2014, മേയ് 15, വ്യാഴാഴ്‌ച

 ശ്രീവിഘ്നേശ്വരൻ 
32  നാമങ്ങളും  ഭാവങ്ങളും
 
നാമങ്ങൾ                                                                   ഭാവങ്ങൾ

 1 .ബാലഗണപതി                                                 അരുണവർണ്ണം ,എട്ടു    തൃക്കൈകൾ ,തുമ്പിക്കൈയിൽ മോദകം ബ്ർഹ്മാണ്ടാത്ത്തിന്റെ പ്രതീകം 

2. തരുണഗണപതി                                                  അരുണവർണ്ണവും,അഷ്ടഭുജങ്ങളും

3.ഭക്തഗണപതി.                                                      ശുഭ്രവർണ്ണവും ചതുർഭുജങ്ങളും 

4.വീര ഗണപതി                                                      അരുണവർണ്ണവും,
പതിനാറഭുജങ്ങളും
5.ശക്തി ഗണപതി.                                                    സിന്ദൂര വർ ണ്ണവും ,ചതുർ ഭുജങ്ങൾ ,പച്ച്ചവർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.
6 .ധ്വജ ഗണപതി /ദിജ ഗണപതി                          ശുഭവർണ്ണത്തോടും നാലുമുഖങ്ങളോടും , ചതുർ ഭുജനും

.സിദ്ധ ഗണപതി                                                   സ്വർണ്ണ വർണ്ണത്തോടും ,നാല് ഭുജങ്ങളോടും ,ശ്രീ, സമൃദ്ധി  എന്നീ രണ്ടു പത്നി മാരോടുകൂടി,ഭാകതന്മ്മാർക്ക് ഐശ്വര്യവും സമ്പത്തും   പ്രദാനം   ചെയ്യുന്നു.

8.ഉച്ചിഷ്ട ഗണപതി                                                  നീലനിറം,ചതുര് ഭുജം,തുമ്പിക്കൈയിൽ മാതളഫലം

9. വിഘ്ന ഗണപതി                                               സർവ്വാലങ്കാരയുക്തൻ ,പത്തു ഭുജങ്ങൾ

10.ക്ഷിപ്ര  ഗണപതി                                                 രക്തവർണ്ണവും, ചതുര് ഭുജവും

11.ഹേരംഭ ഗണപതി.                                              ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും.പത്തു കൈകളും    സിംഹാരൂഡനായി ഇരിക്കുന്നു.

12.




















 
സുഖദു:ഖങ്ങൾ

മനസ്സ് അതിന്റെ യഥാർ ത്ഥ് നിലയിൽ വർത്തിക്കുന്നതാണു സുഖം. മനസ്സ് പുറത്തേയ്ക്ക് പോകുന്നതാണ് ദു:ഖം യത്ഥാർത്തമായുള്ളതു സുഖം മാത്രമാണ് നമ്മുടെ സഹജമായ പ്രകൃതം ആനന്ദം. അത് അറിയാത്തതാണ്‌ ദു:ഖം

                                                                                            (  രമണമഹർഷി )

ഭാഗവത ഹംസം  എന്ന് പറയുന്നതിന്റെ  പൊരുള  എന്താണ് ?

ശ്വാസ നിയന്ത്രണത്തിലൂടെ സാധിക്കുന്ന യോഗസാധനകളിലൊന്നാണു ഹംസയോഗം .രേചക, പൂരക,കുംഭകങ്ങൾ, എന്നീ ശ്വാസനിയന്ത്രണത്തിനു മൂന്നു അവസ്തകളുണ്ട് .ഭാഗവതം ഭക്തിമാർഗത്തേയും, രേചക ധ്യാനത്തെയും, ഹസവാദത്തെയും ഉൾക്കൊള്ളു ന്ന കർമാനുഷ്ടാനങ്ങൾക്കു പ്രാധാന്യം കല്പ്പിക്കുന്നു. ഭാഗവത സപ്തതാഹം  മോക്ഷപ്രദമായ മഹായജ്ഞമാണ് .ഇതിൽ മോക്ഷത്തിനു വേണ്ടി ഒന്പത് ഘടകങ്ങൾ ഉണ്ടു.
അവയെ കർമ്മാനുഷ്ഠാനമായി സ്വീകരിച്ചു രേചകധ്യാനത്തിലൂടെ കേവല കുംഭകം സാധിച്ചു ഭാഗവത കർമ്മാനുഷ്ടാനസാധനയ്ക്കു സ്വയം അധികാരിയാകുന്ന ആളാണു ഭാഗവതഹംസം
ഇങ്ങനെ ഹംസത്വത്തിൽ  എത്തിയ ആ വ്യക്ത്തി ചെയ്യുന്നതെല്ലാം പൂജനീയവും പറയുന്നതെല്ലാം ഈശ്വരവചങ്ങളും ആകുന്നു, അദ്ദേഹത്തിനു മാത്രമേ ഭാഗവത ഉപദേശത്തിനു അധികാരമുള്ളൂ എന്നാണു ശാസ്ത്രവിധി.

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന മന്ത്രങ്ങള്‍

പ്രാര്‍ത്ഥന മന്ത്രങ്ങള്‍


>>>>>>>>>>>>>>>>>
അരയാല്‍
---------------
മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :

ശങ്കരനാരായണന്‍
---------------------
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയെ പരമാത്മനെ
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശ നാശായ
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോ നമ:

ശിവ കുടുംബം
-----------------
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം

ദക്ഷിണാമൂര്‍ത്തി
------------------
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനെ
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെ നമ :

ശാസ്താവ്‌
----------------
ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ :

നരസിംഹമൂര്‍ത്തി
-----------------------
ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വ്വ്തോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം :

സുബ്രഹ്മണ്‌യന്‍
----------------------
ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുട ധ്വജം .

ഗണപതി
------------
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലം ബോദരം വിശാലാക്ഷം വന്ദേ ഹം ഗണനായകം

ഹനുമാന്‍
------------
മനോജവം മാരുത തുല്യ വേഗം ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം ശ്രീ രാമദൂതം ശരണം പ്രപദ്യേ

വിഷ്ണു
----------------
ശുക്ലാംബരധരം വിഷ്ണും ശശി വര്ണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്‍വ വിഘ്നോപ ശാന്തയെ

ശിവന്‍
-----------
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശി വമാര്‍ഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം

ശ്രീ കൃഷ്ണന്‍
------------------
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

ഭദ്രകാളി
------------
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം കുലധര്മം മാം പാലയ പാലയ

ഭഗവതി
--------------
സര്‍വ മംഗള മംഗല്യേ ശിവെ സര്‍വാര്‍ത്ഥ സാധികെ
ശരന്യേ ത്രംബകെ ഗൌരീ നാരായണി നമോസ്തുതേ

സരസ്വതി
-------------
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാ രംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ .

 
 

പ്രസാദം


പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

 

 

തീർത്ഥജലം


തീർത്ഥജലം
ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം.
തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം