2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ഈശ്വരാരാധന എന്തിനുവേണ്ടി?


ഈശ്വരാരാധന എന്തിനുവേണ്ടി?
ശ്രീകൃഷ്ണഭഗവാൻ പാണ്ഡവർക്കൊപ്പം സദാ ഉണ്ടായിരുന്നു. എന്നിരുന്നാലും പാണ്ഡവർക്ക് ദു:ഖമൊന്നും അവസാനിച്ചില്ല..!! അവയെല്ലാം സമയാസമയങ്ങളിൽ വന്നും പോയും കൊണ്ടിരുന്നു. ചിലപ്പോൾ തീവ്രമായ ദുഃഖം..!! പലതരം വിഷമഘട്ടങ്ങൾ..!! പലതരം അനുഭവങ്ങൾ..!! എന്നാൽ ഭഗവാൻ കൂടെയുള്ളതുകൊണ്ട് വിപരീതഘട്ടങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും, തരണംചെയ്യാനും അവർക്ക് സാധിച്ചു..!!
ഭഗവാനെ വരിക്കുന്നതുകൊണ്ടോ, ഭക്തനായതുകൊണ്ടോ, ഭഗവദ്പൂജകൾ ചെയ്യുന്നതുകൊണ്ടോ, ജീവിതദുഃഖങ്ങളുംവിഷമതകളും അവസാനിക്കുന്നു എന്നർത്ഥമില്ല..!! അവയെല്ലാം പ്രാരബ്ധമനുസരിച്ച് വന്നുംപോയും കൊണ്ടിരിക്കും..!! പാണ്ഡവർക്ക് കൃഷ്ണനെ കൂടെവച്ചതുകൊണ്ട് ഏതുവിധം പ്രതിസന്ധികളെ തരണംചെയ്യാൻ സാധിച്ചുവോ, അതുപോലെ, ഭഗവാനെ കൂടെ വച്ചുകൊണ്ട് ദുർഘടവും കല്ലും മുള്ളും നിറഞ്ഞതുമായ ജീവിതവീഥികളെ നമുക്കും കടന്നുപോകാം..!! അതിനാണ് ഭഗവദ് ചിന്തകൾ സഹായകമാകേണ്ടത്..!!
ഭഗവാനെ ഒപ്പം നിർത്തിക്കൊണ്ട്, ദുഃഖങ്ങളെ, വിഷമതകളെ...യാതൊരു പരിഭവവുമില്ലാതെ സ്വീകരിച്ച്, അഭിമുഖീകരിച്ച്, യോജിച്ച രീതിയിൽ പരിഹാരം ചെയ്ത് തള്ളി നീക്കുന്നതിനെയാണ് ശരിക്കും ഈശ്വരാരാധന എന്നുപറയുന്നത്..!!
അല്ലാതെ "ഞാൻ ദിവസേന എത്ര നാമം ജപിച്ചു..!! എത്രയെത്ര ക്ഷേത്രങ്ങൾ സന്ദർശിച്ചു..!! എന്തൊക്കെ വഴിപാടുകൾ നടത്തി..!! എത്ര പുണ്യകർമ്മങ്ങൾ ചെയ്തു..!! എന്നിട്ടും ഭഗവാൻ എനിയ്ക്കെന്തിന് ദുഃഖം മാത്രം നൽകി..!!" എന്ന പരിഭവം വച്ചുകൊണ്ട് നടക്കുന്ന ഒരുപാടാളുകളേയും നമുക്ക് കാണാം..!! അതൊരിക്കലും ഭക്തിയാവില്ല, ഈശ്വരാരാധനയാവില്ല..!! അവർക്ക് ദുഃഖം സദാ കൂടപ്പിറപ്പായിരിക്കും..!!
ജീവിത പ്രതിസന്ധികളെ ഒരിക്കലും നല്ലപോലെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ അവർക്ക് കഴിയുകയുമില്ല..!!
ഇങ്ങനെയുള്ള "ഭക്തരെ" കാണുന്ന മറ്റാളുകളും "കണ്ടോ, അവർ ഇത്രയൊക്കെ ഭക്തി ചെയ്തിട്ടും, നാമം ജപിച്ചിട്ടും, വഴിപാടുകൾ നടത്തിയിട്ടും, ഈശ്വരൻ അവർക്ക് നൽകിയത് ദുഃഖം മാത്രമല്ലേ..!!" എന്നൊക്കെ പറഞ്ഞ് ഭക്തിയിൽ നിന്നും, ഈശ്വരവിചാരത്തിൽ നിന്നും പിൻവലിയാനും, മറ്റുള്ളവരെ ഭക്തിമാർഗ്ഗത്തിൽ നിന്ന് അകറ്റാനും ശ്രിക്കാറുണ്ട്..!! അറിവില്ലായ്മ എന്നല്ലാതെ എന്തുപറയാൻ..!! കഴിയുമെങ്കിൽ അങ്ങനെയുളളവരോട് അകലം പാലിക്കുക..!!
...കടപ്പാട്...


ഈശ്വരനെ ഹൃദയംകൊണ്ടറിയണം


ഈശ്വരനെ ഹൃദയംകൊണ്ടറിയണം
അമൃതാനന്ദമയി അമ്മ
ഒരിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ട്. അതുകേള്‍ക്കാന്‍ പോവുകയാണ്.ഗീതാപ്രവചനം കേള്‍ക്കണമെന്ന് ആ കര്‍ഷന് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ പിന്നാലെ നടന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞുനാറിയ കീറവസ്ത്രം. പോരാത്തതിന് ദേഹം മുഴുവന്‍ ചളിയും. ആ സാധുവിനെ വാതില്‍ക്കല്‍ നിന്നവര്‍ അകത്തോട്ട് കടത്തിവിട്ടില്ല. കര്‍ഷകന് വലിയ വിഷമമായി. ഭഗവാനേ, നിന്റെ കഥ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എന്നെ അവര്‍ കടത്തിവിടുന്നില്ല. ഭഗവാന്റെ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ? താനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്ന് അവിടുത്തെ കഥ കേട്ടുകൊള്ളാംകര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു, പ്രവചനം ഒന്നും മനസ്സിലാകുന്നില്ല. സംസ്കൃതഭാഷ. ആ സാധുവിന് ദുഃഖം സഹിക്കവയ്യാതായി.എന്റെ ഭഗവാനെ, എനിക്ക് അങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ? ഞാനത്രയ്ക്കു പാപിയാണോ എന്റെ ഭഗവാനെ…? ‘ആ സാധു കൃഷിക്കാരന്‍ ഹൃദയം പൊട്ടിവിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ പന്തലിലെ വലിയ ഒരു ചിത്രം കണ്ണില്‍പ്പെട്ടു.
ഭഗവാന്‍ കൃഷ്ണന്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാന്റെ മുഖത്തു ദൃഷ്ടികളൂന്നി കണ്ണീര്‍വാര്‍ത്ത് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസവും പ്രവചന സ്ഥലത്തു വന്നു ഭഗവാന്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണീര്‍ വാര്‍ക്കുക
മൂന്നാമത്തെ ദിവസവും വന്നു, അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തു തന്നെയിരുന്നു. ഭഗവാന്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു. ഭഗവദ് രൂപം കണ്ടുകണ്ടങ്ങനെയിരുന്നു.
പ്രവചനമെല്ലാം കഴിഞ്ഞ് കേള്‍വിക്കാര്‍ പിരിഞ്ഞു പോയി. പ്രവചനം നടത്തിയ മഹാപണ്ഡിതന്‍ ഇറങ്ങിവരുമ്പോള്‍ പന്തലിനുപുറത്ത് മാവിന്‍ ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിന് അതിശയമായി. പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ മാത്രം എന്താണ് ഇവിടെയിരുന്നു കരയുന്നത്? എന്റെ വാക്കുകള്‍ അത്രമാത്രം ഇയാളെ സ്വാധീനിച്ചുവോ? അദ്ദേഹം കര്‍ഷകന്റെ അടുത്ത് ചെന്നു. കര്‍ഷകന് യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കൃഷിക്കാരന്റെ ചുറ്റും നിറഞ്ഞശാന്തി. അദ്ദേഹം കൃഷിക്കാരനെ വിളിച്ചുണര്‍ത്തി. എന്റെ പ്രവചനം നിനക്ക് അത്രമാത്രം ഇഷ്ടപ്പെട്ടോ?’
പണ്ഡിതന്റെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു: അങ്ങ് എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. സംസ്കൃതം എനിക്കറിയറിയില്ല. പക്ഷേ ഭഗവാന്റെ കാര്യം ഓര്‍മിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല. തേരില്‍ നിന്ന് പിറകിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞത്. പിന്നിലേക്ക് നോക്കി അവിടുത്തെ പിടലി എത്രകണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമംഇത്രയും പറഞ്ഞതോടെ ആ സാധുവിന് സാക്ഷാല്‍ക്കാരം കിട്ടി. കാരുണ്യം, നിഷ്കളങ്ക ഹൃദയം-അതാണ് ആ സാധു കൃഷിക്കാരന്റെ സാക്ഷാല്‍ക്കാരത്തിന് അര്‍ഹനാക്കിയത്.
കൃഷിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച പണ്ഡിതന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തി പണ്ഡിതന് അനുഭവപ്പെട്ടു. വേദശാസ്ത്രങ്ങള്‍, വായിച്ച്, പഠിച്ച്,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു.
മക്കളേ, ആ പണ്ഡിതന്‍ വലിയ ബുദ്ധിമാനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്കളങ്കനായ ആ കൃഷിക്കാരനാണ് ഭക്തിയുടെ മാധുര്യം അനുഭവിക്കുവാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടിയല്ലാത്ത കാരുണ്യം, അതാണ് ആ സാധുവില്‍ കണ്ടത്.സങ്കടം തന്റെ കാര്യത്തിലല്ല. ഭഗവാന്റെ കഷ്ടതയോര്‍ത്താണ്. നമ്മളൊക്കെ പ്രാര്‍ത്ഥിക്കുന്നത് എന്താണ്? ‘എനിക്കു ഇന്നതൊക്കെയുണ്ടാകണേ, അയലത്തുകാരന് ശിക്ഷകിട്ടണേ, എന്നെ കുറ്റം ഫറയുന്നവനെ നല്ലപാഠം ‍പഠിപ്പിക്കണേ!ഇതൊക്കെയാണ് പ്രാര്‍ഥനാ വിഷയങ്ങള്‍.
എന്നാല്‍ നമ്മുടെ സാധുകര്‍ഷകന് എല്ലാറ്റിലുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ഞാനെന്നഭാവം പോയിക്കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ അത് നഷ്ടമായി. പരമഭക്തിയായി. അതാണ് എറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റുള്ളവരെക്കാളും ഹൃദയത്തിനാദ്രത ആ സാധുകര്‍ഷകന് ഉണ്ടായിരുന്നു. അതിന്റെ ഫലമോ? താനറിയാതെ, തന്നില്‍, ആനന്ദം നിറഞ്ഞു. തന്റെ അടുത്തെത്തിയവര്‍ക്കും ശാന്തിപകരാന്‍ സാധിച്ചു.
മക്കളേ, ഈശ്വരനെ ഹൃദയംകൊണ്ടാണ് അറിയാന്‍ ശ്രമിക്കേണ്ടത്. അവിടുന്ന് ഹൃദയത്തിലാണ് പ്രകാശിക്കുന്നത്. അവിടുന്ന് ഹൃദയ നിവാസിയാണ്. അതു മനസ്സിലാക്കിയാല്‍ ശാന്തിയും ആനന്ദവും സാക്ഷാത്കാരവും ഉണ്ടാവും.
കടപ്പാട്: മാതൃഭുമി

ഈശ്വരന്‍, സര്വ്വനജ്ഞനായ കപ്പിത്താന്‍

ഈശ്വരന്‍, സര്‍വ്വജ്ഞനായ കപ്പിത്താന്‍ 

അര്‍ദ്ധരാത്രി. അപ്രതീക്ഷിതമായി കടല്‍ ക്ഷോപിച്ചു. ആ കപ്പല്‍ തിരമാലകളില്‍ ആടിയുലഞ്ഞു. ഉറങ്ങിക്കിടന്ന യാത്രക്കാര്‍ പലരും വീണു കപ്പലില്‍ തിക്കും തിരക്കും നിവലിളിയും.
കപ്പിത്താന്റെ ഭാര്യയും അഞ്ചുവയസ്സായ മകളും കിടന്നിരുന്നത് പ്രത്യക കാബിനില്‍. കപ്പല്‍ ഇളക്കിയപ്പോള്‍ പെണ്‍കുഞ്ഞും പരിഭ്രമിച്ച് കണ്ണു തുടന്നു.
ഭയക്കണ്ടന്ന്, ഭയന്നു പറഞ്ഞുകൊണ്ട് അമ്മ കുട്ടിയെ കെട്ടിപ്പിടിച്ചു.
ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് കുഞ്ഞ് തിരക്കി, “അമ്മേ പപ്പയല്ലേ ചുക്കാന്‍ പിടിക്കുന്നത്.
അതേ മോളെ.അമ്മ വിറയലോടെ പറഞ്ഞു.
പക്ഷേ കുറച്ചു നിമിഷങ്ങള്‍ക്കകം കു‍ഞ്ഞ് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
പപ്പ ചുക്കാന്‍ പിടിക്കുമ്പോള്‍ തനിക്ക് ഭയക്കാനില്ലെന്ന, താന്‍ സുരക്ഷിതമാണെന്ന കുഞ്ഞിന്റെ ഉറച്ച വിശ്വാസം, അതാണ് കുട്ടിയുടെ മനസ്സിനെ ശാന്തമാക്കിയത്. പക്ഷേ അമ്മയ്ക്ക് ആ ഉറപ്പില്ലാത്തതുകൊണ്ട് ഭയഗ്രസ്തയായി.
ഈശ്വരന്‍, സര്‍വ്വജ്ഞനായ കപ്പിത്താന്‍ നമ്മുടെ ജീവിതമാകുന്ന കപ്പല്‍ നിയന്തിക്കാന്‍ ഉള്ളപ്പോള്‍ നാമെന്തിന് ഭയക്കണം? നമ്മുടെ ജീവിതമാകുന്ന കപ്പല്‍ അവിടുത്തെ തൃക്കരങ്ങളില്‍ ഏല്പിക്കൂ. പിന്നെ കൊച്ചു കുഞ്ഞിനെ പോലെ ശാന്തമായി ആ ചിറകിന്‍ കീഴില്‍ ഉറങ്ങു. കപ്പലിനെന്തുപറ്റിയാലും നാം ആ വലിയ കപ്പിത്താന്റെ തൃക്കൈകളില്‍ സുരക്ഷികരായിരിക്കും. കാരണം നമ്മെ സ്നേഹിക്കാനായി, വാത്സല്യനിധികളായ മാതാപിതാക്കളെ അവിടുന്ന് ആദ്യം നമുക്കു നല്കി, അങ്ങനെ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കി. നമുക്ക് പ്രാപ്തിയായപ്പോള്‍ ഉപജീവനമാര്‍ഗ്ഗം തെളിച്ചു തന്നു. പിന്നീട് കൂട്ടിന് പങ്കാളിയെ നല്കി. അങ്ങനെ സദാ അവിടുന്ന് നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
ഭാവിയിലും വേണ്ടതൊക്കെ അവിടുന്ന് നല്കും. കുട്ടികളെപോലെ വിശ്വാസിച്ചാല്‍ മാത്രം മതി. നമ്മുടെ സന്തോഷമാണ് ഈശ്വരന്‍ ആഗ്രഹിക്കുന്നത്.
കടപ്പാട്: നാം മുന്നോട്ട്

ഈറൻവസ്ത്രമുടുത്ത്


ഈറൻവസ്ത്രമുടുത്ത് ക്ഷേത്ര ദർശനം നടത്തുന്നതും, ബലികർമ്മങ്ങൾ മുതലായവ അനുഷ്ടിക്കുന്നതും കൂടുതൽ അഭികാമ്യമാണെന്ന് പറയുന്നതിലെ യുക്തി എന്താണ്?
തക്കതായ ഒരു കാരണമില്ലാതെ തികച്ചും പഴഞ്ചനായ ഒരാചാരം ഇക്കാലമത്രയും ഒരു പോറലുമില്ലാതെ നിലനിൽക്കുമോ?
ആചാര അനുഷ്ടാനങ്ങൾ പലതും അനുകരിക്കുന്നതിലുപരി അവയെ ശരിക്ക് അറിയാനും മനസ്സിലാക്കാനും ശ്രമിക്കേണ്ടതല്ലേ.?
എന്താണ് ഇതിലെ യുക്തി?
ജീവനുള്ള മനുഷ്യശരീരത്തിൽ നിന്നെല്ലാം ലോല തരംഗങ്ങളായി ഒരു ജ്യോതിസ്സ് സദാ പ്രവഹിക്കുന്നുണ്ട്. ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന പ്രഭാവലയം നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമല്ല. സ്വേദനാളങ്ങൾ വഴിയും രോമകൂപങ്ങൾ വഴിയും പ്രഭാ തരംഗങ്ങൾ പുറത്തേക്ക് വമിക്കുന്നു. തരംഗങ്ങൾക്ക് മറ്റു ശരീരങ്ങളിലെ പ്രഭാ കിരണങ്ങളുമായി കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ചില പരസ്പരാകർഷണ ശക്തിയുണ്ട്.
ഈറൻവസ്ത്രങ്ങൾക്ക് ശരീരത്തിലെ ആകർഷണ കിരണങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയും .
ക്ഷേത്ര ദർശനത്തിനെത്തുന്ന വിവിധ പ്രായക്കാരിൽ പ്രഭാകിരണ ആകർഷണം എപ്പോഴും പല തരത്തിലായിരിക്കും.
ചെറുപ്പക്കാരും വിശിഷ്യ ഭിന്ന ലിംഗക്കാരുമാണെങ്കിൽ ഇവയുടെ ആകർഷണ തീവ്രത താരതമ്യേന വളരെ കൂടുതലുമായിരിക്കും.
ഇത്തരം പരസ്പരാകർഷണ അവസ്ഥ ഓരോരുത്തരുടെയും മാനസികനിലയെയും ശ്രദ്ധയേയും, ഏകാഗ്രതയേയും അവരറിയാതെ തന്നെ ബാധിക്കാനും സ്വാധീനക്കാനുമിടയുണ്ട്.
എന്നാൽ ഈറൻവസ്ത്രം ശരീരത്തിലെ ചലനങ്ങളെ പരമാവധി ലാലൂകരിക്കുകയും ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനെ പരമാവധി തടഞ്ഞ് തണുപ്പിക്കുകയും ചെയ്യും.
കൂടാതെ മനസ്സിന് കുളിർമയും ശാന്തതയും' ,ബുദ്ധിക്ക് ഏകാഗ്രതയും നില നിർത്താനും ,ആത്മീയചിന്ത പരമാവധി ഉണർത്താനും നനഞ്ഞ വസ്ത്രം ഏറെ സഹായകമാകുന്നു. മാത്രമല്ല ഈറൻവസ്ത്രം അഴുക്കു മാറി ശുദ്ധിയുള്ളതാണെന്ന ഒരു ആത്മബലവും ഓരോരുത്തരിലും സ്വയമുണർത്തും.
ശരീര ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് മനസ്സിലും ബുദ്ധിയിലും ചിന്തയിലും ചീത്ത വികാരങ്ങൾ ഉണരാൻ ഓരോരൊ കാര്യകാരണ നിമിത്തങ്ങളാകുന്നത്.
ദ്വേഷ്യം, ക്രോധം കാമം, തുടങ്ങി ചീത്ത വികാരങ്ങളെല്ലാം ശരീര ഊഷ്മാവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്.
ഇവ പരസ്പര പൂരകങ്ങളുമാണ്.
ശരീരം തണുപ്പിക്കാനായാൽ ക്ഷേത്രത്തിലും മറ്റു അനുഷ്ടാന ആചാര ക്രീയകളിലും തീർത്തും അന്യമായി നിൽക്കേണ്ട ഇത്തരം ചീത്ത വികാരങ്ങളുടെ തീവ്രതയും കാഠിന്യവും പ്രേരണയും ഒരളവ് വരെ കുറയ്ക്കാൻ കഴിയും..
(
പ്രതീഷേധ ആൾക്കൂട്ടങ്ങൾക്കെതിരെ ജലപീരങ്കി പ്രയോഗമൊക്കെ നടത്തുന്നത് തീയറികൂടി കണക്കിലെടുത്താണെന്ന് കാണാം.)
നനഞ്ഞ വസ്ത്രം കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ വേറെയും ഉണ്ട്.വയറിൽ ഭക്ഷ്യ വസ്തുക്കൾ സുഷ്ടിക്കുന്ന ദഹനസംബന്ധമായ - അസ്വാഭാവികമായ ഉഷ്ണത്തെയും നനഞ്ഞ വസ്ത്രം കുറക്കുന്നുണ്ട്.
ഉഷ്ണം ലഘൂകരിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഇത്തരം ഗുണ വിശേഷങ്ങൾ നമ്മളുടെ പഴമക്കാർക്ക് നന്നായി ഗ്രാഹ്യമുണ്ടായിരുന്നു.
കുളിച്ച് ഈറൻ വസ്ത്രമുടുത്ത് ക്ഷേത്ര ദരശനം നടത്തുന്നത് കൂടുതൽ നല്ലതാണെന്ന ആചാരം തികച്ചും ശാസ്ത്രീയ പരമാണെന്ന് തന്നെയാണ് ആധുനിക അറിവുകളും നമ്മെ തെര്യപ്പെടുത്തുന്നത് .
ഈറൻ വസ്ത്രമുടുത്ത് ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞതിന്റെ പൊരുൾ വെറും അന്ധവിശ്വാസമായിരുന്നില്ല എന്നല്ലെ ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്..
കാര്യമറിയാതെയുള്ള യുക്തിവാദമല്ല പൊരുളറിയാനുള്ള യുക്തിബോധമാണ് എല്ലായ്പ്പോഴും ഉണ്ടാകേണ്ടത്.
ആക്ഷേപങ്ങൾ ആപേക്ഷികമാണ് എല്ലാറ്റിലും ഒരു സത്യമുണ്ടാകും.
(mpp)
,
നന്ദി, നമസ്ക്കാരം