്ഷ്ണ ഭര്ത് താ വിനോടും  പുത്രനോടും ചേര്‍ന്നു എഴുന്നള്ളുന്നു. സത്ഫലങ്ങളെ   ദാനം ചെയ്യുന്നു. 
ദക്ഷിണാ ദേവിയോട് ള്ള ആദരവാണ്  ദക്ഷിണ .


അവലംബം: ജ്യോതിഷ രത്നം  



2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

തിരുവാതിര വൃതം

തിരുവാതിര വൃതം
പാര്‍വതി പരമേസ്വര  പ്രതീകമാണ് ഈ വൃതം .ധനുമാസത്തില്‍ തിരുവാതിരനാളില്‍  ദീര്ഘ മംഗല്യത്തിനു വേണ്ടി ഈ വൃതം ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ എല്ലാ സ്ത്രീ കളും തിരുവാതിര ആഘോഷ പൂര്‍വ്വം കൊണ്ടാ ടിയിരുന്നു

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

sivarathri vrutham -ശിവരാത്രിവൃതം

ശിവരാത്രിവൃതം
കുംഭ മാസത്തിലെ  കൃഷ്ണ പക്ഷ ചതുര്‍ഥി ദിവസമാണ് ദിവസമാണ് ശിവരാത്രി.ചതുര്‍ദശി അര്‍ദ്ധ രാത്രിയില്‍ വരുന്ന ദിവസം വൃതം ആയി ആചരിച്ചു  വരുന്നു .രാത്രിയും പകലും ഉറങ്ങാതെ ശിവപൂജയും ശിവ പുരാണങ്ങള്‍ വായിച്ചു കഴിയണം .ശി വരാത്രി തലേന്ന് ഒരിക്കലും ,പിറ്റേന്നു പിതൃബലിയും.കൂവളമാല കൊണ്ടു ശ്രീ പരമേശ്വരനെ പ്രാര്‍ഥിച്ചു വരുന്നു. പാലാഴി മഥനം  നടത്തുമ്പോള്‍ ഉണ്ടായ ഹലാ ഹല വിഷം  ലോക രക്ഷക്കയി ശ്രീ മഹാദേവന്‍ പാനം ചെയ്തു,.ആ വിഷം ഭഗവാന് ബാധിക്കാതെ ഇരിക്കുവാന്‍ എല്ലാവരും ഉറങ്ങാതെ വൃതം അനുഷ്ടിച്ചു കൊണ്ടു പ്രാര്‍ഥിച്ചു. ശ്രീ പരമേശ്വരന്‍ വിഷം പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. 

ഏകാദശി വൃതം (ekadasi vrutham)

ഏകാദശി  വൃതം
പ്രദിപദം മുതല്‍ ഉള്ള തിഥി കളില്‍ പതിനോന്നമത്തെതാണ് ഏകാദശി .വിഷ്ണു പ്രീതിക്കായും പാപ ശാ ന്തിക്കായും 
ഹിന്ദുക്കള്‍  അനുഷ്ടിക്കുന്നതാണ്  ഏകാദശി വൃതം .ഒരു മാസത്തില്‍ രണ്ടു ഏകാദശി  ഉണ്ട് .ഭുരി പക്ഷ ഏകാദശി ,മറ്റൊന്ന് ആനന്ദ പക്ഷ ഏകാദശി.പൊതുവേഏകാദശി സ്വീകരിച്ചു വരുന്ന വൃതനുഷ്ടനം ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷ് ണം
കഴിക്കണം .വെറുതെ തറയില്‍ ഉറങ്ങണം ,സഹശയനം പാടില്ല . രാവിലെ കുളിച്ചു ശുഭ്ര വസ്ത്രം ധരിക്കണം.  വിഷ്ണു ദര്സനം നടത്തണം .ഊണ്  ,ഉറക്കം ഇവ തീര്‍ത്തും വര്‍ജിക്കണം .തുളസി ഇട്ട ജലം സേവിക്കാം .ഏകാദശി തിഥി യുടെ അന്ത്യ പാദവുംദ്വാദശിയുടെ ആദ്യ പാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജല പാനം കൂടി ഒഴിവാക്കും.മന ശക്തിയുംശരീരശുദ്ധിയും,വാഗ് ശുദ്ധിയും പാലിക്കണം ദ്വാദശി ദിനത്തില്‍ കുളിച്ചു വിഷ്ണുവിനെ ഭജിക്കണം . ബ്രാഹ്മണര്‍ക്ക്  ദാനം,ഭോജനം ഇവ നല്കാരുന്ടു.അതിനു ശേഷം പാരണ നടത്തുക. പാരണ എന്നാല്‍ വൃതം സമാപിച്ചു ഭക്ഷണം കഴിക്കുക എന്നാണ് അര്‍ത്ഥം . ആ ദിവസം പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇത് എല്ലാവര്ക്കും സാധ്യമല്ല.
അതിനാല്‍ ഒരു നേരം ഫല വര്‍ഗ്ഗ സാധനങ്ങള്‍ കഴിക്കാം .ഒരു  വര്ഷം 24 ഏകാദശികള്‍ ഉണ്ട്  എന്ന് പറയുന്നു.

CHOVVAZHCHA VRUTHAM

ചൊവ്വാഴ്ച വൃതം (മംഗള വാര വൃതം)
ജാതകത്തില്‍    ചൊവ്വ ദോഷമുള്ളവര്‍ ആച്ചരിച്ച്ചു വരുന്നു.സാമാന്യ വൃത നിഷ്ഠ ,ഉപവാസം എന്നിവ അനുഷ്ടിക്കുന്നു. ചുവന്ന പുഷ്പ്പങ്ങള്‍ എന്നിവകൊണ്ട് പൂജകള്‍ നടത്തുക, ചൊവ്വയെ പ്രാര്‍ഥിക്കുക.കൂടാതെ ദെവീ പൂജയ്ക്കും,ഹനുമാന്‍ ആരാധനയ്ക്കും  ചൊവ്വാഴ്ച വൃതം ആചരിക്കുന്നു. നവ ഗ്രഹങ്ങളില്‍ ചൊവ്വയെ പ്രീതി പ്പെടുത്തുവനാണ്  ഈ വൃതം ആചരിക്കുന്നത്.

somavaara vrutham

തിങ്കളാഴ്ച വൃതം   (സോമവാര വൃതം)

ശിവപാര്‍വതീ  പൂജയാണ്  ഈ ദിവസത്തിന്റെ പ്രത്യേകത .മംഗല്യ സൌഭാഗ്യതിനും ,സന്താനതിന്റെയും ,കുടുംബത്തിന്റെയും സൌഖ്യമാണ്  പ്രധാന ലക്‌ഷ്യം .ഈ ദിവസങ്ങളില്‍ കിട്ടുന്ന മാനസികവും ശാരീരികവും ആയ  സന്തോഷം ഒന്ന് വേറെ തന്നെയാണ്.അര്‍ദ്ധ നാരീശര  സംകല്പ്പമാണ്  ഇതിലൂടെ നാം കാണുന്നത്.
ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിന്  ഈ വൃതം അനുഷ്ടിച്ചു വരുന്നു.ഈ വൃതം അനുഷ്ടിക്കുന്നവര്‍ ഭദ്രകാളി ക്ഷേത്രം ദര്ശിക്കുന്നത് ഉത്തമം ആണ് .

 

pradosha vrutham

പ്രദോഷ വൃതം 


ശിവപ്രീതി ലഭ്യം ആകുന്നതിനു വേണ്ടി ഉള്ളതാണ്   പ്രദോഷ വൃതം .
രാവിലെ കുളിച്ചു വെള്ള വസ്ത്രം ധരിച്ചു ഭസ്മം ലേപനം നടത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ചു  ഉപവസിക്കണം .
പ്രദോഷ നാളിലാണ് ഉപവാസം നടത്തെന്ടത്‌.സന്ധ്യക്ക്‌ കുളിച്ചു പഞ്ചക്ഷരീ   മന്ത്രം ജപിച്ചു ശിവ ക്ഷേത്ര 
ദര്ശനതോടെ പ്രദോഷ വൃതം അവസാനിക്ക പെടുന്നു. 

വൃതനുഷ്ടാനങ്ങള്‍ (vruthas)



വൃതനുഷ്ടാനങ്ങള്‍  (vruthas ).
ഷഷ്ടിവൃതം : 
സൂര്യോദയാല്‍പരം ആറ് നാഴിക ഷഷ്ടി ഉള്ളപ്പോള്‍ മാത്രം കിട്ടുന്ന ദിവസം ആണ്  ഷഷ്ടി അനുഷ് ടികേണ്ടത്വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു സുബ്രമണിയ ഭജനവുമായി കഴിയണം .വെളുപ്പിന് കുളി കഴിഞ്ഞു സുബ്രമണിയ ക്ഷേത്ര ദര്ശനം കഴിഞ്ഞു ഉച്ചക്യ്ക്  പാരണ കഴിയ്കാം .ഷഷ്ടി വൃതംഅതീവ ഫലപ്രദം ആണന്നാണ്  അനുഭവം  .സര്‍പ്പ ദോഷശാന്തി ,
സന്താന സൌഖ്യം ,ത്വകരോഗശാന്തി ,എന്നിവയ്ക്ക്  ഈ വൃതം അനുഷ്ടിച്ചു വരുന്നു. ഇക്കാലത്ത്  
സുബ്രമണിയ പ്രീതി കരമായ ഈ വൃതം അനുഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട് .


വൃതനുഷ്ടാനങ്ങള്‍
കന്നി മാസത്തിലെ  ഹല ഷഷ്ടി ,തുലാ മാസത്തിലെ സ്കന്ത ഷഷ്ടി ,വൃശചികത്തിലെ വെളുത്ത ഷഷ്ടി, ധനുവിലെ ചമ്പാ ഷഷ്ടി, കുംഭ മാസത്തിലെ കറുത്ത ഷഷ്ടി എന്നിവയാണ് പ്രധാനപ്പെട്ടത്