2019, ജനുവരി 24, വ്യാഴാഴ്‌ച

ക്ഷേത്രരഹസ്യം

ക്ഷേത്രരഹസ്യം
===========================

ക്ഷേത്രമതിലകം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലർക്കുമറിയില്ല.
"പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി  
സ്ഥൂലസൂക്ഷ്മേ യതോഽതോഽ-  
ത്രാധാരാധേയഭാവാ ദിതരതരഭവോഽ- 
നൃത്ര ചാഭ്യേതി ദോഷഃ "
(തന്ത്രസമുച്ചയം)   
പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം, ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം - അശുദ്ധി അഥവാ ഹാനി, സംഭവിച്ചാൽ അതിന്റെ കേട്‌ മറ്റേതിനെയും ബാധിക്കും. മതിലകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ്. ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.   
തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത്. മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?
തപ്താജ്യഘടയോരിവ" എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണുത്തുറച്ച നെയ്യൊഴിച്ചാൽ നെയ്യുരുക്കുന്നു.  തിളച്ച നെയ്യ് തണുത്തുറച്ച പാത്രത്തിലേക്ക് ഒഴിച്ചാൽ പാത്രവും ചൂടാകുന്നു. ശരീരത്തിനും മനസ്സിനുമുള്ള  ആധാരധേയഭാവം, ക്ഷേത്രവസ്തുസമുച്ചയത്തിനും  ബിംബത്തിനും തമ്മിലുണ്ട്. ഈ വസ്തുത  എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.  തേവരുടെ ഇരിപ്പ് ശ്രീലകത്താണല്ലോ എന്നാണെല്ലാവരുടെയും ധാരണ. അങ്ങനെ ധരിച്ചാൽ പോര. അമ്പലം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദേവസാന്നിദ്ധ്യം. അകത്തേക്ക് നീങ്ങും  തോറും അശുദ്ധിക്ക് ഗൗരവം കൂടുമെന്നത് ശരിയാണ്.  മതിലിന്മേലോ ഗോപുരത്തറയിലോ അശുചിത്വം വന്നാലും അതു  ദേവചൈതന്യഹാനികൾ തന്നെയാണ് ആരും അതിനിടവരുത്തരുത്.
മതിലകത്തുകൂടെ ചെരിപ്പിട്ടു നടന്ന് നാലമ്പലത്തിന്റെ വാതിക്കൽ ഊരിവെച്ച് അകത്തു കടക്കുന്ന പതിവ്  പലയിടത്തും കാണാം.  തികച്ചും തെറ്റാണീ നടപടി. പാദരക്ഷ മതില്ക്കുപുറത്തെ വെക്കാവൂ.  ഗോപുരദ്വാരത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠാമൂർത്തിയുടെ ശരീരത്തിൽ പ്രവേശിച്ചുവെന്നാണ് ധാരണ എല്ലാവർക്കും ഉണ്ടാവുക തന്നെ വേണം. ക്ഷേത്രദർശനത്തിനല്ലാതെ മറ്റൊരാവിശ്യത്തിനും  ക്ഷേത്രോപജീവികളല്ലാതെ മറ്റാരും ഒരു കാരണവശാലും ക്ഷേത്രത്തിൽ കടക്കരുത്. ചെരുപ്പിന്റെ കാര്യം മാത്രം മനസ്സിലിരുത്തിയാൽ പോര. ഗോപുരത്തറയിലിരുന്ന് കൂട്ടുക്കാരോട് സൊറപറഞ്ഞു പുകവലിച്ചിരിക്കുന്ന പലരേയും കാണം.  ബീഡി - സിഗറ്റുകുറ്റികൾ എല്ലാ മതിലകത്തൂം  കണ്ടുവരുന്നത്. പ്രാകാരാന്തർഭാഗം മുഴുവൻ ദേവശരീരമാണെന്ന വസ്തുത ആരും ധരിക്കാത്തതു കൊണ്ടല്ലേ? തുപ്പുന്നതും ഏതു തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടും. തീർത്ഥം സേവിക്കുമ്പോൾ തുളസിയില അറിയാതെ  വായിൽപ്പെട്ടത് തിരുമുറ്റത്തു തന്നെ തുപ്പിയ കഥകളുമുണ്ട്. ഇലക്കഷ്ണത്തിൽ പ്രസാദവും പൂവും ത്രിമധുരവും ശാന്തിക്കാരൻ തന്നാൽ ആവിശ്യം കഴിഞ്ഞാൽ ഇല പരിസരബോധമില്ലാതെ വലിച്ചെറിയുന്നവരേയും  കാണാം. അനാവശ്യവസ്തുക്കളൊന്നും  തന്നെ മതിലകത്തൊരിടത്തും ഇട്ടു കൂടാ മതില്ക്കുപുറത്തുകൊണ്ടുപോയിക്കളയണം . നിവേദിച്ചതെന്തും സേവിക്കുമ്പോൾ, തലയുയർത്തിമലർത്തിപ്പിടിച്ച് വായനല്ലവണ്ണം തുറന്ന് , കൈ ചുണ്ടിൽ പോലും സ്പർശിക്കാൻ ഇടവരാതെ ,  വായിലേയ്ക്കിടാനേ പാടുള്ളു.  ത്രിമധുരം നാം കുട്ടികൾക്കു സേവിക്കാൻ  കൊടുക്കുമ്പോൾ പ്രത്യേകിച്ചും മനസ്സിരുത്തണം.   സ്ഥലശുദ്ധിക്കു മാത്രമല്ല ഈ മനസ്സിലിരുത്തലിന്റെ ഗുണം. കുട്ടികൾക്കതൊരു സാധനാപാഠമായിത്തീരുന്നു.  കുട്ടിക്കാലം മുതല്ക്കേ അമ്മമാർ കുട്ടികാളേയും കൊണ്ടമ്പലത്തിൽ വന്ന് നടക്കൽ കൈകൂപ്പാൻ മാത്രം പഠിപ്പിച്ചാൽ  പോരാ; അമ്പലത്തിനകത്തെ പെരുമാറ്റചട്ടങ്ങൾ അവർക്ക് കുട്ടിക്കലത്തു തന്നെ മനസ്സിലാവണം. ഒതുങ്ങി നടക്കാനും വഴി മാറാനും അവർക്ക് പരിശീലനം സിദ്ധിക്കണം. "ചൊട്ടയിലെ ശീലം ചുടലവരെ" എന്നാല്ലോ ചൊല്ല്.  ക്ഷേത്രപരിസരങ്ങളിൽ അനാവശ്യമായ വർത്തമാനം ഒഴിവാക്കലും പരമപ്രധാനം തന്നെ. ഇക്കാര്യത്തിൽ ക്ഷേത്രോപജീവികളുടെ  ശുഷ്കാന്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു  "നിശ്ശബ്ദത പാലിക്കുക" എന്നെഴുതിയ ഫലകങ്ങൾ അങ്ങിങ്ങായി  സ്ഥാപിക്കണമെന്നുപോലും തോന്നിപ്പോകുന്നു. 
ക്ഷേത്രവും മനുഷ്യശരീരവും :-
"ഇദം  ശരീരം കൗന്തേയ! ക്ഷേത്രമിത്യഭിധീയതേ" 
എന്ന ഭഗവൽഗീതാവക്യം സുപ്രസിദ്ധമാണ് പരമാത്മാചൈതന്യവും ജീവാത്മാചൈതന്യവും  കുടിക്കൊള്ളുന്ന അമ്പലം തന്നെയാണല്ലോ മനുഷ്യശരീരം.   ക്ഷേത്രവാസ്തുസമുച്ചയത്തിന് രൂപകല്പനചെയ്തീട്ടുള്ളത് യോഗശാസ്ത്രപരമായ മനുഷ്യശരീരഘടനയുടെ തനിപ്പകർപ്പായിട്ടുതന്നെയാണ്. മനുഷ്യശരീരത്തെ (കൈയ്യും  കാലും ഒഴിവാക്കി)  ലംബമായി ആറു തട്ടുകളായും തിരശ്ചീനമായി അഞ്ചു വിഭഗങ്ങളായും യോഗീശ്വരന്മാർ തിരിച്ചു പറഞ്ഞിരിക്കുന്നു.
ഷഡ്ച്ചക്രങ്ങൾ
1, മൂലാധാരം
2, സ്വാധിഷ്ഠാനം
3,  മണിപൂരകം
4, അനാഹതം
5, വിശുദ്ധി
6, ആജ്ഞ
എന്നീ ഷഡ്ച്ചക്രങ്ങളയാണ് ലംബതലത്തിൽ ശരീരത്തെ ഭാഗിക്കുന്നത്.  ഗുദലിംഗമദ്ധ്യത്തിലാണ് മൂലാധാരം. സുഷ്മനാനാഡി സുസുക്ഷ്മം പരിശോധിച്ചാൽ കെട്ടുപിണഞ്ഞ നാഡീവ്യൂഹങ്ങളുടെ രൂപത്തിൽ ഈ ആറു സ്ഥാനങ്ങളും വേർതിരിച്ചുകാണാമെന്ന് ആധുനികശരീരശാസ്ത്രത്തിൽ അറിവുള്ളർ സമ്മതിക്കുന്നു. ഇവയ്ക്കു സമാനമായിട്ടാണ് മുമ്പുപറഞ്ഞ ഷഡാധാരചക്രങ്ങൾ  പ്രതിഷ്ഠാസ്ഥാനത്തിനു ചുവടെ ആഴത്തിലൊരു കുഴികുഴിച്ച് അതിൽ  ചുവട്ടിൽ നിന്ന് മുകളിലോട്ടായി 
1, ആധാരശില
2, നിധികുംഭം
3, പത്മം
4, കൂർമ്മം
5, യോഗനാളം
6, നപുംസകശില
എന്നിവ താന്ത്രിക കർമ്മങ്ങളോടെ സ്ഥാപിച്ചുറപിച്ച ശേഷം മാത്രമേ അമ്പലം പണി  തുടങ്ങുന്നുള്ളു.  അതുകൊണ്ട് ക്ഷേത്ര നിർമ്മാണാരംഭഘട്ടത്തിലല്ലാതെ , പിന്നാടൊരിക്കലും ഷഡാധാരങ്ങൾ കാണാം കഴിയില്ല. 
പഞ്ചപ്രകാരങ്ങൾ
1, മര്യാദ (പുറമതിൽ)
2, ബാഹ്യഹാര (പ്രദക്ഷിണ വഴി)
3, മദ്ധ്യഹാര ( വിളക്കു മാടത്തിലെ ദീപനാളങ്ങളെ സാങ്കല്പികമായിട്ടു കൂട്ടിച്ചേർക്കുന്ന രേഖ )
4, അന്തഹാര (നാലമ്പലത്തിന്റെ ഉള്ള് അഥവാ തിരുമുറ്റത്തിന്റെ ബാഹ്യാതിർത്തി)
5, അന്തർമ്മണ്ഡലം ( അകത്തെ ബലിവട്ടം ) എന്നീ പഞ്ചപ്രകാരങ്ങൾ, 
പഞ്ചകോശങ്ങൾ
1, അന്നമയകോശം
2, പ്രാണമയകോശം
3, മനോമയകോശം
4, വിജ്ഞാനമയകോശം
5,  ആനന്ദമായകോശം
എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമൂർദ്ധാവിൽ സഹസ്രാരപത്മ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിന്റെ സ്ഥാനത്താണ് മൂർത്തി പ്രതിഷ്ഠ നടത്തുന്നത്. മനുഷ്യനിൽ ജീവാത്മാവ് മൂലാധാരത്തിൽ ഏറ്റവും ചുവട്ടിൽ ആണെങ്കിലും, ക്ഷേത്രത്തിൽ  ദേവന്റെ സുക്ഷ്മാശരീരസ്ഥാനത്തുള്ള ബിംബം  പ്രതിഷ്ഠിക്കുന്നതു പരമാത്മാ ചൈതന്യസ്ഥാനത്താണെന്ന വസ്തുത ദേവന്റെ ഈശ്വരത്വത്തെ  സാധൂകരിക്കുന്നു. അന്നമയകോശമാകുന്ന മനുഷ്യബാഹ്യശരീരത്തിനു സമാനം തന്നെയാണ്  മതില്ക്കകമെന്ന വസ്തുത മനസ്സിലാകുമ്പോൾ, ആർക്കാണു മതില്ക്കകം  മലിനമാക്കുവാൻ  മനസ്സു വരിക?

വായിലാകുന്നിലപ്പൻ ക്ഷേത്രം പാലക്കാടു ജില്ല




വായിലാകുന്നിലപ്പൻ ക്ഷേത്രം 

പാലക്കാടു ജില്ലയിലെ കടമ്പഴിപ്പുറം  പഞ്ചായത്തിൽ പാലക്കാടു -ചെർപ്പുളശ്ശേരി റൂട്ടിൽ കടമ്പഴിപ്പുറം  ഹൈസ്കൂൾ  സ്റ്റോപ്പിൽ.പ്രധാനമൂർത്തി വായിലാകുന്നിലപ്പൻ. ശിവ ലിംഗമാണ് .പൂജ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ  സംസാരശേഷി നഷ്ടപ്പെട്ടവൻ .ഇവിടെ കദളിപ്പഴം നേദിയ്ക്കും. കിഴക്കോട്ടു ദര്ശനം. രണ്ടുനേരം പൂജ .അനുജനെ വന്ദിക്കാൻ പാടില്ലാത്തതിനാൽ പന്തിരുകുലത്തിലെ മറ്റു അംഗങ്ങളുടെ വീട്ടുകാർ എന്ന് പാരമ്പര്യമായി  വിശ്വസിച്ചുവരുന്നവർ  അപഴയകാലത്തു ഇവിടെ ദര്ശനം നടത്താറില്ല. ഇതിനോട് ചേർന്ന് വായില്ലാംകുന്നു  ഭഗവതി ക്ഷേത്രവുമുണ്ട്. ഈ ഭഗവതിയ്ക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്ന്യം ഇവിടെ പ്രധാനമൂർത്തി  ഭദ്രകാളി. വടക്കോട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി അണിമംഗലം .ഉപദേവത ;ഗണപതി കുംഭത്തിലെ കാർത്തിക  കൊടികയറി ഒൻപതാം ദിവസം പൂരം. അഞ്ചു ദേശക്കാരുടെ ഉത്സവമാണ്. 35  ആനകൾ വരെ ഉണ്ടാകും. വൃഛികം    41  കഴിഞ്ഞാൽ വരുന്ന ചൊവ്വാഴ്ച താലപ്പൊലിയുണ്ട്. നാലമ്പലത്തിനു പുറത്ത് 
ക്ഷേത്രപാലനുമുണ്ട്. ചോളപെരുമാളുമായി പിണങ്ങി 700 കൊല്ലം മുൻപ് എത്തിയ ആദിത്യപുരം ഗ്രാമത്തിലെ വൈശ്യന്മാർ  കൊണ്ടുവന്ന ഭദ്രകാളിയെ വായിലാകുന്നിലപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം  ഇപ്പോൾ ക്ഷേത്രങ്ങൾ ശങ്കരാചാര്യരുടെ ഗുരുവായ ഗോകർണ്ണത്തുകാരൻ  ഗോവിന്ദസ്വാമികളുടെ പുത്രനായ  വരരുചി  വായിലാകുന്നത്തപ്പനെ  പ്രതിഷ്ഠിച്ച്  കേരളം വിട്ടു പോയി  എന്നാണു ഐതിഹ്യം

പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം തൃശൂർ ജില്ല



പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം 
തൃശൂർ ജില്ലയിൽ പാഞ്ഞാളിൽ .കേരളത്തിലെ സാമവേദക്കാരുടെ ഈറ്റില്ലമാണ് ഈ ക്ഷേത്രം  ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാടത്തായിരുന്നു പ്രൊഫസ്സർ ഫ്രിറ്റ്സ് സ്റ്റാൾ  സംഘടിപ്പിച്ച അതി പ്രസശസ്ത്തമായ  14  ദിവസത്തെ അതിരാത്രം. (അഗ്നിധ്യാനം, അഗ്നിഷ്ടോമം അതിരാത്രം  എന്നി ക്രമത്തിൽ യാഗം നടത്തണമെന്നാണ്  ചിട്ട .ഇതിൽ ആദ്യത്തേത് ആധാനം  ഇത് ചെയ്യുന്ന ആൾ അടിതിരി .രണ്ടാമത്തേത് അഗ്നിഷ്ടോമം-യാഗം-ഇത് നടത്തുന്നയാൾ ചോമാതിരി  എന്ന സോമയാജി .അതിരാത്രം ചെയ്യുന്ന ആൾ  അക്കിത്തിരി  അല്ലെങ്കിൽ അഗ്നിഹോത്രി ) അതിരാത്രം കഴിഞ്ഞു യാഗശാലയ്ക്കു  തീകൊടുത്താൽ യാഗശാല പൂർണ്ണമായും  കത്തി തീരാൻ വരുണൻ അനുവദിക്കില്ലന്നാണ്  പ്രമാണം പാഞ്ഞാൾ അതിരാത്രം കഴിഞ്ഞു ശാലയ്ക്ക് തീ കൊടുത്തു. അരമണിക്കൂറിനകം എങ്ങുനിന്നാണെന്നു അറിയാതെ അതി ഗംഭീരമായ മഴ പെയ്തു. സ്റ്റാൾ  മഴയത്ത്  ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി .ഇത് കാണാൻ പതിനായിരക്കണക്കിന്  ജനങ്ങളും എത്തിയിരുന്നു. യാഗത്തിന് 10 ലക്ഷം രൂപ അന്ന് ചിലവായി.
1900  മുതൽ 1975  വരെ ഇരുപതോളം  യജ്ഞങ്ങൾ നടന്ന ഭൂമിയാണിത്.പ്രധാനമൂർത്തി ലക്ഷ്മി നാരായണൻ . അഞ്ചടിയോളം  ഉയരമുള്ള വിഗ്രഹമാണ്. കിഴക്കോട്ടു ദര്ശനം .തൊട്ടു മുന്നിൽ കുളം  മൂന്നു നേരം പൂജ. തന്ത്രം ഇയ്ക്കാട്  .ഉപദേവതാ. ഗണപതി,ശിവൻ,ഭഗവതി ,സുബ്രമണ്യൻ . ഈ ക്ഷേത്രത്തിൽ പ്രത്യേകമായ ഒരു വഴിപാടുണ്ട്. മധുരമില്ലാത്ത പാൽപ്പായസം. സന്താനലാഭത്തിനും പ്രത്യേകിച്ച് ആണ്കുട്ടികളുണ്ടാവാൻ  ഈ വഴിപാട് നടത്തും  .സാമവേദ പാഠശാല  ആയതിനാൽ ഉത്സവമില്ല. ത്രിസന്ധ്യ നടത്തിയിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. വേദംകൊണ്ടു ഉപാസിക്കുന്ന  ഒരു സമ്പ്രദായമാണ് ത്രിസന്ധ്യ .ഇതിനു സംഹിതപദം മുതൽ  അതിന്റെ രീതിയിൽ ചൊല്ലി തീർക്കണം കാലത്ത് സന്ധ്യാവന്ദനം കഴിഞ്ഞാൽ ആരംഭിച്ചു  അത്താഴം വരെ  ചൊല്ലണം ഉച്ച്യ്ക്കു ഭക്ഷണത്തിനും വൈകുന്നേരത്തെ സന്ധ്യവന്ദനത്തിനും  നിർത്തും. അനധ്യായ ദിനങ്ങളിൽ പാടില്ല. ഇതിനു രണ്ടു നേരം സദ്യ വേണം. പഴയകാലത്തെ നമ്പൂതിരിമാർ രണ്ടു നേരവും ഊണ് മാത്രമല്ലാതെ   ദാഹിച്ചാൽ വെള്ളം പോലും കുടിക്കാറില്ലന്ന്  കാണിപ്പയൂർ .ദിവസത്തിൽ രണ്ടു ഊണ്.ആഴ്ചയിൽ രണ്ടു തേച്ചുകുളി   ബുധനും ശനിയും .മാസത്തിൽരണ്ടു ഉപവാസം .ഏകാദശി നാളുകളിൽ കൊല്ലത്തിൽ രണ്ടു ക്ഷൗരം  .എന്നായിരുന്നു ചൊല്ല്. )ഋഗ്വേദ ത്രിസന്ധ്യയ്ക്കു  ഏഴുമാസം വേണ്ടിവരും.  കൂടാതെ ഭക്ഷണ സമയത്ത്  ജട രഥ  തുടങ്ങിയ  വേദപ്രയോഗങ്ങളും ഉണ്ടാകും.  ഓരോ ത്രിസന്ധ്യയ്ക്കു വേദം കൊണ്ടുള്ള നാല്  മത്സരപരീക്ഷകൾ  നടത്തിയിരുന്നു. ജട, രഥ,വർക്കം ,വാരം,.1085  ലും 1098 ലും സാമവേദ ത്രിസന്ധ്യയും നടത്തിയിരുന്നു. സാമവേദികൾക്കു ഋഗ്വേദികൾക്കുള്ളതുപോലെ  രണ്ടു യോഗങ്ങളില്ലാത്തതിനാൽ  മത്സരമുണ്ടാകില്ല. ഇല്ലക്കാർ കുറവായതിനാൽ ചിലവും . സാമവേദ ത്രിസന്ധ്യയ്ക്ക്  10  മാസത്തോളം  വേണ്ടിവരും. ക്ഷേത്രത്തിൽ പാഞ്ചാലരാജാവ്  പ്രതിഷ്ഠ നടത്തി. എന്നാണുഐതിഹ്യം .പന്നിയൂരിൽ നിന്നും പാഞ്ഞു വന്നവരാണ്  പാഞ്ഞാളിൽ  എന്നാണു പഴമ .അക്കാലത്തു ഏതോ രാജാവിന്റെ  സഹായത്തോടെ  പണിതീർത്ത ക്ഷേത്രമായിരിക്കണം .മാത്തൂർമന ,മുട്ടത്തുകാട്മന ,നെല്ലിക്കാട്ടമന  ,,,കൊരട്ടിക്കരമന .കൈപ്പഞ്ചേരി  മന ,വയ്ക്കാകരമന ,പാതിരപ്പളി  മനക്കാരുടെ ക്ഷേത്രമാണ്  ഇതേ ഊരാളന്മാരുടെ അയ്യപ്പങ്കാവുംപാഞ്ഞാളിലുണ്ട്.  ഇവിടെ പ്രധാന മൂർത്തി അയ്യപ്പൻ.  കിഴക്കോട്ടു ദര്ശനം ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലാണ്‌  .മീനത്തിലെ ഉത്രം  ആഘോഷം  ഉപദേവതാ,വിഷ്ണു,ഗണപതി, കോഴിമാംപറമ്പ് ഭഗവതി  ഈ അയ്യപ്പൻറെ അമ്മയാണെന്നാണ്  വിശ്വാസം .ഇവിടെ നിന്നും ആ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ് ഉണ്ട്. ഈ ക്ഷേത്രത്തിൽ 101  എന്നൊരു വഴിപാടു ഉണ്ട്. 101 നാളികേരം പൊളിച്ച് അയ്യപ്പന് നേദിച്ച് ഭാഗത്താന്മാർക്കു കൊടുക്കുക.  ശ്രീകോവിലിനു മേൽക്കൂരയില്ലാത്ത  ശിവക്ഷേത്രവും ഇതിനടുത്താണ്  .കാട്ടമ്പലം  എന്ന് പ്രാദേശിക നാമം പ്രധാന മൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം.ഒരു നേരം പൂജ. ശിവരാത്രി ആഘോഷമുണ്ട് ഉപദേവത  പാർവതിയും സുബ്രഹ്മണ്യനും .

നെന്മിനിപ്പുറത്ത് അയ്യപ്പൻ പാലക്കാടു ജില്ലയിലെ അലനല്ലൂർ


നെന്മിനിപ്പുറത്ത് അയ്യപ്പൻ 
പാലക്കാടു ജില്ലയിലെ അലനല്ലൂർ പഞ്ചായത്തിൽ മണ്ണാർക്കാട് -പെരിന്തൽമണ്ണ റൂട്ടിൽ ചുങ്കത്ത് നിന്നും പടിഞ്ഞാറ് ഭാഗത്ത്  രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും അയ്യപ്പനും അയ്യപ്പൻ സ്വയംഭൂവാണ് .പ്രാധാന്യവും അയ്യപ്പനാണ് .കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ, ഒരു നേരം  നേദ്യവും .ഉപദേവതാ :ഗണപതി ഭഗവതി  നേരത്തെ മകരത്തിൽ ഉത്സവമുണ്ടായിരുന്നു.  ഇപ്പോൾ മകരത്തിലെ പോക്ക് ശനിയാഴ്ച താലപ്പൊലി  ധനു 15  മുതൽ  കളം  പാട്ടു. ഹരിജൻ സ്ത്രീ  പുല്ലുവെട്ടുമ്പോൾ  അരിവാൾ കല്ലിൽ തട്ടി രക്തം കണ്ടു  ചൈതന്യം തിരിച്ചറിഞ്ഞു  എന്ന് ഐതിഹ്യം പട്ട ലൂർ  മനവക ക്ഷേത്രമാണ് .

നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ല



നെന്മാറ ചിദംബരസ്വാമി ക്ഷേത്രം
നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടുനേരത്തെ പൂജ. തമിഴ് പൂജാ രീതിയാണ്. തുലാമാസത്തിലെ വെളുത്ത വാവിന് അന്നപ്പടിയുണ്ട്.കൃഷ്ണപുരം ഗ്രാമക്കാരുടെ ക്ഷേത്രമാണ്. വിത്തനശ്ശേരി, വല്ലങ്ങി,നെന്മാറ, തിരുവഴിയാട്,അയിലൂർ,എന്നി പ്രദേശങ്ങൾ ഉൾകൊള്ളുന്ന കൊടകര നാടിന്റെ ഭരണ ആസ്ഥാനം നെന്മാറ യായിരുന്നു. കൊടകര നായരാണ് ഭരണാധികാരി. സാമൂതിരിക്കു കൊച്ചി രാജ്യത്തിലെ കാര്യങ്ങൾ കൊടകര നായരാണ് ഒറ്റുകൊടുത്തിരുന്നത്.നായരെ വധിക്കാൻ കൊച്ചി രാജാവ് കൃഷ്ണപ്പട്ടർ കാര്യക്കാരെ നിയോഗിച്ചു. കൊടകരനായരുടെ കുട്ടിപ്പട്ടരായ കൊടുത്തിരക്കാരൻ ചോഴിപ്പട്ടരുടെ സഹായത്തോടെ കൃഷ്ണപ്പട്ടർ കാര്യക്കാർ അയിലൂർ ചെന്ന് കൊടകരനായരുടെ തലവെട്ടി പട്ടിൽ പൊതിഞ്ഞു കൊച്ചി രാജാവിന് സമർപ്പിച്ചു. ഈ സ്ഥലത്തെ തലവെട്ടിപ്പാറ എന്നാണു ഇന്ന് അറിയപ്പെടുന്നത്. പ്രതിഫലമായി 3000 പൊൻപണവും 1000 പറ നിലവും കാരമൊഴിവായും കൃഷ്ണപ്പട്ടർ കാര്യക്കാർക്കു കൊച്ചിരാജാവിൽ നിന്നും ലഭിക്കുകയും ചെയ്തു. ഈ പാപത്തിനു പരിഹാരമായിട്ടാണ് കൊല്ലവർഷം 951 -ൽ കൃഷ്ണപട്ടർ കാര്യക്കാരുടെ പുത്രൻ രാമസ്വാമി പട്ടർ കാര്യക്കാർ 1200 പണിക്കാരെകൊണ്ട് ഈ ശിവക്ഷേത്രവും പുത്തൻ കുളവും പണി തീർത്തത്. എന്നാണു പുരാവൃത്തം പാപ പരിഹാരത്തിന്റെ ഭാഗമായിട്ടാണ് 12 വീടുകൾ ഇവിടെ നിർമ്മിച്ച് ൧൨ ബ്രാഹ്മണർക്കു ദാനം ചെയ്ത് അച്ഛന്റെ പേരിൽ കൃഷ്ണാപു രം ഗ്രാമം സ്ഥാപിച്ചത് നെല്ലികുളങ്ങര കഞ്ഞി നടത്തിയുരുന്നതും ഈ പാപ പരിഹാരത്തിനായിരുന്നതത്രെ .ഗ്രാമത്തിൽ പാർവതി ക്ഷേത്രവുമുണ്ട്.ഇവിടെ പാർവ്വതി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ.