ബിലാത്തികുളം ശിവക്ഷേത്രം
ഗോമുഖത്തപ്പൻ ക്ഷേത്രം
എന്ന് പഴയപേര് .കോഴിക്കോട് വെസ്റ്റ് ഹില്ലിനടുത്തു വണ്ടിപ്പേട്ട സ്റ്റോപ്പിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റര് .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടു തന്ത്രിമാർ ചാത്തനാട്ടും, കലശകോട്ടും. തൊട്ടു മുന്നിൽ ചിറ .മൂന്നു പൂജ ഉപദേവത ഗണപതി ,സുബ്രമണ്യൻ ക്ഷേത്രത്തിൽ നന്ദിയില്ല /ശിവരാത്രി ആഘോഷം നാടുവാഴിയായ അഴകിൽ നായർ പണിതീർത്ത ക്ഷേത്രമാണന്നു പുരാവൃത്തം .കാടായി കിടന്നിരുന്ന ഈ സ്ഥലത്ത് വേട്ടയ്ക്ക് വന്ന നാടുവാഴി കാരണവർ അമ്പെയ്തു അമ്പുകൊണ്ടു പിടഞ്ഞു വീണു ചത്തത് പശുവായിരുന്നു .അക്കാലത്തു ഗോഹത്യയ്ക്കു പരിഹാരമായി വിധിയനുസരിച്ചു ചത്ത പശുവിന്റെ ജഡം മുകളിൽ കെട്ടി തൂക്കി അതിനടിയിലിരുന്നു നാടുവാഴികാരണവർ ഭജിച്ചു പശുവിന്റെ ജഡം
ചീഞ്ഞഴിഞ്ഞു ശരീരത്തിൽ വീണു പുഴുവന്നു .ഭജനം പിന്നെയുണ് തുടർന്നു .അവസാനം ചത്ത പശുവിന്റെ കഴുത്ത് താഴെ വീണ സ്ഥലത്തു വിധിപ്രകാരം ശിവപ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യം,(മണികണ്ഠപുരത്തിനും ,തിരു ഏനാദിമംഗലം ക്ഷേത്രത്തിനും ഇതേ ഐതിഹ്യമുണ്ട് )ഇപ്പോൾ എൻ.ആർ.&സി ഇ യുടെ മേൽനോട്ടത്തിലാണ് ഇതിനടുത്തു കാട്ടുപറമ്പിൽ മേനോക്കിമാരുടെ ക്ഷേത്രവുമുണ്ട്