ഈശ്വരന്‍, സര്‍വ്വജ്ഞനായ
കപ്പിത്താന്‍
അര്‍ദ്ധരാത്രി. അപ്രതീക്ഷിതമായി
കടല്‍ ക്ഷോപിച്ചു. ആ കപ്പല്‍ തിരമാലകളില്‍ ആടിയുലഞ്ഞു. ഉറങ്ങിക്കിടന്ന യാത്രക്കാര്‍
പലരും വീണു കപ്പലില്‍ തിക്കും തിരക്കും നിവലിളിയും.
കപ്പിത്താന്റെ ഭാര്യയും
അഞ്ചുവയസ്സായ മകളും കിടന്നിരുന്നത് പ്രത്യക കാബിനില്‍. കപ്പല്‍ ഇളക്കിയപ്പോള്‍
പെണ്‍കുഞ്ഞും പരിഭ്രമിച്ച് കണ്ണു തുടന്നു.
ഭയക്കണ്ടന്ന്, ഭയന്നു പറഞ്ഞുകൊണ്ട് അമ്മ
കുട്ടിയെ കെട്ടിപ്പിടിച്ചു.
ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന്
കുഞ്ഞ് തിരക്കി,
“അമ്മേ
പപ്പയല്ലേ ചുക്കാന്‍ പിടിക്കുന്നത്.”
“അതേ മോളെ.” അമ്മ വിറയലോടെ പറഞ്ഞു.
പക്ഷേ കുറച്ചു നിമിഷങ്ങള്‍ക്കകം
കുഞ്ഞ് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
പപ്പ ചുക്കാന്‍ പിടിക്കുമ്പോള്‍
തനിക്ക് ഭയക്കാനില്ലെന്ന,
താന്‍
സുരക്ഷിതമാണെന്ന കുഞ്ഞിന്റെ ഉറച്ച വിശ്വാസം, അതാണ് കുട്ടിയുടെ മനസ്സിനെ ശാന്തമാക്കിയത്.
പക്ഷേ അമ്മയ്ക്ക് ആ ഉറപ്പില്ലാത്തതുകൊണ്ട് ഭയഗ്രസ്തയായി.
ഈശ്വരന്‍, സര്‍വ്വജ്ഞനായ കപ്പിത്താന്‍
നമ്മുടെ ജീവിതമാകുന്ന കപ്പല്‍ നിയന്തിക്കാന്‍ ഉള്ളപ്പോള്‍ നാമെന്തിന് ഭയക്കണം? നമ്മുടെ ജീവിതമാകുന്ന കപ്പല്‍
അവിടുത്തെ തൃക്കരങ്ങളില്‍ ഏല്പിക്കൂ. പിന്നെ കൊച്ചു കുഞ്ഞിനെ പോലെ ശാന്തമായി ആ
ചിറകിന്‍ കീഴില്‍ ഉറങ്ങു. കപ്പലിനെന്തുപറ്റിയാലും നാം ആ വലിയ കപ്പിത്താന്റെ
തൃക്കൈകളില്‍ സുരക്ഷികരായിരിക്കും. കാരണം നമ്മെ സ്നേഹിക്കാനായി, വാത്സല്യനിധികളായ മാതാപിതാക്കളെ
അവിടുന്ന് ആദ്യം നമുക്കു നല്കി, അങ്ങനെ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കി. നമുക്ക് പ്രാപ്തിയായപ്പോള്‍
ഉപജീവനമാര്‍ഗ്ഗം തെളിച്ചു തന്നു. പിന്നീട് കൂട്ടിന് പങ്കാളിയെ നല്കി. അങ്ങനെ സദാ
അവിടുന്ന് നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
ഭാവിയിലും
വേണ്ടതൊക്കെ അവിടുന്ന് നല്കും. കുട്ടികളെപോലെ വിശ്വാസിച്ചാല്‍ മാത്രം മതി. നമ്മുടെ
സന്തോഷമാണ് ഈശ്വരന്‍ ആഗ്രഹിക്കുന്നത്.
കടപ്പാട്: നാം മുന്നോട്ട്
കടപ്പാട്: നാം മുന്നോട്ട്