2019, ജനുവരി 24, വ്യാഴാഴ്‌ച

പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം തൃശൂർ ജില്ല



പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം 
തൃശൂർ ജില്ലയിൽ പാഞ്ഞാളിൽ .കേരളത്തിലെ സാമവേദക്കാരുടെ ഈറ്റില്ലമാണ് ഈ ക്ഷേത്രം  ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാടത്തായിരുന്നു പ്രൊഫസ്സർ ഫ്രിറ്റ്സ് സ്റ്റാൾ  സംഘടിപ്പിച്ച അതി പ്രസശസ്ത്തമായ  14  ദിവസത്തെ അതിരാത്രം. (അഗ്നിധ്യാനം, അഗ്നിഷ്ടോമം അതിരാത്രം  എന്നി ക്രമത്തിൽ യാഗം നടത്തണമെന്നാണ്  ചിട്ട .ഇതിൽ ആദ്യത്തേത് ആധാനം  ഇത് ചെയ്യുന്ന ആൾ അടിതിരി .രണ്ടാമത്തേത് അഗ്നിഷ്ടോമം-യാഗം-ഇത് നടത്തുന്നയാൾ ചോമാതിരി  എന്ന സോമയാജി .അതിരാത്രം ചെയ്യുന്ന ആൾ  അക്കിത്തിരി  അല്ലെങ്കിൽ അഗ്നിഹോത്രി ) അതിരാത്രം കഴിഞ്ഞു യാഗശാലയ്ക്കു  തീകൊടുത്താൽ യാഗശാല പൂർണ്ണമായും  കത്തി തീരാൻ വരുണൻ അനുവദിക്കില്ലന്നാണ്  പ്രമാണം പാഞ്ഞാൾ അതിരാത്രം കഴിഞ്ഞു ശാലയ്ക്ക് തീ കൊടുത്തു. അരമണിക്കൂറിനകം എങ്ങുനിന്നാണെന്നു അറിയാതെ അതി ഗംഭീരമായ മഴ പെയ്തു. സ്റ്റാൾ  മഴയത്ത്  ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി .ഇത് കാണാൻ പതിനായിരക്കണക്കിന്  ജനങ്ങളും എത്തിയിരുന്നു. യാഗത്തിന് 10 ലക്ഷം രൂപ അന്ന് ചിലവായി.
1900  മുതൽ 1975  വരെ ഇരുപതോളം  യജ്ഞങ്ങൾ നടന്ന ഭൂമിയാണിത്.പ്രധാനമൂർത്തി ലക്ഷ്മി നാരായണൻ . അഞ്ചടിയോളം  ഉയരമുള്ള വിഗ്രഹമാണ്. കിഴക്കോട്ടു ദര്ശനം .തൊട്ടു മുന്നിൽ കുളം  മൂന്നു നേരം പൂജ. തന്ത്രം ഇയ്ക്കാട്  .ഉപദേവതാ. ഗണപതി,ശിവൻ,ഭഗവതി ,സുബ്രമണ്യൻ . ഈ ക്ഷേത്രത്തിൽ പ്രത്യേകമായ ഒരു വഴിപാടുണ്ട്. മധുരമില്ലാത്ത പാൽപ്പായസം. സന്താനലാഭത്തിനും പ്രത്യേകിച്ച് ആണ്കുട്ടികളുണ്ടാവാൻ  ഈ വഴിപാട് നടത്തും  .സാമവേദ പാഠശാല  ആയതിനാൽ ഉത്സവമില്ല. ത്രിസന്ധ്യ നടത്തിയിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. വേദംകൊണ്ടു ഉപാസിക്കുന്ന  ഒരു സമ്പ്രദായമാണ് ത്രിസന്ധ്യ .ഇതിനു സംഹിതപദം മുതൽ  അതിന്റെ രീതിയിൽ ചൊല്ലി തീർക്കണം കാലത്ത് സന്ധ്യാവന്ദനം കഴിഞ്ഞാൽ ആരംഭിച്ചു  അത്താഴം വരെ  ചൊല്ലണം ഉച്ച്യ്ക്കു ഭക്ഷണത്തിനും വൈകുന്നേരത്തെ സന്ധ്യവന്ദനത്തിനും  നിർത്തും. അനധ്യായ ദിനങ്ങളിൽ പാടില്ല. ഇതിനു രണ്ടു നേരം സദ്യ വേണം. പഴയകാലത്തെ നമ്പൂതിരിമാർ രണ്ടു നേരവും ഊണ് മാത്രമല്ലാതെ   ദാഹിച്ചാൽ വെള്ളം പോലും കുടിക്കാറില്ലന്ന്  കാണിപ്പയൂർ .ദിവസത്തിൽ രണ്ടു ഊണ്.ആഴ്ചയിൽ രണ്ടു തേച്ചുകുളി   ബുധനും ശനിയും .മാസത്തിൽരണ്ടു ഉപവാസം .ഏകാദശി നാളുകളിൽ കൊല്ലത്തിൽ രണ്ടു ക്ഷൗരം  .എന്നായിരുന്നു ചൊല്ല്. )ഋഗ്വേദ ത്രിസന്ധ്യയ്ക്കു  ഏഴുമാസം വേണ്ടിവരും.  കൂടാതെ ഭക്ഷണ സമയത്ത്  ജട രഥ  തുടങ്ങിയ  വേദപ്രയോഗങ്ങളും ഉണ്ടാകും.  ഓരോ ത്രിസന്ധ്യയ്ക്കു വേദം കൊണ്ടുള്ള നാല്  മത്സരപരീക്ഷകൾ  നടത്തിയിരുന്നു. ജട, രഥ,വർക്കം ,വാരം,.1085  ലും 1098 ലും സാമവേദ ത്രിസന്ധ്യയും നടത്തിയിരുന്നു. സാമവേദികൾക്കു ഋഗ്വേദികൾക്കുള്ളതുപോലെ  രണ്ടു യോഗങ്ങളില്ലാത്തതിനാൽ  മത്സരമുണ്ടാകില്ല. ഇല്ലക്കാർ കുറവായതിനാൽ ചിലവും . സാമവേദ ത്രിസന്ധ്യയ്ക്ക്  10  മാസത്തോളം  വേണ്ടിവരും. ക്ഷേത്രത്തിൽ പാഞ്ചാലരാജാവ്  പ്രതിഷ്ഠ നടത്തി. എന്നാണുഐതിഹ്യം .പന്നിയൂരിൽ നിന്നും പാഞ്ഞു വന്നവരാണ്  പാഞ്ഞാളിൽ  എന്നാണു പഴമ .അക്കാലത്തു ഏതോ രാജാവിന്റെ  സഹായത്തോടെ  പണിതീർത്ത ക്ഷേത്രമായിരിക്കണം .മാത്തൂർമന ,മുട്ടത്തുകാട്മന ,നെല്ലിക്കാട്ടമന  ,,,കൊരട്ടിക്കരമന .കൈപ്പഞ്ചേരി  മന ,വയ്ക്കാകരമന ,പാതിരപ്പളി  മനക്കാരുടെ ക്ഷേത്രമാണ്  ഇതേ ഊരാളന്മാരുടെ അയ്യപ്പങ്കാവുംപാഞ്ഞാളിലുണ്ട്.  ഇവിടെ പ്രധാന മൂർത്തി അയ്യപ്പൻ.  കിഴക്കോട്ടു ദര്ശനം ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലാണ്‌  .മീനത്തിലെ ഉത്രം  ആഘോഷം  ഉപദേവതാ,വിഷ്ണു,ഗണപതി, കോഴിമാംപറമ്പ് ഭഗവതി  ഈ അയ്യപ്പൻറെ അമ്മയാണെന്നാണ്  വിശ്വാസം .ഇവിടെ നിന്നും ആ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ് ഉണ്ട്. ഈ ക്ഷേത്രത്തിൽ 101  എന്നൊരു വഴിപാടു ഉണ്ട്. 101 നാളികേരം പൊളിച്ച് അയ്യപ്പന് നേദിച്ച് ഭാഗത്താന്മാർക്കു കൊടുക്കുക.  ശ്രീകോവിലിനു മേൽക്കൂരയില്ലാത്ത  ശിവക്ഷേത്രവും ഇതിനടുത്താണ്  .കാട്ടമ്പലം  എന്ന് പ്രാദേശിക നാമം പ്രധാന മൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം.ഒരു നേരം പൂജ. ശിവരാത്രി ആഘോഷമുണ്ട് ഉപദേവത  പാർവതിയും സുബ്രഹ്മണ്യനും .