2019, ജനുവരി 24, വ്യാഴാഴ്‌ച

നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ല



നെന്മാറ ചിദംബരസ്വാമി ക്ഷേത്രം
നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടുനേരത്തെ പൂജ. തമിഴ് പൂജാ രീതിയാണ്. തുലാമാസത്തിലെ വെളുത്ത വാവിന് അന്നപ്പടിയുണ്ട്.കൃഷ്ണപുരം ഗ്രാമക്കാരുടെ ക്ഷേത്രമാണ്. വിത്തനശ്ശേരി, വല്ലങ്ങി,നെന്മാറ, തിരുവഴിയാട്,അയിലൂർ,എന്നി പ്രദേശങ്ങൾ ഉൾകൊള്ളുന്ന കൊടകര നാടിന്റെ ഭരണ ആസ്ഥാനം നെന്മാറ യായിരുന്നു. കൊടകര നായരാണ് ഭരണാധികാരി. സാമൂതിരിക്കു കൊച്ചി രാജ്യത്തിലെ കാര്യങ്ങൾ കൊടകര നായരാണ് ഒറ്റുകൊടുത്തിരുന്നത്.നായരെ വധിക്കാൻ കൊച്ചി രാജാവ് കൃഷ്ണപ്പട്ടർ കാര്യക്കാരെ നിയോഗിച്ചു. കൊടകരനായരുടെ കുട്ടിപ്പട്ടരായ കൊടുത്തിരക്കാരൻ ചോഴിപ്പട്ടരുടെ സഹായത്തോടെ കൃഷ്ണപ്പട്ടർ കാര്യക്കാർ അയിലൂർ ചെന്ന് കൊടകരനായരുടെ തലവെട്ടി പട്ടിൽ പൊതിഞ്ഞു കൊച്ചി രാജാവിന് സമർപ്പിച്ചു. ഈ സ്ഥലത്തെ തലവെട്ടിപ്പാറ എന്നാണു ഇന്ന് അറിയപ്പെടുന്നത്. പ്രതിഫലമായി 3000 പൊൻപണവും 1000 പറ നിലവും കാരമൊഴിവായും കൃഷ്ണപ്പട്ടർ കാര്യക്കാർക്കു കൊച്ചിരാജാവിൽ നിന്നും ലഭിക്കുകയും ചെയ്തു. ഈ പാപത്തിനു പരിഹാരമായിട്ടാണ് കൊല്ലവർഷം 951 -ൽ കൃഷ്ണപട്ടർ കാര്യക്കാരുടെ പുത്രൻ രാമസ്വാമി പട്ടർ കാര്യക്കാർ 1200 പണിക്കാരെകൊണ്ട് ഈ ശിവക്ഷേത്രവും പുത്തൻ കുളവും പണി തീർത്തത്. എന്നാണു പുരാവൃത്തം പാപ പരിഹാരത്തിന്റെ ഭാഗമായിട്ടാണ് 12 വീടുകൾ ഇവിടെ നിർമ്മിച്ച് ൧൨ ബ്രാഹ്മണർക്കു ദാനം ചെയ്ത് അച്ഛന്റെ പേരിൽ കൃഷ്ണാപു രം ഗ്രാമം സ്ഥാപിച്ചത് നെല്ലികുളങ്ങര കഞ്ഞി നടത്തിയുരുന്നതും ഈ പാപ പരിഹാരത്തിനായിരുന്നതത്രെ .ഗ്രാമത്തിൽ പാർവതി ക്ഷേത്രവുമുണ്ട്.ഇവിടെ പാർവ്വതി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ.